മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സ്വതന്ത്രമായി ജീവിതം നയിക്കുക എന്നത് നിങ്ങളുടെ സ്വപ്നമാണ്. ചെറിയ വെല്ലുവിളികള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. നിങ്ങൾക്ക് ശരിക്കും വേണ്ടത് സുരക്ഷിതത്വമാണെങ്കിൽ, നിങ്ങൾ അത് തീർച്ചയായും മറ്റുള്ളവരോട് പറയണം. അല്ലാതെ നടിച്ചിട്ട് കാര്യമില്ല..
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഇന്ന് നിങ്ങളുടെ രാശിയിലെ പ്രധാന ഗ്രഹ ചിഹ്നങ്ങൾ തൊഴിലിടത്തെ ബന്ധങ്ങള്‍, നിയമപരമായ കുരുക്കുകള്‍ എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത്. നിങ്ങളുടെ അവകാശങ്ങൾ അറിയാമെന്ന് ഉറപ്പാണോ? അതിലൂടെ ഞാൻ അർത്ഥമാക്കുന്നത് നിങ്ങളുടെ യഥാർത്ഥ അവകാശങ്ങളെയാണ്, നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ചില സ്വപ്നങ്ങളല്ല..
മിഥുനം രാശി (മേയ് 22 – ജൂൺ 21)
വെളിപ്പെടുത്താൻ സാധിക്കാത്ത കാര്യങ്ങൾ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ഇത്തരം കാര്യങ്ങള്‍ ഈ ആഴ്ച അത്ര പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍ അടുത്ത വാരം കാര്യങ്ങള്‍ മാറി മറിയും. അതിനാല്‍ ശ്രദ്ധാപൂര്‍വ്വം മുന്നോട്ട് പോകുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഒരു റിസ്ക് എടുക്കാൻ നിങ്ങൾക്ക് ഇപ്പോഴും കഴിഞ്ഞേക്കില്ലെങ്കിലും, മറ്റുള്ളവരെ സസ്പെൻസില്‍ നിർത്തുന്നതിന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. വീട്ടിലേയും വ്യക്തി ജീവിതത്തിലേയും പ്രശ്നങ്ങള്‍ മാറണമെങ്കില്‍ നിങ്ങള്‍ മുന്‍കൈ എടുക്കേണ്ടി വരും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
തൊഴില്‍ മേഖലയില്‍ നടക്കുന്ന സംഭവങ്ങൾ സ്വാർത്ഥതാൽപ്പര്യത്തേക്കാൾ ഉയർന്ന തത്വങ്ങൾ ഉൾക്കൊള്ളുന്നതായി തോന്നുന്നു. നിങ്ങൾക്ക് പരാതികൾ പറയുന്നതിന് അനുയോജ്യമായ നിമിഷമാണ് ഇന്ന്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
കഴിഞ്ഞ ഏതാനും മാസങ്ങളിലെ തിരിച്ചടികള്‍ക്ക് ശേഷം ജീവിതത്തില്‍ ഉയര്‍ച്ചകള്‍ വരാന്‍ ആരംഭിക്കുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന ചില കാര്യങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കും. ചെറിയ വാങ്ങലുകള്‍ക്ക് അനുയോജ്യമാണ് ദിവസം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഇന്നത്തെ ഗ്രഹ വിന്യാസം നിങ്ങളുടെ വീട്ടിലെ സാഹചര്യത്തിലും കുടുംബ ബന്ധങ്ങളിലും ഗണ്യമായ പുരോഗതിയെ സൂചിപ്പിക്കുന്നു. പരമ്പരാഗത അധികാരത്തെ മുറികെ പിടിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ച മുന്നേറ്റം ആവര്‍ത്തിക്കുന്നതിനായി കാത്തിരിക്കേണ്ടി വന്നേക്കാം. ചില കാര്യങ്ങളിൽ, നിങ്ങളിൽ പലരും അപകടകാരികളായി മാറിയിരിക്കുന്നു, നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ചന്ദ്രൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ശ്രദ്ധിക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഇത് ആശയക്കുഴപ്പമുണ്ടാകാനിടയുണ്ട്, എന്നാൽ നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് പറയുന്നതിൽ നിന്ന് ഇത് നിങ്ങളെ തടയരുത്. ശോഭനമായ ആശയങ്ങളുടെ ഗ്രഹമായ ബുധൻ നിങ്ങളുടെ രാശിയുമായി ശക്തമായി യോജിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ വീക്ഷണങ്ങളിലും വാദങ്ങളിലും അഭിപ്രായങ്ങളിലും നിങ്ങൾക്ക് ഉറച്ച് നില്‍ക്കാന്‍ സാധിക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾക്ക് പരമാവധി ശ്രമിക്കാം, പക്ഷേ യാത്ര ദുഷ്‌കരമാകുകയാണെങ്കിൽ നിങ്ങൾക്കൊപ്പം മറ്റാരുമുണ്ടാകില്ലെന്ന വസ്തുത മനസിലാക്കുക. എല്ലാവര്‍ക്കും വ്യക്തിജീവിതമാണ് പ്രധാനം. അത് തെറ്റായ കാര്യമല്ല.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ ഒരു മത്സരത്തിനുള്ള മാനസികാവസ്ഥയിലാണ്. സ്ഥാനത്തിനായി നിങ്ങൾ പോരാടുന്നത് തുടരണം. എന്നിരുന്നാലും, പഴയ രീതിയിലുള്ള മൂല്യങ്ങൾ ആകർഷകമാണ്. പരസ്പര വിരുദ്ധമായ രീതിയിൽ പെരുമാറാൻ തുടങ്ങാനുള്ള സമയമല്ല ഇന്ന്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ മനസ് ഇപ്പോൾ വളരെ ഉയർന്ന തലത്തിലാണ് പ്രവർത്തിക്കുന്നത്. അതിനർത്ഥം, നിങ്ങൾ മറ്റുള്ളവരേക്കാൾ മികച്ചവരാണെന്നല്ല. ഒരുപക്ഷേ നിങ്ങൾക്ക് ചെറിയ അബദ്ധങ്ങള്‍ പറ്റാനിടയുണ്ട്.