ഇന്ന് ശനിയാഴ്‌ചയാണ്. പുരാതന റോമൻ ദൈവമായ സാറ്റർൻ, ഇന്ത്യയിൽ ശനീശ്വരന് തുല്യമാണ്. കടമ, പുണ്യം, പരിശ്രമം, ഉത്തരവാദിത്തം എന്നിവയെയാണ് എല്ലാ പാരമ്പര്യങ്ങളിലും ഈ ഗ്രഹം സൂചിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ശനിയാഴ്‌ച അവധി ദിനമായി കണക്കാക്കുന്നത് എനിക്ക് വളരെ വിചിത്രമായി തോന്നിയിട്ടുണ്ട്. അതിനെ വിലമതിക്കുന്നവർ കഠിനാധ്വാനം ചെയ്യുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അന്തരീക്ഷം വളരെ ശാന്തമാണ്. എന്നിട്ടും ചില ഗ്രഹസ്ഥാനങ്ങളിൽ എന്തോ കുഴപ്പമുള്ളതായി തോന്നുന്നു. ഏതെങ്കിലും തരത്തിലുള്ള സാമൂഹിക ഉത്തരവാദിത്തങ്ങൾ നിങ്ങൾ ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിലയും നിങ്ങൾ കൊടുക്കേണ്ടി വരും. നിങ്ങൾക്കത് വഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിന് കഴിയുന്നവരെ കണ്ടെത്തി കൈമാറുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇന്ന് നിങ്ങൾ എല്ലാ കാര്യങ്ങളിലും അധിക സമയം ചെലവഴിക്കും. ജോലിയല്ല നിങ്ങളുടെ ഇടം എങ്കിൽ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിന് പുറകിലായിരിക്കും ഇന്ന് നിങ്ങൾ. അതിന് വേണ്ടി ഏറെ സമയം ചെലവഴിക്കും. രണ്ടെണ്ണത്തിൽ ഒന്ന് തിരഞ്ഞെടുക്കാൻ നിർബന്ധിതരായാൽ, നിങ്ങളുടെ ഹൃദയം പറയുന്നത് കേൾക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇന്ന് നല്ലൊരു ദിവസമാണ് നിങ്ങൾക്ക്. മാറ്റിവച്ച ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. യാത്രാ പദ്ധതികൾ തീരുമാനിക്കും. ഒരു അവധിദിന മൂഡ് ആയിരിക്കും. ശ്രദ്ധ മാറാനും, വഴിമാറാനും സാധ്യതയുണ്ട്. പക്ഷെ അതെല്ലാം ആസ്വദിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാധനങ്ങൾ വാങ്ങുന്നതിൽ ഇന്ന് വലിയ നഷ്ടമൊന്നും ഇല്ല. എന്താണ് വാങ്ങേണ്ടതെന്ന് അറിയുക. അതിന് പണം മുടക്കാൻ തയ്യാറാകുക. നിങ്ങളുടെ സന്തോഷത്തിന് പ്രാധാന്യം നൽകുക. മറ്റുള്ള കാര്യങ്ങൾ അൽപ്പ സമയത്തേയ്ക്ക് മാറ്റിവയ്ക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ശ്രദ്ധയില്ലായ്മയും സ്വന്തം കഴിവിലുള്ള ആശങ്കയുമൊഴികെ, നിങ്ങൾക്കാവശ്യമുള്ളവ നേടിയെടുക്കുന്നത് അസാധ്യമാക്കുന്ന തരത്തിലുള്ള സമ്മർദ്ദങ്ങളൊന്നുമില്ല. സർഗ്ഗാത്മകവും കാല്‍പ്പനിക വുമായ കാര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകുവാനും വിട്ടുവീഴ്ചയും സഹകരണവുമുള്ള മനോഭാവത്തോടെ ജോലി ചെയ്യുവാനുമാണ് നിങ്ങളുടെ നക്ഷത്രങ്ങൾ ഉപദേശിക്കുന്നത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഒടുവിൽ ഗ്രഹങ്ങൾ നിങ്ങൾക്കല്‍പ്പം ശ്രദ്ധ നൽകിത്തുടങ്ങി. ഇതിന്റെ ആദ്യപടിയായി വീട്ടുകാര്യങ്ങളിലെ ഒരു പ്രതിബന്ധം നീങ്ങും. അത് കുടുംബാവസ്ഥയിലും ഗൃഹകാര്യങ്ങളിലുമുള്ള മുന്നേറ്റത്തിന് വലിയ തോതിൽ നിങ്ങൾക്ക് സഹായകമാകും. സങ്കീർണ്ണമായ ഒരു പ്രണയാഭി ലാഷത്തിന്റെ കാര്യത്തിൽ മുന്നോട്ടുപോകുവാൻ കഴിയുമെന്നുള്ളതാണ് രണ്ടാമത്തെ പ്രയോജനം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതിലേറെ ശക്തികൾ അണിയറയിലുണ്ട്. ആഗ്രഹമുണ്ടെങ്കിൽ, നിങ്ങൾക്ക് ഭൗതികകാര്യങ്ങളെ, ഒരു സ്വയം പറക്കൽ സംവിധാനത്തിൽ വിട്ട്, സ്വന്തം നിഗൂഢ സങ്കല്‍പ്പങ്ങളിൽ അഭിരമിക്കാം. എല്ലായ്പോഴും നിങ്ങൾക്ക് യാഥാർത്ഥ്യങ്ങൾക്ക് മുൻപിൽ കുമ്പിടാനാകില്ല. വരൂ, സ്വപ്നസഞ്ചാരികളാകൂ നിങ്ങൾ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളൊരു സന്തോഷകരമായ കണ്ടെത്തലിനുള്ള പുറപ്പാടാണ്, പക്ഷേയതിന്റെ പ്രാധാന്യം കുറച്ചുകാലത്തേയ്ക്ക് വെളിപ്പെടില്ല. വാസ്തവത്തിൽ, ചൊവ്വ, അനുകൂലഭാവത്തിലായിരിക്കുന്നു, നിങ്ങൾക്ക് മുൻപിൽ ഒരു പുതിയ ലോകം തുറക്കപ്പെടും. ആസ്വദിക്കുക! കഴിഞ്ഞ ആറുമാസക്കാലത്തു സംഭവിച്ച എല്ലാക്കാര്യങ്ങളുമായി പൊരുത്തത്തി ലാകുവാൻ ആവശ്യമുള്ളത്ര സമയമെടുക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സൗഹൃദം നിറഞ്ഞ വാരാന്ത്യത്തിന് തയാറാകൂ, അല്ലെങ്കിൽ, അധികസമയ ജോലിയുമാകാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ വലിയ, വിശാല ലോകത്തിൽ പ്രസരിപ്പോടെ സക്രിയരായിരിക്കൂ എന്നു തന്നെ. കുടുംബ കാര്യങ്ങളെ സംബന്ധിച്ചിടത്തോളോം, തൊട്ടടുത്ത ബന്ധുക്കളെക്കാൾ, അകന്ന ബന്ധങ്ങൾക്കായിരിക്കും പ്രാധാന്യമെന്ന് കാണുന്നു. പ്രണയത്തിലെ വിടവുകൾ നികത്തേണ്ട സമയമാണിത്.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

ഈയിടെ ഉയർന്നുവന്ന ചിലത് ഒരു ഭീഷണിയാണോ വാഗ്ദാനമാണോ എന്നത് സാരമായ കാര്യമല്ല. അതെന്തു തന്നെയായാലും, നിങ്ങൾക്ക് തയാറെടുക്കുവാൻ കുറച്ചു ദിവസങ്ങൾ കൂടി തന്നുകൊണ്ട് വീണ്ടുമത് ഓളങ്ങളിൽ മറഞ്ഞു എന്നതാണ് വസ്തുത. അൽപ്പം കൂടി ശാന്തമായി നിങ്ങൾക്കതിനെയിപ്പോൾ നോക്കിക്കാണാം, കാര്യങ്ങളെല്ലാം നിങ്ങൾ പൂർണ്ണമായും വിശ്വസ്തമായി ചെയ്യുന്ന കാലത്തോളം മാത്രം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഉയർന്ന നിലവാരത്തിനനുകൂലമായ ഇടപാടാണ്, പക്ഷേ, ചില അവസരങ്ങളിൽ, കൂടുതൽ പ്രായോഗികമാകുന്നതിനായി, നിങ്ങളുടെ വീക്ഷണങ്ങൾ അൽപ്പം താഴ്ത്തേണ്ടതായും വരും. തന്മൂലം മറ്റുള്ളവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുവാൻ കഴിയുകയും എല്ലാവരും കൂടുതൽ സന്തോഷിക്കുകയും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ദീർഘകാലാടിസ്ഥാനത്തിലുള്ള കുടുംബ മോഹങ്ങളിലും ഗാർഹിക പദ്ധതികളിലും ഒരു കുതിച്ചു ചാട്ടത്തിനുള്ള ശക്തമായ സാധ്യതകൾ കാണുന്നു. വാസ്തവത്തിൽ, പല സംഭവങ്ങളും ഉണ്ടാകുന്നതിന്റെ വേഗത കണ്ട് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. കുറെക്കാലം മുൻപ്, മാറ്റിവച്ചിരുന്ന ഒരു സാമൂഹ്യപരിപാടി ഉടൻ തന്നെ പുന:ക്രമീകരിക്കപ്പെടും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook