നിങ്ങളുടെ ഇന്നത്തെ ദിവസം

അത്ഭതകരമായ ഒരു ക്രമീകരണമുണ്ട് ഈ വാരം, സാധാരണ ഗതിയിൽ ക്രിയാത്മകതയിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലുള്ളവ. പക്ഷേ അതിന് രണ്ട് തലങ്ങളുണ്ട്, ബൗദ്ധിക ഔന്ന്യത്തത്തെ സൂചിപ്പിക്കുന്ന ഒന്നും മഹത്തായ ഭാവനയെ സൂചിപ്പിക്കുന്ന മറ്റൊന്നും. രണ്ട് ഘട്ടങ്ങളിലും വസ്തുതകളെ ഭാവനാത്മകതകൾ മറികടക്കുന്നതിനുള്ള പ്രവണതയുണ്ടാവും. അതിനാലാണ് ശ്രദ്ധയോടെ തീരുമാനമെടുക്കാനിരിക്കുന്ന എല്ലാവരോടും ഞാൻ മുന്നറിയിപ്പ് പോലുള്ള കാര്യങ്ങൾ പറയുന്നത്.

Horoscope of the Week (May 24- 30 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ നിങ്ങളുടെ തൊഴിൽപരമായുള്ള കാര്യങ്ങൾ പ്രതിബദ്ധതയോടെയും സമർപ്പണ മനോഭാവത്തോടെയും മുന്നോട്ട് കൊണ്ടുപോവും. എത്രത്തോളം തൊഴിലിൽ വ്യാപരിക്കുന്നോ അത്രയും കൂടുതൽ കാലം ഭാവിയിൽ നിങ്ങൾക്ക് സ്വതന്ത്രമായി വിനിയോഗിക്കാം. വർത്തമാനകാലം നന്നായി വിനിയോഗിച്ച് ഭാവിയിലേക്ക് യുക്തിസഹമായ പദ്ധതികൾ തയ്യാറാക്കുന്നതിന്റെ കാര്യമാണിത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

യാത്രാ പദ്ധതികൾ തെറ്റായ രീതിയിലേക്ക് പോവുമെന്ന അപകടമുണ്ട്. പക്ഷേ ഇപ്പോൾ കുറച്ച് മുൻകൂർ ചിന്ത പുലർത്തിയാൽ നിങ്ങൾക്ക് നിങ്ങളെ വലിയൊരു നിരാശയിലേക്കെത്താതെ സംരക്ഷിക്കാം. ശുക്രൻ സ്ഥാനം മെച്ചപ്പെടുത്തുന്നത് സൂചിപ്പിക്കുന്നത് വീട്ടിൽ നിറങ്ങൾ നിറയേണ്ടതുണ്ടെന്നാണ്, ഒരുപക്ഷേ ആഘോഷ വിരുന്നോ കുടുംബത്തിലെ ഒത്തുചേരലോ ഉണ്ടായിരിക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ജോലിയിലും വാണിജ്യപ്രവർത്തനത്തിലും ശ്രദ്ധയൂന്നുന്ന തരത്തിലുള്ള കാര്യങ്ങൾ ഇന്നത്തെ സൗര-ചാന്ദ്ര കോണിന്റെ പ്രത്യേകതയാൽ വർധിക്കും. നിങ്ങൾ വെല്ലുവിളികളെ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം ജീവിതം എളുപ്പവും നേർരേഖയിലുള്ളതുമാവുമെന്ന് ഒരു സൂചനയുമില്ലാത്തതിനാൽ! കുഴപ്പം എന്തെന്നു വച്ചാൽ ആരും അവരുടെ മനസ്സിലുള്ളത് കൃത്യമായി എന്താണെന്ന് പറയാത്തതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളാണോ മറ്റാരെങ്കിലുമാണോ നേതൃത്വമെടുക്കേണ്ടതെന്നത് ഒരു ആരംഭ സ്ഥാനമാണ്. നിങ്ങളെല്ലാവർക്കും അവരവർക്ക് പ്രാവീണ്യമുള്ള മേഖലകളുണ്ടാവും. ശരിയായ പരിഹാരം തൊഴിൽശേഷി കൃത്യമായി വിഭജിക്കുക എന്നതാണ്. അതിനെക്കുറിച്ച് കേൾക്കുക. എല്ലാ വസ്തുതകളും എത്തുന്നതു വരെ കാത്തിരിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇപ്പോൾ നിങ്ങൾ അറിഞ്ഞിട്ടുണ്ടാവാം എല്ലാം അത് എങ്ങനെയാണോ കാണപ്പെടുന്നത് എന്നതു പോലായിരിക്കില്ലെന്ന്. നിങ്ങൾ മായികതകളിൽ നിന്ന് മോചിപ്പിക്കപ്പെട്ട തരത്തിലും സംശയ ബുദ്ധിയോടെയും കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയായിരിക്കണമെന്നതിന് കാരണമൊന്നുമില്ല. പക്ഷേ നിങ്ങൾ സാധ്യതകളെ ശ്രദ്ധയോടെ അവലോകനം ചെയ്യുകയും യാഥാർത്ഥ്യ ബോധ്യത്തോടുള്ള സമീപനം വെച്ചു പുലർത്തുകയും വേണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കുട്ടികൾക്കോ നിങ്ങളുടെ പരിചരണത്തിൽ വളരുന്ന പ്രായം കുറഞ്ഞവർക്കോ നിങ്ങളെ കൂടുതൽ ആവശ്യമുണ്ടാവാം. നിങ്ങൾക്ക് എങ്ങോട്ടും പോവാനായേക്കില്ല, ചില കാര്യങ്ങൾ പുറത്തെത്താതെ സംരക്ഷിച്ചു നിൽത്താൻ ശ്രമിക്കുന്നതിന് കൂടുതൽ അധിക ഊർജം പുറം തള്ളേണ്ടി വരുന്നുവെന്നതിനാൽ. നിർമാണാത്മകമായ പിന്തുണ നൽകൂ പകരം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ദേജാവു, അഥവാ ഇപ്പോഴത്തെ അനുഭവം മുൻപെങ്ങോ ഉണ്ടായതല്ലേയെന്ന തോന്നലുകൾ നിങ്ങൾക്കുണ്ടാവുകയാണെങ്കിൽ അത് നല്ലതാണ്. നിങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞെന്ന് കരുതുന്ന സന്ദർഭങ്ങളിലേക്ക് ഗ്രഹങ്ങൾ കൂട്ടിക്കൊണ്ടു പോവാം. ഒരു പക്ഷേ ഒന്നര വർഷം മുൻപുള്ളവയിലേക്ക്. ചുരുങ്ങിയത് ഈ സമയത്തെങ്കിലും നിങ്ങൾ ഒരേ പിഴവുകൾ ആവർത്തിക്കില്ല. അത് ഒരു നല്ല കാര്യമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഗൗരവമേറിയ ചർച്ചകളിൽ വ്യാപരിക്കുക എന്നതാണ് നിങ്ങൾക്കിപ്പോൾ ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. രാഷ്ട്രീയമായ ക്രമീകരണങ്ങൾ നടത്താം. പക്ഷേ അവ സ്വന്തം നിലയ്ക്ക് നടക്കില്ല. വിഡ്ഢിത്തമെന്ന് തോന്നുന്ന ചോദ്യങ്ങൾ ചോദിക്കാൻ മടി കാണിക്കാതിരിക്കുക. നിങ്ങൾ വിചാരിക്കുംപോലെ അത്ര അപ്രസക്തമാവില്ല അവ. ഒപ്പം അതിന്റെ ഉത്തരങ്ങൾ ആനന്ദകരവും ആശ്ചര്യകരവുമായിരിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ സാമ്പത്തികാവസ്ഥകൾ കഷ്ടതയിലാണെങ്കിൽ അത് നിങ്ങൾ എന്ന വ്യക്തിയുടെ ഒരു പകുതി ആദർശത്തലൂന്നിയതാണ് എന്നതിനാലാണ്. വിവേകവും ഉൾക്കാഴ്ചയുമുള്ള ഗ്രഹങ്ങളാൽ വഴി തെളിക്കപ്പെടുന്നവരെ, സൂര്യനാലും ബുധനാലും നയിക്കപ്പെടുന്നവരെ ശ്രദ്ധയോടെ കേൾക്കുക, അവർക്ക് അതി പ്രധാനമയ ഉപദേശങ്ങൾ നൽകാനാവും. ഓർക്കുക, അത് നിങ്ങൾ സ്വീകരിക്കണമെന്നില്ല!

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

ചന്ദ്രൻ നിങ്ങളുടെ പക്ഷത്താണ്. സമുദ്രത്തിന്റെ വേലിയേറ്റ വേലിയിറക്കങ്ങൾ നിങ്ങൾക്കനുകൂലമായ തരത്തിലാണെന്നതിനാൽ കരാറുകളിലേക്കുള്ള മുന്നോട്ടുപോക്കിൽ ആർക്കും നിങ്ങളെ തടയാനാവില്ല. പ്രധാന നിയമമെന്തെന്നാൽ പങ്കാളികൾ എല്ലാം അറിയുകയും പുതിയ കാര്യങ്ങൾ മനസ്സിലാക്കിയുമിരിക്കുകയും വേണമെന്നതാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

തിരശ്ശീലയ്ക്ക് പിറകിൽ നടക്കുന്ന ചില കാര്യങ്ങൾ തികച്ചും അസ്വസ്ഥമാക്കുന്നവയാണ്. വസ്തുതകളെ ഭാവനകളിൽ നിന്ന് വേർതിരിക്കാൻ ഞാൻ നിങ്ങളോട് പറഞ്ഞാൽ അത് അത്ര നല്ലതായിരിക്കില്ല, നിങ്ങളുടെ ഭാവനകൾ അത്രക്കും ശക്തമാണെന്നതിനാൽ. ഒരു പക്ഷേ, നിങ്ങൾ വസ്തുതകളെ വിശ്വസിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നതിലേക്ക് പോവേണ്ടി വരും, ഒരു മാറ്റത്തിന് വേണ്ടിയെങ്കിലും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ നക്ഷത്രങ്ങൾ സാമൂഹികമായ ഒരു പ്രതിബന്ധതയെക്കുറിച്ച് പറയുന്നു. ഒരു പക്ഷേ സംഘടനാപരമായ ചുമതലയാവാമത്. നിങ്ങൾ അതിനായി കഷ്ടപ്പെട്ട് സമ്മർദ്ദത്തിലായിരിക്കാം. പക്ഷേ നിങ്ങളുടെ ചുമലിലെ ഭാരങ്ങൾ നിങ്ങൾക്ക് കുറച്ചുകൊണ്ടുവരാനായോ എന്നത് ആരും കാര്യമാക്കില്ല. നിങ്ങൾക്കറിയില്ല, ചിലർ, സഹായിക്കാൻ മനസ്സുള്ളവർ നിങ്ങൾക്ക് പിന്തുണ നൽകിയെന്നിരിക്കാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook