scorecardresearch
Latest News

Horoscope Today November 16, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 16, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today,

Horoscope Today November 16, 2021: വഴിയിൽ മറ്റൊരു ഗ്രഹതടസം കൂടിയുണ്ട്. ആ സമയങ്ങളിൽ നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന് പല പുരാതന ജ്ഞാനിമാരും ആലിചിച്ചിട്ടുണ്ട്. ലോകം വേഗത്തിലാണ് മാറുന്നത്, എത്ര ചെറുതായാലും അതിൽ നമ്മൾ എല്ലാം ഭാഗമാകുന്നുണ്ട്. അടുത്തതായി എവിടെയാണ് വിപ്ലവം ഉണ്ടാവുകയെന്ന് നമുക്ക് ആർക്കും അറിയില്ല. പക്ഷെ അപ്പോഴും നമ്മളാണ് മാറേണ്ടത്, സമൂഹവും അത് പിന്തുടരും.

Also Read: Horoscope of the Week (November 14 – November 20, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കഴിഞ്ഞ കുറച്ചു ആഴ്ചകൾ നിങ്ങൾക്ക് എളുപ്പമായിരുന്നു എന്ന് ഞാൻ പറയുന്നില്ല. എന്നാൽ നിങ്ങൾ കരുതുന്ന അത്രയും ബുദ്ധിമുട്ട് ഉള്ളതായിരുന്നില്ല. ഒരുപരിധി വരെ, ചില പരാജയങ്ങൾക്ക് കാരണം നിങ്ങൾ തന്നെയാണ്, അതുകൊണ്ട് തന്നെ നിങ്ങളുടെ യഥാർത്ഥ ഉദ്ദേശങ്ങൾ മനസിലാക്കുക എന്നത് പ്രധാനമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾക്ക് മറ്റു പദ്ധതികൾ ഉണ്ടെങ്കിലും കുടുംബത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾക്ക് ശ്രദ്ധ നൽകുക. ചിലപ്പോൾ അടുത്ത 48 മണിക്കൂറിൽ നിങ്ങളോട് അടുത്ത ആരെങ്കിലും, കുട്ടിയേക്കാൾ ഏറെ പങ്കാളി, അപ്രതീക്ഷിതമായി ബുദ്ധിമുട്ടിലാകാൻ ഇടയുണ്ട്. നല്ല രീതിയിൽ എങ്ങനെ പ്രതികരിക്കാം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇന്നത്തെ ഗ്രഹരീതികൾ സജീവമായ, അസ്വസ്ഥമായ അന്തരീക്ഷത്തിന്റെ സൂചന നൽകുന്നു. പലപ്പോഴും മറ്റുള്ളവർ അവഗണിക്കുന്ന നിങ്ങളുടെ ബൗദ്ധികമായ ഒരു വശം മറക്കരുത്, അതായാത് സാധാരണ ആളുകൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന രീതിയിൽ ആകർഷകമായ ആശയങ്ങളെ ഒരുമിച്ചു കൊണ്ടുവരാനുള്ള നിങ്ങളുടെ സർഗാത്മകമായ കഴിവ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരു പഴയ സൗഹൃദത്തിന്റെ അവസ്ഥ സംബന്ധിച്ച് നിങ്ങൾ ഇപ്പോഴും ആകുലതയിൽ ആണെങ്കിലും, സാമ്പത്തിക കാര്യങ്ങൾ വളരെ പ്രധാനമായി തോന്നുന്നു. നിങ്ങൾക്ക് താങ്ങാൻ കഴിയുന്നതെന്തോ അവ നിങ്ങളുടെ പദ്ധതികളെ സ്വാധീനിക്കും. നിങ്ങളുടെ കടത്തിന്റെ അളവും കടം വീട്ടാനുള്ള കഴിവും അടുത്ത ബന്ധങ്ങളെ പോലും ബാധിച്ചേക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഉജ്ജ്വലമായ ഗ്രഹരീതികൾ ആഴ്ചയിലെ ബാക്കി ദിവസത്തേക്കും സജ്ജമാക്കും. വീട്ടിൽ നിങ്ങൾ നിയന്ത്രണത്തിലായിരിക്കും, അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട കുടുംബ പ്രശ്‌നങ്ങളെ കുറിച്ച് കുറച്ചു പേർക്ക് മനസിലാക്കി കൊടുക്കേണ്ട സമയമാണ്. പങ്കാളികളുടെ അടുത്ത് മികച്ച ആശയങ്ങളുണ്ട്, എന്നാൽ അവരാണ് ശരിയെന്ന് അർത്ഥമില്ല. നിങ്ങൾക്ക് ചില വിശദാംശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാം

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഈ ആഴ്ചയിലെ നക്ഷത്രങ്ങൾ പൊതുവെ ശുഭകരമാണ് എന്നാൽ നിലവിൽ ആവശ്യത്തിലധികം വേണമെന്ന് പറയാൻ നല്ല സാധ്യതയുണ്ട്. ഓരോ സാഹചര്യവും എന്താണ് ആവശ്യപ്പെടുന്നതെന്ന് ശ്രദ്ധാപൂർവം വീക്ഷിക്കുക, നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന രീതിയിൽ പ്രതികരിക്കാനും ശ്രമിക്കുക. ഇപ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം സംശയത്തിന്റെ ആനുകൂല്യം മറ്റാർക്കെങ്കിലും നൽകുക എന്നതാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കഴിഞ്ഞ ആഴ്‌ചയിലെ കൗതുകകരമായ ചാന്ദ്ര വിന്യാസത്തിന് ശേഷം, പണമില്ലാത്തവരോ, പകരം വയ്ക്കാൻ സമയമില്ലാത്തതോ ആയ തുലാം രാശിക്കാർ കുറവായിരിക്കും. ഇപ്പോഴും തൃപ്‌തികരമായ അവസ്ഥയിൽ അല്ലെങ്കിൽ ആശങ്കപ്പെടേണ്ട. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പ്രയാസകരമായ സാഹചര്യങ്ങൾ ലഘൂകരിക്കപ്പെടും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ആശയവിനിമയത്തിന്റെ ഗ്രഹമായ ബുധൻ, ആഴ്ചയിൽ ഉടനീളം അതിന്റെ വെല്ലുവിളി നിറഞ്ഞ സ്ഥാനത്ത് തുടരുന്നു. നിങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായി നിങ്ങൾ നിങ്ങൾ നിർബന്ധിതരാകുന്നുണ്ടോ എന്ന് തോന്നുന്ന സമയങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ കഴിയുമെങ്കിൽ അടുത്ത ആഴ്ചവരെ പ്രധാനപ്പെട്ട ഇടപാടുകൾ ഉറപ്പിക്കുന്നത് ഒഴിവാക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഉൾവലിഞ്ഞതായോ, അന്തർമുഖനായതായോ നിങ്ങൾക്ക് ഒരു തോന്നലുണ്ടാവുകയാണെങ്കിൽ, അതിന്റെ കാരണം ജോലി സംബന്ധമായിരിക്കും, അല്ലെങ്കിൽ മറ്റേതെങ്കിലും സാധാരണ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ടത്. ഇതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ജോലിസംബന്ധമായ സമ്മർദ്ദങ്ങളും കഷ്ടപ്പാടുകളും ചിലപ്പോൾ നിങ്ങളെ മടുപ്പിക്കും, അത് നിങ്ങളെ വഴി മാറ്റി നിങ്ങളുടെ സ്വന്തം വഴിയേ പോകാൻ തോന്നിപ്പിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അടുത്തുണ്ടായ സംഭവങ്ങൾ നിങ്ങളുടെ പ്രൊഫഷണൽ ഉദ്ദേശങ്ങൾ മിക്കവാറും വ്യക്തമാക്കിയിട്ടുണ്ടാകും. എന്തായാലും, ഈ ആഴ്ച കഴിയുന്നത് വരെ നിങ്ങൾക്ക് ആവശ്യമായ നീക്കങ്ങൾ നടത്താൻ സാധിച്ചേക്കില്ല. കുടുംബത്തിലെ ചിലവാക്കലുകൾ അനുകൂലമാകും, നിങ്ങൾ ചെറിയ ലാഭം കണ്ടെത്തിയേക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ ചിലപ്പോൾ ഈ പോരാട്ടത്തിൽ തോറ്റിട്ടുണ്ടാകും പക്ഷെ നിങ്ങൾ ഈ യുദ്ധം ജയിക്കും. നിങ്ങളുടെ പടയെ ഇപ്പോൾ സജ്ജമാക്കുകയും തിരിച്ചടിക്കാൻ സുരക്ഷിതമായ സമയത്തിനായി കാത്തിരിക്കുകയും വേണം. എന്നാൽനിങ്ങളുടെ ഭാവനശക്തികൾ വസ്തുതകളെ മറികടക്കുമ്പോൾ നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കാൻ ഇടയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഊർജ്ജത്തിന്റെ ഗ്രഹമായ ചൊവ്വ, നിങ്ങളുടെ സാധാരണ ഊർജ്ജം വർദ്ധിപ്പിച്ച് തിളങ്ങാൻ നിങ്ങളെ സജ്ജമാക്കുന്നു. ജോലിയിലും മറ്റും വർണാഭമായ സമീപനം സ്വീകരിക്കുക, നിങ്ങളുടെ ദിനചര്യകൾ എത്ര ആസ്വാദ്യകരമാണെന്ന് നിങ്ങൾ അത്ഭുതപ്പെടും. എന്നാൽ നിങ്ങൾ ചെയ്യാനുള്ള മറ്റൊരു കാര്യം എന്തെന്നാൽ, ഒരു അടുത്ത ബന്ധം ശരിയാക്കാൻ നിങ്ങൾ തയ്യാറാണോ എന്ന് തീരുമാനിക്കലാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today november 16 2021 aries gemini cancer virgo capricorn zodiac signs check astrological prediction