Horoscope Today May 19, 2021: ശാസ്ത്രത്തിന് ബഹിരാകാശത്ത് അതിശയകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇന്ധനം ഉപയോഗിക്കാതെ ഏറ്റവും ദൂരെയുള്ള ഗ്രഹങ്ങളിലേക്ക് ബഹിരാകാശ യാനങ്ങളെ അയയ്ക്കാൻ നമ്മൾ ഇപ്പോൾ തയ്യാറാണ്. വിവിധ പര്യവേഷണങ്ങൾ ശാസ്ത്രം ഇതിനകം നടത്തിക്കഴിഞ്ഞു. വിദൂരതയിലെ ആകാശത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അത് സഹായിക്കുന്നു.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വർത്തമാനകാലം ഇപ്പോഴും അല്പം ആശയക്കുഴപ്പത്തിലാണ്, പക്ഷേ ഭാവിയിലേക്ക് അതിവേഗം മുന്നേറുകയും ചെയ്യുന്നു. ഉന്നതമായ ആശയങ്ങളുടേയും കുലീനമായ വികാരങ്ങളുടേയും സമയമാണിത്. സാമ്പത്തിക സംരംഭങ്ങൾക്ക് ആഴ്ചയുടെ പകുതി മുതൽ അവസാനം വരെയുള്ള സമയം മാറ്റി വയ്ക്കുക. മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കാനുണ്ടെന്ന് തോന്നുന്നു.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ മുന്നേറ്റത്തിൽ എന്തെങ്കിലും കാലതാമസം നേരിടേണ്ടി വരും. അതുമായി ബന്ധപ്പെട്ട നിരാശയെ നിങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും. അത്ഭുതകരമായ ഫലങ്ങളോ അജ്ഞാതമായ ഒരു നാടകീയമായ കുതിച്ചുചാട്ടമോ പ്രതീക്ഷിക്കാതെ ജോലിയിൽ തുടരുന്നതാണ് നല്ലത്. നിങ്ങളുടെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും – ഒരുപക്ഷേ ഇതുവരെ ലഭിച്ചിട്ടില്ലായിരിക്കാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ നക്ഷത്രങ്ങൾ ലാഭകരവും സമ്പന്നവുമാണെന്ന് തോന്നുന്നു, അതിനാൽ കുറച്ച് പണം എങ്ങനെ സമ്പാദിക്കാം എന്നതിനെക്കുറിച്ചുള്ള മുഴുവൻ ആശയങ്ങളും നിങ്ങൾ ഉടൻ തന്നെ മുന്നോട്ട് കൊണ്ടുവരും. അത് ഒന്നാം ഘട്ടമാണ്. രണ്ടാം ഘട്ടം, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, നിങ്ങൾ എങ്ങനെ ആശയങ്ങൾ പ്രയോഗത്തിൽ വരുത്താൻ പോകുന്നു എന്നതാണ് അത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ സ്വയം ശ്രദ്ധിക്കേണ്ട ഒന്നോ രണ്ടോ കാര്യങ്ങൾ ഇനിയും ഉണ്ട്. വൈകാരിക കാര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണങ്ങൾ കുറച്ചുനേരം സംസാരിക്കപ്പെടാതെ പോകാം. എന്നിരുന്നാലും ഒരിക്കൽ നിങ്ങൾക്ക് സ്വയം പ്രകടിപ്പിക്കുക എന്നത് താൽപര്യമില്ലാത്ത കാര്യമാണെന്ന് കണ്ടെത്തിയാൽ, നിങ്ങൾക്ക് പിന്നീട് ഒരു പ്രയാസവും ഉണ്ടാകില്ല.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ സ്വഭാവമനുസരിച്ച് നിങ്ങൾ പലപ്പോഴും വളരെ തുറന്നതും സത്യസന്ധയുള്ളതുമായ ആളാണ്. ചിലപ്പോൾ നിങ്ങളുടെ സ്വന്തം നന്മയ്ക്കായിട്ടാവും അത്. എന്നിട്ടും അടുത്ത രണ്ടാഴ്ചത്തേക്ക് നിങ്ങൾ ചില സത്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. നിങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശ്യമില്ലാത്തിടത്തോളം രഹസ്യങ്ങളിൽ തെറ്റൊന്നുമില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ കാര്യങ്ങളെ സന്തുലിതമാക്കണം – വൈകാരികവും സാമ്പത്തികവുമായി! ഇപ്പോൾ ഒരു കണക്ക് തീർപ്പാക്കേണ്ടതുണ്ടെന്നും വ്യക്തിഗത ബന്ധങ്ങൾക്ക് മുന്നിൽ ഒരു കടം തിരിച്ചടയ്ക്കണമെന്നതിന് പ്രാധാന്യം കൈവരുന്നെന്നും തോന്നുന്നു. നിങ്ങൾക്ക് സാമ്പത്തിക പ്രതിഫലങ്ങൾ ആവശ്യമില്ലായിരിക്കാം, പക്ഷേ നിങ്ങളുടെ എല്ലാ ശ്രമങ്ങൾക്കും അംഗീകാരം വേണ്ടി വരും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
പരിപൂർണ്ണതയുടേതായ അന്തരീക്ഷമാണ്. മാത്രമല്ല നിങ്ങൾക്ക് ഏത് പ്രകാശകിരണവും ആസ്വദിക്കാം, പ്രതീക്ഷയുടെ തിളക്കം കാണാം. എന്നിരുന്നാലും, നിങ്ങൾ ഉന്മാദങ്ങളിൽ സ്പർശിക്കുകയാണെങ്കിൽ, ശാശ്വതമായ ഒരേയൊരു മാറ്റം വേണമെന്ന് ഓർമ്മിക്കുക. നിലത്തിറങ്ങിവരുമ്പോൾ നിങ്ങൾ നിരാശയിൽ ആണ്ടുപോവരുത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ബിസിനസ്സ്, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് ഗ്രഹങ്ങൾ നിങ്ങൾ നടത്തിയ കഠിനാധ്വാനത്തിന് പ്രതിഫലങ്ങൾ നൽകുന്നതിന് തികച്ചും സജ്ജമാണ്. നിങ്ങൾ വിശ്വസിക്കുന്ന ആരെങ്കിലും അനുയോജ്യമായ ഒരു വാഗ്ദാനം നൽകാം. മെച്ചപ്പെട്ട എന്തെങ്കിലും വരാൻ കാത്തിരിക്കുന്നതിനുപകരം നിങ്ങൾക്ക് അവർ വാഗ്ദാനം ചെയ്ത കാര്യം സ്വീകരിക്കാം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഒരു സാഹചര്യത്തിലും നിങ്ങൾ സമയത്തെ തിരിച്ചിടാമെന്ന് കരുതരുത്. ഭൂതകാലം വർത്തമാനകാലത്തേക്കാൾ നല്ലതാണെന്ന് സങ്കൽപ്പിക്കാൻ ഇത് നിങ്ങളെ പ്രേരിപ്പിക്കുന്നു, എന്നാൽ ഭാവി ശോഭനമാണെന്ന് ഇപ്പോൾ മനസിലാക്കുക. നിങ്ങളുടെ സാമൂഹിക വലയം വിപുലീകരിച്ച് പുതിയ ചങ്ങാതിമാരെ ഉണ്ടാക്കാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ ചക്രങ്ങൾ ചലിപ്പിക്കുകയും വ്യക്തിഗത സംരംഭങ്ങൾ നടത്തുകയും വേണം. അടുത്ത രണ്ടോ നാലോ ആഴ്ചകളിൽ പങ്കാളികളുടെ ആശയങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരാം. സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ക്ഷണം അയച്ചുകൊണ്ട് നിങ്ങൾക്ക് ഇപ്പോൾ കാര്യങ്ങൾ ക്രമീകരിക്കാൻ കഴിയും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ ഒരു വഴിത്തിരിവിലാണെന്ന് സൂചിപ്പിക്കുന്ന ഗ്രഹങ്ങൾ ശക്തമായ സന്ദേശങ്ങൾ അയയ്ക്കുന്ന ചില കാലയളവുകളുണ്ട് വർഷത്തിൽ. ഇത് അത്തരമൊരു സമയമാണ്. അതിനർത്ഥം എല്ലാ തീരുമാനങ്ങളും വളരെ ശ്രദ്ധയോടെ എടുക്കണം എന്നാണ്, കാരണം നിങ്ങൾക്ക് അവ പിന്നീട് മാറ്റാൻ കഴിഞ്ഞേക്കില്ല.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും ധ്യാനിച്ചിരിക്കില്ല, പക്ഷേ ഇന്ന് അത് ആരംഭിക്കാനുള്ള മികച്ച സമയമാണ്. നിങ്ങളുടെ ചാർട്ടിലെ ഒരു മേഖലയിലേക്ക് വിരൽ ചൂണ്ടുന്ന നിഗൂഢമായ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും അബോധാവസ്ഥയെയും പ്രതീകപ്പെടുത്തുന്ന ഗ്രഹങ്ങളുടെ ഒരു വിന്യാസം ഉണ്ട്. ഉത്തരങ്ങൾ അവയ്ക്കുള്ളിൽ അടങ്ങിയിരിക്കാം!