നിങ്ങളുടെ ഇന്നത്തെ ദിവസം

അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങള്‍, ആഗോള താപനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ഭീതി ശക്തിപ്പെടുത്തുന്നു. എങ്കിലും അതിന്റെ കാരണങ്ങള്‍ പല ആളുകള്‍ക്കും അറിയില്ല. ജ്യോതിഷികള്‍ വിശ്വസിക്കുന്നത് സൗര ചക്രങ്ങളുമായും സൂര്യന്റെ പ്രതലത്തിലെ അസാധാരണമാംവിധം തണുത്ത സൗരകളങ്കങ്ങളുമായും ബന്ധപ്പെടുത്തിയാണ്.

Horoscope of the Week (May 24- 30 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വീട്ടില്‍ ആരെങ്കിലും കാര്യങ്ങള്‍ സംസാരിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ ചെയ്തില്ലെങ്കില്‍ മറ്റാരുമത് ചെയ്യില്ല. അതിരിക്കട്ടെ, നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് നല്ല ദിവസമാണിന്ന്. മറ്റെന്തോ ഒരു കാര്യം, വളരെ പ്രധാനപ്പെട്ടത് നിങ്ങള്‍ മറന്നുപോയിട്ടുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മറ്റുള്ളവരുടെ മുന്‍ഗണനകളെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കാരണമുണ്ടാകും. പ്രത്യേകിച്ച്, അവരുടെ ധാര്‍മ്മികത അത് അര്‍ഹിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍. ദൂരെയുള്ള കുടുംബാംഗങ്ങളെ വിളിച്ച് ക്ഷേമാന്വേഷണം നടത്തണം. അല്ലെങ്കില്‍, സമ്പര്‍ക്കം വിട്ടുപോയ സുഹൃത്തുക്കളുടെ പുനഃസമാഗമത്തിന് മുന്‍കൈയെടുക്കണം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

എല്ലാ സാമ്പത്തിക പദ്ധതികളും ആസൂത്രണം ചെയ്യാനുള്ള അവസരമാണിത്. ഭൂതകാലത്തെ ആശയക്കുഴപ്പത്തിലേക്ക് നിങ്ങള്‍ വഴുതി വീഴില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടുത്ത മൂന്ന് ദിവസങ്ങളില്‍ നിങ്ങളുടെ സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള മൂല്യമേറിയ ചുവടുകള്‍ നിങ്ങള്‍ വയ്ക്കും. അടുത്ത മാസം മറ്റൊരു അവസരവും നിങ്ങള്‍ക്ക് ലഭിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങള്‍ നിങ്ങള്‍ക്കെത്ര മൂല്യം നല്‍കുന്നുവെന്ന മാനസിക നിലയെ ആശ്രയിച്ചിരിക്കുന്നു എല്ലാം. അവിടെ നിങ്ങള്‍ക്ക് യഥാര്‍ത്ഥ മൂല്യം കാണാം. അത് തീരുമാനിക്കണം. അതിലൂടെ നിങ്ങള്‍ ധാരാളം മോശം സ്വഭാവങ്ങളില്‍ നിന്നും ഒഴിവാകുകയും പണം യുക്തിപരമായി കൈകാര്യം ചെയ്യാനുള്ള കഴിവ് കൈവരിക്കുകയും ചെയ്യും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങള്‍ മൊത്തത്തില്‍ നല്‍കുന്ന പ്രാധാന്യം സന്തോഷകരമാണ്. എന്നാല്‍, അത് മറ്റുള്ളവര്‍ക്ക് ക്ഷീണിതമായി തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി, കഠിന പ്രയത്‌നത്തിന് നിങ്ങള്‍ വിലകല്‍പിക്കുന്നു. തിരക്കുള്ള ജീവിതം നയിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വീട്ടിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചാല്‍ കൂടുതല്‍ സന്തോഷകരമായ അവസരങ്ങള്‍ തുറക്കുന്നതായി കാണാം. സാംസ്‌കാരിക പരിപാടിക്കായി പുറത്ത് പോകുന്നത് നല്ലതാണെന്ന് തോന്നുന്നു. എന്നാല്‍, മനുഷ്യന്റെ സന്തോഷം വർധിപ്പിക്കുന്നതും നിങ്ങളുടെ ചക്രവാളങ്ങളുടെ പരിധി വർധിപ്പിക്കുന്നതുമായ എല്ലാ പ്രവര്‍ത്തനങ്ങളും മൂല്യവത്താണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളൊരു സംഭാഷണം ആരംഭിക്കുന്നത് പ്രധാനമാണ്. നിങ്ങളൊരു അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കാഴ്ചപ്പാട് തുറന്ന് പറയുക. നക്ഷത്രങ്ങള്‍ നിങ്ങളുടെ വശത്താണ്. യഥാര്‍ത്ഥ പ്രശ്‌നങ്ങളുടെ മേല്‍ പണ സംബന്ധമായ അഭിപ്രായ വ്യത്യാസങ്ങള്‍ മേല്‍ക്കൈ നേടാന്‍ പാടില്ല. നിങ്ങള്‍ക്ക് അറിയാവുന്നതിനേക്കാള്‍ നന്നായി അറിയാവുന്ന സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ തൊഴില്‍പരമായ നേട്ടങ്ങളും ഭൗതികമായ ആഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിലൊരിക്കല്‍ കൈവരിക്കാന്‍ ആകും. അത് നിങ്ങള്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ആയിരിക്കില്ല. നിങ്ങളിൽ പലരും വളരെക്കാലമായി കാത്തിരിക്കുന്നുണ്ടാകും. വീണ്ടും കാലതാമസുണ്ടാകുകയാണെങ്കില്‍ ആത്മവിശ്വാസം കൈവിടരുത്. പ്രതീക്ഷ തുടരുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വീട്ടില്‍ സംഭവിക്കുന്ന എല്ലാറ്റിനേയും നിയന്ത്രിക്കാനും സ്വാധീനിക്കാനുമുള്ള ശക്തി നിങ്ങള്‍ക്ക് ഇപ്പോഴുമുണ്ട്. അതിനാല്‍ ഈ മൂല്യമേറിയ അവസരത്തെ നശിപ്പിക്കരുത്. മറ്റുള്ളവര്‍ക്ക് ഒരേ മനസ്സാകാം. അതിനാല്‍ നിങ്ങള്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു നല്‍കാന്‍ ഒരു വഴി കണ്ടെത്തണം.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

നിങ്ങളിന്നൊരു പക്ഷേ ആശയക്കുഴപ്പത്തില്‍ ആയിരിക്കാം. അതില്‍ കാര്യമില്ല. വൈകുന്നേരത്തോടു കൂടി നിയന്ത്രണം തിരിച്ചു ലഭിക്കും. നിങ്ങളുടെ ആശയക്കുഴപ്പങ്ങള്‍ മാറും. പതിവായി അവഗണിക്കപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇന്നത്തേത് ഒരു സാമൂഹിക ദിവസമാക്കാം. സൗഹാര്‍ദ്ദങ്ങള്‍ മെച്ചപ്പെടുത്താനുള്ള ദിനം. എങ്കിലും ഏകാന്തമായി കുറച്ചു നേരം നിങ്ങള്‍ സമയം ചെലവഴിക്കണമെന്ന സൂചനയുണ്ട്. നിങ്ങള്‍ സ്വയം അടച്ചുപൂട്ടി ഇരിക്കരുത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

മറ്റുള്ളവര്‍ ചിന്തിക്കുന്നത് എന്താണെന്ന് മനസ്സിലാകുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതപ്പെടാന്‍ ചിലതുണ്ടാകും. നിങ്ങളുടെ ദയാവായ്പ് ഇന്ന് സുഹൃത്തുക്കള്‍ക്കാവശ്യമുണ്ട്. അവര്‍ അത് ആദ്യം പറയണമെന്നില്ല. നിങ്ങള്‍ അവരെ കേള്‍ക്കുകയും നിങ്ങളുടെ ബുദ്ധിപരമായ ഉപദേശം നല്‍കുകയും വേണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook