scorecardresearch

Daily Horoscope May 25, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope 5horoscope 5
Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമ്പത്തിക സ്ഥിതി അനുകൂലമാണ്, എന്നാൽ ചില ചെറിയ പിഴവുകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ അതിനെ നേരിടാന്‍ നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കണമെന്നില്ല. വിദഗ്ധരുമായി കൂടിയാലോചിച്ച് വേണം കാര്യങ്ങള്‍ നടപ്പിലാക്കാന്‍‍.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ചന്ദ്രൻ ഇപ്പോൾ വളരെ ശക്തനായതിനാൽ, ഭൂതകാലത്തോട് വിടപറഞ്ഞ് നിങ്ങളുടെ സ്വന്തം വഴിക്ക് പോകാനുള്ള സമയമാണ് ഇത്. കൂടാതെ, അസാധാരണമായ ഒരു ക്ഷണം ഒരു പങ്കാളിയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് നിങ്ങളെ അത്ഭുതപ്പെടുത്തും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ദീർഘകാല സന്തോഷവും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. നിങ്ങളുടെ രക്ഷക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നത് അത്ര നല്ലതല്ല. വാഗ്ദാനങ്ങള്‍ നിറവേറ്റാനാകില്ലെങ്കില്‍ നല്‍കരുത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒരു വൈകാരിക പ്രശ്നം പരിഹരിക്കപ്പെടും. മറ്റൊരാളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, എന്തുകൊണ്ട് അവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകിക്കൂട. പ്രായോഗിക ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക, വേഗത കൈവരിക്കാൻ പരമാവധി ശ്രമിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ജോലി സ്ഥലത്ത് തിരിച്ചടികള്‍ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ എതിർപ്പുകളിൽ ചിലത് നിങ്ങളുടെ സ്വന്തം ഭൂതകാലത്തിൽ അധിഷ്ഠിതമാണെന്നും അതിനാൽ നിലവിലെ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും തിരിച്ചറിയുക എന്നതാണ് ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള മാർഗം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് അൽപ്പം മുറിവേറ്റതായി തോന്നിയേക്കാം, പക്ഷേ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ കാഴ്ചകൾ ഉയർത്തുകയും ധാർമ്മികമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. സാഹചര്യങ്ങൾ എന്തുതന്നെയായാലും നിങ്ങൾ പരമാവധി ചെയ്യണം എന്നതാണ് ആദ്യത്തെ ഉപദേശം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ആകർഷകവും സൗമ്യവുമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നത് ചിലപ്പോൾ പ്രയോജനകരമല്ലെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. നിങ്ങൾക്ക് ക്ഷീണം ഉണ്ടായിരിക്കാം, സഹായത്തിനായി നിങ്ങൾ ആരെയെങ്കിലും സമീപിക്കുകയാണെങ്കിൽ ആരും നിങ്ങളെ കുറ്റപ്പെടുത്തുകയില്ല. എന്നാൽ ആത്യന്തിക ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ വളരെ സെൻസിറ്റീവ് മൂഡിലാണ്. മറ്റുള്ളവരുടെ വൈകാരിക ആഗ്രഹങ്ങൾക്ക് നിങ്ങൾ വളരെ ശ്രദ്ധ നൽകേണ്ടി വന്നേക്കാം, അവ തികച്ചും അരോചകമാണെങ്കില്‍പ്പോലും. ഒരുപക്ഷേ നിങ്ങൾ വിശദീകരിക്കാൻ മറ്റൊരു ശ്രമം നടത്തിയേക്കാം, ഇത്തവണ അത് കൂടുതൽ ഫലപ്രദമായി ചെയ്യുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങള്‍ രഹസ്യങ്ങള്‍ പങ്കുവച്ചയാളുകള്‍ അത് ഉടന്‍ തന്നെ വെളിപ്പെടുത്തും. പതിവ് കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് നിങ്ങൾക്ക് സ്വയം മുന്നേറാനാകും. എല്ലാത്തിനുമുപരി, എല്ലാ സാഹചര്യങ്ങളും മനസിലാക്കുന്നതിനുള്ള സമയമാണിത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജോലിസ്ഥലത്തുള്ള ആളുകൾ, പ്രധാനമായും നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തവർ, ജീവിതം ദുഷ്കരമാക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പ്രത്യേക കഴിവുകൾ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യണമെന്ന് നിങ്ങൾ നിർബന്ധിക്കണം. ഒരു നല്ല മാതൃക വെക്കുകയും നിങ്ങളുടെ നേട്ടങ്ങൾ സംസാരിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് ബുദ്ധിപരമായ നീക്കം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ആകസ്മികമായ ഏറ്റുമുട്ടലുകളോ ആശ്ചര്യകരമായ സംഭവവികാസങ്ങളോ കൂടുതൽ സംതൃപ്തമായ ഒരു ജീവിതശൈലിയിലേക്ക് നയിക്കും. വളരെക്കാലം മുമ്പ് നടന്ന ഒരു കാര്യത്തെക്കുറിച്ച് ആർക്കെങ്കിലും ദേഷ്യം തോന്നിയേക്കാം എന്നതിനാൽ, വീടും കുടുംബ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. നിങ്ങൾക്ക് അറിയാമെന്ന് എനിക്ക് ഉറപ്പുള്ളതിനാൽ, അത്തരം പ്രശ്നങ്ങള്‍ ക്ഷമയോടെ നേരിടണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾക്ക് നേതൃ സ്ഥാനത്ത് നിന്ന് ചർച്ചകൾ നടത്താൻ കഴിയണം, കാരണം നിങ്ങൾക്ക് ആളുകളെ അത്ഭുതപ്പെടുത്താൻ കഴിയും. നിങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് അറിയുമ്പോൾ നിങ്ങൾക്ക് എത്രമാത്രം തുറന്നുപറയാൻ കഴിയും എന്നത് അതിശയകരമാണ്. എന്തിനധികം, ചില ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ പോലും നിങ്ങൾ പ്രാപ്തരാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today may 25 2023 aries gemini cancer virgo capricorn zodiac signs check astrological prediction