നിങ്ങളുടെ ഇന്നത്തെ ദിവസം

ശ്രദ്ധ പുലര്‍ത്തേണ്ട തുടര്‍ച്ചയായ രണ്ടാം ദിനമാണിന്ന്. അതിനാല്‍, സൂക്ഷിക്കുക. എല്ലാ സാധ്യമായ വഴികളും വിശദാംശങ്ങളും പരിശോധിക്കുന്നതില്‍ ഇന്നത്തെ നക്ഷത്രങ്ങള്‍ വിജയിക്കും. അതിനാല്‍, നമ്മള്‍ തയ്യാറായിരിക്കണം. അതൊരു അവിസ്മരണീയമായ കഴിവാണ്.

Horoscope of the Week (May 17- 23 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളെ എവിടേക്കാണ് നയിക്കുന്നതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ആഴമേറിയ വികാരങ്ങളുടെ സമയമാണിത്. നിങ്ങളുടെ കാര്യത്തിലത് മൃദുലവുമാണ്. ആശയക്കുഴപ്പം തോന്നുന്നുവെങ്കില്‍ ദീര്‍ഘ ശ്വാസമെടുക്കുക, എന്നിട്ട് പത്ത് വരെ എണ്ണുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഭാവനയിലെ എതിരാളികളുമായി നിങ്ങള്‍ മല്ലിടുന്നുണ്ടോയെന്നോ അത് പൊട്ടിപ്പുറത്തേക്ക് വരുമെന്നോ പറയുക അസാധ്യമാണ്. അന്തിമഫലം എന്തായാലും അന്തിമമായ സത്യം തിരിയുന്നതിന് നിങ്ങള്‍ എല്ലാവഴികളും തേടണം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഈ ആഴ്ചത്തെ ഗ്രഹനിലയില്‍ ചില പ്രത്യേക മാന്ത്രികതയുണ്ട്. നിങ്ങളുടെ ഭാവിയിന്മേലുള്ള ആത്മബലവും വിശ്വാസവുമാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തി. അതിനാല്‍, സ്വന്തം കഴിവില്‍ തോന്നുന്ന സംശയങ്ങളെ നിങ്ങള്‍ മറികടക്കും. ഒരു സുഹൃത്ത് നിങ്ങള്‍ക്കൊരു സഹായം വാഗ്‌ദാനം ചെയ്യുന്നുവെങ്കില്‍ അത് സ്വീകരിക്കാന്‍ മടിക്കേണ്ടതില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജോലിയില്‍ ഏതെങ്കിലും പദ്ധതിയോ കര്‍ത്തവ്യമോ മുന്നോട്ടുപോകാതെ തടസ്സപ്പെടുന്നുവെങ്കില്‍ ഒരുപടി പിന്‍വാങ്ങിയശേഷം എന്താണ് ശരിയെന്ന് നിരീക്ഷിക്കുക. അപ്പോള്‍ മുന്നോട്ടുള്ള പാത വ്യക്തമാകും. മറ്റുള്ളവര്‍ എന്തു വിചാരിച്ചാലും ഇതെല്ലാം യഥാര്‍ത്ഥത്തില്‍ യുക്തിപരമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അമിത ചെലവുണ്ടാകാന്‍ സാധ്യതയുള്ള 48 മണിക്കൂര്‍ കാലയളവിലേക്ക് നിങ്ങള്‍ പ്രവേശിക്കുകയാണ്. വലിയ ബില്ലുകള്‍ അടയ്ക്കാതെ കിടക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം ആഡംബരങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ പോക്കറ്റിന് അനുസരിച്ചേ നിങ്ങള്‍ ചെലവഴിക്കുകയുള്ളൂവെന്ന് എനിക്കുറപ്പുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഒരു യുദ്ധത്തില്‍ തന്ത്രപരമായ പിന്‍വാങ്ങല്‍ നടത്തേണ്ടത് എപ്പോഴാണെന്ന് എല്ലാ മഹാന്മാരായ ജനറല്‍മാര്‍ക്കും അറിയാം. ചിലപ്പോള്‍ ആ യുദ്ധം ജയിക്കുന്നതിനുവേണ്ടിയൊരു പോരാട്ടം തോല്‍ക്കുന്നതുമാകാം. പൗരസ്ത്യ മിത്തുകളില്‍ ഇതേ തന്ത്രം കാണാം. അതിനാല്‍ ബുദ്ധിപൂര്‍വം സമയത്തിന് അനുസരിച്ച് വളയുക. മറ്റൊരു സാധ്യതയുമുണ്ട്. മറ്റൊരാള്‍ ഒരു താലത്തില്‍ വച്ച് വിജയം നിങ്ങള്‍ക്ക് കൈമാറും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഒരു പക്ഷേ, പങ്കാളികള്‍ നിങ്ങളുടെ മേല്‍ അധീശത്വം നേടുന്നതായി തോന്നാം. സത്യത്തില്‍ ചിലപ്പോഴത് വെറും ശബ്ദം മാത്രമേയുണ്ടാകുകയുള്ളൂ. നിങ്ങള്‍ക്ക് അവരുമായി ഗുസ്തി പിടിക്കാം. അല്ലെങ്കില്‍ അവഗണിക്കാം. അതെല്ലാം നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചിരിക്കുന്നു. എങ്കിലും നിങ്ങളുടെ കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇന്നത്തെ ഗ്രഹങ്ങളുടെ ശക്തി അതീവ ആസ്വാദ്യകരവും സൃഷ്ടിപരവുമാണ്. പക്ഷേ, നിങ്ങള്‍ വീട്ടിലെയോ ഓഫീസിലെയോ പതിവ് ജോലിയില്‍ കുടുങ്ങിപ്പോയാല്‍ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. എല്ലായിടത്തും നിങ്ങളുടെ വ്യക്തിഗതമായ പ്രതിഭയുടെ അംശം ചേര്‍ക്കാന്‍ നന്നായി പ്രയത്‌നിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങള്‍ സ്വയമൊരു സഹായം ചെയ്യണം. വീട്ടിലെ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് കുടുംബ ബന്ധത്തെ സംബന്ധിച്ചവ കൈകാര്യം ചെയ്യുമ്പോള്‍ നിങ്ങള്‍ സാധ്യമാവുന്നത്രയും ശ്രദ്ധ നല്‍കുക. വൈകാരിക പ്രശ്‌നങ്ങളുടെ ഭണ്ഡാരം തുറക്കുക. നിങ്ങളുടെ പര്‍വതീകരിച്ച പേടികള്‍ ഒരുപക്ഷേ, ഒന്നുമല്ലെന്ന് മനസ്സിലാകും.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

സംവാദം നിര്‍ണായകമാണ്. പ്രത്യേകിച്ച് അഭിമുഖങ്ങളിൽ പങ്കെടുക്കുന്നവരോ അല്ലെങ്കില്‍ സ്വയം വില്‍ല്‍ക്കാന്‍ ഒരുങ്ങുന്നവരിലോ. കാവ്യാത്മകമായ ഒരു സമീപനം സ്വീകരിക്കുക. വസ്തുതകള്‍ ആവര്‍ത്തിക്കാതിരിക്കുക. അവയ്ക്ക് ആഴമേറിയ അര്‍ത്ഥം നല്‍കുക. ചിലപ്പോള്‍ ബോറന്‍ പരിപാടിയില്‍ ഒളിച്ചിരിക്കുന്ന താല്‍പര്യങ്ങള്‍ കണ്ടെത്താനായേക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചെലഴിക്കാനുള്ള സമയമാണിത്. വീട്ടിലെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. പക്ഷേ, അവ അവശ്യസാധനങ്ങളല്ല. ഞാനുദ്ദേശിച്ചത് അല്‍പം ആഡംബരമൊക്കെയാകാം. നിങ്ങള്‍ കുറച്ചു കാലമായി ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത് സ്വന്തമാക്കാന്‍ ശ്രമിക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങള്‍ ചിലപ്പോഴിന്ന് നേതൃത്വമേറ്റെടുത്തേക്കും. വൈകാരിക അജണ്ട നിയന്ത്രിക്കണം. നിങ്ങളുടെ കൈകള്‍ വീശി ഉച്ചത്തില്‍ സംസാരിക്കേണ്ട ആവശ്യമില്ല. പകരം, നിങ്ങള്‍ക്കും പങ്കാളിക്കും നേട്ടമുണ്ടാകും വിധം സാഹചര്യങ്ങളെ കൈകാര്യം ചെയ്യണം. അത് തീര്‍ച്ചയായും അത്ഭുതമുളവാക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook