നിങ്ങളുടെ ഇന്നത്തെ ദിവസം

വ്യാഴ ഗ്രഹത്തിന്റെ ദിനമാണ്. എന്തുകൊണ്ട് യുഎസ് ഡോളർ കറൻസികളിൽ പരുന്തിന്റെ ചിത്രം വരുന്നു എന്നതിന്റെ വിശദീകരണങ്ങളിലൊന്നുകൂടിയാണത്. നിങ്ങൾക്ക് ആ ബന്ധം മനസ്സിലായിട്ടില്ലെങ്കിൽ അത് ഇതാണ്: വ്യാഴം നീതിയുടെ ഗ്രഹമാണ്. പുരാതന ഛായാചിത്രങ്ങളിൽ വ്യാഴത്തിനൊപ്പം ഒരു പരുന്തിനെയും ചിത്രീകരിച്ചിട്ടുണ്ടാവാം. യുഎസ്എയുടെ സ്ഥാപകർ അവരുടെ പുതിയ രാജ്യത്തിന് മികച്ച പ്രതിച്ഛായ നൽകുന്നതിനായി, നീതിയുടെ പക്ഷിയെ തിരഞ്ഞെടുത്തു.

Horoscope of the Week (May 17- 23 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വിച്ഛേദിക്കപ്പെട്ട ഒരു മനോഭാവമാണ് ഇന്ന് ഉണ്ടാവുക. മുൻ ദിനത്തേക്കാളും ആത്മവിശ്വാസവും നിയന്ത്രണങ്ങളും നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ കണ്ടെത്തിയേക്കും. നിങ്ങൾ മനസ്സിൽ വെക്കണം, രഹസ്യമായി വച്ചാൽ നല്ലതാവുന്ന ആശയങ്ങളും പദ്ധതികളും ഇപ്പോഴുമുണ്ടെന്ന്. നിങ്ങൾ എവിടെയെത്തിയെന്ന് അറിയാനുള്ള പരമമായ അവകാശം ആർക്കുമില്ല.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ സാമൂഹികമായി ഭേദപ്പെട്ട രീതിയിൽ സ്ഥാനമുണ്ടാക്കണം, അതാണ് നിങ്ങൾക്ക് നിശ്ചയിച്ചതെങ്കിൽ, പക്ഷേ നിങ്ങൾ നിങ്ങളുടെ സ്വകാര്യമായ അകം ലോകത്തിന് കൂടുതൽ ശ്രദ്ധ നൽകണം. നിങ്ങൾക്ക് റൊട്ടിക്കഷണങ്ങൾ കൊണ്ട് മാത്രം ജീവിക്കാനാവില്ല, അതിനാൽ നിങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരൂ. നിങ്ങളുടെ വർണപ്പൊലിമയുള്ള സ്വപ്നങ്ങൾ നിങ്ങളുടെ ഏറ്റവും വലിയ സ്വത്തായിരിക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ആളുകളെ നിങ്ങളുടെ പക്ഷത്തേക്കാക്കാൻ നിങ്ങൾ കടുത്ത പരിശ്രമം നടത്തിയിട്ടുണ്ടാവാം. സമയം പാഴാക്കലായി തോന്നിയാലും, നിങ്ങൾ ശരിയായിരുന്നെന്ന് പങ്കാളിയെ ബോധ്യപ്പെടുത്താനായാൽ അത് നിങ്ങളുടെ പ്രവർത്തികളെ ഏകീകരിക്കാനെങ്കിലും സഹായിക്കും. ഒപ്പം, തോഴിൽ ദാതാക്കളോ സഹപ്രവർത്തകരോ അവരുടെ പദ്ധതി മാറ്റുമ്പോഴുള്ള സാഹചര്യത്തിനായി തയ്യാറായിരിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ അതിവിപരീതമായ സ്വഭാവങ്ങൾ വച്ചു പുലർത്തുന്നയാളാണ്. ഒരെ സമയം അതി സംവേദകത്വമുള്ളയാളും അമിതാഭിലാഷമുള്ളയാളുമാണ് നിങ്ങൾ! നിങ്ങളുടെ ജീവിതത്തിന്റെ ഭൂരിപക്ഷം സമയവും ഒരു മദ്ധ്യപാത കണ്ടെത്താൻ ശ്രമിച്ചു, പക്ഷേ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ അഭിലാഷങ്ങളെ മുറുകെ പിടിക്കണം. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ട് അവരെ അപമാനിക്കുന്നത് ഒഴിവാക്കാനും ശ്രമിക്കുക. അങ്ങനെ ഉദ്ദേശിച്ചാവില്ല അത് ചെയ്യുന്നതെങ്കിലും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ചാർട്ട് സ്വഭാവ സവിശേഷതകളുടെ അടിസ്ഥാനത്തിൽ അതിയായി നിറഞ്ഞു നിൽക്കുന്ന കാര്യങ്ങൾക്കും അപ്രധാനമായ കാര്യങ്ങൾക്കും ഇടയിൽ മുറിഞ്ഞു നിൽക്കപ്പെടുന്നു. ഒന്നാമത്തെ ചിഹ്നങ്ങൾ, ധാർമികമായ ഉയർന്ന തലം പിടിച്ചെടുക്കാൻ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു, എന്നാൽ രണ്ടാമത്തേത് അവധിക്കാല, യാത്രാ പദ്ധതികളെ പിന്തുണയ്ക്കുന്നു. രസകരമായ ജീവിതത്തിന്റെ തികവുറ്റ രുചിക്കൂട്ട് പോലെ ഇത് തോന്നാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ കാലാകാലങ്ങളായി തുടരുന്ന ഒരു ശീലം നിർത്തിയേക്കാം, നിങ്ങൾ പണത്തിന്റെ കണക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കുറയ്ക്കും. നിങ്ങളുടെ സ്വകാര്യവും വ്യക്തിപരവുമായ സന്തോഷം ഉറപ്പിക്കാൻ ആവശ്യമുള്ളതെന്താണോ അതിനായി നിങ്ങൾ പണം ചെലവഴിക്കണം എന്നത് മുൻപ് ഒരിക്കലും ഇത്രയും പ്രകടമായിരുന്നില്ല. കുറേ കാലമായി ബന്ധമില്ലാതിരുന്ന, നിങ്ങൾ കുറേ കാലം സ്നേഹിച്ചിരുന്ന ഒരാൾ വീണ്ടും എത്തിച്ചേർന്നേക്കാം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പങ്കാളികൾ പ്രയാസമേറിയ മാനസികാവസ്ഥയിലായിരിക്കാം, അത് നല്ലതായാലും ചീത്തയായാലും പുതിയ തുടക്കത്തിനുള്ള സമയമാണ്. ഏറ്റവും നല്ല സമീപനം, അവർ ശ്രമിക്കുന്നത് ഒരേ സമയം അവർക്കും നിങ്ങൾക്കും നല്ലതായ കാര്യങ്ങൾക്ക് വേണ്ടിയാണെന്നും അതിനാലാണ് കടുത്ത സമയം നേരിടുന്നതെന്നും തിരിച്ചറിയലാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഇപ്പോഴത്തെ ജയത്തിന്റെ ചിഹ്നമായ ചൊവ്വ ഇപ്പോഴും വൈകാരികമായ മാനസികാവസ്ഥയിലാണ്. ഇത് നിങ്ങളുടെ ശൈലിയെ ചെറുതായി ബാധിച്ചേക്കാം, ജീവിതം, അത് ജോലിയിലാണെങ്കിൽപോലും സരസമാണെന്ന കാര്യം നിങ്ങൾ മറക്കുകയാണെങ്കിൽ മാത്രം. നിങ്ങളെ ആസ്വദിക്കുക എന്നതിനായിരിക്കണം പ്രഥമ പ്രാധാന്യം നൽകേണ്ടത്, കാലാകാലം നീണ്ടുനിൽക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചോർത്ത് അമിതമായി സമ്മർദ്ദത്തിലോ വിഷമത്തിലോ പോവാതിരിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കുടുംബപരം, അല്ലെങ്കിൽ വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കഴിഞ്ഞ മാസത്തെയോ കഴിഞ്ഞ വാരത്തേയോ അപേക്ഷിച്ച് ഇപ്പോൾ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്ന ചിഹ്നങ്ങളുണ്ടാവാം, അവ വിശ്വസിക്കാതിരിക്കുക. നിങ്ങൾക്ക് നിങ്ങളുടെ സംരക്ഷണം ഉപേക്ഷിച്ച് പുറത്തുപോകാവുന്നത് പോലത്തെ നിമിഷങ്ങളിലാണ്. എന്നാൽ എല്ലാത്തിനുമുപരി, എന്താണ് അടുത്ത വഴിത്തിരിവിലെന്ന് നിങ്ങൾക്ക് അറിയില്ല.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ എല്ലാ തരത്തിലുമുള്ളതായ ഒരു മാറ്റത്തിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണ്. അടുത്തുള്ള സമയങ്ങളിൽ ഇതിനു മുൻപ് നടന്നവ പോലത്ര മികച്ചതാവില്ല അവ. എന്നാലും ശക്തിയേറിയതാവും. വീട് മാറുക എന്നത് അങ്ങേയറ്റത്തെ ഒരു തിരഞ്ഞെടുപ്പായുണ്ട്. ഗാർഹിക തലത്തിൽ ചില തരത്തിലുള്ള വലിയ കലങ്ങമറിയലുകളുണ്ടാവാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചർച്ചകളും സംവാദവും ഇപ്പോൾ പ്രാധാന്യം നൽകുന്ന കാര്യങ്ങളാണ്. നിങ്ങളെ വിദൂര ഭൂതകാലത്തിലേക്ക് കൊണ്ടുപോവുന്ന തരത്തിലുള്ള വിഷമങ്ങളിൽ നിന്നും കുറ്റബോധങ്ങളിൽനിന്നും മുക്തി നേടുക എന്നതാണ് ഈ 48 മണിക്കൂറിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഭേദപ്പെട്ട കാര്യം. അത് മറ്റുള്ളവരുടെ ബോധങ്ങളെക്കൂടി പരിഗണിച്ചിട്ട് ചെയ്യുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾ ചിലവുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകിയേക്കാം. നിങ്ങൾ നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിലുള്ള ബോധങ്ങളുടെ പേരിലല്ലായിരിക്കും അറിയപ്പെടുന്നത്, വാണിജ്യ പ്രവർത്തനങ്ങൾക്കായുള്ള നൈപുണ്യങ്ങളും നിങ്ങൾ നേടേണ്ടതുണ്ട്. ഇതാണ് കൃത്യതയോടെ നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യം. കാൽപനികമായ കാര്യങ്ങളും പരിഗണിക്കാനുണ്ട്, നടക്കാൻ സാധ്യതയുള്ള പുനരേകീകരണത്തെക്കുറിച്ചോർത്തുള്ള സന്തോഷത്തിനും ഇടമുണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook