നിങ്ങളുടെ ഇന്നത്തെ ദിവസം

അടുത്ത പന്ത്രണ്ടു മാസത്തേക്ക് നിങ്ങള്‍ തയ്യാറെടുക്കുകയാണെങ്കില്‍ പടിഞ്ഞാറന്‍ കലണ്ടറില്‍ കുടുങ്ങിയിട്ടില്ലാത്ത ഞങ്ങള്‍ക്കുവേണ്ടി ഒരു ചിന്ത നല്‍കുക. ഈ ആധുനിക ലോകത്തില്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്ന ഒന്ന് മറ്റുള്ളവരുടെ ഉത്സവങ്ങള്‍ നമ്മളെല്ലാവരും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.

Horoscope of the Week (May 24- 30 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നത്തെ നക്ഷത്രങ്ങള്‍ക്ക് തീര്‍ച്ചയായും ചെറിയതോതിലൊരു ശക്തിയുണ്ട്. കൂടാതെ, നിങ്ങള്‍ പറയുന്നതിനേയും എങ്ങനെ പറയുന്നുവെന്നതിനേയും ആശ്രയിച്ചിരിക്കുന്നു എല്ലാം. എല്ലാ കൂട്ടായ സാമ്പത്തിക കാര്യങ്ങളേയും അങ്ങേയറ്റം നയതന്ത്രത്തോടെ കൈകാര്യം ചെയ്യണം, പ്രത്യേകിച്ച് നിങ്ങള്‍ക്ക് ഏറ്റവും മികച്ച നേട്ടം കൈവരിക്കണമെങ്കില്‍.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ശക്തമായ സാമ്പത്തിക സാഹചര്യങ്ങള്‍ അനുഭവിക്കുന്നത് നിങ്ങള്‍ മാത്രമല്ല. പക്ഷേ, മറ്റു ചിലരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടേത് കുറച്ചു കൂടി ലളിതമാണ്. നിങ്ങളെ സംബന്ധിച്ച് കൈയിലുള്ള ജോലി പൂര്‍ത്തിയാക്കുക എന്നതും ശരിയായ തീരുമാനങ്ങള്‍ എടുക്കുകയെന്നതുമാണ് പ്രധാനം. ഓര്‍ക്കുക, ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് പറയാന്‍.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

മറ്റുള്ളവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും അവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ ധാരാളം അവസരം നല്‍കുകയും ചെയ്യുക. വസ്തുത എന്താണെന്നുവച്ചാല്‍, ഏറ്റവും മികച്ചതില്‍ രണ്ടാമതാകും നിങ്ങള്‍ വരിക. പക്ഷേ, കുറഞ്ഞ അപകട സാധ്യതയേ നിങ്ങള്‍ക്കുണ്ടാകുകയുള്ളൂ. സമയം ശരിയാകുമ്പോള്‍ നിങ്ങള്‍ ഒന്നാമതെത്തും. അതും നിങ്ങള്‍ അവശ്യം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിക്കഴിയുമ്പോള്‍.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങള്‍ക്ക് മികച്ച ഓര്‍മ്മ ശക്തിയുണ്ടെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അത് തെളിയിക്കാനുള്ള അവസരമാണിത്. ഭൂതകാലത്തെ ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ തെറ്റ് ചെയ്യാന്‍ പോകുന്നു. അതിനാല്‍, എല്ലാ തെറ്റുകളേയും തിരുത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയും ഉപദേശങ്ങള്‍ നല്‍കാന്‍ സാധിക്കുകയും ചെയ്യും. പഴയ സുഹൃത്തുക്കള്‍ മികച്ച പിന്തുണ നല്‍കും. അത് ഒരുപക്ഷേ നിങ്ങള്‍ക്ക് അറിയാമായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വീട്ടിലെ അങ്ങേയറ്റം ദുഷ്‌കരമായ സാഹചര്യമോ അവയെല്ലാം മാറ്റിവച്ച് സന്തോഷം തേടി പോകാനുള്ള അഭിവാഞ്ചയോ ഏതാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടി വരും. ഒരു മധ്യ വഴി തീര്‍ച്ചയായും ഉണ്ടാകും. എങ്കിലും അടുത്ത ഏതാനും മാസങ്ങള്‍ കൂടെ നിങ്ങള്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടി വരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മാനസികാവസ്ഥയ്ക്ക് അനുസരിച്ച് അസാധാരണമായി നിങ്ങള്‍ക്ക് രഹസ്യാത്മകമാകാം. യഥാര്‍ത്ഥത്തില്‍ എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് മറ്റുള്ളവര്‍ അറിയരുത്. പക്ഷേ, ആര്‍ക്കും സംശയത്തിന് ഇടവരുത്തരുത്. പതിവുപോലെ നിങ്ങള്‍ക്ക് എല്ലാം നല്ലതായി അവസാനിപ്പിക്കാന്‍ കഴിയും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

മറ്റുള്ളവര്‍ നിങ്ങളെ തെറ്റിദ്ധരിക്കുമ്പോള്‍ അവര്‍ സാധാരണ വളരെയധികം തെറ്റിദ്ധരിക്കും. ഇപ്പോള്‍, നിങ്ങള്‍ സാമൂഹികമായി കൂടുതല്‍ ആത്മവിശ്വാസമുള്ളവനാണെന്ന് അവര്‍ക്ക് ഭാവനയില്‍ പോലും കാണാന്‍ കഴിയുന്നില്ല എന്നതാണ് അവരുടെ തെറ്റ്. ഇപ്പോള്‍ തന്നെ അവരുടെ ആ ധാരണ തിരുത്തുക. അത് കുറച്ച് സഹായത്തോടെ നിങ്ങള്‍ക്ക് തന്നെ ചെയ്യാന്‍ കഴിയുമെന്ന് അംഗീകരിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ തൊഴിലില്‍ മുന്നേറ്റം കാഴ്ചവയ്ക്കാനോ സ്ഥാനക്കയറ്റം കിട്ടാനോ പോകുന്നുവെങ്കില്‍ നിങ്ങള്‍ സ്വപ്‌നം കാണുന്നതിനപ്പുറമുള്ള ഒരു വിജയം നിങ്ങളുടെ കൈപ്പിടിയിലൊതുങ്ങാന്‍ പോകുന്നു. പക്ഷേ, നിങ്ങള്‍ക്ക് ക്ഷമയുണ്ടാകണം. ശ്രദ്ധയോടും വിശ്വസ്തതയോടും കൂടി നിങ്ങള്‍ നിലമൊരുക്കണം. ഫലം എന്ത് തന്നെയായാലും ഭാവി നിങ്ങളുടെ കൂടെയാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

തങ്ങളുടെ പ്രവൃത്തി ചെയ്യാത്ത ധാരാളം പേരുണ്ട്. അതുകൊണ്ട് നിങ്ങളുടെ ഭാഗം നിങ്ങള്‍ ഇപ്പോള്‍ ചെയ്യണം. നിങ്ങളുടെ ഉപദേശകവേഷം അണിയാനുള്ള സമയമാകാമിത്. അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് നല്ല ഉപദേശങ്ങള്‍ നല്‍കണം. എങ്കിലും പൊങ്ങച്ചം പാടില്ല.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

ഒരു കൂട്ടം സാമ്പത്തിക ചക്രങ്ങള്‍ ഇപ്പോള്‍ ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു. അതുകൊണ്ട് ഇത് ഒരു എളുപ്പകരമായ കാലമല്ല. ഇതുവരെയുള്ള നിങ്ങളുടെ നേട്ടങ്ങളില്‍ നിന്നും പണമുണ്ടാക്കുക. നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന നഷ്ടത്തിന് അനുസരിച്ചുള്ള പണം മാത്രമേ ഉപയോഗിക്കാവൂ. അതുപോലെ മറ്റൊരാളുടെ വികാരത്തെവച്ച് ചൂതാടരുത്. നിങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അടുത്ത ഒരാഴ്ച മുഴുവന്‍ ചിലര്‍ക്ക് ഒരു നിമിഷം ചിരിയും തൊട്ടടുത്ത നിമിഷം കരച്ചിലുമാകാം. ചെറിയൊരു സമാശ്വാസം നല്‍കാന്‍ ചിലര്‍ക്ക് കഴിഞ്ഞുവെന്ന് വരും. കൂടാതെ, മനസ്സിലെ ഭാരം ഇറങ്ങുന്നത് നല്ലതാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

തൊഴിലില്‍ നിങ്ങള്‍ക്ക് സമയവും ഊര്‍ജ്ജവും കൂടുതല്‍ ചെലവഴിക്കേണ്ടി വരും. അതങ്ങനെയാണ്, നിങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കണമെന്ന് നക്ഷത്രങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഏറ്റവും മികച്ച പിന്തുണ ലഭിക്കുക അടുത്ത സുഹൃത്തുക്കളില്‍ നിന്നാണ്. വ്യക്തിപരമായ മേഖലകളില്‍ മെച്ചപ്പെടുന്നതിന് ആത്മീയ പാത നല്ലതാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook