നിങ്ങളുടെ ഇന്നത്തെ ദിവസം

ജ്യോതിഷത്തെക്കുറിച്ച് പലരും ആശങ്കപ്പെടാറുണ്ട്, അത് ഭാവിയെക്കുറിച്ചുള്ള മോശം കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് ചിന്തിക്കുന്നതിനാൽ. യഥാർത്ഥത്തിൽ, ഞാൻ യോജിക്കുന്നത് ഈ സൗമ്യമായ പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ അസന്തുഷ്ടികരമായ ഒന്നിനെയും സൂചിപ്പിക്കുന്നില്ലെന്ന് പറയുന്ന തത്വ ചിന്തകരോടാണ്. ആളുകൾ പരസ്പരം തിന്മ ചെയ്യാം, പക്ഷേ ജ്യോതിഷവുമായി അതിന് ബന്ധമില്ല! ലോകത്തെ ഭേദപ്പെട്ട ഒരു ഇടമാക്കി മാറ്റുന്നതിനു വേണ്ടിയാണ് ജ്യോതിഷം.

Horoscope of the Week (May 24- 30 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അടർന്നുപോയവ വീണ്ടെടുക്കാനും ഒന്നും നടന്നിട്ടില്ലെന്നപോലെ മുന്നോട്ടുപോവാനും ഇപ്പോഴും സമയമുണ്ട്. എന്തായാലും, അതാണോ നിങ്ങൾക്ക് ശരിക്കും വേണ്ടത്? നിങ്ങളോട് മോശമായി പെരുമാറിയിരുന്ന ഒരാൾ അത് നിർത്തിയിട്ടുണ്ടാവും, പക്ഷേ നിങ്ങൾ നിങ്ങളുടെ നിമിഷങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. നിങ്ങളുടെ എല്ലാ സന്താഷാവസ്ഥകളും ഉപയോഗിക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സ്ഥാനം ഇപ്പോഴും ശക്തമാണ്. ഇപ്പോഴത്തെ മാറ്റങ്ങൾ അതിജീവിക്കാം എന്നതിൽ എനിക്കെല്ലാ ആത്മവിശ്വാസവുമുണ്ട്. ഏറ്റവും ചുരുങ്ങിയത് നിങ്ങൾ ബഹുമാനം നേടിയെടുക്കുകയും ഭേദപ്പെട്ട നിലയിൽ നിങ്ങൾ കാലുറപ്പിച്ചു നിർത്തുകയും ചെയ്യും. എത്ര നിങ്ങൾ കാത്തിരിക്കുന്നോ അത്രക്കും നിങ്ങളുടെ സ്ഥാനം മെച്ചപ്പെടും- സിദ്ധാന്തങ്ങൾ പ്രകാരം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ധനപരമായ കാര്യങ്ങളുടെ പ്രാധാന്യം ഇപ്പോഴും തുടരും. പക്ഷേ മനശ്ശാസ്ത്രപരമായ ചിത്രങ്ങൾ കൂടുതൽ ആഴത്തിലുള്ള സാഹചര്യങ്ങൾ കാണിച്ചു തരും. പ്രത്യേകമായി, ഇപ്പോൾ നടക്കുന്ന എന്തും നിങ്ങളുടെ ആത്മീയ മുല്യങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളറിയണം പങ്കാളികൾ നിങ്ങളുടെ യഥാർത്ഥത്തിലുള്ളതും ആന്തരികമായതുമായ ഗുണങ്ങൾക്ക് മൂല്യം നൽകുമെന്ന്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ കുറച്ച് അതിശയപ്പെട്ടേക്കാം ഒരാൾ പറഞ്ഞതോ ചെയ്തതോ ആയ ഒരു കാര്യത്താൽ, അത് ഒരു നല്ല കാര്യവുമായിരിക്കും. മറ്റുള്ളവരെ അപ്രധാനമായി കാണരുതെന്ന് നിങ്ങൾ ഓർക്കുന്നത് എപ്പോഴും നല്ലതായിരിക്കും, നിങ്ങളുടെ ശക്തമായ വൈകാരിക പിന്തുണയെ എത്ര അശ്രയിക്കുന്നുണ്ടെന്ന് അവർ എത്രത്തോളം മനസ്സിലാാക്കണമെന്നത് പോലെ.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇത് തിരക്കേറിയ ദിനംപോലെ തോന്നാം. മറ്റൊരാളുടെ പിഴവോ കാര്യപ്രാപ്തിയില്ലായ്മയോ കാരണമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിങ്ങളുടെ അധ്വാനം ചിലവായിപ്പോവുന്നതെങ്കിൽ അത് അസന്തുഷ്ടമാക്കുന്ന കാര്യമായി തോന്നും. അതുമായി മുന്നോട്ട് പോവേണ്ടിവരും നിങ്ങൾക്ക് ചിലപ്പോൾ. എളുപ്പവഴികൾക്കായി കണ്ണുകൾ തുറന്നു പിടിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കുട്ടികൾക്കോ നിങ്ങളുടെ പരിചരണത്തിൽ വളരുന്ന പ്രായം കുറഞ്ഞവർക്കോ കഴിഞ്ഞ ദിനത്തെപ്പോലെ ഇപ്പോഴും നിങ്ങളെ കൂടുതൽ ആവശ്യമുണ്ടാവാം. ഇത് നിങ്ങളെ ആസ്വദിക്കാൻ നല്ല സമയമാണ്. കലകളിലും ചെറിയ സന്തോഷങ്ങളിലുമാവും ശ്രദ്ധ പതിപ്പിക്കേണ്ടത്. നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കുക. നിങ്ങളുടെ അന്തസത്തയെ ഉയർത്തുന്ന പ്രവർത്തനങ്ങൾ അനുയോജ്യമായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വീട്ടിലോ കുടുംബക്കിലോ ഉള്ള മാറ്റങ്ങൾക്ക് ഔദ്യോഗിക കാര്യങ്ങളിലുള്ളവയേക്കാൾ ദീർഘകാല പ്രാധാന്യം തോന്നുന്നുണ്ട്. ലഭ്യമായ വിഭവങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ നിങ്ങളുടെ പരിഗണനകൾ തയ്യാറാക്കേണ്ടതുണ്ട്. സമയം നൽകുക. നിങ്ങൾക്കാവശ്യമായ സമയം അതിന് നൽകുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു ചർച്ച അത് പരിഹരിച്ച കാര്യങ്ങളേക്കാൾ കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാക്കിയിട്ടുണ്ട്. കേന്ദ്ര കാരണമെന്തെന്ന് കണ്ടെത്താൻ നിങ്ങൾക്ക് 24 മണിക്കൂർ സമയം ഇപ്പോഴുമുണ്ട്. നിങ്ങളുടെ ആ വിഷയത്തിലെ നിലപാടുകളും നടപടികളും ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് പരിശോധിക്കലായിരിക്കും ആദ്യ പടി! നിങ്ങൾ പിഴവ് വരുത്തിയെന്ന് നിങ്ങൾക്ക് കാണാനായാൽ പെട്ടെന്നുള്ള ഏറ്റുപറച്ചിൽ നിങ്ങൾക്ക് അനുകൂലമായ അവസ്ഥയുണ്ടാക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യങ്ങളാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള ധനവിനിയോഗം നിങ്ങളുടെ കൈകാര്യ പരിധിക്കപ്പുറമാവാം. എന്നാലും ഇക്കാര്യം അറിയാവുന്നവരുമായി യുക്തിസഹമായ ചർച്ചക്ക് അവസരം ഇപ്പോഴുമുണ്ട്, ബാങ്ക് മാനേജർ മാരുൾപ്പെടെയുള്ളവരുമായി. വ്യക്തിപരമായ, ഹൃദയത്തോടടുത്ത കാര്യങ്ങൾ പരിഗണിക്കുമ്പോൾ നിങ്ങൾ കൂടുതൽ അടുക്കാൻ സാധ്യത നിങ്ങളേതിൽ നിന്ന് വ്യത്യസ്തമായ ഇടങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽനിന്നും വരുന്നവരോടാണ്.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

മറ്റാരുടെയോ അഭിലാഷങ്ങളിൽ നിങ്ങളുടെ ഇടപെടൽ നിരുത്സാഹപരമായി നിൽക്കുന്നുണ്ടാവാം. അങ്ങനെയാണ് അവസ്ഥയെങ്കിൽ അത് മാറ്റണം. ഇത് അവർക്ക് സഹായവും പിന്തുണയും പ്രോത്സാഹനവും നൽകേണ്ട സമയമാണ്. സാമ്പത്തികമായ സങ്കിർണതകൾ നാളേക്ക് വരെ മാറ്റിവയ്ക്കാനാവും. എല്ലാവരും നല്ലതും തയ്യാറായതുമായ അവസ്ഥയിലെത്തുന്നത് വരേക്കും വൈകാരികതമായ പിന്തുണകൾക്കായുള്ള ആവശ്യകത നീട്ടിവയ്ക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾക്കിപ്പോഴും അറിയില്ല എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്, ചുരുങ്ങിയത് യഥാർത്ഥ ലോകത്തിലെതെങ്കിലും. ആത്മാവിനകത്തുള്ള കാര്യങ്ങളിലാണ് നിങ്ങൾ മറ്റുള്ളവരേക്കാൾ മുന്നിട്ട് നിൽക്കുന്നത്. ‘ഞാൻ ആര്’, ‘എന്തുകൊണ്ട് ഞാൻ ഇവിടെ’ എന്നതുപോലുള്ള ആത്യന്തിക ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി ആളുകൾ നിങ്ങളെ തേടും. ഒപ്പം, സ്നേഹിക്കുന്ന ഒരാളുടെ ഉദാരത സ്വീകരിക്കാം വലിയ ആകുലതകളില്ലാതെ.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ക്രിയാത്മകമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നത് പഠിക്കുന്നതിനുള്ള ശ്രമം നടത്തുക. പ്രത്യേകിച്ച് ചെറുപ്പകാലങ്ങളിൽ നിങ്ങളർഹിച്ച പ്രോത്സാഹനങ്ങൾ ലഭിച്ചിരുന്നില്ല എന്നാണെങ്കിൽ. നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടായിരിക്കും നിങ്ങളുടെ സമാന മനോഭാവക്കാരുടെ ഇടങ്ങളിൽ. ഭാവിയിലേക്കുള്ള നിർണായകമായ പുനക്രമീകരണങ്ങൾക്കായി തയ്യാറെടുക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook