ഇന്നത്തെ അടിസ്ഥാന സംഖ്യാശാസ്ത്രം നോക്കാം. ഇത് വളരെ എളുപ്പമാണ്. ഇന്ന് 15-മത്തെ ദിവസം. ഇതിൽ കൂടുതൽ അന്വേഷിച്ചാൽ, നമ്മൾ 5 നോട് 1 കൂട്ടുകയാണെങ്കിൽ, നമുക്ക് 6 ലഭിക്കും. 6 എന്ന സംഖ്യ അതിന്റെ എല്ലാ രൂപങ്ങളിലും ഐക്യവുമായി ബന്ധപ്പെട്ടതാണ്: മനോഹരമായ സംഗീതം, പൂർണ്ണമായ സൗഹൃദങ്ങൾ, സമാധാനം നിറഞ്ഞ അന്തരീക്ഷം അതുപോലെ പ്രകൃതി അതിന്റെ ഏറ്റവും മികച്ച രൂപത്തിൽ. മറ്റെന്തിനായാണ് നമ്മൾ ആഗ്രഹിക്കേണ്ടത്?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വാരാന്ത്യം താരതമ്യേന ശാന്തമായി കാണപ്പെടുമെങ്കിലും, നിങ്ങളൊരു മേടരാശിക്കാരനാണെന്നത് നിങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല. ദീർഘകാല വീക്ഷണം കൊടുംങ്കാറ്റ് പോലെയാണ്, അടുത്തിടെ ഉണ്ടായിട്ടുള്ള തർക്കങ്ങൾ ഇനിയൊരു മടങ്ങി വരവില്ലാത്ത സ്ഥിതിയിലേക്ക് എത്തും. നിരവധി വ്യക്തിപരമായ പ്രശ്നങ്ങളിൽ സത്യത്തെ അഭിമുഖീകരിക്കേണ്ട സമയമാണിത്, കൂടുതൽ സ്വരച്ചേർച്ചയുള്ള ഒരു സാഹചര്യം പുനഃസൃഷ്ടിക്കുന്നതിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിലവിലെ ഗ്രഹങ്ങളുടെ ഊര്ജ്ജസ്വലമായ അവസ്ഥകൾ നിങ്ങളുടെ താൽപ്പര്യത്തിനനുസരിച്ചുള്ളതായിരിക്കും, എന്നാൽ വാസ്തവത്തിൽ നിങ്ങൾ നിലനില്പ്പിന്റെ സമ്മർദ്ദം കുറഞ്ഞ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ തയ്യാറായിരിക്കുകയാണ്. എന്നാൽ ഇത് സംഭവിക്കുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യം, ആഴ്ചകൾ കടന്നു പോകുമ്പോൾ, നിങ്ങൾക്ക് മുന്നിലുള്ള സാധ്യതകളുടെ വ്യാപ്തി വർധിക്കും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇന്ന് ഒരു വൈകാരിക ചന്ദ്രൻ തിളങ്ങുന്നതിനാൽ, യഥാർത്ഥത്തിൽ നിങ്ങൾക്ക് വിശ്രമിക്കാൻ ഒരു അവസരം ലഭിക്കാനുള്ള സാധ്യതയില്ല. പോകുന്ന രീതിയിൽ മുന്നോട്ട് പോകുന്നതാണ് നല്ലത്, എന്നാൽ നിങ്ങളെ സ്വയം സംരക്ഷിക്കാനുള്ള ബോധം നിലനിർത്താനും ആവശ്യമില്ലാത്ത അപകടങ്ങൾ ഒഴിവാക്കാനും ശ്രമിക്കുക. പണം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കുക. നിങ്ങൾ വലിയ സമ്പത്ത് സ്വപ്നം കാണുന്നുണ്ടാകാം, പക്ഷേ അതൊരു മണ്ടത്തരമാണ്!
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ പ്രയത്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ പിരിമുറുക്കമുള്ള ഗ്രഹ വിന്യാസങ്ങളും നിങ്ങളുടെ നേട്ടത്തിനായി പ്രവർത്തിച്ചേക്കും. നിങ്ങളുടെ പതിവ് താല്പര്യങ്ങൾ നിങ്ങൾ ഇപ്പോൾ അവഗണിക്കുകയാണെങ്കിൽ, അടുത്ത ആഴ്ചയിലെ പദ്ധതികൾ അനാവരണം ചെയ്യാൻ കഴിഞ്ഞേക്കും. മികച്ച ഒരു ഉപദേശം, അതുകൊണ്ട്, നിങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഏറ്റവും കുറഞ്ഞത് ചെയ്യുക, ഒപ്പം ചെറിയ വിനോദങ്ങൾക്കായി അല്പം സമയം കണ്ടെത്തുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഇന്നത്തെ പോലെ ചന്ദ്രൻ നിങ്ങളുടെ രാശിയെ സഹായിക്കുമ്പോൾ, ലോകം നിങ്ങളുടെ ഒപ്പമാണെന്ന് നിങ്ങൾക്ക് തോന്നും. കൂടുതൽ തുറന്ന വഴക്കമുള്ളതുമായ സമീപനത്തിലൂടെ നിങ്ങളുടെ മിക്ക പതിവ് പ്രശ്നങ്ങളും നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. ആനന്ദത്തിനു വേണ്ടി നിങ്ങൾ യാത്ര ചെയ്താലും, അതിന്റെ ഫലങ്ങൾ നിങ്ങളുടെ ദീർഘകാല അഭിലാഷത്തിന്റെ ദിശയിലായിരിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇന്നത്തെ നക്ഷത്രങ്ങൾ നിങ്ങളുടെ ഊർജ്ജത്തിന് ഉത്തേജനം നൽകും, പക്ഷേ നിങ്ങൾ സ്വീകാര്യമായ മാനസികാവസ്ഥയിലാണെങ്കിൽ എന്ന് മാത്രം. വ്യക്തിഗത ബന്ധങ്ങൾക്ക് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്, നിങ്ങൾ മറ്റൊരാളുടെ താൽപ്പര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകേണ്ടി വരും, കുറഞ്ഞത് ഇന്നത്തേക്കെങ്കിലും. നിങ്ങളുടെ സാമ്പത്തിക ബോധം എന്നത്തേക്കാളും സമർത്ഥമാണ്,
അതുകൊണ്ട് ഒരു വിലപേശൽ നടത്താനുള്ള മികച്ച സ്ഥാനത്താണ് നിങ്ങൾ.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
സംശയലേശമന്യേ നിങ്ങൾക്കുണ്ടായിരിക്കുന്ന നേട്ടങ്ങൾക്കിടയിലും ജോലിസ്ഥലത്തെ അനിശ്ചിതത്വം ഒരാഴ്ചയായി, ഇനി നിങ്ങൾക്ക് വിശ്രമം ആവശ്യമാണ്. എന്തായാലും, വീട്ടുജോലികളിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമുണ്ട് നിങ്ങളുടെ പങ്കാളിയും നിങ്ങളുടെ ഒപ്പം കൂടും. എന്തായാലും, ഒരിക്കലേക്കെങ്കിലും, നിങ്ങൾക്ക് നല്ലത് അറിയാം. പങ്കാളികൾക്ക് ഇത് മനസ്സിലായില്ലെങ്കിൽ, അതാണ് അവരുടെ പ്രശ്നമാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇന്നത്തെ നക്ഷത്രങ്ങൾ അനിശ്ചിതമായ ഗതികളിൽ തുടരുന്നു, എന്നാൽ സാമ്യമായ രീതിയിൽ ആണെന്ന് മാത്രം. ശരിക്കും, ഭാവി നിങ്ങൾക്ക് സ്വന്തമാക്കാനുള്ളത് ആണെന്ന സത്യത്തിൽ നിങ്ങൾക്ക് സന്തോഷിക്കാം. എന്നാലും അലംഭാവത്തിനു നിങ്ങൾ വഴി കൊടുക്കരുത്. അല്ലെങ്കിൽ നിങ്ങൾക്ക് നിയന്ത്രണം നഷ്ടമാകും. നിങ്ങൾ വിശ്രമിക്കുന്ന സമയത്ത്, ചില ചെറിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
വീട്ടിൽ എല്ലാം തന്നെ നിങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നതായി തോന്നിയേക്കാം. എന്തായാലും, മധുരമുള്ള ചില സംസാരങ്ങളിലൂടെയും ചെറിയ തന്ത്രങ്ങളിലൂടെയും, പങ്കാളികൾ എത്ര വേഗമാണ് നിങ്ങളുടെ ചിന്ത രീതിയിലേക്ക് എത്തുന്നത് എന്ന് നിങ്ങൾ ആശ്ചര്യപ്പെടും. കുട്ടികൾക്കും ഇളയ ബന്ധങ്ങൾക്കും ഒരു കൈ ആവശ്യമാണ്, നിങ്ങൾ മാത്രമാണ് അത് നല്കാൻ കഴിയുന്ന വ്യക്തി.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
അസ്വസ്ഥമായി ഇരിക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിച്ചേക്കും, നിങ്ങളുടെ ദിനചര്യയിൽ ഉണ്ടാകുന്ന അസ്വസ്ഥകളെ നേരിടാവുന്ന ഒരു സാഹചര്യത്തിലല്ല നിങ്ങൾ. എല്ലാ പോസിറ്റീവ് അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക ഒപ്പം ദീർഘകാലത്തെ പ്രകോപനങ്ങളെ നേരിടാനുള്ള മികച്ച അവസരമായി വർത്തമാനകാലത്തെ കാണാൻ ശ്രമിക്കുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പണം സംബന്ധിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം, തെറ്റുകൾക്ക് വലിയ വില നൽകേണ്ടിവരും. ഒരു ഇടപാടിനെ സംബന്ധിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടാവുകയാണെങ്കിൽ, രണ്ടാമത് അതിൽ പരിചയസമ്പന്നരായ ഒരാളുടെ അഭിപ്രായം തേടുന്നതിൽ നേട്ടമുണ്ടാകും. ഒരു വൈകാരിക ബന്ധം ഉണ്ടാക്കുന്നത് കഠിനാധ്വാനമാകുമെങ്കിലും ഓരോ അധിക പരിശ്രമവും വിലമതിക്കുന്നതാണ്.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
വലിയ മാറ്റങ്ങൾക്കായി നിങ്ങൾ തയ്യാറെടുക്കുകയായിരിക്കും, എന്നാൽ മറ്റുള്ളവരുടെ വാദങ്ങളിൽ ഉൾപ്പെടാൻ നിങ്ങളെ തന്നെ അനുവദിക്കരുത്. നിങ്ങളുടെ സ്വന്തം രീതിയിൽ മുന്നോട്ട് പോകുക ശരിയെന്ന് തോന്നുന്നത് ചെയ്യുക. ഒരു ലാഭമുണ്ടാക്കാനുള്ള സാധ്യത നിങ്ങൾ കാണുകയാണെങ്കിൽ, അതിനു പുറകെ പോകുക വികാരാധീനനായിരിക്കുന്നതിൽ അർത്ഥമില്ല.