Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

Horoscope Today May 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today May 26, 2021: ഈ സമയത്തെ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് ചൊവ്വ, പഴയ യുദ്ധങ്ങളോട് പോരാടാനുള്ള പ്രവണത അതിന്റെ അടിസ്ഥാന സന്ദേശം വെളിപ്പെടുത്തുന്നു. അത് അഭികാമ്യമായാതണോ അല്ലയോ എന്നതിന് ഒരു സൂചനയുമില്ല, എന്നാൽ പഴയ വൈരാഗ്യങ്ങൾ ഒരിക്കൽ കൂടി എല്ലാവർക്കും വേണ്ടി പരിഹരിക്കുക എന്നതാണ് ഇതിന്റെ ഫലമെങ്കിൽ ഉപയോഗപ്രദമാകും. ക്രമേണ നമുക്കെല്ലാവർക്കും ഭൂതകാലത്തെ ഉപേക്ഷിക്കാനുള്ളതാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ മാനസിക ഭാരം കുറക്കപ്പെടും, പക്ഷേ ഒരു പകൽ വരെ മാത്രമായിരിക്കും. അത് കുഴപ്പമില്ല, എന്തായാലും, തീവ്രമായ വികാരത്തിന്റെ തരംഗങ്ങൾ എങ്ങനെ നിങ്ങൾക്ക് ഉപയോഗപ്രദമാകുമെന്ന് നിങ്ങൾ കാണാൻ ശ്രമിക്കേണ്ടതുണ്ട്. മറ്റ് ആളുകൾക്ക് എങ്ങനെ തോന്നുന്നുവെന്ന് മനസിലാക്കാൻ അവ തുടക്കക്കാരെ സഹായിക്കും. അതൊരു നല്ല കാര്യമായിരിക്കണം. നിങ്ങൾക്ക് കഴിയുന്നത്ര വസ്തുതകളോട് അടുത്ത് നിൽക്കാനുള്ള ദിവസമാണ് ഇന്ന് എന്ന് ഓർക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മറ്റുള്ളവർ നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കിൽ അതിന്റെ അവസാനം കാണാൻ സാധിക്കും – കുറഞ്ഞത് ഒരു താത്കാലിക ശമനമെങ്കിലും കാണും; ഇത് എത്ര ആഴത്തിൽ നിങ്ങളെ അസ്വസ്ഥനാക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും. നിങ്ങൾ സ്വയം അകലം പാലിച്ച് പങ്കാളികളെ അവർക്ക് ചെയ്യേണ്ടത് ചെയ്യാൻ അനുവദിക്കുന്നതിലൂടെ നിങ്ങൾക്ക് സ്വയം നല്ലത് ചെയ്യാൻ കഴിയും. ഉചിതമായ രീതിയിൽ സ്വയം പ്രതികരിക്കാനുള്ള അർഹതയും നിങ്ങൾക്കുണ്ട്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇപ്പോൾ മഴ തോർന്നത് എനിക്ക് വ്യക്തമായി കാണാൻ കഴിയുന്നു എന്ന് ഗായകൻ പറയുന്ന മനോഹരമായ വരികളുള്ള ഒരു ഗാനമുണ്ട്. ഇന്ന് നിങ്ങൾ അനുഭവിക്കാൻ പോകുന്ന ചില വികാരങ്ങൾ പോലെയാണത്, ചന്ദ്രൻ ഇപ്പോൾ വളരെ വിശാലമായ നീതിപൂർവമായ ഒരു സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. എന്റെ ആദ്യത്തേതും ഏറ്റവും പ്രധാനവുമായ ഉപദേശം പങ്കാളികളെ ശ്രദ്ധിക്കുക എന്നതാണ്, അവരുടെ വാക്കുകൾക്ക് ആവശ്യമായ ഇടം നൽകുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വിവേകപൂർണമായ നിങ്ങളുടെ ചില ചിന്തകൾക്കുള്ള സമയമാണ്. എനിക്ക് തോന്നുന്നു, നിങ്ങൾക്ക് ഇപ്പോൾ ഒന്നിനെ കുറിച്ചും പേടിക്കേണ്ടതില്ല, അതുകൊണ്ട് എന്തുകൊണ്ട് ഇരുന്ന് നിങ്ങളുടെ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഒരു പട്ടികയും അവയ്ക്ക് സാധ്യമായ പരിഹാരങ്ങളും ഉത്തരങ്ങളും തയ്യാറാക്കികൂടാ,എന്നിട്ട് നിങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നും കണ്ടെത്തുക. ഓർക്കുക, ശുക്രൻ നല്ല നിലയിൽ തുടരുമ്പോൾ നിങ്ങൾക്ക് വേണ്ടപ്പോൾ വേണ്ട സഹായവും പിന്തുണയും ലഭിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പൊതുവിൽ മറ്റു അടയാളങ്ങൾ പോലെ, നിങ്ങളുടെ ഇന്നത്തെ മാനസികാവസ്ഥയിൽ ഒരു പ്രകാശം അനുഭവപ്പെടും, പക്ഷേ നിങ്ങൾക്ക് ഓരോരുത്തർക്കും അനുഭവപ്പെടുന്ന സമയം വ്യത്യസ്തമായിരിക്കും. ഗ്രഹവ്യവസ്ഥ കൂടുതൽ സാഹസികതയിലേക്ക് മാറുകയാണ്, കൂടുതൽ സർഗാത്മകമായ ലക്ഷ്യങ്ങൾ പിന്തുടരാനുള്ള ധൈര്യം നിങ്ങൾ വീണ്ടും കണ്ടെത്തും, ചിലരിൽ പ്രണയ സംഗമങ്ങൾ ഉൾപ്പടെ.

Also Read: Horoscope of the Week (May 23-May 29, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് പ്രണയത്തിലാണ് താല്പര്യമെങ്കിൽ അതിലോലമായ ഒന്ന് അത് ഇന്ന് നൽകും, പ്രോത്സാഹിതവും മനോഹരവുമായ ഗ്രഹ വിന്യാസങ്ങളെ പ്രബുദ്ധമായി കാണാൻ കഴിയും, കണ്ടുപിടിത്തങ്ങളും സൃഷ്ടിപരവുമായ പുതിയ വികാരങ്ങളും. അത് സന്തോഷകരമായ വ്യക്തിപരമായ ഏറ്റുമുട്ടലിനുള്ള അവസരത്തിലേക്കും വിരൽ ചൂണ്ടുന്നു. അതും വളരെ നല്ലതാണ്, കലാപരമായവയ്ക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ ഇപ്പോഴും പലതും ഉള്ളിലൊതുക്കുന്നു, നിങ്ങൾ ആരെ വിശ്വസിക്കും എന്ന് നിങ്ങൾക്ക് ഉറപ്പില്ല. പക്ഷേ, അപ്പോൾ, ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നത് വരെയെങ്കിലും നിങ്ങൾ പ്രതിരോധത്തിലാകുന്നത് ശരിയാണ്. ഇന്ന് വൈകിയാണെങ്കിലും നിങ്ങൾ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ ധാരണ ലഭിക്കും, നിങ്ങളുടെ പ്രശ്നം അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ അതിൽ ഉറച്ചു നിൽക്കുന്നിടത്തോളം അതൊരു നല്ല വാർത്തയായി എനിക്ക് തോന്നുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചന്ദ്രൻ നിങ്ങളുടെ ഗ്രഹ ഭരണാധികാരി നിങ്ങളുടെ ശുക്ര ഘടകങ്ങളുമായി ഒത്തുചേർന്ന് ഇന്ന് മികച്ച രൂപത്തിലാണ്, ഇതിനർത്ഥം അഭിനിവേശത്തിനും ആനന്ദത്തിനും ഇടമുണ്ടെന്നാണ്. ശരിക്കും, കഴിഞ്ഞ ആറുമാസത്തെ എല്ലാ അയഞ്ഞ അറ്റങ്ങളും നിങ്ങൾ ശരിക്കും ബന്ധിപ്പിച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുമെല്ലാം. ഇല്ലെങ്കിൽ, നിങ്ങൾക്ക് ഇപ്പോഴും കൂടുതൽ സമയം ലഭിക്കാനിടയില്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ശുക്രനും ശനിയും അത്ഭുതകരമായ ഒരു ജോഡി ഗ്രഹങ്ങളാണ്, പരമ്പരാഗത ബന്ധങ്ങളും യാഥാസ്ഥിതിക ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നവയാണ്. എനിക്ക് തോന്നുന്നു ഇത് നിങ്ങൾക്ക് ചേരുമോ ഇല്ലയോ എന്നതാകും ചോദ്യം. അതെല്ലാം നിങ്ങൾ എത്രത്തോളം ക്ഷമയുള്ളയാളാണ് എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങൾക്ക് നാളെ വരെ കാത്തിരിക്കാൻ കഴിയുമോ? അങ്ങനെ ചെയ്യാനാണ് എന്റെ ഉപദേശം, അടുത്ത ആഴ്ചവരെ കാത്തിരിക്കാൻ പോലും തയ്യാറാകണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ഗ്രഹ ഭരണാധികാരിയായ ശനിക്ക് ഗൗരവമേറിയതും ശാന്തവുമായ ഒരു പ്രശസ്തിയുണ്ട്. ഇന്ന് അത് വളരെ ഭംഗിയായ വിന്യാസത്തിലാണ്, നിങ്ങളെ ചിന്തിപ്പിക്കുന്ന ഒന്ന്. ആദ്യമായി നിങ്ങൾ വിവരങ്ങൾ ശേഖരിക്കും, അതുകഴിഞ്ഞ് നിങ്ങൾ വസ്തുതകളെ അഭിമുഖീകരിക്കും. കുറഞ്ഞത്, ഏറ്റവും നല്ല ഫലം അതാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വികാരങ്ങൾ തീവ്രമാകുന്നത് നിങ്ങൾക്ക് ഒട്ടും സുഖകരമല്ല, അതുകൊണ്ട് വികാരങ്ങൾ കുറയുകയും മണിക്കൂറുകൾ കടന്ന് പോകുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ഓർക്കുക, ഇത് റാങ്കുകൾ തകർക്കാനുള്ള ദിവസമല്ല. നിങ്ങളുടെ ചിന്തകളെ നിങ്ങൾ താത്കാലികമായി നിർത്തിയാൽ നിങ്ങൾക്ക് നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ പറയുന്നു, നിങ്ങളുടെ ഫാന്റസികളെ ഒരു വശത്ത് വയ്ക്കുക, പ്രധാനപ്പെട്ട എല്ലാ ക്ഷണങ്ങളും ദീർഘവും കഠിനവും ഗൗരവത്തോടെയും നോക്കുക

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ മനസ്സിൽ ഒരുപാട് കാര്യങ്ങളുണ്ട് അതിൽ ഭൂരിഭാഗവും വ്യക്തിപരമായതാണ്. വീട്, കുടുംബകാര്യങ്ങൾ എന്നിവയാണ് കൂടുതലും, അതിൽ മികച്ച ഫലം ലഭിക്കാൻ സംസാരിക്കുക എന്നതാണ് പ്രധാനം, ഒപ്പം നിങ്ങൾ നല്ല കേൾവിക്കാരനുമാവുക. നിങ്ങളുടെ പ്രണയ നക്ഷത്രങ്ങൾ ആശ്വാസകരമായ നിലയിലാണ്. അല്ലെങ്കിൽ, നിങ്ങൾക്ക് ആശ്രയിക്കാനാകുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചിരുന്ന ഒരാളിൽ നിന്ന് നിങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കുമെന്ന് അവസൂചിപ്പിക്കുന്നു.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today may 26 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today May 25, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com