Latest News

Horoscope Today November 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today November 26, 2021: ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങൾ പഴങ്ങൾക്കും വേരില്‍ നിന്നുള്ള വിളകൾക്കും അനുകൂലമാണ്. ആലോചിച്ചു നോക്കൂ, പാചകക്കാരുടെ കാര്യവും ഇതുതന്നെ. ഉരുളക്കിഴങ്ങും സ്‌ട്രോബെറിയും കാരറ്റും മാമ്പഴവും യോജിപ്പിക്കുന്ന ഒരു നല്ല പാചകത്തെക്കുറിച്ച് ഇപ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയില്ല, പക്ഷേ ഒന്ന് ഉണ്ടായിരിക്കണം. ചിലപ്പോൾ ജ്യോതിഷം ഉത്തരം നൽകുന്നതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു.

Also Read: Horoscope of the Week (November 21 – November 27, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. ഉത്തരം ലഭിക്കാൻ ഇനിയും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾ തെറ്റായ ദിശയിലായിരിക്കാം നോക്കുന്നത്. എതിരെ ചിന്തിക്കാന്‍ ശ്രമിക്കുക. ഞാൻ ഉദ്ദേശിക്കുന്നത്, പരിഹാരങ്ങൾ ഏറ്റവും സാധ്യതയില്ലാത്ത മേഖലകളിലായിരിക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ചാന്ദ്ര മാസത്തിലെ നിലവിലെ ഘട്ടം അൽപ്പം പിരിമുറുക്കം നിറഞ്ഞതാണ്. എന്നാൽ അന്ത്യത്തില്‍ കാര്യങ്ങൾ എത്ര നന്നായി മാറുമെന്ന് നിങ്ങൾ ആശ്ചര്യപ്പെടും. നിങ്ങളുടെ മുഴുവൻ സമീപനവും വൈകാതെ തെളിയിക്കപ്പെടും. ഒരുപക്ഷേ നിങ്ങൾ എത്രത്തോളം ശരിയാണെന്ന് കുട്ടികളോ ചെറുപ്പക്കാരോ മനസിലാക്കുമ്പോള്‍.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ ഇതുവരെ തിരിച്ചടികളില്‍ നിന്ന് പുറത്തു കടന്നിട്ടില്ല. അതിനാൽ ജാഗ്രത പാലിക്കുക. നിങ്ങള്‍ തൊഴില്‍മേഖലയിലാണോ വീട്ടിലാണോ പ്രശ്നങ്ങള്‍ നേരിടുന്നതെന്ന് പറയാന്‍ സാധിക്കുന്നില്ല. പക്ഷേ അത് രണ്ടും ആകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നന്നായി സമ്പാദിച്ചതിന് ശേഷം വിശ്രമിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ശക്തമായ ഒരു പ്രതിബദ്ധത ഉപേക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സൂര്യനും വ്യാഴവും തമ്മിലുള്ള അതിശയകരമായ ബന്ധം സൂചിപ്പിക്കുന്നത് പരമോന്നത സർഗാത്മകതയുടെ ഒരു നിമിഷത്തെയാണ്. ഒരുപക്ഷേ സാമ്പത്തിക കാര്യങ്ങൾ, വിദേശ ബന്ധങ്ങൾ, ധാർമ്മിക ചോദ്യങ്ങൾ എന്നിവയെ ബാധിക്കും. വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് പരാമർശിക്കേണ്ടതില്ല. ഈ മേഖലകളിലെല്ലാം നേട്ടങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം വഴി ഇപ്പോൾ കൂടുതൽ വ്യക്തമാണെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ഒരു സാമ്പത്തിക സാഹചര്യമോ മറ്റേതെങ്കിലും വ്യക്തിപരമായ കാര്യമോ ശരിയാക്കണമെങ്കിൽ കുറച്ച് സമയം ചിലവഴിക്കേണ്ടതുണ്ട്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ അല്ലെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചേക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ ശരിയായ പാതയിലാണ് എന്നത് ഉറപ്പാക്കണമെങ്കില്‍ അടുത്ത സുഹൃത്തുക്കളോട് ചോദിക്കുക. നിങ്ങൾ ജീവിക്കുന്ന അല്ലെങ്കിൽ ദിവസവും ജോലി ചെയ്യുന്ന ആളുകൾക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കണമെന്നില്ല. എങ്കിലും അവര്‍ എന്താണ്‍ അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ ആശയക്കുഴപ്പത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. നിഗൂഢവും അജ്ഞാതവുമായ എല്ലാ കാര്യങ്ങൾക്കും ഗ്രഹങ്ങൾ അനുകൂലമായതിനാൽ ഇത് അങ്ങനെ തന്നെയാണ്. പാഴാക്കാന്‍ സമയമില്ല, കഠിനാധ്വാനം ചെയ്യുക. ഒരു പങ്കാളി ബിസിനസ് അല്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുകയാണെങ്കില്‍ അതിരുകൾ പുനർനിർവചിക്കാൻ നിങ്ങൾ നിർബന്ധിതരാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സംഭവിക്കുന്ന കാര്യങ്ങളെ അതിന്റെ വഴിക്ക് വിടുക. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സ്വയം കഴിയും. സ്വന്തം നിലനില്‍പ്പിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടില്ല. അത് പരിഹരിക്കാന്‍ അവരെ തന്നെ അനുവദിക്കും. നിങ്ങളെ പിടിച്ചു നിര്‍ത്താന്‍ ആരെയും അനുവദിക്കരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ആശയക്കുഴപ്പെത്തിലകപ്പെട്ടരിക്കുന്നു. പക്ഷെ ഇപ്പോള്‍ സുരക്ഷിതമായ സാഹചര്യത്തിലാണ് നിങ്ങളെന്ന് തോന്നുന്നു. ഭാവിയിലെ അഭിവൃദ്ധിക്കായി നിങ്ങള്‍ ചില പദ്ധതികള്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ട്. പെട്ടന്നുള്ള ലാഭം ലക്ഷ്യമാക്കരുത്. പ്രാഥമിക നിഗമനങ്ങള്‍ ചിലപ്പോള്‍ തിരിച്ചടിയായേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ക്ക് ഇത്രയും അനുയോജ്യമായ സമയം വളരെ അപൂര്‍വമായി മാത്രമെ ഉണ്ടായിട്ടുള്ളു. വസ്തതുതകളും അവയുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്നും നിങ്ങള്‍ക്ക് അറിയാം. അതായത് നിങ്ങള്‍ എല്ലാവരേക്കാളും ഒരു പടി മുകളിലാണ്. നിങ്ങൾക്കാവശ്യമുള്ളത് പറയാനുള്ളതും ശരിയായ വഴി കണ്ടെത്താനുമുള്ള അവസരമാണിത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തികമോ തൊഴിൽപരമോ ആയ കാര്യങ്ങളിൽ നിങ്ങൾ ഉടൻ തന്നെ ആദ്യ ഘട്ടത്തിലേക്ക് തിരിച്ചെത്തിയേക്കാം. യഥാർത്ഥത്തിൽ ഇതൊരു നല്ല കാര്യമാണ്, നിങ്ങളുടെ വൈകാരിക ജീവിതത്തിലേക്ക് മടങ്ങിയെത്താം. നിശ്ചയദാർഢ്യം ഉണ്ടായാല്‍ നിങ്ങൾക്ക് പരീക്ഷണങ്ങൾ നടത്താൻ സ്വാതന്ത്ര്യമുണ്ടാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ ഒരു വൈകാരിക യാത്ര ആരംഭിക്കുകയും നിങ്ങളുടെ അഗാധമായ ഉദ്ദേശ്യങ്ങൾ അനാവരണം ചെയ്യുന്ന ഒരു പ്രക്രിയ ആസ്വദിക്കുകയും വേണം. അടുപ്പമുള്ള ആരെങ്കിലും നിങ്ങളുടെ ക്ഷമ പരീക്ഷിച്ചിട്ടുണ്ടാകാം, എന്നാൽ നിങ്ങൾ ഇനി ഈ കാര്യത്തിൽ വിഷമിക്കേണ്ടതില്ല. ആത്യന്തികമായി, മറ്റാരെങ്കിലും അവരെ സഹായിക്കുന്നതിന് മുമ്പ് അവർ സ്വന്തം പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today november 26 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today, December 6, 2018: നിങ്ങളുടെ ഇന്നത്തെ ദിവസം- ഡിസംബർ 6, 2018 -പീറ്റർ വിഡൽദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com