Horoscope Today May 20, 2021: ചാന്ദ്ര ചലനങ്ങൾ പിന്തുടരാനുള്ള സമയമാണിത്. എന്റെ അഭിപ്രായത്തിൽ ഭൂത കാലത്തെ പിന്നിലാക്കി മുന്നേറാവുന്നതാണ്. എപ്പോഴും ഇത് സാധ്യമല്ല എന്നെനിക്കറിയാം. എന്നാലിത് നമ്മുടെ ശ്രെദ്ധ കേന്ദ്രികരിക്കാനും ജീവിതം വരും കാലയളവിൽ മെച്ചപ്പെടുത്താനും സഹായിക്കും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വ്യക്തിബന്ധങ്ങളിൽ ശാരീരിക അളവ് പ്രധാനമാണ്. ബിസിനസ്സിൽ പ്രധാനപ്പെട്ടത് പണമുള്ള അക്കൗണ്ടായിരിക്കും. നിങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങൾ പ്രൊഫഷണൽ ജോലികളിലും പൊതു കടമകളിലും എങ്ങനെ തടസ്സമാകുമെന്ന് നിങ്ങൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണം, തിരിച്ചും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വിശദാംശങ്ങളിൽ സത്യം അടങ്ങിയിരിക്കുന്നു. ചെറിയ മാറ്റങ്ങളും സംഭവവികാസങ്ങളും നിങ്ങളുടെ ബിസിനസ് കാര്യങ്ങൾ കൂടുതൽ പ്രയോഗികമാക്കും. ജീവിതം ബുദ്ധിമുട്ടേറിയതായി തോന്നുകയാണെങ്കിൽ, അടുത്ത ആഴ്ച വരെ കാത്തിരിക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സാഹചര്യം ഉണ്ട്. നിങ്ങളുടെ സ്വന്തം പണവും മറുവശത്ത് സംയുക്ത ധനവും എങ്ങനെ കൈകാര്യം ചെയ്യും എന്നതിലാണത്. നിങ്ങൾ ഇപ്പോൾ ഇടപെടുകയാണെങ്കിൽ പ്രശ്നങ്ങളും വിയോജിപ്പും ഒഴിവാക്കാനാകും. നിങ്ങളുടെ ലോകം തകരുമ്പോൾ വെറുതെ ഇരിക്കരുത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളാൽ സംഭവിച്ച കാര്യങ്ങൾ വളരെയധികം സ്വാധീനിച്ചതായി തോന്നുന്നു. എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ നിങ്ങൾക്ക് ഒടുവിൽ സാധിക്കും. നിങ്ങളുടെ നേട്ടത്തിന് ഒരു വലിയ പങ്കുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വീട്, കുടുംബകാര്യങ്ങൾ എന്നിവയിൽ ആവശ്യമായ എല്ലാ ശ്രദ്ധയും നിങ്ങൾക്ക് നൽകാൻ കഴിഞ്ഞേക്കും. മറ്റുള്ളവരെ, പ്രത്യേകിച്ച് അടുത്ത ബന്ധുക്കളെ നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കാൻ അനുവദിക്കരുത്. പ്രണയത്തിലെ പ്രതിസന്ധിയെക്കുറിച്ച് ഉപദേശം നൽകാൻ സുഹൃത്തുക്കൾ ഉണ്ടാകും. ഒരുപക്ഷേ ഒരു പ്രായമായ വ്യക്തിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ചിന്തിക്കാനുള്ള സമയമാണിത്. നിങ്ങൾക്ക് മുന്നിലുള്ള ഗുരുതരമായ എല്ലാ ചോദ്യങ്ങളെപ്പറ്റിയും ദീർഘമായും ആഴത്തിലും ചിന്തിക്കണം. ഒരു ലളിതമായ കാരണം പ്രണയത്തിലേക്കുള്ള വാതിൽ തുറക്കുന്നു. നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാകുന്നത് പോലെ പ്രണയത്തിലാകുന്നത് അത്ര വലിയകാര്യമല്ല.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങൾക്കറിയാവുന്നതുപോലെ, ഇപ്പോൾ ഒരു പ്രധാന ലക്ഷ്യം കൈവരിക്കേണ്ടത് അത്യാവശ്യമാണ്, അല്ലാത്തപക്ഷം നിങ്ങൾ ലക്ഷ്യമില്ലാതെ നീങ്ങേണ്ടി വരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിഹരിക്കുക എന്നതാണ് നിങ്ങളുടെ ജീവിതത്തിന്റെ ഇന്നത്തെ ചുമതല. നിങ്ങളുടെ സ്വപ്നങ്ങളെ പരിഗണിക്കാത്ത ആളുകളെ ആശ്രയിക്കാൻ നിങ്ങൾ ആഗ്രഹിക്കാത്തതിനാലാണിത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾക്ക് ഇന്ന് മുൻതൂക്കം ഉണ്ട്. കുറച്ച് വൈകാരിക സാധ്യതകൾ ഉപയോഗിച്ച് നിങ്ങൾക്ക് എളിമ കാണിക്കാം എന്നതിന് ഒരു നല്ല സൂചനയാണിത്. മാത്രമല്ല വൈകാരിക സന്ദർഭങ്ങളെ നേരിടാനുള്ള നിങ്ങളുടെ വൈഭവം ഉപയോഗിച്ച് സുഹൃത്തിനെയോ ബന്ധുവിനെയോ സഹായിക്കുകയും വേണം. ഇന്നുണ്ടാകുന്ന വഴിത്തിരിവിന്റെ ഫലം കൃത്യമായ സമയത്ത് ലഭിക്കും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
കാര്യങ്ങൾ എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്കറിയാം. പണത്തോടുള്ള മനോഭാവം ഉടൻ തന്നെ നിങ്ങളെ ബുദ്ധിയോടെ പ്രവർത്തിക്കുന്നതും കണക്കുകൂട്ടലുള്ള ആളുമാക്കി മാറ്റും. അത് ഒരു നല്ല കാര്യമായിരിക്കണം. പൂർവകാലത്തെ അല്ലെങ്കിൽ ബുദ്ധിമാനായ സുഹൃത്തുക്കളെ സമീപിച്ച് അവരുടെ അനുഭവം പൂർണ്ണമായി ഉപയോഗിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സാമൂഹിക ലക്ഷ്യങ്ങൾ പ്രധാനമായിരിക്കണം. എന്നിരുന്നാലും, പ്രണയകാര്യങ്ങളെ സംബന്ധിച്ചിടത്തോളം താത്പര്യം എളുപ്പത്തിൽ വരില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. പങ്കിട്ട താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച ബന്ധങ്ങൾ ഉണ്ടാകുന്നത്. ഞാൻ ഉദ്ദേശിക്കുന്നത്, നിങ്ങൾക്ക് ഇപ്പോൾ ആവശ്യമുള്ളത് നല്ലൊരു കൂട്ടുകെട്ടാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ പ്രൊഫഷണൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ ഊർജ്ജം നിങ്ങൾ ചെലവഴിച്ചേക്കാം. കൂടാതെ വസ്തുതകളെക്കുറിച്ചോ മുൻ അനുഭവത്തെക്കുറിച്ചോ ഉള്ള ഗ്രാഹ്യം പോലെ താത്പര്യം അല്ലെങ്കിൽ അഭിനിവേശം പ്രധാനമാണെന്ന് മനസ്സിലാക്കുക. ശരിയായ മനോഭാവത്തിലാണ് വിജയം. നിങ്ങളുടെ ആശയങ്ങൾ നിങ്ങൾക്ക് കഴിയുന്നത്ര ബോധ്യപ്പെടുത്തുന്നതാണ് മികച്ച നയം.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങൾ എവിടെയാണ് താമസിക്കാൻ ആഗ്രഹിക്കുന്നതെന്നും ആരുമായാണ് നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നതെന്നുമുള്ള ചിന്തകൾ ഉറക്കം നഷ്ടപ്പെടുത്തും. യുക്തിപരമായി നിങ്ങൾക്കറിയാം ഇതെല്ലാം വളരെ ശെരിയാണെന്ന്. എന്നാൽ അബോധാവസ്ഥയിൽ ഇത് വളരെ സങ്കീർണ്ണമാണ്.