Horoscope Today November 05, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 05, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today November 05, 2021: നമ്മൾ പലപ്പോഴും ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കുറിച്ച് സംസാരിക്കുന്നത് അവ പൂർണ്ണമായും വേറിട്ടുനിൽക്കുന്നതു പോലെയാണ്. ജ്യോതിഷം എല്ലാ കാലവും ഒരേസമയം നിലനിൽക്കുന്നുവെന്ന് ഋഷിമാർ മുന്നോട്ടുവച്ച ആശയത്തെ ആശ്രയിച്ചിരിക്കുന്നു. ഓരോ നിമിഷവും അനുഭവിക്കേണ്ടി വരുന്നതിനാൽ സമയം കടന്നുപോകുന്നു എന്ന ഭ്രമം നമുക്കുണ്ട്.

Also Read: Horoscope of the Week (October 31 – November 06, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ സങ്കീർണവും വൈകാരികവുമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുകയാണെങ്കിൽ, പ്രായോഗിമായി ചിന്തിരക്കുക. ആവശ്യമുള്ളിടത്ത് ക്രമീകരണങ്ങൾ മാറ്റാൻ തയാറാവുക. സാവധാനം പങ്കാളികൾ നിങ്ങളുടെ അറിവിനേയും പക്വതയെയും അഭിനന്ദിക്കും. എല്ലായിടത്ത് നിന്നും നല്ല ഫലം ലഭിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജീവിതകാലത്തെ പല ശീലങ്ങളും മാറ്റാന്‍ നിങ്ങൾ വിമുഖത കാണിക്കുന്നു, എന്നാൽ ശുക്രനും വ്യാഴവും തമ്മിലുള്ള ആകർഷകമായ ബന്ധം സൂചിപ്പിക്കുന്നത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തവര്‍ക്ക് സന്തോഷകരമായ ജീവിതം ലഭിക്കുമെന്നാണ്. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ അതിന്റെ ഫലം ലഭിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

മിഥുന രാശിയില്‍ ഉള്‍പ്പെടുന്നവരില്‍ അഭിലാഷമുള്ളവര്ർ ഇപ്പോൾ വ്യക്തിപരമായ ബന്ധങ്ങളുടെ പങ്ക് ഊന്നിപ്പറയുന്ന ഒരു ഘട്ടത്തിലാണ്. നിങ്ങള്‍ക്ക് ആരെ അറിയാം എന്നത് പോലെ പ്രധാനമാണ് നിങ്ങള്‍ക്ക് എന്ത് അറിയാമെന്നും. എന്നിരുന്നാലും, സഹായിക്കാൻ തയ്യാറുള്ള ആളുകളുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഭാഗ്യവാനാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പ്രതീക്ഷയുള്ളവരായിരിക്കാൻ നിങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്. നിങ്ങൾ ജ്ഞാനിയും ബുദ്ധിമാനും ആയ വ്യക്തിയാണ്. സൗഹൃദത്തിനായി നിങ്ങളുടെ കൈ നീട്ടാനും കഴിയും. നിങ്ങളുടെ സാമ്പത്തികമായ ചോദ്യങ്ങൾക്ക് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കണം. നിങ്ങളുടെ പക്കല്‍ പ്രസക്തമായ വിവരങ്ങൾ ഇല്ലെങ്കിൽ, നിലവിലെ സാഹചര്യത്തില്‍ തുടരുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമ്പത്തിക കാര്യങ്ങൾ ഏറെ ശ്രദ്ധ പിടിച്ചെടുക്കാൻ പോകുകയാണ്. ഇതിന് നാടകീയമായ അർത്ഥമില്ല. ചില കാര്യങ്ങള്‍ കൂടുതൽ വഷളാകുന്നതിന് മുമ്പ് അത് കൈകാര്യം ചെയ്യണമെന്ന് മാത്രം. നിങ്ങൾ ആരെയെങ്കിലും നിരാശപ്പെടുത്തിയെന്ന് പെട്ടെന്ന് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ എല്ലാ ബില്ലുകളും ലോണുകളും അടച്ചു തീര്‍ക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്നത്തെ ശുക്രന്റെ ചലനം അനുസരിച്ച് വ്യക്തിപരമായ പ്രത്യാഘാതങ്ങൾ ഉടനടി ഉണ്ടാകാനിടയില്ല. എന്നിരുന്നാലും ഈ ആഴ്ചയിൽ നിങ്ങൾ പുതിയ വികാരത്തെപ്പറ്റി പ്രത്യേകിച്ച് പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ഒരിക്കൽ നിങ്ങളെ ശല്യപ്പെടുത്തിയ പ്രിയപ്പെട്ടവരിലെ ഗുണങ്ങളെ വിലമതിക്കാൻ നിങ്ങൾ പഠിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

എല്ലാത്തരം ഗൂഢാലോചനകളും പ്രാകൃതമായുള്ള പെരുമാറ്റ ശൈലിയും ദയവായി ഒഴിവാക്കുക. അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കാനുമുള്ള ഒരു നിമിഷമാണിത്. നിങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്തേണ്ടതിന്റേയും മനോവീര്യം പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. സമാധാനവും സ്വസ്ഥതയും പ്രധാനമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ പദ്ധതികളിൽ സഹപ്രവർത്തകരെ ഉൾപ്പെടുത്താൻ നിങ്ങൾ തയാറായിരിക്കണം. സുമനസുകളുടെ സഹകരണത്തിന്റെയും മൊത്തത്തിലുള്ള ഒരു പശ്ചാത്തലവും പരിഗണിക്കുമ്പോള്‍, നിങ്ങളുടെ വൈകാരിക തീവ്രതയും നിശ്ചയദാർഢ്യവും സമാനതകളില്ലാത്ത നേതൃത്വഗുണങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ദിവസങ്ങൾ കടന്നു പോകുന്നത് അനുസരിച്ച് നിങ്ങളുടെ സാമ്പത്തിക ഭാവി ആസൂത്രണം ചെയ്യാൻ തുടങ്ങും. നിങ്ങളുടെ പ്രവൃത്തികള്‍ ശ്രദ്ധിക്കുക. ഇതിനർത്ഥം കുറച്ച് ചെലവഴിക്കുക എന്നല്ല, മറിച്ച് ദൂര്‍ത്ത് ഒഴിവാക്കുക എന്നതാണ്. വസ്തുതകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. നിങ്ങൾക്ക് അനുയോജ്യമായ ഒരു ജീവിതശൈലി കണ്ടെത്തുന്നതിനുള്ള ചൊദ്യമുയരും. ആത്യന്തികമായി, നിങ്ങളുടെ വൈകാരിക ക്ഷേമമാണ് പ്രധാനം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ മനസിൽ ഒരുപാട് കാര്യങ്ങളുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. നേരത്തെ തീരുമാനമെടുക്കാൻ നിങ്ങളെ സമ്മർദ്ദത്തിലാക്കാൻ ആരെങ്കിലും കഠിനമായി ശ്രമിക്കുന്നതായി തോന്നുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് പുഞ്ചിരികൊണ്ട് അവരുടെ പ്രതിഷേധങ്ങളെ അവഗണിക്കാം. എല്ലാ ചർച്ചകളിലും മീറ്റിങ്ങുകളിലും നിങ്ങളുടെ മികച്ചത് കാഴ്ച വയ്ക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ പദ്ധതികളും ജീവിതത്തിന്റെ മുഴുവൻ ദിശയും മാറ്റാന്‍ പ്രേരിപ്പിച്ചേക്കാം. നിങ്ങളുടെ വീക്ഷണകോണിൽ നിന്നുള്ള പ്രധാന പരിഗണന, ഉണരുന്നതിനുപകരം മുൻകൈയെടുക്കുകയും വിധി നിങ്ങൾക്കായി നിങ്ങളുടെ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്യുക എന്നതാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ ഇപ്പോൾ ശുക്രന്റെ മഹത്തായ കിരണങ്ങൾക്ക് കീഴിലാണ് വരുന്നത്. തീർച്ചയായും നിങ്ങളുടെ സാമൂഹിക ജീവിതവും വൈകാരിക മനോവീര്യവും മെച്ചപ്പെടാൻ പോകുന്നതിന്റെ സൂചനയാണിത്. ജീവിതത്തില്‍ വിലമതിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആനന്ദത്തിനും സംതൃപ്തിക്കും ആത്മാഭിമാനത്തിനുമായി നിങ്ങൾക്ക് കൂടുതൽ സമയം അനുവദിച്ചേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today november 05 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today January 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com