നിങ്ങളുടെ ഇന്നത്തെ ദിവസം

ചാന്ദ്രചക്രത്തിന്റെ ഏറ്റവും ആകർഷകമായ ഭാഗത്താണ് നമ്മളിപ്പോൾ, അതിനാൽ പെട്ടെന്നൊന്ന് വിശ്രമിക്കാനുള്ള സമയമായിരിക്കാം. ചന്ദ്രൻ ഈ സജീവമായ ചിഹ്നത്തിൽ ആയിരിക്കുമ്പോൾ ജനിച്ചവർക്കും വിശ്ചിക രാശിയിൽ ജനിച്ചവർക്കും ഇത് ബാധകമല്ല. തിരുത്താനാകാത്ത നടപടികൾ കൈക്കൊള്ളേണ്ട സമയമല്ല ഇപ്പോൾ.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ആനന്ദം, സാഹസികത, വിനോദം എന്നിവയാണ് ഇന്നത്തെ നക്ഷത്രങ്ങൾ നൽകുന്ന സൂചന. അതിനാൽ, ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങൾക്ക് അമിത പ്രാധാന്യം നൽകാതെ രസകരവും നിങ്ങളുടെ മനോവീര്യം ഉയർത്തുന്നതുമായ പ്രവർത്തനങ്ങൾ കണ്ടെത്താം. ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ സംഭവവികാസങ്ങൾ ആസ്വദിക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കണക്കുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, വീടു മാറുന്നതിനുള്ള പത്തു ശതമാനം സാധ്യതകൾ കാണാം. ഇന്നത്തെ നക്ഷത്രങ്ങൾക്ക് വ്യക്തമായ സമൃദ്ധമായ തിളക്കമുണ്ട്, അതിനാൽ ലാഭകരമായ സാധ്യതകൾക്കായി നിങ്ങളുടെ കണ്ണ് തുറന്നിടുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

എല്ലാ സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധാപൂർവ്വം തീരുമാനങ്ങൾ എടുക്കേണ്ടതാണ്. എന്നാൽ സന്തോഷമെന്തെന്നാൽ, നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ അങ്ങനെ തന്നെ ആകും എന്നതാണ്. നിങ്ങൾക്ക് പറയാനുള്ളത് എന്തായാലും എത്തരത്തിലുള്ള വികാരങ്ങളാണ് നിങ്ങൾ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നതെങ്കിലും അതിന് ശരിയായ ആളുകളെ തിരഞ്ഞെടുക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാമാന്യ ബോധം തന്നെയാണ് ഇന്ന് നിങ്ങളുടെ രക്ഷകൻ. നിരവധി പ്രശ്നങ്ങളെ നേരിടാൻ ഈ സാമാന്യ ബോധം നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങളുടെ പക്കൽ നിന്നും പലരും ഉപദേശങ്ങൾ തേടുക പോലും ചെയ്യും. മറക്കരുത്, സാമാന്യ ബോധം ഉപയോഗിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ജീവിതത്തില്‍ നിങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, പ്രായോഗികമായും അച്ചടക്കത്തോടെയും കാര്യങ്ങള്‍ ചെയ്യാന്‍ പഠിക്കാത്തതാണ്. ചന്ദ്രന്‍റെ സ്ഥാനം അനുകൂലമാകുന്നതിനാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണ്. വീടുമായ് ബന്ധപ്പെട്ട് നല്ല കാര്യങ്ങള്‍ സംഭവിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാനും സാധ്യതയുണ്ട്

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്ന വലിയ പദ്ധതികളില്‍ ഇനിയും ചില ആശങ്കകളുണ്ടാകും. ആഗ്രഹങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനോ, പ്രധാനപ്പെട്ട ചില കരാറുകളില്‍ ഏര്‍പ്പെടുന്നത് മാറ്റി വയ്ക്കേണ്ടതായോ വന്നേക്കാം. ഭാവിയില്‍ ഇതു ഗുണകരമായ് ഭവിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സാമ്പത്തിക ഇടപാടുകളില്‍ നിന്ന് രാവിലെ മാറി നില്‍ക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്കാവശ്യമായ രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രന്‍. ഭാവിയെക്കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കുക. അടുത്തിടെയുണ്ടായ പുതിയ ബന്ധങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന ഒരു ധാരണയും മനസില്‍ സൂക്ഷിക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ദിവസത്തിന്‍റെ പകുതിയോടെ, ചന്ദ്രന്‍ അതിന്‍റെ സ്ഥാനം മാറ്റുമെന്നതനിനാല്‍ മാനസികമായി നിങ്ങള്‍ക്ക് ചില അസ്വസ്ഥതകളുണ്ടാകാനിടയുണ്ട്. നേരത്തെയുള്ള ചില പദ്ധതികള്‍ മാറ്റുമ്പോള്‍ മറ്റുള്ളവരെക്കൂടി അറിയിച്ചില്ലെങ്കില്‍ കൂടെ നില്‍ക്കാത്തതിന് പിന്നീടവരെ കുറ്റപ്പടുത്താനാകില്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മുഴുവന്‍ സമയവും ജോലിയെടുക്കാന്‍ താല്‍പര്യമില്ലാത്തയാളാണെങ്കില്‍ ഔദ്യോഗികമായുള്ള കുഴപ്പങ്ങള്‍ ആഴ്ചയവസാനം പരിഹരിക്കാന്‍ നില്‍ക്കുന്നത് ഉചിതമല്ല. വീട്ടുകാരെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി ഒരു ഉല്ലാസ യാത്രയോ, ബന്ധുക്കളുമായുള്ള ഒത്തുചേരലിനോ ശ്രമിക്കാവുന്നതാണ്.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

അടുത്തിടെയുണ്ടായ മാനസികാസ്വസ്ഥതകള്‍ക്ക് ശേഷം സന്തോഷം അനുഭവപ്പെടുന്ന സമയമാണ്. സമനില തെറ്റിക്കുന്ന രീതിയില്‍ മറ്റുള്ളവരുടെ സമീപനമുണ്ടായാലും അനുകൂലമായ ചില സംഭവങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. അസ്വസ്ഥതകളെ മാറ്റി നിര്‍ത്തി സാധാരണ രീതിയിലേക്കാനാകും ഒരു ബാല്യകാല സ്വപ്നം പൂര്‍ത്തീകരിക്കാനും കഴിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വിജയകരമായി ഒരാഴ്ച പൂര്‍ത്തിയാക്കിയതില്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ അഭിനന്ദിക്കാം. ചന്ദ്രന്‍റെ ശക്തമായ ഇടപെടലാണ് വൈകാരികമായി നിങ്ങളെ ശക്തരാക്കിയതും നേട്ടങ്ങള്‍ കൊണ്ടുവന്നതും. നക്ഷത്രങ്ങളുടെ നിലയും അനുകൂലമായിരുന്നു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒരു പ്രതിസന്ധി നേരിടേണ്ടതായ് വന്നേക്കാം, എന്നിരുന്നാലും കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ച ദുരിതങ്ങളിലൂടെ വീണ്ടും പോകാതിരിക്കാന്‍ നിങ്ങള്‍‌ ശ്രമിക്കും. നിലവിലുള്ള പ്രശ്നങ്ങള്‍ തല്‍ക്കാലം അത്ര പരിഗണിക്കാതെ ശുഭപ്രതീക്ഷയില്‍ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്കാവും. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് വല്ലാതെ ചെവി കൊടുക്കരുത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook