scorecardresearch

Horoscope Today November 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today November 03, 2021: നിലവിലെ ചൊവ്വ-വ്യാഴം മാതൃകകൾ ചിലപ്പോൾ മങ്ങുകയായിരിക്കും, പക്ഷെ അത് മാറ്റത്തിനുള്ള സാധ്യതയുള്ള ശക്തമായ സൂചനയായി നിലനിൽക്കുന്നു. എല്ലാം തന്നെ സാധ്യമാണ് എന്നതിന്റെ സൂചനയാണിത്. ശരിക്കും പറഞ്ഞാൽ, ഇപ്പോൾ സംഭവിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ പലതും തിരശീലക്കു പിന്നിലായാകും സംഭവിക്കുക, അവ ചിലപ്പോൾ കുറച്ചു കാലത്തേക്ക് പുറത്തേക്കു വന്നേക്കില്ല.

Also Read: Horoscope of the Week (October 31 – November 06, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സന്തോഷകരവും ശുഭാപ്‌തിവിശ്വാസമുള്ളതുമായ വ്യാഖാനം ഇന്നത്തെ കാര്യങ്ങളിൽ ചന്ദ്രൻ അവതരിപ്പിക്കുന്നു, പക്ഷെ സൂര്യനും നെപ്ട്യൂണും തമ്മിലുള്ള വശം നിങ്ങളെ യാഥാർഥ്യമല്ലാത്ത വിശ്വാസങ്ങളിലേക്കും പ്രതീക്ഷകളിലേക്കും ഇപ്പോഴും തള്ളി വിടുന്നുണ്ട്. നിങ്ങളുടെ അഭിലഷണീയമായ പദ്ധതികൾ മറച്ചുവെക്കുന്നതാണ് ഇപ്പോൾ നല്ലത്, കുറഞ്ഞത് എതിർപ്പുകൾ മാറുന്നത് വരെ.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സുഹൃത്തുക്കളും ബന്ധുക്കളും ഇടയ്ക്കിടെ ഉള്ള തർക്കങ്ങൾ ഇഷ്ടപ്പെടും. പ്രശ്നമെന്തെന്നാൽ ആർക്കും അവരുടെ വസ്തുതകൾ ശരിയായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്, നിങ്ങൾക്ക് പോലും! എന്തായാലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വസ്തുതകൾ സഹിതം അവതരിപ്പിച്ചു കൊണ്ട് ആത്മനിയന്ത്രണമില്ലാത്ത സഹപ്രവർത്തകരെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ചന്ദ്രൻ അവസരണങ്ങളുടെ ഒരു പരമ്പര തന്നെ ഒരുക്കുന്നുണ്ട, എന്നാൽ അവയൊന്നും നിങ്ങൾ സ്വീകരിക്കേണ്ടതില്ല! മറ്റൊരു വാക്കിൽ പറഞ്ഞാൽ, ഉറപ്പുകൾ ഒന്നും പ്രവർത്തിയിലേക്ക് എത്തുകയില്ല. മുൻകൈയെടുക്കാനും പ്രായോഗിക കാര്യങ്ങളിൽ പിടിമുറുക്കാനുള്ള മറ്റ് ആളുകളുടെ മനസ്സില്ലായ്മയ്ക്ക് നഷ്ടപരിഹാരം നൽകാനും ഒരുപക്ഷെ നിങ്ങൾ കൂടുതൽ ശ്രമിക്കണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ വിജയത്തിനു നിങ്ങൾ തന്നെയാണ് ഉത്തരവാദി. ഇപ്പോഴത്തെ പല അവസരങ്ങളും ആറ് മാസങ്ങൾക്ക് മുന്നേ ഉണ്ടായ കാര്യങ്ങളിൽ നിന്നും ഉണ്ടായവയാണ്. നിങ്ങളിൽ കൂടുതൽ ഓർമ്മ ശക്തിയുള്ളവർക്ക് നിലവിലെ സമ്മർദ്ദങ്ങൾ ഏറെ നാൾ മുന്പുള്ളതാണെന്ന് മനസിലാക്കാൻ കഴിയും. ഇത് ചിരിക്കാനും നല്ല പദ്ധതികളുമായി മുന്നോട്ട് പോകാനുമുള്ള സമയമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ലക്ഷ്യം സമാധാനം നിലനിർത്തുക എന്നതാണ്. വാദപ്രതിവാദങ്ങളും തർക്കങ്ങളും ഒഴിവാക്കാവുന്നതാണ്. തുറന്നു പറയട്ടെ, ആത്മനിയന്ത്രണമില്ലാത്ത മനുഷ്യർ നാശം വിതയ്ക്കുകയും പലതും നേടാൻ ഉറച്ച വ്യക്തികൾ നല്ല ഉയർച്ച ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സമയമാണിത്. അതിൽ നിങ്ങളും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഡീലുകളിൽ ഏർപ്പെടാനും നിങ്ങളുടെ ഭാവി സമൃദ്ധി കെട്ടിപ്പടുക്കാനും നിങ്ങളുടെ സ്വന്തം കൂടുണ്ടാക്കാനും സൂര്യൻ നിങ്ങളെ ഉപദേശിക്കുന്നുണ്ടെങ്കിലും, ബുധൻ ഉയർന്ന കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണ്, ഇത് സ്വയം ഒരുപാട് താൽപ്പര്യമുള്ളത് ശരിയാണോ എന്ന് നിങ്ങളെ ആശ്ചര്യപ്പെടുത്തുകയും ചെയ്യും. ഒരുപക്ഷെ സ്വയം സഹായിക്കും മുൻപ് നിങ്ങൾ മറ്റുളവരെ സഹായിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

തീരുമാനങ്ങൾ നിങ്ങളുടേതാണ് പക്ഷെ, നിങ്ങൾക്ക് എന്താണ് നല്ലതെന്ന് അറിയാമെങ്കിൽ, ജോലി സംബന്ധവും സാമ്പത്തിക സംബന്ധവുമായ കാര്യങ്ങളിൽ നിങ്ങളുടെ രീതികളിൽ തന്നെ നിങ്ങൾ ഉറച്ചു നിൽക്കും. ഒത്തുതീർപ്പുകളും വശപ്പെടുന്നതും എല്ലാം നല്ലതാണ്, പക്ഷെ അതിൽ നിന്നും തെറ്റായ പാതയിലേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങൾ യഥാർത്ഥത്തിൽ ബിസിനസ്സാണ് ഉദ്ദേശിക്കുന്നതെന്ന് മറ്റുള്ളവരെ അറിയിക്കേണ്ടതുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചില വാഗ്ദാനങ്ങൾ പ്രതിരോധിക്കാൻ കഴിയാത്തവയാണെന്ന് തോന്നുന്നു, എന്നാൽ ഒരുപക്ഷെ നല്ലതിനായി നിങ്ങൾ പിടിച്ചു നിൽക്കുന്നത് ശരിയായിരിക്കും. അതിന്റെ ഫലത്തേക്കാൾ നിങ്ങളുടെ മനോഭാവമാണ് വലുത്. അത് എന്തെന്നാൽ ഈ സമയം ഭൗതിക നേട്ടങ്ങളെക്കാൾ സ്വയം മനസിലാക്കുന്നതിനും വ്യക്തിപരമായ വളർച്ചയ്ക്കുമുള്ള സമയമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സ്നേഹിക്കുന്നവരോ അടുത്ത ആളുകളോ ചിലപ്പോൾ യുക്തരഹിതമായിരിക്കും, പക്ഷെ വൈകാരിക സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപ്പെടാൻ വഴികളുണ്ട്. നിങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുകയെന്നാൽ, എല്ലാ അഭിപ്രായവ്യത്യാസങ്ങളെയും പക്വതയോടെയും ശാന്തതയോടെയും യുക്തിസഹമായ രീതിയിലെ കൈകാര്യം ചെയ്യൂ എന്ന ബോധപൂർണമായ തീരുമാനം എടുക്കുക എന്നതാണ്, നിങ്ങളുടെ ക്ഷമ ഒരിക്കലും നഷ്ടമാകരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മനസിന്റെയും ആശയവിനിമയത്തിന്റെയും ഗ്രഹമായാ ബുധൻ, നല്ലതിനു വേണ്ടി അതിന്റെ സ്ഥാനം മാറുകയാണ്. വീട്ടിലെ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം പ്രാധാന്യമില്ലാത്തവയാകും, ബന്ധപ്പെട്ട മേഖലകളിൽ നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നത് നിങ്ങൾക്ക് എളുപ്പമായി തോന്നും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ സ്വന്തം കഴിവുകൾ ഇപ്പോൾ മികച്ച രീതിയിലായിരിക്കും, പക്ഷെ അതിന്റെ ഗുണം അറിയാൻ എല്ലാ മാനസിക അസ്വസ്ഥതകളും ഇല്ലാതാക്കി നിങ്ങളുടെ മനസിനെ ശാന്തമാക്കാൻ അനുവദിക്കണം. അപ്പോൾ മാത്രമേ പ്രധാനപ്പെട്ട ഊഹങ്ങളും ദീർഘകാല സ്വപ്നങ്ങളും നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിൽ വിജയിക്കുകയുള്ളു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇത് കാണാനും കേൾക്കാനും കാത്തിരിക്കാനുമുള്ള സമയമാണ്. ശരിയായ പെരുമാറ്റം കൃത്യമായ സമയത്തെ ആശ്രയിച്ചാണ്, എപ്പോഴാണ് പ്രവർത്തിക്കാനുള്ള ശരിയായ സമയമെന്ന് നിങ്ങൾക്ക് തനിയെ അറിയാൻ സാധിക്കും. അതേസമയം, കുടുംബ ഉത്തരവാദിത്തങ്ങളും ഗാർഹിക കടമകളും നിങ്ങളെ തിരക്കിലാക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today november 03 2021 aries gemini cancer virgo capricorn zodiac signs check astrological prediction