നിങ്ങളുടെ ഇന്നത്തെ ദിവസം
മേട രാശി പ്രകാരമുള്ള പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജീവസുറ്റ മറ്റൊരു ദിനം. പൗരാണിക കാലത്തെ എല്ലാ ജ്യോതിഷികളും പറയുന്നത് പ്രകാരം ഫ്രാൻസ് ആണ് മേട രാശി പ്രകാരമുള്ള മഹത്തായ രാജ്യങ്ങളിലൊന്ന്. അപ്പോൾ നമുക്ക് ഭക്ഷണങ്ങളും പാനീയങ്ങളുമായി ആസ്വദിക്കാം. നിങ്ങൾ ചിന്തിച്ചേക്കാം ഞാൻ തമാശ പറഞ്ഞതാണെന്ന്. എന്നാൽ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കാൻ ഇങ്ങനെ ചെയ്യുന്നതിനായി ജ്യോതിഷികൾ ഉപദേശിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. വിചിത്രമാണ്, എന്നാലും സത്യമാണ്!
Horoscope of the Week (May 17- 23 2020): ഈ ആഴ്ച നിങ്ങള്ക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇന്നത്തെ ചന്ദ്രൻ നിങ്ങളുടെ ചാർട്ടിന്റെ ഹൃദയഭാഗത്തോട് ചേർന്നിരിക്കുന്നു, ഒരിക്കൽ സ്വപ്നങ്ങൾ മാത്രമായിരുന്നവയെ യാഥാർഥ്യങ്ങളാക്കിക്കൊണ്ടിരിക്കുന്നു. വിധിക്ക് കാക്കാതെ നിങ്ങളെ പുതിയ നല്ല കാര്യങ്ങളിലേക്ക് ഉറച്ച മനോഭാവത്തോടെ എത്തിക്കാൻ അത്യുത്തമമായ നിമിഷമാണിത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സജീവമായവയും ഒപ്പം ആഴത്തിലുള്ളതും ധ്യാനാത്മകമായവയുമാണ് നിങ്ങളിൽ ഇന്ന് മുന്നിട്ട് നിൽക്കുന്ന ഗ്രഹ ക്രമീകരണങ്ങൾ. നിങ്ങൾ നിങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്താനും സാമൂഹിക ഇടപെടൽ അതിനായി ഒഴിവാക്കാനും സാധ്യതയുണ്ട്. നിങ്ങൾ പഴയ പദ്ധതികളോ ദീർഘകാല സുഹൃത്തുക്കളുടെ വാക്കുകളോ ഓർത്തെടുത്തേക്കാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇന്ന് ഇടപെടുന്ന കാര്യങ്ങളിൽ തൊഴിൽപരമായവയോ സാമൂഹികമായവയോ ഏതാണ് കൂടുതൽ പ്രധാനമെന്ന് പറയാൻ സാധിച്ചേക്കില്ല. എന്തായാലും, അത്തരം വേർതിരിച്ച് കാണലുകൾ അപ്രസക്തമാണ്. പ്രധാനപ്പെട്ട കാര്യം നിങ്ങൾക്ക് വ്യക്തിപരമായ ഔന്നത്യവും സാമൂഹിക സ്ഥാനവും നേടിത്തരുന്ന സാമൂഹിക പ്രക്രിയകളിൽ നിങ്ങളെ ഉൾപ്പെടുത്തുക എന്നതാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഒരു കോണിലെ മറവിലോ ഒരു കല്ലിനു കീഴിലോ നിങ്ങൾ ഒളിക്കുന്ന സാഹചര്യങ്ങൾ ഇനിയുണ്ടാവില്ല. അത്തരത്തിൽ അവസാനത്തേതാണിത്. ആഴത്തിൽ ശ്വാസമെടുക്കുക, നിങ്ങളെ ഈ വേദിയുടെ മധ്യഭാഗത്തേക്ക് എത്തിക്കുക, പ്രകാശം നിങ്ങൾക്കുമേൽ പതിക്കട്ടെ, നിങ്ങളിലെത്തുന്ന മാഹാത്മ്യങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം. നിങ്ങൾക്ക് എന്തിനാണോ അർഹതയുള്ളത്, അതിൽ ഒട്ടും കുറവല്ല ഇതൊന്നും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
എന്തെങ്കിലും നിയമ പ്രശ്നങ്ങൾ വന്നാൽ, അതിൽ ആശ്ചര്യപ്പെടേണ്ട. എന്തെങ്കിലും ചെറിയ പ്രശ്നമായിരിക്കും അതെന്നു കൂടി കൂട്ടിച്ചേർക്കുന്നു. നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ബോധമുണ്ടാവുന്നതിന്റെയും അധികാര പ്രയോഗങ്ങൾക്ക് കീഴ്പ്പെട്ടുപോവാതിരിക്കുന്നതിന്റെയും ചോദ്യമാണ് അതെല്ലാം. സംശയാസ്പദമായ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പുനരാലോചിക്കാൻ തുടങ്ങുക. വിദേശത്തുള്ള ബന്ധങ്ങളിൽ നിന്നുള്ള വാർത്തകൾക്കായി ജാഗരൂകത പുലർത്തുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ മറ്റുള്ളവർക്ക് ചെയ്ത സേവനത്തിന്റെ മൂല്യം അവരെ അറിയിക്കാൻ എത്തിച്ചേർന്ന നിമിഷമാണിത്. അത് പൂർണമായും പണത്തിന്റെ കണക്കിലല്ല. ചിലത് വൈകാരികതകളുമായി ബന്ധപ്പെട്ടാവും. പ്രശ്നങ്ങൾ സങ്കീർണമാക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ ഇപ്പോൾ ആശയക്കുഴപ്പങ്ങളുണ്ടാക്കിയാൽ അടുത്ത ആഴ്ച അത് കൂടുതൽ മോശമാവും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ഇന്നത്തെ ചന്ദ്രൻ ഒരുപറ്റം വൈകാരിക വെല്ലുവിളികളെ സൃഷ്ടിക്കുന്നു. അത് സുഗമമായി കൈകാര്യം ചെയ്യാമെന്ന് നിങ്ങൾ അറിഞ്ഞേക്കാം. അത് സുഗമമായി പൊവുകയുമില്ല. ഇതുപോലത്തെ നിമിഷങ്ങളിൽ മറ്റുള്ളവരുടെ പ്രകൃതമെന്തെന്നും അവരോട് നിങ്ങൾ എങ്ങിനെയായിരിക്കണമെന്നും തിരിച്ചറിയുക. ഒരു പുതിയ പുലരിക്കുള്ള ചിഹ്നങ്ങൾ കാണുന്നു.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഈ നിമിഷത്തിന്റേതായ ഒരു സത്ഗുണമുണ്ടെങ്കിൽ അത് സ്ഥിരതയുടേതാണ്. നിങ്ങൾ ജോലിയിലോ മറ്റ് കർമങ്ങളിലോ ഉഴപ്പരുത്. കഷ്ടതകളെ കൈകാര്യം ചെയ്യുക, നിങ്ങളിൽ ആത്മവിശ്വാസവും പരിചയസമ്പത്തും വളർത്തുക. ഒപ്പം കാൽപനികതയുടെ നക്ഷത്രങ്ങളും നല്ല ലക്ഷണങ്ങൾ കാണിക്കുന്നു.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
വ്യക്തിപരമായ ആനന്ദത്തിനുവേണ്ടിയുള്ള താൽപര്യം ചിലപ്പോൾ കൂടുതലാവാം. അത് നല്ല വാർത്തയാവാം. സാഹചര്യങ്ങളെ കണക്കിലെടുത്താൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും നിങ്ങളെ സംതൃപ്തിയിലേക്കെത്തിക്കുന്ന തരത്തിലാക്കി മാറ്റണം. എന്ത് നടന്നാലും നിങ്ങളുടെ നോട്ടം ഭാവിയിലേക്കാവട്ടെ.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ജീവിതത്തിലെ സങ്കീർണതകൾ കുറഞ്ഞതായി കാണാം. വീട്ടിൽ എല്ലാം മറച്ചുവച്ചിരിക്കുന്ന അവസ്ഥയുണ്ടാവരുത്. വൈകാരിക സമ്മർദ്ദം ബഹിർഗമിപ്പിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് പറ്റാത്ത ദിശയിലേക്ക് പോയി വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സാമ്പത്തിക പ്രതിബന്ധതകൾ ഉടൻ തീർപ്പിലെത്തും. പക്ഷേ ഇപ്പോഴല്ല. സഹായകരമായ വാർത്ത എന്തെന്നാൽ ഇപ്പോൾ ചെയ്യുന്നതൊന്നും വൈകിയുള്ള ഘട്ടങ്ങളിൽ തിരിച്ചെടുക്കാനാവില്ലെന്നതാണ്. നിങ്ങൾ വിജയം നേടുന്ന ഒരാളായി മാറും! പക്ഷേ അമിതമായി അതിന്റെ സംതൃപ്തിയിലേക്ക് പോവരുത്. നിങ്ങളുടെ തിരഞ്ഞെടുപ്പുകളെന്തെന്നത് വ്യക്തമാക്കി വയ്ക്കുക.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങൾ നിങ്ങളുടെ വ്യക്തിഗത ഉദാരതയെ വച്ച് സാമ്പത്തികാവസ്ഥകൾ വിലയിരുത്തുന്നതായി കാണപ്പെടുന്നു. നിങ്ങൾക്ക് അതിൽ പരാതിപ്പെടാനാവില്ല. പണം നൽകുന്നതിൽ നിങ്ങൾക്ക് ഉള്ളിൽ നല്ലതായ വികാരമുണ്ടാവാം. അധികമായി സമ്മർദ്ദം തോന്നിയാൽ മറ്റുള്ളവരെ പഴിക്കാതിരിക്കുക, പകരം പരിഹാരമെന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കുക.