scorecardresearch

Horoscope Today November 02, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 02, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today November 02, 2021: പ്ലൂട്ടോ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല പക്ഷെ, നിങ്ങൾക്ക് അത് കാണാൻ കഴിയുമായിരുന്നെങ്കിൽ, അവ റൊമാന്റിക്കായ ശുക്രനുമായി ശക്‌തമായ ബന്ധത്തിൽ ആണെന്ന് നിങ്ങൾ ശ്രദ്ധിച്ചേനെ. ഇപ്പോൾ, അബോധപൂർണവും രഹസ്യവുമായ എല്ലാ കാര്യങ്ങളുടെയും ഗ്രഹമാണ് പ്ലൂട്ടോ, ശുക്രൻ പ്രണയത്തിന്റെയും. എന്താണ് ഇത് അർത്ഥമാക്കുന്നത്? ഞാൻ പിന്നീട് പറയാം.

Also Read: Horoscope of the Week (October 31 – November 06, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ചില പദ്ധതികൾ നിസാരവും യാഥാർഥ്യമല്ലാത്തതാണെന്നുമുള്ള ഒരു തീരുമാനത്തിലേക്ക് നിങ്ങൾ ചിലപ്പോൾ വേഗം എത്തും. പക്ഷെ അതിൽ കാര്യമുണ്ടോ എന്ന് നിങ്ങളോട് തന്നെ ആത്മാർത്ഥമായി ചോദിക്കണം. അതിന്റെ ഉത്തരം മിക്കവാറും ഇല്ല എന്നായിരിക്കും. വാസ്തവത്തിൽ, നിങ്ങളുടെ കഴിവിനപ്പുറമുള്ള ലക്ഷ്യങ്ങൾക്കായി പരിശ്രമിക്കുന്നതിലൂടെ, ഭാവിയിലേക്കുള്ള മികച്ച അനുഭവങ്ങളിലൂടെ നിങ്ങളുടെ പരിധികൾ നിങ്ങൾ നിർവചിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജോലിയിലും സാമൂഹിക ഉത്തരവാദിത്തങ്ങളും കടമകളും അടങ്ങുന്ന പ്രവർത്തികളിലേക്കോ ഒരു മടങ്ങിപോകില്ലാത്ത അവസ്ഥയിലേക്ക് ഇടവരാശിക്കാരൻ എത്തിയതായി തോന്നുന്നു. അഭിലാഷങ്ങളുള്ള എല്ലാ ഇടവരാശിക്കാർക്കും ഞാനൊരു ഉപദേശം നൽകട്ടെ? നിങ്ങൾ ജയിക്കാൻ കഴിയുമെന്ന് അറിയുന്ന പോരാട്ടങ്ങളിൽ മാത്രം ഏർപ്പെടുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ അടുത്തിടെ മോഹിപ്പിക്കുന്ന ചില വ്യക്തിഗത കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, എന്നാലും നിങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ അനുഗ്രഹം പ്രശസ്തി, ഭാഗ്യം, പ്രശംസ എന്നിവയെക്കാൾ വളരെ വിലപ്പെട്ടതും നിലനിൽക്കുന്നതും ആണെന്നും നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ടാകും. നിങ്ങളുടെ ഏറ്റവും വലിയ നിധി സുഹൃത്തുക്കളാണ്, നിങ്ങളോടൊപ്പം എല്ലാ കാലത്തും കൂടെ നിന്നവർ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വികാരങ്ങൾ ഇന്ന് വലിയ തോതിലാണ്. നേരിട്ടുള്ള ഏറ്റുമുട്ടലുകളിൽ ഒരുപാട് ആളുകൾ ഉണ്ടാകും, എന്നിട്ടും കഠിനമായ ഗ്രഹശക്തികളെ നിങ്ങളുടെ നേട്ടത്തിലേക്ക് മാറ്റാത്തതിനു ഒരു കാരണവുമുണ്ടാകില്ല. സാമ്പത്തികമായ ഊഹക്കച്ചവടങ്ങൾ ഒഴിവാക്കാൻ നിങ്ങൾ നന്നായി ശ്രമിക്കണം, ഒപ്പം മറ്റുള്ളവരെ അവരുടെ ഉദേശത്തെ കുറിച്ചു വ്യക്തമാക്കിക്കാനും ശ്രമിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചില പങ്കാളികളും അടുത്ത സഹപ്രവർത്തകരും ഇപ്പോഴും അത്ര സുഖകരമായാ രീതിയിൽ അല്ലെന്ന് തോന്നുന്നു, ഞാൻ ഒരു അഭിപ്രായം പ്രകടിപ്പിക്കുകയാണെങ്കിൽ, ഇവരെല്ലാം അവരുടെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതായി തോന്നുന്നു. അവരുടെ വിഷമം കേൾക്കുന്നതിന് പകരം, അവർക്ക് പ്രയോഗികമായ കുറച്ചു പ്രോത്സാഹനം നൽകാൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ?

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ ഒരു പോരാളി തന്നെയാണ്, പക്ഷെ നിങ്ങളുടെ സുരക്ഷ ആശങ്കയിൽ ആകുമ്പോൾ ഒരു ദീർഘ ശ്വാസം എടുക്കാനും പത്തു വരെ എണ്ണാനും ശ്രമിക്കുക. നിങ്ങളുടെ പ്രണയ നക്ഷത്രങ്ങൾ ജിജ്ഞാസയുണ്ടാക്കാനും നിഗൂഢതയുണ്ടാക്കാനും ആശയക്കുഴപ്പമുണ്ടാക്കാനും പഴയകാലത്തെ പ്രിയപ്പെട്ട ഓർമ്മകൾ കൊണ്ടുവരാനും സാധ്യതയുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ സൂക്ഷമമായ ചില തിരഞ്ഞെടുപ്പുകൾ നടത്താനുണ്ട്. ആരെയാണ് വിശ്വസിക്കേണ്ടത് ആരെ എവിടെയാണ് നിർത്തേണ്ടത് എന്നെല്ലാം നിങ്ങൾക്ക് സാധാരണയായി അറിയാം. മുഴുവൻ സാഹചര്യത്തെ കുറിച്ചും അറിയാത്ത പക്ഷം, നിങ്ങളുടെ സാമൂഹികവും തൊഴിൽപരവുമായ കാര്യങ്ങളിലെ തീരുമാനങ്ങളെ സ്വാധീനിക്കാൻ മറ്റുള്ളവരെ അനുവദിക്കരുത്, അല്ലെങ്കിൽ നിങ്ങൾക്ക് തെറ്റായ ഉപദേശം ലഭിച്ചേക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചൊവ്വ പ്ലൂട്ടോയുമായി വലിയ സംഘട്ടനത്തിൽ ആയതിനാൽ ഒരു ഞെട്ടലിനോ ബലപരീക്ഷണങ്ങൾക്കോ സാധ്യതയുണ്ട്. എന്തായാലും, എല്ലാവരുടെയും ഉള്ളിലുള്ള പരാതികൾ പുറത്തെത്തിച്ച്, ഒരുപക്ഷെ അവർ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ, അന്തരീക്ഷം വ്യക്തമാക്കുക എന്നത് തന്നെയാണ് നല്ല നീക്കം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പഴയ കാര്യങ്ങൾ മറന്ന് പുതിയ തുടക്കമിടുക, ഗാർഹികമായ അസ്വസ്ഥതകൾ ഒരു വശത്തേക്ക് മാറ്റി വെക്കുക. കുറച്ചു വീഴ്ചകൾ ഉണ്ടായേക്കാവുന്ന ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ് നിങ്ങൾ, പക്ഷെ ഇത് സാധാരണയിലും കൂടുതൽ രസകരമായിരിക്കും. ഒരുപാട് മനസിൽ വെക്കുന്ന വ്യക്തിയാവാതിരക്കുക, നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന് മറ്റുള്ളവരെ മനസിലാക്കാൻ അനുവദിച്ചില്ലെങ്കിൽ, അവർ എങ്ങനെ നിങ്ങളെ മനസിലാക്കും?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ വ്യക്തിപരമായ താൽപര്യങ്ങളും നിങ്ങളുടെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും താൽപര്യങ്ങൾ തമ്മിലും നിങ്ങൾക്ക് ഒരു ബാലൻസ് കണ്ടെത്താൻ കഴിയുമെങ്കിൽ, നിങ്ങൾ സന്തോഷവാനായിരിക്കും. കുറഞ്ഞത് പ്രണയിനികളോ, ഇണകളോ, നിങ്ങൾ ഏറ്റവും അടുത്ത് ബന്ധം സൂക്ഷിക്കുന്ന ആരെങ്കിലുമായോ നിങ്ങൾക്ക് ഇപ്പോൾ നല്ല ബാലൻസ് കണ്ടെത്താൻ കഴിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഒരു സ്വർഗീയ സാഹസികത ആരംഭിക്കുകയാണ്, എന്നാൽ പ്രവൃത്തിയിലേക്ക് വരണമെങ്കിൽ നിങ്ങൾക്ക് ഒരു നല്ല തുടക്കം വേണ്ടി വന്നേക്കും. ജോലിയിലെ മോശം സാഹചര്യങ്ങളിൽ നല്ല ശ്രദ്ധ നൽകുക. ചില കാരണങ്ങൾ കൊണ്ട് അധികാര സ്ഥാനത്തുള്ള ചിലർ മോശം മനസികാവസ്ഥയിലാണെന്ന് തോന്നുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇന്നത്തെ ഗ്രഹവിന്യാസങ്ങൾ നിങ്ങളുടെ സ്വഭാവത്തിന്റെ ആഴമുള്ളതും തീവ്രവും ചിന്തിപ്പിക്കുന്നതുമായ ഒരു വശം പുറത്തുകൊണ്ടുവരുന്നു. നിങ്ങളുടെ ഊർജ്ജത്തെ നല്ല ദിശയിലേക്ക് നയിക്കുകയും ആത്മീയ മൂല്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ബോധവാനായിരിക്കുകയും വേണം. സത്യത്തിനു കൂടുതൽ പ്രാധാന്യം നൽകുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today november 02 2021 aries gemini cancer virgo capricorn zodiac signs check astrological prediction