Latest News

Horoscope Today May 27, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 27, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today May 27, 2021: എന്റെ ദൂരദർശിനിയെക്കുറിച്ച് എന്നോട് ചോദിക്കുന്നവരോട്, എന്റെ ഗ്രഹ നിരീക്ഷണ രാത്രികൾ എപ്പോഴും തിരക്കുള്ളതാണ്. എനിക്ക് പ്രിയപ്പെട്ട രണ്ട് ഗ്രഹങ്ങളുണ്ട്. ഒന്ന് വ്യാഴമാണ്, വിഷവാതകങ്ങൾ നിറഞ്ഞ കൊടുങ്കാറ്റുകളാൽ വലയം ചെയ്യപ്പെട്ട മഹാ ഭീമൻ. അടുത്തത് ശക്തനായ ശനിയാണ്. മഹത്തായ ഈ ഗ്രഹങ്ങളുടെ വളയങ്ങൾ കാണുന്നത് യഥാർത്ഥത്തിൽ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു അനുഭവമാണ്. എന്തായാലും അത് എന്നെ മാറ്റിയിരിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നത്തെ നിങ്ങളുടെ പ്രധാന ആകാശ സൂചനകൾ പരിശോധിക്കുകയാണെങ്കിൽ, സാഹസികതയും സ്വാതന്ത്ര്യവും വളരെ ശക്തമായി നിൽക്കുന്നു. കൂടുതൽ ഉയർന്ന കാഴ്ചകളിലേക്ക് നിങ്ങളുടെ കാഴ്ചകളെ ഉയർത്താൻ കഴിയുന്ന ഒരു നിമിഷമാണിത്. നിങ്ങളുടെ ജീവിതാഭിലാഷങ്ങൾ ഉയർത്താനും ജീവിതം എങ്ങനെയിരിക്കാമെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ മഹത്തായ കാഴ്ചപ്പാട് പിന്തുടരാനും സാധിക്കുന്ന സമയം. അവിവേകമായ പ്രേരണകൾക്ക് വിസമ്മതിക്കുക മാത്രമാണ് നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ കാർഡുകളിൽ ക്യാഷ് ബോണസ് ഉണ്ടെങ്കിൽ അത് നിങ്ങളെ പ്രചോദിപ്പിക്കുമോ? അല്ലെങ്കിൽ നിങ്ങളുടെ ചെലവ് വർദ്ധിക്കുകയാണെന്നത് നിങ്ങൾക്ക് പ്രശ്നമുണ്ടാക്കുമോ? അടുത്ത കുറച്ചു ദിവസങ്ങളിൽ നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന ചോദ്യങ്ങളാണിവ. ഒന്ന് ഓർക്കുക, ബന്ധങ്ങളിൽ നിങ്ങൾ സംസാരിച്ചു കൊണ്ടിരിക്കണം. നിങ്ങൾക്ക് ഒരാളെ കുറിച്ച് എന്താണ് തോന്നുന്നത് എന്ന് എന്തുകൊണ്ട് അവരോട് പറഞ്ഞുകൂടാ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇന്നത്തെ അന്തരീക്ഷത്തിൽ ഒരു യാഥാസ്ഥിതിക അനുഭൂതി ഉണ്ട്, മുൻകാല അനുഭൂതികളോടും വികാരങ്ങളോടും നിങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. നിങ്ങളോടൊപ്പമുള്ളവർ മുതിർന്നവരോ കൂടുതൽ പരിചയസമ്പനരോ ആയിരിക്കും പക്ഷേ നിങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കിൽ, അത് തടഞ്ഞുവെച്ചതിന് നിങ്ങൾ കുറ്റപ്പെടുത്തുന്നത് അവരെയാകും. എല്ലാത്തിനുമുപരി, നിങ്ങൾ‌ തന്നെ കൗതുകകരമായ ഓഫറുകൾ‌ നിരസിച്ച അവസരങ്ങളുമുണ്ടാകും

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഗ്രഹങ്ങളിൽ ഏറ്റവും കൃപയുള്ള ശുക്രനും ആകാശഗോളങ്ങളിൽ ഏറ്റവും കർശനക്കാരനായ ശനിയും ചില വിയോജിപ്പുള്ള അവസ്ഥയിലാണ്. നിങ്ങൾക്ക് രണ്ട് ചോയ്‌സുകൾ ഉണ്ട്: ഒന്നുകിൽ നിങ്ങൾ സ്വയം അച്ചടക്കം സൂക്ഷിക്കുക, അല്ലെങ്കിൽ മറ്റൊരാൾ നിങ്ങൾക്കായി അത് ചെയ്യും. നിങ്ങൾ തയ്യാറായിരിക്കുമ്പോൾ തന്നെ ആദ്യ ചുവടുകൾ വെക്കുന്നതാണ് നല്ലതെന്ന് ഞാൻ പറയു

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ആത്മവിശ്വാസത്തോടെയും ഊർജ്ജസ്വലതയോടെയും ചിലപ്പോൾ പലപ്പോഴും ബബ്ലിയായിരിക്കാനും കാരണമുണ്ടാകും. പക്ഷേ, അതൊരു വലിയ ‘പക്ഷേ’യാണ്, മറ്റുള്ളവർ‌ നിങ്ങളുടെ മേൽ‌ അടിച്ചേൽപ്പിക്കുന്ന സാഹചര്യങ്ങൾ‌ നിങ്ങളെ പഴയ രീതിയിൽ തുടരാൻ‌ പ്രേരിപ്പിച്ചേക്കാം, നിങ്ങളുടെ സഹജവാസനകൾ പൊട്ടിപ്പുറപ്പെടാനും വന്യമായ സമയം കണ്ടെത്താനും നിങ്ങളെ പ്രേരിപ്പിക്കുമ്പോൾ നിങ്ങളുടെ വികാരങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പക്വതയാർന്നതും ഉത്തരവാദിത്തമുള്ളതുമായ ഒരു ഗതി സ്വീകരിക്കുക. നിങ്ങൾക്ക് പിന്തുടരാൻ സംന്തുലിതമായ ചില പ്രവർത്തികളുണ്ട്.

Also Read: Horoscope of the Week (May 23-May 29, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളിൽ ഭൂരിഭാഗവും ഇതിനോടകം നിങ്ങളുടെ പഴയ പ്രശ്‌നങ്ങളെയും പോരാട്ടങ്ങളെയും നിങ്ങളുടെ പിന്നിലേക്കാക്കിയിട്ടുണ്ട്, പക്ഷേ ഗ്രഹങ്ങൾക്ക് ഭൂതകാലത്തിനുമേൽ ഇനിയും അന്തിമ തിരശ്ശീല വിരിക്കേണ്ടതുണ്ട്. അതാണ് അവ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് – ഇന്നോ നാളെയോ അത് ചെയ്യും. അതിനുശേഷം നിങ്ങളുടെ ചിഹ്നങ്ങൾ ഗ്രഹ സമ്മർദ്ദങ്ങളിൽ നിന്ന് വിചിത്രമായ രീതിയിൽ സ്വതന്ത്രമാകും, മാത്രമല്ല ചില കെട്ടുപാടുകളിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഒരു പുതിയ ചക്രം ആരംഭിക്കുന്നു,അതുകൊണ്ട് നിങ്ങളിൽ പലർക്കും പെട്ടെന്ന് ഊർജ്ജം വർധിക്കുന്നതായി തോന്നും. പറന്നുയരാൻ ഒരുങ്ങുന്ന ഒരു ജെറ്റിലാണെന്നോ അല്ലെങ്കിൽ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറപ്പെടുന്ന ഒരു ബഹിരാകാശ-പേടകത്തിലാണെന്നോ തോന്നാം. പക്ഷേ, ഓരോരുത്തർ നല്ല ഉപദേശങ്ങൾ നൽകുമ്പോൾ നിങ്ങളെ തടഞ്ഞു നിർത്തുന്നത് അവരാണെന്ന സങ്കൽപ്പ കെണിയിൽ വീഴാതിരിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ പണത്തിന്റെ അവസ്ഥ ശ്രദ്ധിക്കാനുള്ള സമയമാണിത്. കുടുംബത്തിലെ ധനകാര്യങ്ങൾക്ക് മുൻഗണന നല്കാൻ ചന്ദ്രൻ ഉപദേശിക്കുന്നു, സംയുക്തമായ ധനകാര്യങ്ങളാണ് കൂടുതൽ പ്രധാനമെന്ന് മറ്റു ഗ്രഹങ്ങളും സ്ഥിരീകരിക്കുന്നു. നിങ്ങളുടെ ആദ്യത്തെ ചുവട് ചിലപ്പോൾ പങ്കാളിയെ ആശ്രയിച്ചായിരിക്കും, അത് നിങ്ങളുടെ ആശയങ്ങളിൽ നിന്ന് വളരെ അധികം ഗുണം ചെയ്യും. അതുകൊണ്ട് തുറന്ന് സംസാരിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ഇന്ന് ഒരു തൂണിന്റെ ഏറ്റവും മുകളിലാണ്. നിങ്ങളുടെ രാശിയിൽ ഏറ്റവും ശ്കതമായ ഗ്രഹങ്ങളുണ്ട്. ഒട്ടുമിക്ക സാഹചര്യങ്ങളിലും നിങ്ങൾക്ക് മതിയായ പിന്തുണ ലഭിക്കും എന്നതിന്റെ സൂചനയാണിത്. നിങ്ങൾ മറ്റുള്ളവരെക്കാൾ മികച്ച നിലയിലാണെന്നല്ല, എന്തുകൊണ്ടോ ആകശഗോളങ്ങൾ നിങ്ങളിലാണ്. അതുകൊണ്ടാണ് നിങ്ങളൊരു ഉത്തരവാദിത്തം വഹിക്കുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ സ്വപ്നങ്ങളെ കേൾക്കുക. കടന്നുപോകുന്ന ഒരു ഫാന്റസി പോലെയോ അല്ലെങ്കിൽ ഒരു പകൽ സ്വപ്നം പോലെയോ വളരെ പോസിറ്റീവ് വിത്തുകൾ മുന്നോട്ടുള്ള പാതയിൽ അടങ്ങിയിരിക്കുന്നു. ഇത് പുതിയ ഉദ്യമങ്ങൾ തുടങ്ങാൻ അത്ര നല്ല ദിവസമല്ല, എന്നാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സാഹചര്യങ്ങളിൽ പ്രകടമായ മാറ്റം നിങ്ങൾക്ക് കാണാൻ കഴിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഗണ്യമായ ഒരു സ്ഥലത്തു സ്ഥിതിചെയ്യുന്ന ചന്ദ്രൻ നിങ്ങളുടെ ആഭ്യന്തര കാര്യങ്ങളെ അതിന്റെ അജണ്ടയിലേക്ക് നയിക്കുന്നു. എല്ലാത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കാനും സംഭവിക്കുന്നതെല്ലാം എല്ലാവരുടെയും പ്രയോജനത്തിന് വേണ്ടിയാണെന്നും വാദിക്കാനുള്ള നിങ്ങളുടെ അവസരമാണിത്. ഏതൊരു നല്ല കാര്യവും കുടുംബവുമായി പങ്കുവെക്കണം എന്ന് കൂടി ഓർക്കുക. കൂടാതെ, വ്യക്തിപരമായും തൊഴിൽപരമായുമുള്ള പ്രതിബന്ധങ്ങൾ തമ്മിൽ വിചിത്രമായ ഒരു ബന്ധം ഉണ്ടായേക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

എല്ലാം വലിയൊരു രീതിയിൽ കാണാൻ ശ്രമിക്കുക. അതാണ് നിങ്ങൾക്ക് നൽകാനുള്ള ഏറ്റവും വ്യക്തമായ ഉപദേശം, കാരണം, വലിയ പ്രശ്നങ്ങളെ കുറിച്ചും സാർവത്രിക തത്വങ്ങളെ കുറിച്ചും ആരെങ്കിലും ബോധവാന്മാരാണെങ്കിൽ, അത് നിങ്ങളാണ്. എന്നിരുന്നാലും, ഇന്നത്തെ നക്ഷത്രങ്ങൾ വാസ്തവത്തിൽ നിങ്ങളുടെ സ്വഭാവത്തിന്റെ ഈ ഭാഗം പുറത്തുവരാൻ പ്രോത്സാഹിപ്പിക്കുന്നതാണ്, അതുകൊണ്ട് നിങ്ങളുടെ ഉൾക്കാഴ്ചകളിൽ നിന്നും വിവേകത്തിൽ നിന്നും നിങ്ങളുടെ പങ്കാളിക്ക് പ്രയോജനം ലഭിക്കുമെന്ന് ഞാൻ കരുതുന്നു

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today may 27 2021 aries gemini cancer virgo capricorn zodiac signs check astrological prediction

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express