നിങ്ങളുടെ ഇന്നത്തെ ദിവസം

ഇന്നത്തെ എന്റെ രാശി മീനമാണ്. ഈ രാശിയെ കുറിച്ച് ജോതിഷികള്‍ സംസാരിക്കുമ്പോള്‍ ഒരിക്കല്‍ ദൈവങ്ങളുടെ രാജാവായ വ്യാഴത്തിന്റെ മഹത്വവും ഗാംഭീര്യവും അവര്‍ ഭാവനയില്‍ കൊണ്ടുവരും. അവര്‍ മൃദുലവും ലൗകികവുമായ മീനംരാശിക്കാരനില്‍ ശ്രദ്ധ പതിപ്പിക്കും. മീനം രാശിക്കാരെ ആസക്തി മാത്രമേ ബാധിക്കുന്നുള്ളൂ. ഈ ലോകത്ത് ധാരാളം മീനം രാശിക്കാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇവിടം മികച്ചൊരു ഇടമായേനെ !

Horoscope of the Week (May 17- 23 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഓര്‍മ്മകളുടെ ഇടവഴികളില്‍ നിന്നും നേട്ടം കൈവരിക്കാന്‍ പോകുന്നു. എങ്കിലും ആ ഓര്‍മ്മ വളരെ പഴയതല്ല. നിങ്ങള്‍ അവിടെയെത്തുമ്പോള്‍ അത് കണ്ടെത്തുമെന്നതാണ് പ്രധാനം. ചിലപ്പോഴത് വൈകാരികമായ നേട്ടമായിരിക്കും. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാം. ഇന്നായിരിക്കാം. പക്ഷേ, ചിലപ്പോഴത് നാളെയുമാകാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങള്‍ ശക്തമാണ്. അതിനാല്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിനാല്‍ നേട്ടം കൈവരിക്കുമെന്നത് വസ്തുതയാണ്. ഒരേ മനസ്സുള്ള വ്യക്തികള്‍ക്കൊപ്പം ബന്ധമുണ്ടാക്കുന്നതില്‍ നിന്നും കൂടുതല്‍ നേട്ടം കൈവരിക്കാം. ഒരു കുഞ്ഞോ ബന്ധുവായ കുട്ടിയോ നിങ്ങള്‍ക്കൊരു അതിശയവുമായി വരാനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ സൗരനിലയിലെ മുകള്‍ ഭാഗങ്ങളിലാണ് മിക്ക ഗ്രഹങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍. വ്യക്തിപരമായ സമ്മര്‍ദ്ദത്തേക്കാൾ പ്രധാനമാണ് പൊതുവായ സമ്മര്‍ദ്ദം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സാമൂഹിക പ്രതീക്ഷകള്‍ നിങ്ങളുടെ ചിന്തകളിലും വികാരങ്ങളിലും നിര്‍ണായക ഫലം സൃഷ്ടിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സ്വപ്‌നം കാണൂ. പ്രത്യേകിച്ച് പ്രണയമുണ്ടെങ്കില്‍. ഗ്രഹനില വച്ച് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരുമായി സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇതില്‍പരം വേറൊരു നല്ല സമയമില്ല. അതിനാല്‍ നിങ്ങളുടെ പതിവ് പരിപാടികള്‍ കുറച്ചശേഷം അത് ചെയ്യൂ. സമ്മര്‍ദ്ദമേറ്റിയിട്ട് നിങ്ങള്‍ക്കൊന്നും നേടാനില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ബുധന്‍, വെള്ളി, ചൊവ്വ ഗ്രഹങ്ങള്‍ ചേര്‍ന്ന് പ്രയോഗിക്കുന്ന സമ്മര്‍ദ്ദം കുറഞ്ഞിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ ഒരുപക്ഷേ ഒഴിവായേക്കും. എങ്കിലും ചില തടസ്സങ്ങളെ കൂടെ മറികടക്കേണ്ടതുണ്ട്. അത് നിങ്ങളുടെ കഴിവിന് അപ്പുറമുള്ളതല്ല. കുറച്ച് കൂടുതല്‍ ആത്മവിശ്വാസം ആവശ്യമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ വികാരങ്ങളെ പരിശോധിക്കേണ്ട സമയമാണിത്. അത്, വെറുപ്പോ ഇഷ്ടമോ, പ്രതീക്ഷയോ ആഗ്രഹമോ ആകട്ടെ. നിങ്ങളുടെ വികാരങ്ങളെ അലയാന്‍ വിട്ടാലേ നിങ്ങളുടെ ഭാവനകള്‍ ഉണരുകയുള്ളൂ. അതിലൂടെ മാത്രമേ, നിങ്ങളുടെ പങ്കാളിയില്‍ നിന്നും ഇഷ്ടമുള്ളവരില്‍ നിന്നും എന്താണ് ആവശ്യമെന്നുള്ളതിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുകയുള്ളൂ.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

തൊഴിലിലെ സാഹചര്യങ്ങള്‍ എല്ലാം ശരിയായെന്ന് കരുതരുത്. തീരുമാനിച്ചതുപോലെ എല്ലാവരും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില ആശയങ്ങള്‍ ഉയര്‍ന്ന് വരികയും അത് ഒരു പൊട്ടിത്തെറിക്ക് കാരണമാകുകയും ചെയ്യാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മാറ്റങ്ങളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയരുത്. പക്ഷേ, ആദ്യം തിരിച്ചറിയേണ്ടത്, നിങ്ങളുടെ ഇപ്പോഴത്തെ നില നിങ്ങള്‍ കൊണ്ടുവന്നതാണെന്നതാണ്. വെള്ളി നിങ്ങളുടെ ഗ്രഹനിലയില്‍ എത്തിയിട്ടുള്ളതിനാല്‍ അന്തിമമായി സന്തോഷകരമായ ഫലം ഉണ്ടാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങള്‍ ശരിയാണെന്ന് വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിക്കാതിരുന്നാല്‍ നിങ്ങള്‍ അധികം ദൂരമൊന്നും എത്തുകയില്ല. കൂടാതെ, വീട്ടിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തീര്‍ക്കുകയും വേണം. നിലവിലെ ചില പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ കാരണമായിരിക്കില്ല. പക്ഷേ, ഉറപ്പായും നിങ്ങള്‍ പരിഹാരത്തിന്റെ ഭാഗമാണ്.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

അവസാനിച്ചുവെന്ന് നിങ്ങള്‍ കരുതിയ ഒരു തീരുമാനത്തെ നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കിയേക്കും. നിങ്ങളുടെ മനസ്സും പെരുമാറ്റവും മാറ്റുന്നതിനുള്ള ഒരു അവസരമായി ഈ അനിശ്ചിതാവസ്ഥയെ സ്വാഗതം ചെയ്യുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മഹത്തായ പ്രാധാന്യമുള്ള ഒരു ജ്യോതിഷ കാലം നിങ്ങള്‍ക്കൊപ്പമുണ്ട്. എങ്കിലും അടുത്ത ഭാവിയില്‍ തന്നെ അത് മാറാന്‍ സാധ്യതയുണ്ടെന്ന് നിങ്ങള്‍ അംഗീകരിക്കണം. ഇപ്പോള്‍ സംഭവിച്ചു കഴിഞ്ഞതിനോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് പകരം ബന്ധങ്ങളിലെ എല്ലാ മെച്ചങ്ങളേയും ഒരുമിച്ച് ചേര്‍ക്കണം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒരു കാര്യം പൂര്‍ത്തിയാക്കി കാണിക്കുന്നതിന് നിങ്ങള്‍ വേഗം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിവരങ്ങള്‍ തിരയാന്‍ അവര്‍ക്ക് കഴിയുമ്പോള്‍ തന്നെ അവര്‍ക്ക് അന്തിമഫലത്തെ ബാധിക്കുകയില്ല. പ്രായോഗിക പ്രശ്‌നങ്ങളെയാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ വിദഗ്‌ധരുടെ സഹായം തേടണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook