scorecardresearch

Horoscope Today November 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today November 23, 2021: മണിക്കൂറുകൾ കഴിയും തോറും, സെന്സിറ്റീവായ വിന്യാസങ്ങൾ ഊർജ്ജസ്വലമായവ കൊണ്ട് മാറ്റി സ്ഥാപിക്കപ്പെടും, അതായത്, നിങ്ങളുടെ വ്യക്തിഗത ചിഹ്നങ്ങൾ ഏത് തന്നെയായാലും രഹസ്യവും, തീവ്രവും, വിപുലവുമായ വികാരങ്ങളിൽ നിന്നും ആത്മവിശ്വാസത്തിലേക്കും വിലങ്ങിടാത്ത സാഹസികതയിലേക്കും ക്രമാതീതമായ മാറ്റമുണ്ടാകും. എനിക്കിത് വളരെ ആവേശകരമായി തോന്നുന്നു!

Also Read: Horoscope of the Week (November 21 – November 27, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഒന്നും രണ്ടുമല്ല, മൂന്ന് ഗ്രഹങ്ങൾ പൂർണമായും നിങ്ങൾക്ക് അനുകൂലമായി നിൽക്കുന്നുവെന്ന് കാണുന്നത് സന്തോഷകരമാണ്. വ്യക്തികപരമായ കാര്യങ്ങളിൽ, നന്നായി വരും എന്നാണ് എന്റെ പ്രവചനം. നിങ്ങളെ സ്വയനന്മയ്ക്ക്, ജീവിതത്തിൽ ഒരു പുഞ്ചിരിയോടെ മുന്നോട്ട് പോകാൻ ഞാൻ പ്രോത്സാഹിപ്പിക്കട്ടെ?

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

പ്രണയത്തിന്റെ ഗ്രഹമായ ശുക്രനും വികസനത്തിന്റെ ഗ്രഹമായ വ്യാഴവും തമ്മിൽ തുടരുന്ന ബന്ധം നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും നിങ്ങളുടെ റൊമാന്റിക് വശങ്ങൾ വികസിപ്പിക്കുകയും ചെയ്യും. മനുഷ്യരെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും നിങ്ങൾ വികാരാധീതനായിരിക്കും എന്ന് ദയവായി ഓർക്കുക, ഒരു നൊസ്റാൾജിക്ക് യാത്ര മതിയാകും നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ നയതന്ത്രജ്ഞതയുള്ള ആളായിരിക്കും വരെ നിങ്ങളുടെ വിഷമങ്ങൾ തുറന്നു പറയാൻ കഴിയുന്ന ശക്തമായ സാഹചര്യത്തിലാണ് നിങ്ങൾ. അതു സംബന്ധിച്ച് ചിലത് നിങ്ങൾക്കും ചെയ്യാനാകും. മറ്റുള്ളവർ ചിലപ്പോൾ എതിർക്കും, പക്ഷേ അവർ അവരോട് തന്നെ നീതിപുലർത്തുന്നവരാണെങ്കിൽ അവർ സാഹചര്യം സംബന്ധിച്ച സത്യം മനസിലാക്കും. സമയമാകും മുൻപ് തന്നെ നിങ്ങൾ ചിലപ്പോൾ ചിന്തിക്കേണ്ടി വരും!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പലകാരണങ്ങളാൽ ഇത് അനുകൂലമായ സമയമാണ്, പക്ഷെ അപ്പോഴേക്കും പലവിധ ക്രമീകരണങ്ങൾ മാറ്റാനും പര്സപരവിരുദ്ധമായ സമ്മർദ്ദങ്ങൾ അഭിമുഖീകരിക്കാനും നിങ്ങൾ ശീലിച്ചിട്ടുണ്ടാകും. പ്രശനമെന്തെന്നാൽ ശ്രദ്ധിക്കാതെ നിങ്ങൾ വലിയ കടങ്ങൾ ഉണ്ടാക്കിയേക്കും. അതുകൊണ്ട് പ്രധാനപ്പെട്ട ഇടപാടുകളിൽ ശ്രദ്ധവെക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ദീർഘകാല അഭിലാഷങ്ങളിൽ ശ്രദ്ധകേന്ദ്രികരിക്കണം, എന്നാൽ തന്ത്രം മാറ്റണം. ഒരുപക്ഷെ കുറച്ചുനാളത്തേക്ക് ഒരു നിശ്ചിത പദവി നിലനിർത്തുന്നത് നിങ്ങൾക്ക് മറക്കാം, എന്നിട്ട് മറ്റുള്ളവർക്ക് സഹായം വാഗ്‌ദാനം ചെയ്യുന്നതിൽ ശ്രദ്ധിക്കാം. നിങ്ങളുടെ ഭാവി സുരക്ഷിതമാണ് എന്നാൽ അവരുടെ അങ്ങനെയല്ല. ഓർക്കുക, പങ്കാളികളുടെ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ചെറുതായിരിക്കും എന്നാൽ അവർക്ക് അങ്ങനെയല്ല, അവരെ സംബന്ധിച്ച് അവ ഉടനെ മാറികടക്കാൻ കഴിയാത്തവയായി തോന്നും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബഹിർമുഖവും സൗഹൃദപരവുമായ സ്വാധീനങ്ങൾ അന്തർമുഖരും ഉള്ളിലേക്ക് നോക്കുന്നവരുമായി തുല്യ രീതിയിൽ സംയോജിക്കുന്നു. ഒരുപക്ഷെ, രഹസ്യമായി നിങ്ങൾ നിയന്ത്രണം ഏറ്റെടുത്തേക്കും എന്നാകും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ആത്മീയതയ്‌ക്കോ നിങ്ങൾക്ക് വേണ്ടി മാത്രം അല്പം സമയം ചിലവഴിക്കുന്നതിനുള്ള ദിവസമോ ആണെന്നും ആകാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ അതിശ്രേഷ്ഠമാണ്, അവ എല്ലാം മാനുഷികബന്ധങ്ങളിലും അനുകൂലമായി വ്യാപിക്കുന്നു, ഏറ്റവും അടുത്ത ആളുകളുമായുള്ള കൂടിക്കാഴ്ചകൾ മുതൽ അപരിചിതരുമായുള്ള സാധാരണ കൂടികാഴ്ചകളിൽ വരെ അതിന്റെ അനുകൂലമായ തെളിച്ചമുണ്ട്. എന്തുകൊണ്ട് നിങ്ങളുടെ തടസ്സങ്ങളെ മറന്ന് സ്വയം ആനന്ദിച്ചു കൂടാ?

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നേരത്തെ ആരംഭിച്ചു, നിങ്ങളുടെ കാഴ്ചകളെ കഴിയുന്നത്ര ഉയരത്തിലാക്കുക. പ്രൊഫഷണൽ സ്കീമുകൾ ആരംഭിക്കുകയാണെങ്കിൽ, ഇന്നത്തെ സാഹചര്യം നിങ്ങൾക്ക് ഈ ആഴ്ച പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച നിലയിലാണ്. ശത്രുക്കളുമായി പോലും സുഹൃത്ത്ബന്ധം ഉണ്ടാക്കേണ്ടത് പ്രധാനമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വീട്ടിലെ നിങ്ങളുടെ ലക്ഷ്യങ്ങളിൽ ഒരുപിടി കൂടെ അടുക്കാൻ നിങ്ങൾക്ക് കഴിയും, അതായത് പ്രിയപ്പെട്ടവരോട് നിങ്ങളുടെ ഉദ്ദേശ്യങ്ങൾ വിശദീകരിക്കാൻ കഴിയും. എല്ലാ വാസ്തവങ്ങളും പറയാൻ ശ്രമിക്കുന്നതിനു പകരം ആളുകൾക്ക് മൊത്തത്തിലുള്ള ചിത്രം നൽകുക, മികച്ച ഒരു ഭാവിസംബന്ധിച്ച നിങ്ങളുടെ കാഴ്ചപാട് പങ്കുവയ്ക്കാൻ അവരെ അനുവദിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളെ ജോലിയിൽ പിന്നോട്ട് വലിച്ചിരുന്ന ബന്ധങ്ങൾ ഏതും മെച്ചപ്പെടുത്തുന്നത് എളുപ്പമായി കാണണം. ഒരു ദിവസം ആവശ്യത്തിന് മണിക്കൂറുകൾ ഇല്ലെന്നും നിങ്ങൾ മനസിലാക്കണം. ആവശ്യമെങ്കിൽ കൂടുതൽ ചുമതലയേൽക്കുക: നിങ്ങൾക്ക് കഴിക്കുന്നതിനേക്കാൾ കൂടുതൽ ഇപ്പോൾ ഏറ്റെടുത്താൽ ഭാവിയിലേക്ക് ഒരുപാട് പാഠങ്ങൾ നിങ്ങൾ പഠിക്കും!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തികമായ ഒരു വീഴ്ചയിൽ നിന്നും രക്ഷപ്പെടാൻ നിങ്ങൾക്ക് ആവുന്നത്ര മുഴുവൻ ഊർജ്ജവും വേണം, അല്ലെങ്കിൽ സമർത്ഥമായ വിലപേശലിലൂടെ ആഘാതം കുറയ്ക്കണം. മറ്റുളവർ നിങ്ങളെ വിലയിരുത്തുമ്പോൾ നിങ്ങളുടെ കാഴ്ചപ്പാടുകളാണ് കണക്കിലെടുക്കുക എന്ന് ഞാൻ ഓർമിപ്പിക്കേണ്ടതില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സത്യം ആപേക്ഷികമാണെന്നും വ്യത്യസ്‌ത ആളുകൾക്ക് വ്യത്യസ്‌തമായ രീതിയിലാണെന്നും മനസ്സിൽ വെച്ചുകൊണ്ട്, നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ എത്രമാത്രം മറ്റുളവരുമായി പങ്കുവെക്കണമെന്ന് നിങ്ങൾ തീരുമാനിക്കണം. സത്യം ഒഴിവാക്കുന്നത് വലിയ രീതിയിൽ ബാധിക്കില്ലെന്ന് ഞാൻ കരുതുന്നു, പക്ഷെ നിങ്ങളുടെ വികാരങ്ങൾ സംബന്ധിച്ച് നിങ്ങൾ കൂടുതൽ ശ്രദ്ധാലുവാണെന്ന് ഞാൻ സങ്കൽപ്പിക്കുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today november 23 2021 aries gemini cancer virgo capricorn zodiac signs check astrological prediction