നിങ്ങളുടെ ഇന്നത്തെ ദിവസം

പൊതുവായ ഗ്രഹ ചലനങ്ങൾ നിങ്ങളോട് ഇന്നത്തെ പ്രഭാതത്തിൽ ഉപദേശിക്കുക നിങ്ങൾക്കുള്ള സന്ദേശത്തെക്കുറിച്ച് വളരെ കൃത്യതയുണ്ടാവണമെന്നാണ്. മദ്ധ്യാഹ്നത്തിൽ അവ നിങ്ങളെ ഉപദേശിക്കുക ശ്രദ്ധാലു ആവണമെന്നാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വെല്ലുവിളികളൊന്നും ഏറ്റെടുക്കാതിരിക്കുക. ഈ മാർഗനിർദേശങ്ങൾ പിൻതുടർന്നാൽ തെറ്റിധാരണകൾക്ക് സാധ്യതയുണ്ടാവില്ല. അപ്പോൾ, ഇത്, പഴയ കാലത്തിന്റെ ഭാരത്തിനെ ഒഴിവാക്കാനും ഭാവിയിലേക്ക് തയ്യാറെടുക്കാനുമുള്ള സമയമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ഏതെങ്കിലും തരത്തിൽ നിങ്ങളുടെ നീക്കങ്ങളെയോ, ഉദ്ദേശലക്ഷ്യങ്ങളെയോ കുറിച്ച് അനിശ്ചിതത്വത്തിലാണെങ്കിൽ അടുത്ത വാരം വരെ പ്രധാനപ്പെട്ട നടപടികളൊന്നും സ്വീകരിക്കാതിരിക്കുക. നിങ്ങൾക്ക് 100 ശതമാനത്തിലധികം ആത്മവിശ്വാമുള്ള കാര്യമാണെങ്കിൽ മാത്രം നിങ്ങൾ സാഹസികമായ പുതിയ സംരഭങ്ങൾ തുടങ്ങുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഈ ആഴ്ചയെ ഒരുമിച്ച് കാണുകയെന്നതും ഇത് ആത്മീയവും അഭൗമികവുമായ താൽപര്യങ്ങളിലേക്ക് കൂടുതൽ കേന്ദ്രീകരിക്കാനുള്ള നിമിഷമാണെന്ന് തിരിച്ചറിയുന്നതും പ്രധാനമാണ്. അസത്യ പ്രചാരണങ്ങളും തെറ്റായ അഭ്യൂഹങ്ങളും അവഗണിക്കുക എന്നതും അതിയായി പ്രധാനപ്പെട്ടതാണ്. ചിലകാരണങ്ങളാൽ ചിലർ വഴിതെറ്റിക്കാൻ കാത്തിരിക്കുന്നുണ്ടാവാം. അവരെ കേൾക്കാതിരിക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

പൊതുവിൽ, നല്ലതായ ഗ്രഹ ക്രമീകരണങ്ങൾ നിങ്ങളെ നിങ്ങളുടെ പ്രിയപ്പെട്ട ഭാവി അഭിലാഷങ്ങളുമായി, അതെത്ര ചെറുതായാലും മുന്നോട്ട് പോവുന്നതിന് സഹായിക്കും. ഇന്ന്, നിങ്ങൾക്ക് നിയമപരമായ കാര്യങ്ങൾ പരിഹരിക്കുന്നതിനോ, ധാർമികമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനോ യാത്രകൾ ആസൂത്രണം ചെയ്യാനോ ഉള്ള മൂല്യമേറിയ അവസരമാണ് വന്നുചേർന്നിട്ടുള്ളത്. പുതുതായി താൽപര്യമുള്ള ഒരു കാര്യം പഠിക്കുന്നതിനുള്ളള ഒരു സാധ്യതയും ഉണ്ടായേക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ അടച്ചുതീർക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങൾ തീർക്കുക, ധനപരമായതും വൈകാരികമായതും. ഒപ്പം, ആരെങ്കിലും നിങ്ങളോട് പണമായോ ദയവായോ നൽകുന്ന തരത്തിൽ കടപ്പെട്ടിട്ടുണ്ടെങ്കിൽ ഇത് അവരുടെ കാര്യം പരിഗണിക്കാനുള്ള സമയം കൂടിയാണ്. കാൽപനികമായ സ്വാധീനങ്ങൾ കൂടുതലായി അനുകൂലമായ ഘട്ടത്തിൽ കൂടി തുടരുകയാണ്, ഒരു സുഹൃത്ത്, സന്തോഷിപ്പിക്കാൻ തയ്യാറായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇത് പങ്കാളിത്തത്തിനായുള്ള ഒരു ദിനമാണ്, അതിനാൽ പങ്കുവയ്ക്കുന്നതിനും. എന്നാൽ സ്വപര്യവേഷണത്തിന്റേതായ വാരമാണ് ഇത്. മറ്റുള്ളവർ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്ന് നോക്കാതെ നിങ്ങളുടെ ലക്ഷ്യം സാധ്യമാക്കാൻ ശ്രമിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കാത്തിരിക്കാനും, നോക്കാനും, കേൾക്കാനും പഠിക്കാനും എപ്പോഴും തയ്യാറാവുക. ക്ഷമയ്ക്കുള്ള സമയം അല്ല എങ്കിൽ ഇത് ഒന്നുമല്ല. നിങ്ങൾ ഏത് അവസ്ഥയിലാണെങ്കിലും അങ്ങനെയാണ്. ജീവിതം എന്തെങ്കിലും നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അത് എല്ലായ്പോഴും ഒരു രണ്ടാം അവസരം ഉണ്ടാവുമെന്നതാണ്. നിങ്ങളുടെ കണ്ണുകൾ തുറന്നു പിടിച്ചാൽ മാത്രം മതി.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

കാഴ്ചയിൽ നിഴലിക്കുന്ന ചില ആവരണങ്ങൾ നിങ്ങളുടെ കണ്ണിൽനിന്നും പൊഴിഞ്ഞു പോയേക്കാം. നിങ്ങളോട് അടുപ്പമുള്ളൊരാൾ നന്മയുടെ മൂർത്ത രൂപമല്ലെന്ന് കണ്ടെത്തുകയും നിങ്ങൾ സ്വന്തം കാലിൽ നിൽക്കണമെന്ന് തിരിച്ചറിയുകയും ചെയ്യുന്ന സമയമാണിത്. അപ്പോൾ നിങ്ങൾക്ക് അസന്തുഷ്ടിപ്പെടേണ്ടി വരില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടിലേയോ, തൊഴിലിലേയോ കാര്യങ്ങൾ എങ്ങിനെ പുരോഗമിക്കും എന്ന് അളക്കാനോ, പ്രവചിക്കാനോ ഒരു വഴിയുമില്ലെന്ന് ഓർമിപ്പിക്കട്ടെ. എല്ലാം നിങ്ങളുടെ സമീപനത്തെ ആശ്രയിച്ചിരിക്കുന്നു. അത് സ്ഥായിയാവുമ്പോൾ തന്നെ പെട്ടെന്നുള്ളവയും പാകപ്പെടുത്താൻ കഴിവുള്ളവയും കൂടിയാവുന്നു. ബന്ധത്തിലെ ചെറിയ ഉയർച്ചകളും താഴ്ചകളും നിങ്ങൾ അംഗീകരിച്ചേക്കാം. അവർക്ക് നിങ്ങൾ സഹായം വാഗ്ദാനം ചെയ്തേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ഏത് സാഹചര്യവും നിങ്ങളുടെ നേട്ടമായി മാറ്റാൻ പ്രാപ്തിയുള്ളയാളാണെന്ന് പറയുന്നത് ഇപ്പോൾ കുറച്ച് അതിശയോക്തി പരമാണെന്ന് തോന്നാം. പക്ഷേ അത് നിങ്ങൾക്ക് വിശാലമായ തലത്തിലെ ചിഹ്ന സൂചികകളെക്കുറിച്ച് അവബോധം വരാത്തതിനാലാവും. പക്ഷേ ഈ വാരാന്ത്യത്തോടെ ലോകത്തെ കാലടിയിലാക്കി നിങ്ങൾ കുതിക്കുന്നുണ്ടാവാം.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

ഇത് ധനകാര്യത്തിൽ ശ്രദ്ധിക്കേണ്ട ദിനമാണെങ്കിലും നിങ്ങളുടെ ചാർട്ടിൽ പ്രധാന വികാസങ്ങൾക്കൊന്നും സൂചന കാണുന്നില്ല. ഇത് ചിലപ്പോൾ വിലപേശലിൽ ശ്രദ്ധ വയ്ക്കുക എന്നതിൽ കവിഞ്ഞ് ഒന്നുമാവില്ല. പക്ഷേ എല്ലായ്പോഴും നിങ്ങളുടെ ദീർഘകാല സുരക്ഷയെ സംബന്ധിച്ചവയായിരിക്കും. നിങ്ങൾക്ക് എന്തായാലും നിങ്ങളുടെ വസ്തു വകകൾ നശിപ്പിക്കണമെന്നില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പന്ത് എന്തായാലും നിങ്ങളുടെ പക്ഷത്ത് തന്നെയാവും ഇന്ന്. നിങ്ങൾക്ക് നിലത്ത് കാലുറപ്പിച്ച് നിൽക്കാം. പക്ഷേ, അത്തരം ശക്തികൾക്കൊപ്പം നിങ്ങളുടെ മികവുകൾ വിവേകപൂർവം ഉപയോഗിക്കേണ്ടതിനായുള്ള ഉത്തരവാദിത്തവും എത്തിച്ചേരും. മറ്റൊരു വാക്കിൽ, ഇത് നല്ല കാര്യങ്ങൾക്കുള്ള ദിനമാണ്. നിങ്ങൾ ചെയ്യുന്നതെന്തോ ആവട്ടെ, ഞാൻ പ്രതീക്ഷിക്കുന്നു നിങ്ങൾ അതിൽ അഭിനന്ദിക്കപ്പെടുമെന്ന്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ നക്ഷത്രങ്ങൾ തീർച്ചയായും സമാധാനപരമാണ് എന്നിരിക്കിലും നിങ്ങൾ നിങ്ങളെ ചിലപ്പോൾ വൈകാരികതകളിലേക്ക് തള്ളി വിട്ടേക്കാം. അതിനാലാണ്, നിങ്ങളുടെ വരും ദിവസങ്ങളിലേക്ക് ചിലർ എത്തിപ്പെട്ടാലും നിങ്ങൾ അവരെ സഹായിക്കാൻ പറ്റുന്ന അവസ്ഥയിലായത്. നിങ്ങളുടെ ആന്തരിക വിവേകം കൂടുതൽ പ്രകടമാവും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook