Horoscope Today 20 May 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

മനുഷ്യവർഗ്ഗത്തിന്റെ ബോധത്തിലേക്കായി ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ബഹിരാകാശയാത്രികർ എടുത്ത ചിത്രം വഴിയെങ്കിലും, ബഹിരാകാശത്ത് നിന്നും നമ്മുടെ ഗ്രഹത്തിന്റെ സൗന്ദര്യം കണ്ട് വളരാൻ സാധിച്ച ചരിത്രത്തിലെ ആദ്യത്തെ തലമുറയാണ് നമ്മൾ. നമ്മുടെ പ്രകൃതി എത്രത്തോളം ലോലമാണ് എന്നുള്ളത് ഭൂമിയിൽ താമസിക്കുന്ന നമ്മളെ ഈ ചിത്രങ്ങൾ ഓർമിപ്പിക്കുകയും, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി തരികയും ചെയുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിലവിലെ പ്രബലമായ ഗ്രഹങ്ങളുടെ നിര ഇഷ്ടപ്പെടുന്നത് സഹായകരമായ രണ്ട് ഗ്രഹങ്ങളായ ശുക്രനും വ്യാഴവും തമ്മിലുള്ള ബന്ധമാണ്. ഒരു പൊട്ടിത്തെറിക്ക് സാധ്യതയുള്ള സാഹചര്യത്തെ, നിങ്ങൾ അധികം ആഗ്രഹങ്ങളും ഒന്നും മുന്നോട്ട് വയ്ക്കാതെ, സന്തോഷവും ആനന്ദവും നിറഞ്ഞതാക്കി മാറ്റാം. ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങളാകും വിജയിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ സൗര ചാർട്ടിന്റെ തീരുമാനം എടുക്കുന്നതും, തൊഴിലിലെ ക്രമീകരണങ്ങളും നിയന്ത്രിക്കുന്നതുമായ മേഖലയിലെ ഗ്രഹങ്ങൾ തമ്മിൽ നല്ലൊരു ബന്ധമുണ്ട്. അതിനാൽ അധികം വൈകാതെ നിങ്ങൾ പ്രധാനപ്പെട്ട ചർച്ചകളും, സംവാദങ്ങളും, അഭിമുഖങ്ങളും പ്രതീക്ഷിക്കുക. നിങ്ങൾ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നതിൽ സംശയിക്കേണ്ടതില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ നിങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയാൽ അധികം താമസിക്കാതെ തന്നെ ഒരു സാമ്പത്തിക അഭിവൃദ്ധി നിങ്ങൾക്ക് ലഭിക്കും. എന്നാൽ നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമെന്തെന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചില അപകടകരമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നുള്ളതാണ്. എന്നാൽ എത്രത്തോളം വലിയ സാഹസമാണോ അത്രയും തന്നെ വലിയ പരിണാമങ്ങളും ഉണ്ടാകാമെന്നുള്ളത് ഓർക്കുക. നിങ്ങളൊരു പഴയ സുഹൃത്തിനെ പുതിയ അറിവോടെ കാണുകയും ചെയ്യും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഗാർഹികമായ വിനോദങ്ങൾക്ക് പറ്റിയ സമായമാണിത്, നിങ്ങളുടെ ചില സുഹൃത്തുക്കൾ എല്ലാ പരിധികളും ലംഘിച്ച് ആഘോഷിക്കാൻ സാധ്യതെയുണ്ടെന് ഓർക്കുക. സ്വയം അച്ചടക്കം പാലിക്കേണ്ട സമയമല്ല ഇത്. അങ്ങനെ എന്തിനെങ്കിലുമുള്ള സമയമാണെങ്കിൽ അത് സ്വയം വെറുതെ വിടാനും പുതിയ ബന്ധങ്ങളും ജീവിത രീതികളും പരീക്ഷിക്കാനുമുള്ള സമയമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അടുത്ത കുറച്ച് ദിവസങ്ങളിൽ വസ്തുതകൾക്കും സത്യത്തിനും പകരം ഭ്രമങ്ങളും വിവാദങ്ങളും പ്രബലമായി നിൽക്കുന്നതായി നിങ്ങള്‍ മനസിലാക്കും. ഇവയെല്ലാം തന്നെ നിങ്ങളധികം അതിശയോക്തി പ്രകടിപ്പിക്കാതിരുന്നാൽ വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല. മറ്റൊരു വശത്ത് നിങ്ങൾക്ക് കുറച്ച് ദിവസത്തെ ഇടവേള എടുക്കാൻ സാധിച്ചാൽ നിങ്ങളുടെ പഴയൊരു ജോലിയ്ക്ക് പുതിയ മാനം വന്നതായി വീക്ഷിക്കാൻ സാധിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഈ നിമിഷത്തില് പൊതുവെയുള്ള മനോഭാവം സകാരാത്മകമാണ്. മറ്റ് പലരെയും പോലെ നിങ്ങളും ഏറ്റവും നല്ലത് പ്രതീക്ഷിക്കും. എന്നാൽ, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി നിങ്ങൾ രണ്ട് മേഖലകളിൽ മുന്നേറാന്‍ സാധ്യത കാണുന്നു, ആത്മീയമായ ധാരണയും, സാമ്പത്തിക അഭിവൃദ്ധിയും. അതിശയകരമെന്നവണ്ണം, അവ രണ്ടും നിങ്ങൾ വിചാരിച്ചതിനെക്കാളും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ കാര്യങ്ങളുടെ ഒരു പ്രധാനപ്പെട്ട ക്രമം ശുക്രൻ ഭൂമിയെ വലംവയ്ക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി ഇരിക്കുന്നു. ഇതൊരു പ്രധാനപ്പെട്ട ഘട്ടമായി കാണുന്നതിനാൽ, നിങ്ങൾക്ക് വൈകാരികമായ വിജയം ഞങ്ങൾ നേരുന്നു. നിങ്ങൾ ഈ അടുത്തായി കാണിച്ചൊരു മണ്ടത്തരത്തിനു ഒരു പ്രതിവിധി ഉണ്ടാകും, അതിനാൽ അധികം വ്യാകുലപ്പെടേണ്ടതില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇന്നും നാളെയും, പങ്കാളികളും സഹപ്രവർത്തകരും നിങ്ങളെ സ്വാർത്ഥനെന്നും സ്വയം താല്പര്യങ്ങൾ വെച്ചുപുലർത്തുന്നവനെന്നും വിളിക്കാം. എന്നാൽ മറ്റുള്ളവരെ പ്രതി സ്വന്തം ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നവർ അവരാണെന്ന സത്യം ഒരുപാട് നാളത്തേക്ക് ഒളിപ്പിച്ച് വയ്ക്കാൻ സാധിക്കുന്ന ഒന്നല്ല. നിങ്ങൾ പെട്ടെന്നുള്ള നേട്ടത്തിനാണ് ശ്രമിക്കുന്നതെങ്കിൽ ഒരു വ്യാവസായിക സംരംഭമാണ് നല്ലത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിലവിലെ ഗ്രഹങ്ങളുടെ നിരയുടെ നല്ല വശം കാണിച്ചുതരേണ്ടത് ചിലപ്പോൾ ജ്യോതിശാസ്ത്രത്തിന്റെ കടമയാണ്, പ്രഥമ ദൃഷ്ടിയിൽ അവ നല്ലത് വാഗ്ദാനം നൽകുന്നതായി തോന്നുന്നില്ല എങ്കിലും. ഇപ്പോൾ എന്താണ് സംഭവുന്നതെന്നാൽ, നിങ്ങളുടെ പ്രതീക്ഷകൾ വളരെ വലുതായതിനാൽ നിങ്ങൾ അത്രയുംതന്നെ വലിയ ഇച്ഛാഭംഗത്തിനുള്ള വഴി തുറക്കുകയാണ്. അതൊരിക്കലും സംഭവിക്കില്ല. യാഥാർഥ്യമായി ഇരിക്കുക, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളൂം നടക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഈ ആഴ്ചയിലെ അല്ലെങ്കിൽ അടുത്ത രണ്ട് മൂന്ന് ദിവസത്തെ എങ്കിലും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ, ഒരു ധാരണയ്ക്കുള്ള മനസുണ്ടാക്കുക എന്നതാണ്. സഹകരണത്തിന്റെ മാർഗത്തിലൂടെ, നിങ്ങൾക്കൊരു സംശയവുമില്ലാത്ത ജയിക്കണമെന്ന നിങ്ങളുടെ ആഗ്രഹത്തെ ശരിയായ രീതിയിൽ മുന്നോട്ട് നയിക്കുക. അസാധാരണമായ പരിഹാരങ്ങൾ നിങ്ങൾ കണ്ടെത്തുകയാണെങ്കില്‍ നിയമപരമായ പ്രശ്നത്തിന് തീര്‍പ്പുണ്ടാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നമ്മുടെ സമൂഹത്തിന്റെ ആഴമില്ലാത്ത സ്വഭാവവും, പ്രതീക്ഷകളും കാരണമാണ് നിങ്ങളുടെ ഉപബോധമനസിൽ നിങ്ങളെ അലട്ടുന്നതുന്നതും, വ്യാകുലപ്പെടുത്തുന്നതുമായ ചിന്തകൾ ഉണ്ടാകുന്നത്. ഇത്തരം അഗാധമായ ജ്യോതിശാസ്ത്രപരമായ സ്വാധീനങ്ങൾ നേരിടാൻ നമ്മൾ പ്രാപ്തരല്ല. അഗാധമായ പ്രചോദനങ്ങൾ നേടിയെടുത്ത് ഇപ്പോൾ ഒരു തുടക്കം കുറിക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

കാലങ്ങളായുള്ള ജ്യോതിശാസ്ത്ര പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് സാമ്പത്തിക ഇടപാടുകൾ ഇഷ്ടമല്ല. വിരോധാഭാസമായി ഇത് കാരണം തന്നെയാണ് നിങ്ങൾക്ക് നിരന്തരമായി സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടി വരുന്നത്. ഇവിടെയാണ് നിങ്ങൾക്ക് ഒരുപാട് പഠിക്കാനുള്ളത്. നിങ്ങളുടെ സാമൂഹിക പദ്ധതികൾ മാറാൻ പോകുകയാണ്, കാരണം നിങ്ങൾക്ക് പ്രധാനമായ ക്രമീകരങ്ങൾ നടത്താനുണ്ട് എന്നതാണ്.

Visit our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook