scorecardresearch

Horoscope Today November 11, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 11, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today November 11, 2021: എനിക്ക് നിങ്ങളുടെ കാര്യം അറിയില്ല, പക്ഷേ വർഷത്തിലെ ഈ സമയം എനിക്ക് വളരെ ഇഷ്ടമാണ്. പ്രകൃതിയെ എങ്ങനെ കാണണം, നമ്മൾ എങ്ങനെ പ്രകൃതിയുടെ ഭാഗമാകുന്നു, അതിൽ നിന്ന് വേർപിരിയാതെ എങ്ങനെ പ്രവർത്തിക്കണം എന്ന് എന്നെ ഓർമ്മിപ്പിക്കുന്ന ചിലതുണ്ട്. കൂടാതെ, വലിയ തലത്തിൽ നാമെല്ലാവരും സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ എന്നിവയുമായി എങ്ങനെ യോജിപ്പിലാണ്.

Also Read: Horoscope of the Week (November 07 – November 13, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്ന് മുതൽ, കുട്ടികൾ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യമുള്ള ഘടകമായിരിക്കും. നിങ്ങൾക്ക് ഇത് അക്ഷരാർത്ഥത്തിൽ സ്വീകരിക്കാം. നിങ്ങളുടെ ഉള്ളിലെ കുട്ടിത്തത്തെ മോചിപ്പിക്കാനുള്ള സമയമാണിതെന്ന് മനസിലാക്കാം. ഈ പ്രക്രിയയിൽ കൂടുതൽ സന്തോഷം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ നിങ്ങളെ കുടുംബപരമായ കാര്യങ്ങളിലേക്ക് നയിച്ചേക്കാം. നിലവിലെ സംഭവവികാസങ്ങൾ നിങ്ങൾക്ക് ഇഷ്ടമല്ലെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഈ സാഹചര്യത്തിലേക്ക് നിങ്ങള്‍ക്ക് ഉപയോഗപ്രദമെന്ന് തോന്നുന്ന ചെറിയ വഴികള്‍ സ്വീകരിക്കാവുന്നതാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ജീവിതം ദിവസം തോറും ആഴ്ചതോറും നീങ്ങുകയാണ്. നിങ്ങൾ ഉടൻ തന്നെ എല്ലാ കാര്യങ്ങളിലും ഒരു വിദഗ്ദ്ധനാകേണ്ടതുണ്ട്. നിങ്ങൾ എത്രത്തോളം അറിയുന്നുവോ അത്രയും മെച്ചപ്പെടും. അതിനാൽ വസ്തുതകൾ നിങ്ങളുടെ വിരൽത്തുമ്പിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇന്നത്തെ സംഭവങ്ങളുടെ ആഴത്തിലുള്ള അര്‍ത്ഥവും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അടുത്ത ഏതാനും ആഴ്‌ചകളിൽ നിങ്ങളുടെ സാധാരണ അളവിലുള്ള നിശ്ചയദാർഢ്യവും മുന്നോട്ട് പോക്കും പ്രതീക്ഷിക്കേണ്ടതില്ല. നിങ്ങൾ വിശ്രമത്തിനും പ്രതിഫലനത്തിനും വീണ്ടെടുപ്പിനും അനുയോജ്യമായ ഒരു കാലഘട്ടത്തിലേക്കാണ് പോകുന്നതെന്ന് തോന്നുന്നു. ജീവിതത്തോടുള്ള നിങ്ങളുടെ അഭിനിവേശം ഉടൻ വർദ്ധിക്കും, അതിനാൽ അത് ആസ്വദിക്കൂ.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ രാശിയിൽ ഇപ്പോഴുള്ളത് ഗംഭീരമായൊരു പാറ്റേണാണ്. അതില്‍ പൂർണ്ണമായും ആശ്ചര്യപ്പെടാതിരിക്കുക പ്രയാസമാണ്. ഇനിയുമേറെ വരാനിരിക്കുന്നുവെന്നതാണ് നല്ല വാർത്ത. എന്നാൽ നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കുമ്പോൾ മൂല്യവത്തായതും അല്ലാത്തതും തമ്മിൽ വിവേചനം കാണിക്കാൻ നിങ്ങൾ പഠിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബുധന്റെ ചലനത്തെയും സൂക്ഷ്മ ദശകളെയും കുറിച്ച് നിങ്ങൾക്ക് ആഴത്തിൽ ആശങ്കയുണ്ടെന്നാണ് ജ്യോതിഷ പറയുന്നത്. ഈ ഗ്രഹമനുസരിച്ച്, നിങ്ങളുടെ മാനസികാവസ്ഥ ഇപ്പോൾ കൂടുതൽ വിശകലനപരവും ആശയവിനിമയപരവുമായി മാറുകയാണ്. അത് നിങ്ങൾക്ക് കൂടുതല്‍ ശക്തി നൽകും. സ്വയം പരിപാലിക്കുക. നിങ്ങൾ ഏറ്റവും മികച്ചത് അര്‍ഹിക്കുന്നു.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കുട്ടികൾക്കും പ്രായം കുറഞ്ഞ ബന്ധുക്കൾക്കും ഒരു കൈതാങ്ങ് ആവശ്യമാണ്. നക്ഷത്രങ്ങൾ അധികാരത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ തത്ത്വങ്ങളിൽ ഉറച്ചുനിൽക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. എന്നാൽ ഓരോ സാഹചര്യവും അതിന്റെ ഗുണങ്ങളാൽ വിലയിരുത്തുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തിക കാര്യങ്ങളിൽ ഉടൻ കൂടുതൽ ചിന്ത ആവശ്യമായി വരും. മറ്റ് കാര്യങ്ങൾക്കൊപ്പം, നിങ്ങളുടെ ചിലവ് പദ്ധതികളെക്കുറിച്ച് പങ്കാളികളുമായി നിങ്ങൾ സംസാരിക്കണം. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അവരോട് പറയുക, അവർ തീർച്ചയായും നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ പ്രണയ പ്രതീക്ഷകൾ ഉയരുകയാണ്, പക്ഷേ അവ നിറവേറ്റാൻ കഴിയാന്‍ സാധിക്കാത്തത്ര ഉയർന്നതായിരിക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പ്രണയവുമായി ബന്ധപ്പെട്ട് അനുകൂലമായൊരു സാഹചര്യം കാണപ്പെടുന്നു. എന്നിരുന്നാലും ഇത് സ്ഥിരീകരിക്കണമെങ്കിൽ മറ്റൊന്നിൽ നിന്ന് ഒരു ഇടവേള ഉണ്ടായിരിക്കണം. നിങ്ങളുടെ ആത്മാവ് മുന്നോട്ട് പോയാലും ഒരു പ്രത്യേക വ്യക്തിയുമായി നിങ്ങൾക്ക് സൗഹാർദ്ദത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷമെങ്കിലും നിലനിർത്താൻ കഴിയും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ കൂടുതല്‍ ഇടപഴകലുകളോ പ്രോജക്റ്റുകളോ ഏറ്റെടുക്കുകയാണെങ്കിൽ നിരവധി തെറ്റായ തുടക്കങ്ങൾക്കായി അത് കാരണമായേക്കാം. നിങ്ങൾക്കറിയാവുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയും നിങ്ങളുടെ ഭാവി സുരക്ഷ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്. അപ്പോൾ, നിങ്ങൾക്ക് ഉറച്ച അടിത്തറയിൽ നിന്ന് സംരംഭം ആരംഭിക്കാൻ കഴിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ദൈനംദിന കാര്യങ്ങളിള്‍ ഷോപ്പിങ്ങും സാമ്പത്തിക ഇടപാടുകളും പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു, തുടർന്ന് പ്രസക്തമായ പ്രശ്നങ്ങളും അനന്തരഫലങ്ങളും ചർച്ച ചെയ്യുക. ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാനുള്ള വഴികൾ തേടുക. ഒപ്പം വിശ്വാസയോഗ്യമല്ലാത്ത പങ്കാളികളോ സഹപ്രവർത്തകരോ അലോസരപ്പെടുത്തരുത്. അവർക്ക് സഹായിക്കാൻ കഴിണമെന്നില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ ഇപ്പോൾ നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ അറിയിക്കണം. ശരിയായ മതിപ്പ് ഉണ്ടാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ നിങ്ങൾക്ക് നന്നായി പ്രവർത്തിക്കാന്‍ സാധിക്കും. എന്നാൽ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തണമെങ്കിൽ, നിങ്ങൾക്ക് വസ്തുതകളെക്കുറിച്ച് അറിവുണ്ടായിരിക്കണം. നിങ്ങളോട് യോജിക്കാനായി മാത്രം അവരെ ആശ്രയിക്കുന്നതിൽ പ്രയോജനമില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today november 11 2021 aries gemini cancer virgo capricorn zodiac signs check astrological prediction