Horoscope Today November 18, 2021: പ്രതീക്ഷയുടേയും ശുഭാപ്തിവിശ്വാസത്തിന്റേയും പ്രതീകമായ വ്യാഴമാണ് ഇന്നത്തെ ഗ്രഹം. വളരെ സജീവമായിരിക്കുന്ന ഒരു അവസ്ഥയാണിത്. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടാൻ കഴിയുമെന്ന സങ്കൽപ്പത്താൽ മുന്നോട്ട് പോകുമെന്ന് എനിക്ക് തോന്നുന്നു. അതൊരു നല്ല കാര്യമാണോ? അതോ മോശമായ കാര്യമാണോ എന്ന് സമയം തെളിയിക്കും.
Also Read: Horoscope of the Week (November 14 – November 20, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ വികാരങ്ങളും ശാരീരിക ക്ഷേമവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ ദുർബലപ്പെടുത്തുന്ന സമ്മർദ്ദങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയണം. എങ്കില്‍ മാത്രം പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിങ്ങൾക്ക് എളുപ്പം സാധിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ചന്ദ്രൻ നിലവിൽ വളരെ അനുയോജ്യമായ നിലയിലാണ് തുടരുന്നത്. എന്നിരുന്നാലും എന്തെങ്കിലും നിങ്ങളെ തടഞ്ഞുനിർത്തുന്നതായി തോന്നുന്നു. സാമൂഹിക വിലക്കുകളുടെയും പ്രതീക്ഷകളുടെയും സമ്മർദ്ദത്താൽ നിങ്ങൾ നിയന്ത്രിക്കപ്പെടുന്നുണ്ടോ? നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി വിശദീകരിക്കാൻ കഴിയുന്ന മാർഗം കണ്ടെത്താൻ ശ്രമിക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ചിലപ്പോൾ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വീട്ടിലുള്ള ആളുകൾക്ക് ശരിക്കും ബുദ്ധിമുട്ടേണ്ടി വുരും. എന്നാൽ നിങ്ങൾ മാറുമ്പോള്‍ നിങ്ങളെപ്പോലെ കാര്യക്ഷമവും വൈദഗ്ധ്യവും സംഘടിതരുമായ ആരും ഉണ്ടാകില്ല. യുക്തിരഹിതമായ കാര്യങ്ങള്‍ക്ക് വഴങ്ങാൻ തയ്യാറാകണോ എന്നതാണ് ഇപ്പോഴത്തെ ഒരേയൊരു ചോദ്യം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ചെറിയ യാത്രകൾക്കും ഉപകാരപ്രദമായ കാര്യങ്ങള്‍ക്കും അനുയോജ്യമായ ദിവസമാണ്. നിങ്ങളുമായി അഭിമുഖങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുള്ളവർക്ക് നിങ്ങളുടെ ആഴത്തിലുള്ള ദീർഘവീക്ഷണത്തെ അഭിനന്ദിക്കാൻ കഴിയും. നിങ്ങള്‍ക്ക് പണം സമ്പാദിക്കുന്നതിനും ലാഭം കൂട്ടുന്നതിനും അനുയോജ്യമായ നിമിഷം കൂടിയാണിത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾക്ക് അനുയോജ്യമായ സമയമാണിത്. നിങ്ങളെ ആര്‍ക്കും മറികടക്കാന്‍ സാധിക്കില്ല എന്ന് തോന്നുന്നു. എന്നാൽ സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുകയല്ലാതെ നിങ്ങൾക്ക് മറ്റൊരു മാർഗവുമില്ല. നിങ്ങൾ ഇപ്പോൾ ആവശ്യമായ കാര്യങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ വരും മാസങ്ങളിൽ നിങ്ങളുടെ ചെലവുകൾ അനാവശ്യമായി വര്‍ധിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വ്യത്യസ്തമായ രീതിയില്‍ ചന്ദ്രൻ ബുധൻ, ശുക്രൻ എന്നിവയ്ക്കൊപ്പം നിലനില്ക്കുന്നു. കുറഞ്ഞത് മൂന്ന് ഗ്രഹങ്ങളെങ്കിലും നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ നിങ്ങളുടെ താത്പര്യങ്ങള്‍ ഈ കാലഘട്ടത്തില്‍ സംരക്ഷിക്കപ്പെടും. നിങ്ങൾക്ക് ഉത്സാഹവും പ്രായോഗിക വൈദഗ്ധ്യവും ഉണ്ട്. അതിനാൽ പരാജയം സംഭവിച്ചാല്‍ അതിന് ഒഴികഴിവില്ല.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കാനുള്ള അവസരം നിങ്ങൾക്ക് അപൂർവ്വമായി മാത്രമേ ലഭിക്കൂ. എന്നിരുന്നാലും, അവസരം വരുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നിലവിലുള്ള കഴിവുകളും മുൻകാല അനുഭവങ്ങളും നിങ്ങൾക്ക് വളർത്തിയെടുക്കാൻ കഴിയുമെങ്കിൽ വ്യക്തിപരമായ കാര്യങ്ങളില്‍ മികച്ച ഫലം ഉണ്ടാക്കാന്‍ സാധിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ചില ദീർഘകാല പദ്ധതികൾ പരിഗണിക്കാനും സമ്മർദങ്ങളിൽ കുടുങ്ങിപ്പോകാതിരിക്കാനും നിങ്ങൾ തയ്യാറായിരിക്കണം. എന്നിരുന്നാലും നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള തീരുമാനങ്ങള്‍ എടുക്കരുത്. നിങ്ങള്‍ സ്വന്തമായി നിലനില്ക്കാന് ആഗ്രഹിക്കുന്നത് പങ്കാളികള്‍ക്ക് മനസിലാകണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
തോഴിലിടത്ത് സമ്മര്‍ദം അധികമാകാന്‍ പോകുന്നതായി തോന്നുന്നു. കൂടാതെ വീട്ടില്‍ ചില ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. യഥാർത്ഥത്തിൽ പ്രധാനപ്പെട്ടത് എന്താണെന്ന് നിങ്ങള്‍ അറിയണം. മറ്റുള്ളവര്‍ക്ക് എന്ത് വിട്ടു നല്‍കണമെന്നതിലും വ്യക്തതയുണ്ടാകണം. അപ്പോള്‍ വൈരുദ്ധ്യമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമായിരിക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
അലോസരപ്പെടുത്തുന്നതും വിഷമിപ്പിക്കുന്നതുമായ ഘട്ടങ്ങള്‍ ഭൂതകാലത്തിലായിരിക്കണം. പഴയ മുറിവുകൾ സുഖപ്പെടുത്താനും സന്തോഷകരമായ ഭാവിക്ക് ആവശ്യമായ വ്യക്തിഗത സാഹചര്യങ്ങൾ സൃഷ്ടിക്കാനും നിങ്ങള്‍ക്ക് അനുയോജ്യമായ സമയമാണ്. സന്തോഷകരമായ ഭാവി തിരക്കുള്ളത് കൂടിയായിരിക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
മറ്റ് ആളുകള്‍ നിങ്ങളെ വ്യക്തിപരമായി വേട്ടയാടുന്നു എന്ന് തോന്നുന്നു. അവരുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങള്‍ പിന്തുടരാന് കഴിവില്ലാത്തതിനാലാണിത്. കുടുംബ ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ അൽപ്പം ആശയക്കുഴപ്പത്തിലായേക്കാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മുന്നോട്ട് പോകാനോ അകന്നുപോകാനോ, സ്വാതന്ത്ര്യം വീണ്ടെടുക്കാനോ ഉള്ള നിങ്ങളുടെ ആഗ്രഹം പ്രശംസനീയമാണ്, പക്ഷേ അതിൽ കുറവൊന്നുമില്ല. ഗുണദോഷങ്ങൾ വ്യക്തമാകുന്നതിന് മുമ്പ് നിങ്ങൾക്ക് ഇനിയും ചില വഴികൾ പോകാനുണ്ടെന്ന് ഞാൻ കരുതുന്നു. ഇക്കാരണത്താൽ ഒരു തീരുമാനം മാറ്റിവയ്ക്കാൻ നിങ്ങൾക്ക് കഴിയും.
