Latest News

Horoscope Today November 09, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 09, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today November 09, 2021: ധനുരാശി മാതൃകകൾ സഹായകരമായാണ് നീങ്ങുന്നത്, അവ സാഹസിക ഊർജ്ജം നൽകുകയും ക്രിയാത്മകത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്റെ അഭിപ്രായത്തിൽ പല ധനുരാശിക്കാർക്കും ഒരു തരം സിക്സ്ത്ത് സെൻസുണ്ട്, ആരും വിശദീകരിച്ചില്ലെങ്കിലും എന്താണ് ശരിക്കും സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ അത് അവരെ സഹായിക്കും. ഒരുപക്ഷെ അവരുടെ ഭാവനാത്മകമായ ലോകത്തിലേക്ക് ഇന്ന് നമ്മളെല്ലാവരും എന്തെങ്കിലും പങ്കുവെക്കുന്നുണ്ടാകും.

Also Read: Horoscope of the Week (November 07 – November 13, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സമയത്തിനായി കളിക്കുന്നത് തുടരുക, വേഗത കൂട്ടാൻ മറ്റാരെയും അനുവദിക്കരുത്. നിങ്ങളുടെ സ്വന്തം സർഗ്ഗശക്തിയെ സംബന്ധിച്ച് ഇത് വളരെ പ്രത്യേകതയുള്ള സമയമാണ്, നിങ്ങൾക്ക് അവസാനമായി ചെയ്യാൻ ഉള്ളത് മറ്റാരെങ്കിലും നിങ്ങളുടെ ചലനങ്ങൾ നിങ്ങൾക്കായി നിർദേശിക്കാൻ അനുവദിക്കലാണ്, പ്രേത്യേകിച്ചും അവർക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ധാരാളം ഗാർഹിക അനിശ്ചിതത്വങ്ങളുടെ ഘട്ടത്തിലാണ് നിങ്ങൾ. കാര്യങ്ങളെ അങ്ങനെ തന്നെ നിലനിർത്താൻ നിങ്ങൾ ശ്രമിച്ചാൽ മാത്രമേ സംഘർഷം ഉടലെടുക്കുകയുള്ളു എന്ന് ഞാൻ പറയട്ടെ. നിങ്ങൾ അത് സ്വീകരിക്കുകയും അടുത്ത രണ്ടു മാസത്തിനുള്ളിൽ ഒരു മാറ്റത്തിനു മുൻകൈയ്യെടുക്കുകയും ചെയ്താൽ അതിന്റെ പരിണിതഫലങ്ങൾ അത്ഭുതകരമായിരിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ ഗൗരവകരമായ ജോലിയിലേക്ക് കടക്കുക. ഗൗരവകരം എന്ന് ഞാൻ ഉദ്ദേശിക്കുന്നത് കൊണ്ട് അതിൽ രസകരമായ ഒന്നും ഇല്ലെന്നല്ല, എന്നാൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന എന്തും നിങ്ങളുടെ വിധിയുമായി ബന്ധപ്പെട്ടിരിക്കും. വേണമെങ്കിൽ പകൽ സ്വപ്‍നം കാണാനും ഞാൻ നിർദ്ദേശിക്കും! ഇത് സമയം പാഴാക്കുവാണെന്ന് നിങ്ങൾ കരുതിയേക്കും, എന്നാൽ ഇത് പുതിയ ആശയങ്ങൾക്ക് ഇടം കണ്ടെത്താനുള്ള മികച്ച മാർഗമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞാൽ, ചിലപ്പോൾ സാധാരണ ഷോപ്പിങ്ങിന് അപ്പുറം നിങ്ങളുടെ മനസിനെ വെറുതെ അലയാൻ വിടാൻ നിങ്ങൾക്ക് സ്വാതന്ത്രമുണ്ടാകും. വിദേശ ബന്ധങ്ങൾക്ക് പ്രധാന്യമുള്ളതായി തോന്നുന്നു, അതായത് ദൂരെയുള്ള ഒരു കുടുംബാംഗം നിങ്ങളിൽ നിന്നും വിശേഷമറിയാൻ കാത്തിരിക്കുന്നു. ഒപ്പം ഒരു സാഹസികമായ സാധ്യതയും വരുന്നുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മുൻപേ അറിഞ്ഞിരിക്കുക എന്നത്, അവർ പറയുന്നതുപോലെ, മുൻകൈ എടുക്കുന്നതിനാണ്. അതുകൊണ്ട് തന്നെ, നിങ്ങൾ സമാനതകളില്ലാത്ത ശുഭാപ്തിവിശ്വാസത്തിന്റെ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെങ്കിൽ പോലും, നിങ്ങളുടെ ചില പ്രതീക്ഷകൾ യാഥാർത്ഥ്യമാകാൻ സാധ്യതയില്ലാത്തവയാണെന്ന് ചൂണ്ടിക്കാണിക്കേണ്ടത് പ്രധാനമാണ്. എന്താണ് സാധ്യമല്ലാത്തത് എന്നതിൽ നിന്നും സാധ്യമായത് നിങ്ങൾ വേർതിരിച്ചെടുക്കേണ്ടതുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇനി പറയുന്നത് അടുത്ത രണ്ടു മാസത്തേക്ക് നിങ്ങളുടെ ജീവിതത്തിനു ബാധകമായതാണ്, അതുകൊണ്ട് അത് മറക്കരുത്. ചൂഷണം ചെയ്യപ്പെട്ടതായോ, ദുർബലമാക്കപ്പെട്ടതായോ നിങ്ങൾക്ക് തോന്നാൻ വളരെയേറെ സാധ്യതയുണ്ട്, അതിനു മറ്റുള്ളവരെ കുറ്റപ്പെടുത്താനുള്ള പ്രവണത നിങ്ങൾ കാണിക്കും, എന്നാൽ അതിന്റെ കാരണവും പരിഹാരവും നിങ്ങളിൽ തന്നെയാണ്. അത് മനസിലാക്കാൻ നിങ്ങൾ ശ്രമിച്ചാൽ അതിനു പരിഹാരം കാണാനുള്ള വഴികളും നിങ്ങൾ കണ്ടെത്തും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ദിവസം രണ്ടായി പകുത്ത പോലെ തോന്നുന്നു, ഒന്നുങ്കിൽ സ്വയം ആഹ്ളാദിക്കുന്നതിലൂടെയോ അല്ലെങ്കിൽ ജോലിക്ക് കൂടുതൽ ഊന്നൽ നൽകുന്നതിലൂടെയോ നിങ്ങൾക്ക് അതിന്റെ അങ്ങേയറ്റം വരെ പോകാം. നിങ്ങൾക്ക് അലസതയുണ്ടെന്ന് ചിലർക്ക് ബോധ്യമുണ്ട്, അവർ ശരിയാണെന്ന് തെളിയിക്കാനുള്ള ഒരു നല്ല സമയമായിരിക്കും ഇത്! അവർ നിങ്ങളിൽ സമ്മർദ്ദം ചെലുത്താൻ അനുവദിക്കരുത്!

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തികമായി നിങ്ങൾ നിരാശയിലാണെങ്കിൽ ഖേദിക്കാതിരിക്കുക. പിന്നീട് അത് നികത്താൻ ധാരാളം അവസരങ്ങൾ ഉണ്ടാവും, ചിലപ്പോൾ അടുത്ത കുറച്ചു ദിവസത്തിനുള്ളിൽ തന്നെ. ശരിക്കും പറഞ്ഞാൽ, സ്വയം ആഹ്ലാദം കണ്ടെത്തുന്നതിനാകണം മുൻഗണന, കാരണം നിങ്ങൾ ആനന്ദിക്കുമ്പോൾ ഗൗരവകരമായ പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മുൻകാല അസ്വസ്ഥതകളിൽ നിന്ന് പൂർണമായി കരകയറാൻ കുറച്ച് സമയമെടുക്കും, പക്ഷേ, ഏതാണ്ട് ഒരാഴ്‌ചയ്‌ക്കുള്ളിൽ, ഒരു പ്രത്യേക തെറ്റ് നികത്താൻ നിങ്ങൾക്ക് കഴിയും. വാസ്തവത്തിൽ അതൊരു ജ്യോതിഷ നിയമമാണ്, ഓരോ സമയവും ഒരേ അവസരം വരുമ്പോൾ, നമ്മൾ അതിൽ നന്നായി ചെയ്യും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റുള്ളവർ പാഴ്ച്ചെലവിനുള്ള ആംഗ്യങ്ങൾ കാണിക്കും, എന്നാൽ അശ്രദ്ധമായ സാമ്പത്തിക സാഹസികതയ്ക്ക് സമയം ചെലവഴിക്കേണ്ടി വരിക നിങ്ങളായിരിക്കും. നിങ്ങൾ ചെലവഴിക്കുന്ന ഓരോ ചിലിക്കാശും ഭാവിയിൽ തിരികെ നേടാൻ സജ്ജമാക്കിയേക്കണം. നിങ്ങൾ വിജയം ഉറപ്പ് നല്കാൻ കഴിയില്ല, പക്ഷെ നിങ്ങൾക്ക് നിങ്ങളുടെ പരമാവധി ചെയ്യാൻ കഴിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പ്രധാനപ്പെട്ട ഒരു ഗ്രഹമായ ശനി, ചിലത് ചെയ്യാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു, ഇത് ഒരു അപകടകരമായ തന്ത്രമാണ്. അടുത്ത പന്ത്രണ്ടാഴ്ചത്തേക്ക്, ഒത്തുതീർപ്പുകളും, വഴങ്ങുന്നതുമാകണം നിങ്ങളുടെ തന്ത്രത്തിന്റെ പ്രധാന ഭാഗം. വ്യാഴത്തിന്റെ പാത പിന്തുടരുക- പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പതിയെ ആണെങ്കിലും ഉറപ്പായും നിങ്ങളുടെ ആത്മവിശ്വാസം തിരിച്ചുവരാൻ തുടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട ക്രമീകരണങ്ങൾ നടത്താൻ ശക്തിയുള്ളതായി നിങ്ങൾക്ക് തോന്നും, ശാരീരിക ക്ഷമതയും ആരോഗ്യവും നിലനിർത്തുന്നതിനുള്ള അടുത്ത പരിപാടികൾ ആസൂത്രണം ചെയ്യാനും. നിങ്ങളുടെ മനസിനെ ക്രമീകരിക്കുകയും വേണം, അപ്പോൾ നിങ്ങൾ ഒരു പുതിയ താൽപ്പര്യത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുകയും ചെയ്യും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today november 09 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today, December 6, 2018: നിങ്ങളുടെ ഇന്നത്തെ ദിവസം- ഡിസംബർ 6, 2018 -പീറ്റർ വിഡൽദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com