Latest News

Horoscope Today November 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today November 17, 2021: ചൊവ്വയാണ് ഈ സമയത്തെ ഗ്രഹം. യുദ്ധം കൊണ്ടുവരുന്ന ഗ്രഹമാണ് ഇതെന്നാണ് ഒരുപാട് പേർ ഇതിനെ കരുതിയിരുന്നത്, എന്നാൽ നാളുകൾക്ക് മുൻപ് ഇത് കർഷകരെ ഭരിച്ചു കൊണ്ടിരുന്നതാണ്, ഇവ വളർച്ചയും ഫലപുഷ്ടിയും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിചാരിച്ചിരുന്നു. ചുരുക്കി പറഞ്ഞാൽ, നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഗ്രഹമാണത്! അവ ആകാശം വിട്ടാൽ, നമ്മൾ എല്ലാവരും മരിച്ചതിനു തുല്യമാണ്.

Also Read: Horoscope of the Week (November 14 – November 20, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്ന് പകുതി വരെയെങ്കിലും ചന്ദ്രൻ വളരെ സഹതാപമുള്ള മേഖലയിലാണ്, അവ നിങ്ങളുടെ ആവേശകരമായ ഉൾപ്രേരണകളെ ഉപയോഗപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നു. ഉദാരമായ കാര്യങ്ങളിൽ മുൻകൈ എടുക്കാൻ ഇത് നല്ലൊരു സമയമാണ്. ഇന്നെങ്കിലും സ്വയം ഉൾവലിയാതിരിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കുടുംബ ബന്ധങ്ങൾ അല്പം അസ്ഥിരമാണെങ്കിലും, നിങ്ങളുടെ അഭിനിവേശത്തിനു ഇപ്പോഴും സാധ്യതയുണ്ട്. അതിനാൽ സംഘർഷങ്ങളെയെല്ലാം സാധ്യമായ രീതിയിൽ ആവേശകരവും സന്തോഷകരവുമായ സാഹചര്യങ്ങളാക്കി മാറ്റുന്നത് നിങ്ങൾക്ക് വളരെ എളുപ്പമായിരിക്കാം. അത്തരം കഠിനമായ വൈകാരിക ജോലികളെ നിങ്ങളുടെ സാധാരണ ഇടവരാശിക്കാരന്റെ ആർജ്ജവം ഉപയോഗിച്ചു പൂർത്തിയാക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ വ്യക്തിഗത നക്ഷത്രങ്ങൾക്ക് അടുത്ത ആഴ്ച മുതൽ അല്പം മാറ്റമുണ്ടാകും, അതുകൊണ്ട് ഒരുപാട് വികസനങ്ങൾ പ്രതീക്ഷിക്കരുത്. മറ്റൊരു വശത്ത്, പുതിയ സങ്കീർണതകൾ ഇല്ലാതെ, നിങ്ങൾ തുടങ്ങിവെച്ച കാര്യങ്ങളുമായി മുന്നോട്ട് പോകാനുള്ള അവസരം ഉപയോഗപ്പെടുത്തുക. ഒരു ബന്ധം നിങ്ങൾക്ക് ധനനഷ്ടം ഉണ്ടാക്കിയേക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ സാമ്പത്തിക അവസ്ഥ ഇപ്പോഴും ഒരു നിർണായക ഘടകമാണ്, പക്ഷെ സാമ്പത്തികമായ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് പകരം മാനസിക കാര്യങ്ങൾ നോക്കുന്നതാകും നല്ലത്. ഭൗതിക സുരക്ഷിതത്വത്തിനായുള്ള നിങ്ങളുടെ തീവ്ര ആവശ്യത്തെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചുള്ള അടിസ്ഥാന ഭയത്തെക്കുറിച്ചും നിങ്ങൾ എപ്പോഴും ബോധവാനായിരിക്കണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അധികാരസ്ഥാനത്തുള്ള ആളുകളുടെ പ്രകോപനപരമായ പ്രവർത്തനങ്ങളും പ്രസ്താവനകളും നിങ്ങൾ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചു ഒരുപാടിരിക്കുന്നു. ആരെയെങ്കിലും അനാവശ്യമായി പ്രകോപിപ്പിക്കുക എന്നതാകും നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കാത്തത്. ഇതുവരെ നിങ്ങൾ ശാന്തനായി ഇരുന്നെങ്കിൽ, ബഹളങ്ങളും തടസങ്ങളും കുറച്ചു ഇനിയും നിങ്ങൾ മുന്നോട്ട് പോകണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ അവബോധം ഇപ്പോൾ വളരെ ശ്രദ്ധേയമാണ്, അതിന്റെ ഫലമായി മറ്റാരെക്കാളും യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാൻ കഴിയുന്നുണ്ട്. പ്രധാനപ്പെട്ടഒരു ബന്ധത്തിൽ ഉയർന്ന ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നതും പഴയ മുറിവ് ഭേദമാക്കാൻ തുടങ്ങുന്നതും എല്ലാം നല്ലതാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സമീപകാലത്തെ വൈകാരിക സംഘർഷങ്ങൾ മറന്നു പോയ പല കാര്യങ്ങളെയും ഇളക്കിവിട്ടിട്ടുണ്ട്. പങ്കാളികൾ ഉടനെ ഒന്നും നിങ്ങളെ വിടാൻ പോകുന്നില്ലെന്നും അവ നിങ്ങളെ മനസിലാക്കി. എന്തായാലും, ആരാവശ്യപ്പെടുന്ന പോലെയും നിൽക്കാൻ നിങ്ങൾക്ക് കഴിയും, പിടിക്കപ്പെടില്ല. കുറഞ്ഞത് നിങ്ങൾ വിചാരിക്കുന്നത് വരെ!

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വൃശ്ചിക രാശിക്കാർക്ക് കാര്യമായ പ്രാധാന്യമില്ലാത്ത പ്ലൂട്ടോയുമായുള്ള ഏറ്റുമുട്ടലിലേക്ക് സൂര്യൻ പതിയെ നീങ്ങുന്നു. നിങ്ങളുടെ എല്ലാ ഇടപാടുകളും നൂറ് ശതമാനം നേരായ വഴിയിലായിരിക്കണം എന്ന് ഉപദേശിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കട്ടെ? ഒരിക്കലും നിയമങ്ങൾ വളച്ചൊടിക്കരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചാന്ദ്ര വികാരം ധനു ഊർജ്ജവുമായുണ്ടാക്കുന്ന സംയോജനം നിങ്ങളുടെ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. വിദേശ ബന്ധങ്ങളും വിദേശ യാത്രകളും നന്നായി സൂചിപ്പിക്കുന്നുണ്ട്, നിങ്ങളുടെ അടുത്ത പ്രധാനപ്പെട്ട യാത്ര ആസൂത്രണം ചെയ്യുന്നതിനല്ലാതെ ഈ സമയം നന്നായി ഉപയോഗിക്കാൻ കഴിയില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ നിങ്ങൾ അത്യുന്നതിയിൽ ആണെങ്കിൽ പോലും, കഴിഞ്ഞ കാലങ്ങളിൽ വൈകാരികമായാ പലതും ചന്ദ്രൻ നിങ്ങളിൽ നിന്നും പുറത്തു കളഞ്ഞിട്ടുണ്ട്. ഇപ്പോൾ നിങ്ങൾ സ്ഥിരമായ പലതും നേരിടുന്നു, അതിൽ പ്രധാനി പണമാണ്. പഴയ കൂട്ടുകാരും നിങ്ങൾക്ക് ഒരുപാട് കാലങ്ങളായി അറിയുന്നവരെയുമാണ് കൂടുതൽ ആശ്രയിക്കാൻ കഴിയുക എന്ന് നിങ്ങൾ മനസിലാക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ കേൾക്കുന്ന വിദൂരത്തിലുള്ള മുരൾച്ചകൾ, തീരുമാനങ്ങളിൽ കൂടുതൽ കാലതാമസം വരുത്താൻ കഴിയില്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതാകണം. നിങ്ങൾ പ്രവർത്തിക്കേണ്ട കാര്യങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണെങ്കിലും, ഉറച്ച നടപടി ആവശ്യമാണ് എന്നതാണ് നിങ്ങളെ ആശയകുഴപ്പത്തിൽ ആക്കുന്നത്. പങ്കാളികളെ ഇപ്പോൾ നിങ്ങളുടെ വശത്ത് നിർത്തുക, അവർ പിന്നീട് വിമർശിക്കില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചർച്ചകളും അഭിമുഖങ്ങളും സംഘടിപ്പിക്കുക, വ്യക്തിഗത കാര്യങ്ങൾ ചർച്ച ചെയ്യുന്നത് തുടരുക. എന്തായാലും, ഇപ്പോൾ നടക്കുന്നതെല്ലാം കാഴ്ചപ്പാടുകളുടെ കൈമാറ്റം മാത്രമാണെന്ന് ദയവായി മനസ്സിലാക്കുക, ഒരു ഉറച്ച തീരുമാനത്തിലെത്തേണ്ട ആവശ്യമില്ല. അത് അടുത്ത ആഴ്ചയാകാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today november 17 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
നിങ്ങളുടെ ഇന്നത്തെ ദിവസം:പീറ്റർ വിഡൽദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com