Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

Horoscope Today November 25, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 25, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

horoscope, astrology, horoscope today, ie malayalam

നിങ്ങളുടെ ഇന്നത്തെ ദിവസം

മീനമാണ് ഇന്നത്തെ എന്റെ രാശി. ലോകം മുഴുവൻ വൈകാരികമായും കാൽപ്പനികമായും തോന്നിയേക്കാം. നിങ്ങൾ മീനരാശിക്കാരാണെങ്കിലോ, അല്ലെങ്കിൽ ചന്ദ്രൻ മീനത്തോട് ചേർന്ന് നിൽക്കുമ്പോൾ ജനിച്ചവരാണെങ്കിലോ വളരെ നല്ലതാണ്. പക്ഷെ മേടരാശിക്കാരോ മകര രാശിക്കാരോ ആണെങ്കിൽ ഇന്ന് അൽപ്പം ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
പൊതുവേ നിങ്ങളുടെ ഗ്രഹനില വളരെ ശാന്തമായി കാണപ്പെടുന്നു. കൂടാതെ ബുധൻ വളരെ മാന്യമായി പെരുമാറുന്ന അവസ്ഥയിലാണ്. ഏറെക്കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങളിൽ തീരുമാനങ്ങളെടുത്തേക്കാം. നിലവിലുള്ള എല്ലാ അനുമാനങ്ങളെയും ചോദ്യം ചെയ്യാൻ ചന്ദ്രൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും. ഒരു ദീർഘശ്വാസമെടുക്കാനും അൽപ്പം വിശ്രമിക്കാനും നിങ്ങൾക്ക് സമയം നൽകുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ജോലിയിലോ, ഗൃഹത്തിലോ വലിയ പുരോഗതികൾക്കുള്ള സാധ്യതകളുള്ള സമയത്തേയ്ക്കാണു നിങ്ങൾ നീങ്ങുന്നത്. നിങ്ങളുടെ വ്യക്തിപരവികാരങ്ങൾ ഏതളവുവരെ അതിലുൾപ്പെടുമെന്നത് കണ്ടെത്തുവാൻ പ്രയാസമാണ്. പക്ഷേ ഏതു കാര്യത്തിലും ഒരു വാദം മുൻപോട്ടു കൊണ്ടുപോകേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് നിങ്ങൾക്കറിയാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

എല്ലാ വ്യക്തിബന്ധങ്ങളിലും മറുവശത്തുള്ളവർ നിങ്ങളെയെങ്ങനെ വിലമതിക്കുന്നുവെന്നത് ഏറ്റവും പ്രധാന പരിഗണനയാണ്. നിങ്ങളെ മുതലെടുക്കുവാനുള്ള സാധ്യത കൂടുതലാണ്, അതിപ്പോൾ അവസാനിപ്പിക്കേണ്ടതുണ്ട്. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാൻ ശ്രമിക്കുക- അവർ കൂടുതൽ ഉത്തരവാദിത്തമുള്ളവരായി കാണപ്പെടും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനിശ്ചിതത്വത്തിലാണെന്ന് ഇതിനകം നിങ്ങൾക്കു മനസ്സിലായിരിക്കും. മാറ്റത്തിനുള്ള പ്രക്രിയ തുടരാനനുവദിക്കുകയും സംഭവങ്ങൾ ഒരു വിരാമത്തിലെത്തിയെന്ന് കൃത്യമായി ഉറപ്പാകുന്നതുവരെ പുതിയ ക്രമീകരണങ്ങൾക്ക് മുതിരാതിരിക്കുകയും ചെയ്യുക എന്നതാണ് ഉപദേശം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ജോലിയിലെ സമ്മർദ്ദം അനുഭവിക്കുവാൻ തുടങ്ങും. വീട്ടിലും വിരുദ്ധ ആഗ്രഹങ്ങളും ബാധ്യതകളും തമ്മിൽ ഒത്തുതീർപ്പിലെത്തിക്കേണ്ടിവരും. ആളുകൾ പറഞ്ഞു തുടങ്ങുകയും ചെയ്യും. നിങ്ങൾ, സ്വാർത്ഥതയിലൂന്നിയ പ്രവർത്തനങ്ങൾ നിർത്തുകയും നൈതിക വീക്ഷണത്തിലൂടെ കാര്യങ്ങളെ കാണുവാൻ തുടങ്ങുകയും ചെയ്യുമെന്നതിന് കാരണമാകുമെന്നതുകൊണ്ട് അതു നല്ലതുതന്നെ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

അൽപം ഭാഗ്യത്തിന്റെ സഹായത്തിൽ മറ്റുള്ളവർക്ക് എന്താണു ശരിയാകുക എന്നത് താമസിയാതെ നിങ്ങൾക്ക് മനസ്സിലാക്കാനാകും. ഉപരിതലത്തിൽ കാണുന്നത് ഗൗരവത്തിലെടുക്കേണ്ട, യഥാർത്ഥത്തിലുള്ളത് കാഴ്ചയിൽ നിന്നും മറഞ്ഞിരിക്കുന്നു. നിങ്ങളൊരു പ്രധാന തീരുമാനമെടുക്കുവാൻ പോകുകയാണ്, അതിനാൽ മനസ്സു ശുദ്ധമാക്കി വയ്ക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സാമൂഹികമായി നിങ്ങൾ പോയ കാലത്തേയ്ക്ക് മടങ്ങുന്നതായി കാണപ്പെടുന്നു. ഏറെക്കാലമായി പൂർത്തിയാകാതെ കിടന്ന ഒരു ജോലി ഇപ്പോൾ ശ്രദ്ധിക്കേണ്ടതായി വരുന്നു. ഒരു വൈകാരിക സഞ്ചാരം നിങ്ങളെ വേരുകളിൽ ഉറപ്പിക്കുകയും പഴയകാലവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഏതെങ്കിലും വിചിത്രസ്വപ്നങ്ങൾ കാണുന്നത് കുറിച്ചു വയ്ക്കുക എന്നതാണിപ്പോൾ ചെയ്യാവുന്ന ഏറ്റവും പ്രയോജനപ്രദമായ കാര്യം. നിങ്ങളുടെ അബോധമനസ്സ് സംക്ഷോഭത്തിലാണ്, അത് ജോലിയിലേതുൾപ്പടെയുള്ള ദൈനംദിന ജീവിതത്തിലെ മാറ്റങ്ങൾ ഗ്രഹിക്കുകയൂം അവയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണു നഗ്നമായ സത്യം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഒരു പ്രത്യേക ബന്ധത്തിൽ നിന്ന് എന്താണാവശ്യമെന്നത് നിങ്ങളേറെ കഠിനമായി ആലോചിച്ചതാണ്, ഒടുവിൽ, അതു ലഭ്യമാകുമോ എന്നറിയുന്നതിനുള്ള സമയമായി. പ്രവർത്തനം തുടങ്ങിയാൽ, ഒരു നിമിഷത്തെ മുന്നറിയിപ്പിൽ തന്നെ, പദ്ധതികൾ മാറ്റുവാൻ നിങ്ങൾ തയ്യാറായിരിക്കണം, അതിനാൽ ജാഗ്രത കൈവിടരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സുഹൃത്തുക്കളിൽ നിന്നും പങ്കാളികളിൽ നിന്നുമുള്ള വിമർശനങ്ങളും അഭിപ്രായങ്ങളും ശ്രദ്ധാപൂർവ്വം കേൾക്കുകയെന്നതാണ് ഒരു പക്ഷേ നിങ്ങൾക്കിപ്പോൾ ചെയ്യാവുന്ന ഏറ്റവും ബോധ‌പൂർവ്വമായ കാര്യം. നിങ്ങൾ തെറ്റായിരുന്നുവെന്ന് സമ്മതിക്കുന്നത് വേദനകരമാകാം, എന്നിരുന്നാലും അത്യാവശ്യമാണത്. അതുമല്ല, പങ്കാളികൾ നിങ്ങളുടെ ആത്മാർത്ഥതയെ വിശ്വസിക്കുകയും ചെയ്യും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഇപ്പോൾ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വവും ചിന്താക്കുഴപ്പവും എന്തായാലും, വിശദാംശങ്ങളെ പിന്തുടരുക ആവശ്യമാണ്. സംഭവിക്കുന്ന ഓരോ കാര്യങ്ങളും ആളുകൾ പറയുന്ന ഓരോ വാക്കുകളും ഒരു വ്യക്തമായ ചിത്രം നൽകും, അതിനാൽ നിങ്ങൾ ഉണർന്നിരിക്കുക. ഒരു നിയമ പ്രശ്നത്തിൽ അടുത്തു തന്നെ തീർപ്പുണ്ടാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇത് ഊഹക്കച്ചവടത്തിന്റെ സമയമാണെങ്കിലും ചൂതാട്ടത്തിനുള്ള ഏറ്റവും മോശപ്പെട്ട കാലമാണ്. നിങ്ങളുടെ നിർണ്ണയങ്ങൾ അവ്യക്താഭിലാഷങ്ങളും ഭയവും നിമിത്തം നിറം കലരാമെന്നിരിക്കെ കൃത്യമായ തീരുമാനമെടുക്കുവാൻ കഴിയില്ല. ആത്മാവിൽ കവിത വിരിയിക്കുന്നതിൽ ശ്രദ്ധിക്കുക..

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today november 25 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope of the Week (Nov 24 -Nov 30 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express