Latest News

Horoscope Today May 16, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 16, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്നത്തെ ദിവസം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കാര്യങ്ങളെല്ലാം നന്നായി നടക്കുന്നുണ്ട്. ഭാവി പ്രവചിക്കാനുള്ള ആളുകളുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല, പ്രത്യേകിച്ച് നിലവിലെ പ്രതിസന്ധിക്കു ശേഷം. പ്രവചനം എന്നത്
സങ്കീർണ്ണവും അനിശ്ചിതവുമായ ഒന്നാണ്. എന്നാൽ പറയാൻ കഴിയുന്ന ഒരു കാര്യം ഭാവി ഭൂതകാലത്തേക്കാൾ മികച്ചതായിരിക്കണം. അതാണ് എന്റെ തത്ത്വചിന്ത, അതിൽ ഞാൻ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. ചില ആളുകൾ‌ക്ക് നാശവും അന്ധകാരവുമാണ് പ്രവചിക്കാൻ‌ താൽ‌പ്പര്യമെങ്കിൽ, അതറിയാൻ ഞാൻ താത്പര്യപ്പെടുന്നില്ല.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രൻ തീർച്ചയായും ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ്. അതേസമയം മറുവശത്ത് ഇത് നിങ്ങളെ കൂടുതൽ വൈകാരികമാക്കുകയും ചെയ്യും. അതിനാൽ മറ്റുള്ളവരോട് കാണിക്കുന്ന അമിതമായ അനുതാപം സ്വന്തം ജീവിതത്തിൽ സ്വയം പരിതപിക്കേണ്ട അവസ്ഥയ്ക്ക് കാരണമായേക്കാം. നിങ്ങൾ‌ക്കറിയാവുന്ന ചെറിയ തന്ത്രങ്ങൾ‌ ഉപയോഗപ്പെടുത്തുക, നിങ്ങളുടെ മനോവീര്യം ഉയർത്തുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മാറ്റത്തിനും വൈവിധ്യത്തിനുമുള്ള അവസരങ്ങൾ രണ്ട് കാരണങ്ങളാൽ ഉപയോഗപ്പെടുത്തണം. ഒന്ന്, അവ താരതമ്യേന അപകട സാധ്യത കുറഞ്ഞവയാണ്. മറ്റൊന്ന് ദീർഘകാലമായി നിങ്ങളുടെ ഗ്രഹനിലയിലുള്ള സങ്കീർണതകൾ ഒഴിവാക്കി, നിങ്ങൾക്ക് വിശ്രമവും ആശ്വാസവും പകരുന്നു. ഒരു ഇടവേള എപ്പോഴും നല്ലതാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സന്തോഷകരമായ ഒരു കാര്യം പറയാം. ഏറെ ശുഭാപ്തി വിശ്വാസം നിറഞ്ഞതും, മാറ്റങ്ങൾക്ക് കാരണമായതും, സൗഹാർദ്ദപരമായ ജീവിതവുമാണ് ഇന്നത്തെ പ്രധാന പ്രവചനം. സമയം പാഴാക്കാനുള്ള ഒരു മാനസികാവസ്ഥയിലയിരിക്കില്ല എന്ന് നിങ്ങൾ എന്ന് ഓർക്കുക. പതിവുപോലെ, നിങ്ങൾ പങ്കാളികളെ ശ്രദ്ധിക്കുകയും അവർക്ക് പ്രാധാന്യം നൽകുകയും ചെയ്താൽ നിങ്ങൾക്കു തന്നെ അതൊരു വലിയ സഹായമാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജോലി ചെയ്യുന്നവരാകാം ഇന്നത്തെ ഏറ്റവും സന്തോഷവാന്മാരും സന്തോഷവതികളും. നിങ്ങൾ അവധിയെടുക്കുകയാണെങ്കിൽ. മികച്ച വിശ്രമവേളകൾ നിങ്ങളെ മത്സരിക്കാൻ പ്രേരിപ്പിക്കുന്നവയായിരിക്കണം നിങ്ങളുടെ ചങ്ങാതിമാരുടെ മുന്നിൽ തിളങ്ങാൻ നിങ്ങൾക്ക് അവസരം ലഭിക്കും. അത് പ്രദർശിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. തെറ്റൊന്നുമില്ല

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒരു കരാറിലേക്ക് എത്തിപ്പെടാനുള്ള സാധ്യത ഇന്ന് കൂടുതലാണ്. എന്നാൽ ബുദ്ധിമുട്ടിക്കുന്നതും ഒത്തുതീർപ്പാകാത്തതുമായ വിഷയങ്ങളുടെ വ്യക്തതയ്ക്ക് വേണ്ടി നിങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് പരിഗണന നൽകും. ഐക്യപരമായ പരിഹാരങ്ങൾക്ക് വികാരങ്ങൾ ഒരു തടസമാകാം, അതിനാൽ വസ്തുതകൾക്ക് പ്രാധാന്യം നൽകുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളിൽ ഭൂരിഭാഗം പേരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് പാത്രമാകും. അതുതന്നെയാണ് നിങ്ങളുടെ ഉദ്ദേശ്യവും, ക്രമീകരണങ്ങളും എന്താണെന്നു വ്യക്തമാക്കേണ്ടതിന് പ്രധാന കാരണവും. തൊഴിലിടത്തിൽ ബന്ധങ്ങൾ അത്യാവേശം നിറഞ്ഞതാകും, അതിനാല്‍ ഒരേ മാനസിക ഐക്യമുള്ളവരുമായ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സകാരാത്മകമായൊരു മനോഭാവമാണ് പരക്കെയുള്ളത്, എന്നാൽ നിങ്ങളിപ്പൊഴും തെറ്റിദ്ധാരണകളുടെയും, മിഥ്യാഗണനകളുടെയും ഒരു പരമ്പരയെ നേരിടുകയാണ്. ഈ ആഴ്ചയിലെ ചില ലഘുവായ മണ്ടത്തരങ്ങൾ ഓർത്ത് നിങ്ങൾ പിന്നെ ചിരിക്കാം, എന്നാലത് സംഭവിക്കുന്ന സമയത്ത് അവ ലഘുവല്ല. കുറഞ്ഞത് മറ്റുള്ളവർക്കെങ്കിലും അത് ലഘുവായിരിക്കില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ജാതകത്തിൽ പ്രത്യേക സ്ഥാനമുള്ള ബുധഗ്രഹമാണ് ഈ ആഴ്ചയിലെ നക്ഷത്രം. ഒരു വലിയ സംഘം നക്ഷത്രങ്ങളുമായി അത് നൂതനമായ പാറ്റേണുകളുടെയൊരു പരമ്പര ആവിഷ്കരിക്കുകയും, പുനഃരാവിഷ്കരിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ മനോഭാവങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങളും, പദ്ധതികളിലെ മാറ്റങ്ങളും പ്രതീക്ഷിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കഴിഞ്ഞ ആഴ്ചത്തേക്കാൾ കൂടുതലായി ഈ ആഴ്ച സാമ്പത്തിക ചോദ്യങ്ങൾ നിങ്ങളെ വേട്ടയാടും. ഇന്നത്തെ സൂചനകൾ തീർത്തും സകാരാത്മകമായതിനാൽ തന്നെ നിങ്ങൾ എടുത്തുചാടി ഒരു പ്രതിബദ്ധത ഏറ്റെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ നാളത്തോടെ ഈ ചിത്രം തീർത്തും വ്യത്യസ്തമായി തോന്നാം കാരണം അപ്പോൾ നിങ്ങൾക്ക് യാഥാർഥ്യം തിരിച്ചറിയാൻ സാധിക്കും

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

അടുത്ത ഭാവിയിൽ ശുക്രഗ്രഹവും പ്ലൂട്ടോയും തമ്മിൽ സങ്കീര്‍ണ്ണമായൊരു വശമുണ്ടാകാൻ സാധ്യതയുണ്ട്. അതിന്റെ അനന്തരഫലങ്ങൾ നിങ്ങളിപ്പോൾ തന്നെ മനസിലാക്കാൻ തുടങ്ങിയിട്ടുണ്ടാകും, ഭാവിയിലെ ഒരു ചർച്ചയ്‌ക്കോ ഏറ്റുമുട്ടലിനോ ആയി നിങ്ങൾ വ്യഗ്രതയോടെ കാത്തിരിക്കുന്നു. ഈ ആഴ്ചയിലെ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ പണമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ക്രമീകരണങ്ങളെ കുറിച്ചോ അല്ലെങ്കിൽ നിങ്ങളുടെ ശരിക്കുമുള്ള വികാരങ്ങളെ കുറിച്ചോ ഇതുവരെ നിങ്ങൾ മറ്റുള്ളവരോട് പറഞ്ഞില്ലെങ്കിൽ നിങ്ങളൊരു അപകടകരമായ കളിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഒടുവിൽ അവർ കണ്ടെത്തുമ്പോൾ അവർക്ക് പരാതി പറയാനുള്ള കാരണങ്ങൾ ഉണ്ടാകുകയും, ഒരുപക്ഷേ നിങ്ങൾക്ക് പിൻവാങ്ങേണ്ടി വരികയും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ഔദ്യോഗികമായ പദ്ധതികൾ നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കാം. നിങ്ങൾക്ക് ചിന്തിക്കാനായി അധികസമയം ലഭിക്കുകയാണെങ്കിൽ അടുത്ത തവണ നിങ്ങളുടെ താല്പര്യങ്ങൾക്ക് പ്രാധാന്യം നല്കാൻ നിങ്ങൾ ശ്രദ്ധിക്കും. നിങ്ങളെ അനുകൂലിച്ച് പറയേണ്ടൊരു കാര്യമെന്തെന്നാൽ നിങ്ങളുടെ തെറ്റുകളിൽ നിന്നും നിങ്ങൾ പഠിക്കും എന്നുള്ളതാണ്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today may 16 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today May 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, August 22, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com