scorecardresearch

Latest News

Daily Horoscope May 23, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope May 23, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope May 23, 2022: ചന്ദ്രൻ ഇപ്പോൾ ഒരു വൈകാരിക സ്ഥാനത്താണ്, അതിനാൽ ചില ആളുകൾ പതിവിലും കൂടുതൽ നിങ്ങളെ ആശ്രയിച്ചേക്കാം. ജ്യോതിഷം, ഭാവി പ്രവചിക്കുന്നതിനേക്കാൾ കൂടുതൽ അത് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ്. നമ്മുടെ രാശിയടയാളങ്ങള്‍ എന്തുതന്നെയായാലും നിലവിലെ നമ്മുടെ സ്ഥിതിഗതികള്‍ തിരിച്ചറിഞ്ഞ് പെരുമാറുക എന്നതാണ് പ്രധാനം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എല്ലാ സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി നിരീക്ഷിക്കുക. ഇന്നത്തെ ഗ്രഹ സ്വാധീനങ്ങൾ അനുകൂലമാണ്. എന്നാൽ നിങ്ങളുടെ സാമ്പത്തികവും വൈകാരികവും ഭൗതികവുമായ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങള്‍ സംഭവിച്ചേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇന്നത്തെ ഗ്രഹ സ്വാധീനങ്ങള്‍ വേഗതയിൽ നിങ്ങളെ മുന്നോട്ട് നയിക്കുന്നു. വ്യക്തിപരമായ വിജയത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. എല്ലാ വിധത്തിലും പദ്ധതികളുമായി മുന്നോട്ട് പോകുക, എന്നാൽ ഏറ്റുമുട്ടലിലേക്കോ സത്യസന്ധതയില്ലായ്മയിലേക്കോ നയിച്ചേക്കാവുന്ന എന്തിൽ നിന്നും മാറിനിൽക്കുക.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാമെന്ന് തോന്നിയേക്കാം. അപൂർവ്വമായെങ്കിലും നിങ്ങൾ തെറ്റായ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്. എല്ലാ നിയമ, വിദേശ, യാത്രാ കാര്യങ്ങളിലും ദയവായി ശരിയായ ഉപദേശം സ്വീകരിക്കുക. എല്ലാത്തിനുമുപരി, നിങ്ങൾ ശരിയായി തയ്യാറായിട്ടുണ്ടെങ്കിൽ എല്ലാവരേക്കാള്‍ ഒരു പടി മുന്നിലായിരിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വ്യാഴവും ശുക്രനും നിങ്ങളെ നിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ജോടി ഗ്രഹങ്ങളാണ്. നിങ്ങളുടെ സ്വഭാവ സവിശേഷത സുഹൃത്തുക്കളെ നേടാന്‍ സഹായിക്കും. വർത്തമാനകാലത്ത് നിങ്ങളുടെ ചെയ്തികള്‍ അനുകൂലമായിട്ടെ സംഭവിക്കുകയുള്ളു. ഇപ്പോള്‍ അകമഴിഞ്ഞ് സഹായിക്കുക, പിന്നീട് നിങ്ങള്‍ക്കതെല്ലാം തിരികെ ലഭിക്കും.

Also Read: Weekly Horoscope (May 22  – May 28, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇന്ന് വളരെയധികം ഗ്രഹ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിങ്ങള്‍ മികവോടെ മുന്നേറും. എന്നിരുന്നാലും എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വൈകാരികമായ കാര്യങ്ങളില്‍ കുടുംബത്തിന് പ്രഥമ പരിഗണന നല്‍കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മറ്റുള്ളവര്‍ നിങ്ങളുടെ താൽപ്പര്യങ്ങൾ അവഗണിക്കുമെന്ന് എനിക്കുറപ്പുണ്ട്, എന്നാൽ അതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ലോകം അന്യായമാണെന്ന് പരാതിപ്പെടാനുള്ള സമയമല്ല ഇത്. എല്ലാവരേയും പോലെ നിങ്ങൾക്കും അതിനോടൊപ്പം ജീവിക്കേണ്ടി വരും.

Also Read: Monthly Horoscope 2022 May: 2022 ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ജോലിസ്ഥലത്തെ സമീപകാല അപ്രതീക്ഷിത സംഭവവികാസങ്ങൾ നിങ്ങളുടെ ആത്മവിശ്വാസത്തെയോ പ്രതിബദ്ധതയെയോ ദുർബലപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ തൊഴില്‍പരമായ അല്ലെങ്കിൽ ലൗകിക അഭിലാഷങ്ങൾ തകർന്നിട്ടുണ്ടെങ്കിൽ, യഥാർത്ഥ കാരണം മറ്റെന്തെങ്കിലുമാവാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങൾ വളരെക്കാലമായി നിലനിൽക്കുന്ന ഏറ്റവും കൗതുകകരമായ കാര്യമാണ്. നിങ്ങൾ വ്യക്തിപരമായി ശാന്തമായ സമയങ്ങൾ ആസ്വദിക്കുകയാണെങ്കിൽപ്പോലും നല്ല വാര്‍ത്തകള്‍ തേടിയെത്തും. എല്ലാ പുതിയ ബന്ധങ്ങൾക്കും ഇരട്ടി പ്രാധാന്യമുള്ള സമയമാണ്, അതിനാൽ പ്രതീക്ഷയോടെ മുന്നോട്ട് പോകൂ.

Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇപ്പോൾ നടക്കുന്ന അസാധാരണമായ എല്ലാ ഗ്രഹ പ്രവർത്തനങ്ങളും നിങ്ങളുടെ നല്ല ഗുണങ്ങളെ നയിക്കാന്‍ ഉപയോഗിക്കുക. വ്യക്തിപരമായ താത്‌പര്യങ്ങൾക്കായി എല്ലായിടത്തും പോകണോ അതോ ഭൗതിക സുരക്ഷിതത്വം നോക്കി മറ്റുള്ളവയെല്ലാം താത്കാലികമാണെന്ന് മനസിലാക്കണോ എന്ന് സ്വയം തീരുമാനിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്നത്തെ നാടകീയ സംഭവങ്ങളിൽ നിങ്ങൾ നേരിട്ട് പങ്കാളിയാണോ, അല്ലെങ്കിൽ ഒരു നിരീക്ഷകൻ മാത്രമാണോ എന്നത് ഒരു പ്രധാന വിഷയമാണ്. രണ്ടാമത്തേതിന് കൂടുതൽ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു.

Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇന്നത്തെ ചാന്ദ്ര സ്വാധീനങ്ങള്‍ ഏതാനും മാസങ്ങൾക്കുള്ളിൽ നിങ്ങളുടെ രാശിയെ ബാധിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. നിങ്ങളുടെ നക്ഷത്രങ്ങളുമായി നിങ്ങൾ നേരിട്ട് ഇണങ്ങുന്നില്ല, അതിനാല്‍ മുന്നോട്ട് പോകാന്‍ സ്വയമൊരും ശ്രമം അത്യാവശ്യമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സൂര്യനും വ്യാഴത്തിനും ഇടയിലുള്ള സഹായകരമായ ഒരു വശം, നിങ്ങളെ വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഗ്രഹ വിന്യാസങ്ങളുടെ പരമ്പര മാത്രമാണ്. ഒരുപക്ഷേ പരിഹരിക്കാൻ ഒരു പ്രധാന രഹസ്യം ഉണ്ടാകും. ഉത്തരങ്ങൾ അടുത്ത മാസം ലഭിക്കും, എന്നാൽ മൂന്ന് മാസത്തേക്ക് നിങ്ങൾക്ക് പൂർണ്ണ ചിത്രം ലഭിച്ചേക്കില്ല.

Also Read: Horoscope 2022:ശനി രാശി മാറുന്നു, വൃശ്ചിക കൂറിന് കണ്ടകശനി, കുംഭക്കൂറിന് ജന്മശനി, മീനക്കൂറിന് ഏഴരശനിയുടെ ആരംഭം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today may 23 2022 aries gemini cancer virgo capricorn zodiac signs check astrological prediction