scorecardresearch
Latest News

Daily Horoscope November 03, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope November 03, 2022:നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope 1, DAILY HOROSCOPE,horoscope
Daily Horoscope May 18, 2023

Daily Horoscope November 03, 2022: ഇന്ന് ഒരു തുലാം ദിനമാണ്, അതിനര്‍ത്ഥം തുലാം രാശിക്കാര്‍ വിട്ടുവീഴ്ച ചെയ്യും. ഇഷ്ടപ്പെടാന്‍ വേണ്ടി എന്തും ചെയ്യുക, അതിനാല്‍ അവര്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ എപ്പോഴും ശ്രമിക്കും. എത്ര ബുദ്ധിമുട്ടാണെന്ന് തോന്നിയാലും ഒരു മധ്യപാത കണ്ടെത്താന്‍ ശ്രമിക്കുക എന്നതാണ് ഉപദേശം. ഓരോരുത്തര്‍ക്കും ഒരു വീക്ഷണമുണ്ട്, ഒരു പക്ഷെ നമുക്ക് എല്ലാം ഇഷ്ടപ്പെടമമെന്നില്ല. കുറഞ്ഞത് എല്ലാം കേള്‍ക്കാന്‍ നമുക്ക് കഴിയും. ചിലപ്പോള്‍ സംസാരിക്കുന്നത് പിരിമുറുക്കമുള്ള സാഹചര്യങ്ങളെ ശമിപ്പിക്കും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങള്‍ ഒരു തിരക്കേറിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, അതിനാല്‍ ലഭിക്കുന്ന എല്ലാ സഹായവും നിങ്ങള്‍ക്ക് വിലമതിപ്പുള്ളതായേക്കാം. ഗംഭീരമായ ഗ്രഹ സൂചനകള്‍ നിങ്ങളുടെ ചാര്‍ട്ട് സുഹൃത്തുക്കളുടെ മേഖലയെ ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ സുഹൃത്ത് വലയം വ്യാപിപ്പിക്കാനുള്ള സമയമാണിത്. ജോലിസ്ഥലത്തും നിങ്ങളുടെ ഒഴിവുസമയ ജീവിതത്തിലും ഇത് പ്രയോഗിക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങള്‍ നിങ്ങളുടെ വീട്ടിലേക്ക് മാറാന്‍ അതിശയകരമായ സമ്മര്‍ദ്ദം ചെലുത്തും. ഞാന്‍ സംസാരിക്കുന്നത്, കുറഞ്ഞത് ആറ് മാസത്തെ സമയത്തിന്റെ അടിസ്ഥാനത്തിലാണ്. പക്ഷേ പെട്ടെന്നുള്ള തീരുമാനം നടപ്പില്‍ വരണമെന്നില്ല. എല്ലവത്തിനും കടുത്ത കാലതാമസം എടുത്തേക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)
വളരെക്കാലമായി മൂടിവെച്ചിരുന്ന വികാരങ്ങളും ആഗ്രഹങ്ങളും പുറത്തേക്ക് വരും. ഇത് ഒരു പോസിറ്റീവ് ഘട്ടമാണ്, എല്ലാ ദീര്‍ഘകാല സാഹസികതകള്‍ക്കും ദൂരദേശങ്ങള്‍ക്കും അനുകൂലമാണ് സാധ്യതകള്‍. സമഗ്രത അനിവാര്യമാണ്. നിങ്ങളുടെ നിലവാരം വഴുതി വീഴുന്ന നിമിഷം, പിന്നെ നിങ്ങളുടെ പദ്ധതികള്‍ തടസ്സപ്പെടാന്‍ തുടങ്ങും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
തടസ്സങ്ങള്‍ നിങ്ങളുടേതല്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ കുറച്ച് സഹിക്കേണ്ടി വരും. എന്നിരുന്നാലും നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഉത്തരവാദിത്തം നിങ്ങളുടേതാണെന്ന് പറയുക. അനുകൂലമായ നിരവധി നീക്കങ്ങള്‍ മറ്റ് ആളുകള്‍ക്കും നന്ദി പറയാന്‍ മാത്രമല്ല കടപ്പാടുകള്‍ക്ക് നന്ദി പറയണം. അപ്പോള്‍ നിങ്ങളുടെ വിനയത്തിന് ഒടുവില്‍ പ്രതിഫലം ലഭിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങള്‍ എല്ലാത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് ദയവായി സങ്കല്‍പ്പിക്കരുത്. ഇന്നത്തെ കാലത്ത് സഹകരണം സുപ്രധാനമാണെന്ന് നിങ്ങള്‍ ആദ്യം അംഗീകരിക്കാന്‍ തയാറാകണം. ഒപ്പം രണ്ടാമതായി, മറ്റുള്ളവരുടെ വികാരങ്ങള്‍ കണക്കിലെടുക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ജോലിയില്‍ ഇപ്പോഴും ഒരു വീഴ്ചയും ഇല്ല. വാസ്തവത്തില്‍, ജീവിതം ഉണ്ടെന്നതിന്റെ എല്ലാ സൂചനകളും ഉണ്ട്. നിങ്ങള്‍ ഈ ദിവസം വലിയ തിരക്കുകളിലേക്ക് പോകുന്നു. ദയവായി പിറുപിറുക്കരുത്, ബോധപൂര്‍വ്വം അല്ലെങ്കില്‍ അല്ലാതെയും നിങ്ങള്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും നിങ്ങളെത്തന്നെ അതിന് രൂപപ്പെടുത്തുകയും ചെയ്യുന്നു.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ റൊമാന്റിക്, സാമൂഹിക സാധ്യതകള്‍ അത്ര മികച്ചതല്ല. തൊണ്ണൂറ്റി അഞ്ച് ശതമാനം അവിടെ ഉണ്ട്. ഏറ്റവും അടുപ്പമുള്ള ബന്ധങ്ങള്‍ നഷ്ടപ്പെടുത്തരുത്. എല്ലാത്തിനും സമയം കണ്ടെത്തുക.നിങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത് നിങ്ങള്‍ക്ക് പ്രാധാനപ്പെട്ട ഒരാളെ വിഷമിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിവാകുക എന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വീട്ടിലെ മാറ്റത്തിനുള്ള സാധ്യതയെക്കുറിച്ച് ഞാന്‍ പറഞ്ഞതെല്ലാം തുടരുന്നു, എങ്കിലും കൂടുതല്‍ തീവ്രമായ രീതിയില്‍. ഞാന്‍ നിങ്ങളാണെങ്കില്‍ ഞാന്‍ കുറച്ച് കൂടി കാത്തിരിക്കും. നിലവിലെ സാഹചര്യങ്ങള്‍ ഇത് പരിഹരിച്ചേക്കാം. എന്നിരുന്നാലും നിങ്ങള്‍ക്ക് ചെറുതും അപ്രധാനവുമായ പദ്ധതികളുമായി മുന്നോട്ട് പോകാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയോ സംവാദം നടത്തുകയോ അഭിമുഖത്തില്‍ പങ്കെടുക്കുകയോ ചെയ്യുകയാണെങ്കില്‍ എല്ലാം നന്നായി ചെയ്യുന്നതിന് അനുകൂല സാഹചര്യം. ഏത് സാഹചര്യത്തിലും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളും പങ്കിടാന്‍ ദയവായി ശ്രദ്ധിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സാമ്പത്തിക സൂചകങ്ങള്‍ പരസ്പര വിരുദ്ധമാണ്, എന്നാല്‍ നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലാണെന്ന് ഞാന്‍ പറയുന്നു. വരുമാനത്തിന്റെയും ചെലവിന്റെയും വിശദാംശങ്ങളോടൊപ്പം പണം നല്ല രിതിയില്‍ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുക. ഇപ്പോള്‍ ഒരു പോസിറ്റീവ് മനോഭാവം സ്വീകരിച്ചാല്‍ അത് ഭാവിയിലെ സമൃദ്ധിക്ക് തുല്യമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ടോപ്പ് ഗിയറില്‍ കയറി നിയന്ത്രണം ഏറ്റെടുക്കുക. ജോലിസ്ഥലത്തും വീട്ടിലും പ്രണയത്തിലും ബിസിനസ്സിലും പുതിയ തുടക്കം കുറിക്കാനുള്ള ദിവസമാണിത്. മാനസികവും ഭൗതികവുമായ വസന്തം-ശുചീകരണം എല്ലാം ഉള്‍ക്കൊള്ളുന്നതുമായിരിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങള്‍ക്ക് കഴിയുന്നത്ര സഹനശേഷിയുള്ളവരാകുന്നുവോ നിങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ശ്രമിക്കാം. ദീര്‍ഘകാല വൈകാരിക ഇടപെടലുകളില്‍ നിങ്ങള്‍ മുന്നിലാണ്. അതിനാല്‍ ആവശ്യപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today november 03 2022 aries gemini cancer virgo capricorn zodiac signs check astrological prediction