Horoscope Today May 18, 2021: തുടർ കൊലപാതകികളുടെ ജാതകത്തെക്കുറിച്ചുള്ള ഒരു ലേഖനം വായിക്കുകയായിരുന്നു ഞാൻ. ജോത്സ്യവുമായി ശെരിക്കും ബന്ധമുണ്ടെന്ന് തോന്നുന്നു. അല്ലെങ്കിൽ ചന്ദ്രനുമായി ബന്ധമുണ്ടാകാം. കൊലപാതകികൾ എന്തെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിന് മുൻപ് നമുക്ക് അവരെ തടയാൻ കഴിഞ്ഞേക്കും. ഇത് ശാസ്ത്രകഥാ സാഹിത്യം പോലെയാണെന്ന് തോന്നുന്നോ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വിമർശനങ്ങളെയും ഉപദേശങ്ങളെയും ശ്രെദ്ധയോടെ കേൾക്കണം. നിങ്ങളെ സഹായിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് എന്താണ് പറയേണ്ടതെന്ന് അറിയാമെന്നതാണ് കാര്യം, പക്ഷേ അത് എങ്ങനെ പറയണമെന്നില്ല. വസ്തുതകൾ എന്ന് പറയപ്പെടുന്ന കാര്യങ്ങൾക്ക് വിശ്വാസം കൊടുക്കരുത്, ചിലപ്പോൾ അത് തെറ്റാകാനുള്ള സാധ്യതയുണ്ട്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
അകലം പാലിക്കുന്നതിനും വ്യക്തിപരമായ അടുപ്പത്തിനും ഒരു വിലയുണ്ടെന്ന് അംഗീകരിക്കപ്പെടും. ചന്ദ്രൻ ഉടൻ തന്നെ സഹായകരമായ സ്ഥാനത്ത് എത്തും. അതിനാൽ നിങ്ങൾക്ക് വൈകാരിക സമ്മർദ്ദങ്ങൾ എളുപ്പത്തിൽ കുറയ്ക്കാനും ഒരേ സമയം സ്വയം ആസ്വദിക്കാനും കഴിയും. ആരെങ്കിലും ഒരു രഹസ്യം സൂക്ഷിക്കുന്നുണ്ടെങ്കിൽ, അതൊരു നല്ല കാരണം കൊണ്ടാണ്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിർബന്ധിത മാറ്റങ്ങളുമായി നിങ്ങൾ പൊരുത്തപെട്ടു കഴിഞ്ഞാൽ, നിങ്ങളുടെ സ്ഥാനം എങ്ങനെ മെച്ചപ്പെടുത്താമെന്ന കാര്യം ചിന്തിക്കാം. സാമ്പത്തിക കാര്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാമെന്ന് ഇന്ന് മുതൽ നിങ്ങൾ മനസ്സിലാക്കും. ഒരു തുടക്കത്തിനായി, അനുകൂല സാഹചര്യങ്ങൾക്ക് കത്തിരിക്കുന്നതിന് പകരം ഇപ്പോഴത്തെ സാഹചര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പങ്കാളികളെ അറിയിച്ചില്ല എങ്കിൽ നിങ്ങളുടെ പദ്ധതികളും ലക്ഷ്യങ്ങളും ഫലം കാണാതെ അവസാനിക്കും. എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് അറിയില്ല എങ്കിൽ നിങ്ങൾക്ക് കുറ്റപ്പെടുത്താൻ അവകാശം ഇല്ല. സന്തോഷപൂർവം ആശയവിനിമയം നടത്താൻ നിങ്ങൾ ഉടൻ തന്നെ ആരംഭിക്കും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ മനസ് രൂപപ്പെടുത്താൻ നിങ്ങൾക്ക് കഴിയണം. ദീർഘകാല സുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിൽ, നിങ്ങൾ കുറച്ചു തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഏത് വഴിയിലൂടെ പോയാലും എല്ലാം നിങ്ങൾക്ക് അനുകൂലം ആയിരിക്കും. അത് ഒരിക്കലും മോശമാകില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളിൽ മാറ്റം വരുത്തേണ്ടി വരും, സാമ്പത്തിക പദ്ധതികളും കരാറുകളും ഇതിൽ ഉൾപ്പെടുന്നു. വീട്ടിലെ നിങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ആവശ്യമായ സമയം നിങ്ങൾക്ക് ഉപയോഗിക്കാം, പ്രത്യേകിച്ച് ഗാർഹിക സുരക്ഷയ്ക്കുള്ള നിങ്ങളുടെ ആഗ്രഹം.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
വരാനിരിക്കുന്ന കാലയളവ് ഗ്രഹങ്ങളുടെ വിന്യാസങ്ങൾ കൊണ്ടുവരുന്നു. വലിയൊരു മുന്നേറ്റത്തിലേക്ക് നിങ്ങൾ എപ്പോഴെങ്കിലും എത്തുന്നെങ്കിൽ അത് ഇപ്പോഴാണ്. എന്നിരുന്നാലും വിനയം കൈവിടരുത്. മുന്നോട്ടു തന്നെ പോവുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
എന്താണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് അറിയാത്തതിനാൽ നിങ്ങൾ സന്തോഷവാനായിരിക്കും. ഇത് നല്ലൊരു കാര്യമാണ്. ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന ചെറിയ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. മറ്റുള്ളവരെ തിളങ്ങാൻ അനുവദിക്കുക. പിന്നിൽ നിൽക്കുക, അംഗീകാരം കൊടുക്കേണ്ടവർക്ക് കൊടുക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ മനസിലെ ഭാരം പങ്കിടാൻ ആരും തയ്യാറായില്ലെങ്കിൽ, പിന്തുണയ്ക്കായി ഒരു ശ്രമം കൂടി നടത്തുക. നല്ലൊരു മാനസികാവസ്ഥയിൽ നിങ്ങൾ സുഹൃത്തുക്കളെ കണ്ടെത്തിയേക്കാം. നിങ്ങൾക്ക് അവരെ ജാഗ്രത പാലിക്കാനും സവിശേഷതയില്ലാത്ത പ്രതിബദ്ധതകളിലേക്ക് ആകർഷിക്കാനും കഴിയും. അത് ഭാവിക്ക് നല്ലതാണോ അല്ലയോ എന്നത് ഒരു ചോദ്യമാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഒന്നിലധികം പ്രതിബന്ധങ്ങളെ മറികടക്കേണ്ടതുണ്ട്, അതിൽ പ്രധാനം ആത്മവിശ്വാസം ഇല്ലായ്മയാണ്. നിങ്ങൾ നിങ്ങളിൽ വിശ്വസിക്കൂ, അപ്പോൾ ലോകം നിങ്ങളെ വിശ്വസിക്കും. നിങ്ങളുടെ നല്ല പദ്ധതികളെ പങ്കാളികൾ അംഗീകരിക്കും. മുന്നിലുള്ള പ്രധാന തടസം വലിയൊരു അവസരം ആണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ വളർച്ചയിൽ പക്വതയും വിവേകവും കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രധാന ഘട്ടത്തിലാണ്. ഇന്നും നാളെയും വളരെ നിർണായകമാണ്. ഇത് സ്വയം അഭിനന്ദനത്തിനായുള്ള നിമിഷമായിരിക്കാം. വരും വർഷങ്ങളിൽ നിങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാന ദിശ ആസൂത്രണം ചെയ്യാനുള്ള സമയം കൂടിയാണിത്.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിലവിലെ കാര്യങ്ങൾ അല്പം നിരാശാജനകമാണെന്ന് തോന്നലുണ്ടായാൽ ആരും നിങ്ങളെ കുറ്റപ്പെടുത്തുകയില്ല. നിങ്ങൾ എത്രമാത്രം നേടിയാലും, ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കുക. ഒരു പ്രധാന ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ ഭാവനയിൽ ആഴത്തിൽ പതിച്ചേക്കാം.