Latest News

Horoscope Today May 23, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 23, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope Today, വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, April 25, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

നമ്മുടെ ക്ഷീരപഥത്തിന്റെ മധ്യഭാഗത്ത് ഒരു വലിയ തമോദ്വാരം സ്ഥിതിചെയ്യുന്നു, അത് പരമാവധി ദ്രവ്യവും ഊർജ്ജവും വലിച്ചെടുക്കുന്നു. ഒരു ദിവസം അത് നമ്മളെയും വലിച്ചെടുക്കും. അപ്പോഴേക്കും മാനവികത, സമയത്തിലൂടെ എങ്ങനെ സഞ്ചരിക്കാമെന്ന് വിശദീകരിച്ചിരിക്കാം, അത് രക്ഷപ്പെടാനുള്ള​ ഒരു എളുപ്പമാർഗം കണ്ടെത്തി തരും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വിശുദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളും അസുഖകരമായ കാര്യങ്ങളും തമ്മിൽ കാര്യമായ അടിത്തറയില്ലെന്ന് തോന്നുന്നു. ഏത് ദിശയിലേക്കാണ് പോകുന്നത് എന്ന് അറിയാമെങ്കിലും, തിരഞ്ഞെടുക്കാനുള്ള അവസരം ഇപ്പോഴും നിങ്ങൾക്കുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്തും നിങ്ങളുടെ ദീർഘകാല വൈകാരിക സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ സാധ്യതയുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെട്ടതായി മാറുമെന്ന് ചന്ദ്രൻ ഇപ്പോൾ സൂചിപ്പിക്കുന്നു. അൽപ്പം വൈകാരികമാണെങ്കിലും നിങ്ങൾക്ക് വളരെ ആത്മവിശ്വാസം തോന്നും. യഥാർഥ ചിന്തകളും വികാരങ്ങളും മറച്ചു വയ്ക്കുന്നതിന് പകരം അവ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

മണിക്കൂറുകൾ കഴിയുന്തോറും, കൂടുതൽ സ്വകാര്യത വേണമെന്ന് നിങ്ങൾക്ക് തോന്നി തുടങ്ങും. തീർത്തും രഹസ്യമായ ഒരു കാര്യം ആരോ നിങ്ങളെ ഏൽപ്പിച്ചിട്ടുണ്ട്. അത് നിങ്ങളിൽ ഉള്ള വിശ്വാസം കൊണ്ടാണ്. അത് കാത്തു സൂക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്ന് യാത്ര ചെയ്യുന്നുണ്ടെങ്കിൽ അൽപ്പം സാഹസികതയ്ക്കു കൂടി തയ്യാറായിക്കോളൂ. നിങ്ങൾ ഉദ്ദേശിച്ച സ്ഥലത്തു നിന്നും തീർത്തും വ്യത്യസ്തമായ ഒരിടത്തായിരിക്കും എത്തിച്ചേരുക. എല്ലാ ചർച്ചകളിലും, സത്യത്തെക്കാൾ കൂടുതൽ അഭിപ്രായങ്ങളായിരിക്കും ഇന്ന് പ്രധാന്യം നേടുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സ്നേഹത്തിന്‍റെ പ്രതീകമായ് നിലകൊള്ളുന്ന ശുക്രന്‍ അനുകൂലമായ സാഹചര്യമൊരുക്കാന്‍ തക്കവിധത്തില്‍ ഊര്‍ജ്ജസ്വലതയോടെ നിലകൊള്ളുന്ന സമയമാണ്. അതുപോലെ അല്‍പം സ്വയം കേന്ദ്രീകൃതമായുള്ള ചിന്തകളും നല്ലതാണ്. നിങ്ങളെ പരിഗണിക്കുന്നവരോട് സ്നേഹവും ഊഷ്മളതയും പ്രകടിപ്പിക്കാന്‍ ശീലിച്ച് തുടങ്ങാവുന്നതാണ്. പതിയെ അത് നിങ്ങള്‍ക്ക് വളരെ എളുപ്പമാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അനുകൂലമായ നക്ഷത്രങ്ങളുടെ വിസ്മയിപ്പിക്കുന്ന സാമീപ്യം നിങ്ങള്‍ തനിച്ചല്ല അനുഭവിക്കുക. ഇത് ആസ്വദിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമോയെന്നത് നിങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. അതുപോലെ തന്നെ പരാമവധി ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി സന്തോഷകരമായ അന്തരീക്ഷമൊരുക്കാന്‍ ശ്രമിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നവയെ നീക്കം ചെയ്യുന്നതിന് സായാഹ്നനക്ഷത്രങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ ദിവസം തരുന്ന സമ്മര്‍ദ്ദത്തില്‍ നേരത്തെ നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്‍മാറരുത്. കൃത്യമായ അകലം പാലിക്കുകയും അതോടൊപ്പം സുരക്ഷിതരാണെന്നുള്ള തോന്നല്‍ ഉണ്ടാക്കാനുമായാല്‍ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചെപ്പെടുത്താനാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനുള്ള ചില ജോലികള്‍ക്കുളള ദിവസമാണിന്നെങ്കിലും വീട്ടിലുണ്ടായിട്ടുളള പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണ്. നാളെ ചന്ദ്രന്‍റെ സ്ഥാനം മാറുന്നത് വരെ നിങ്ങള്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനുകൂലമായ സമയമാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സൂര്യനും വരുണനും തമ്മിലുള്ള കാല്‍പനീകമായ ബന്ധം ഭാവിയെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങള്‍ കാണുന്നതിന് നിങ്ങളെ പ്രോല്‍സാഹിപ്പിക്കും. ജോലിസ്ഥലത്തെയും ആഴ്ചയുടെ അവസാനമുള്ള മറ്റ് തിരക്കുകളും ഒതുങ്ങുന്നതോടെ നിങ്ങള്‍ക്കിപ്പോള്‍ നിലം തൊടാനായേക്കും. ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണമിറക്കേണ്ടതായും വന്നേക്കാം.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

അസ്വസ്ഥമായ സാഹചര്യത്തിലൂടെ കടന്ന് പോകുന്നതിനാല്‍ പലതും വരുതിയിലല്ലെന്ന് തോന്നാമെങ്കിലും നിങ്ങളുടെ നക്ഷത്രങ്ങള്‍ പരമാവധി നിങ്ങളെ സഹായിക്കുന്നുണ്ടെന്ന് തിരിച്ചറിയുക. നിങ്ങളുടെ ചില ചിന്തകളാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. യാത്രയ്ക്കുള്ള പദ്ധതികള്‍ വൈകാനിടുണ്ടെങ്കിലും കുട്ടികളുമായുള്ള ബന്ധം മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെടാനിടയുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സൂര്യന്‍റെ സ്ഥാനത്തിനനുസരിച്ചുള്ള മറ്റ് ഗ്രഹങ്ങളുടെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ എളുപ്പത്തിലാകുന്ന സമയമാണ്. സാധാരണ ഒരു ദിവസമായ് തുടക്കത്തില്‍ തോന്നുമെങ്കിലും പിന്നീട് അത് വളരെ പെട്ടെന്ന് മാറി, പങ്കാളികളുള്‍പ്പെടെ നിങ്ങള്‍ക്ക് പിന്തുണയുമായെത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയേക്കാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നന്നായ് അറിയുന്നവര്‍ തന്നെ വല്ലാത്ത ശല്യക്കാരും സഹകരിക്കാത്തവരുമായ് മാറുമ്പോള്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാവുന്നവരാണ് നിങ്ങള്‍. സ്വന്തം തെറ്റുകളില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം അവര്‍ക്കൊരുക്കി കൊടുക്കുക. തെറ്റുകള്‍ ബോധ്യപ്പെടുന്നതോടെ നിങ്ങളുടെ തീരുമാനങ്ങളുമായ് അവര്‍ യോജിക്കുക തന്നെ ചെയ്യും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today may 23 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today May 22, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, astrology, horoscope today, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express