നിങ്ങളുടെ ഇന്നത്തെ ദിവസം

ശുക്രനും പ്ലൂട്ടോയും ചേര്‍ന്നുള്ളൊരു നിലയാണ് പശ്ചാത്തലത്തിലുള്ളത്. നമ്മുടെ പ്രാചീനമായ മിത്തുകളിലുള്ള ഗ്രഹനിലയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ആ മിത്തുകളിലൊന്ന് സലോമിയും ഏഴ് മുഖാവരണങ്ങളും ചേര്‍ന്നുള്ള പ്രശസ്‌തമായ മരണമില്ലാത്ത വികാരനിര്‍ഭരമായ കഥാണ്.

Horoscope of the Week (May 10 -a May 16 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളിപ്പോഴും മൃദുലഭാവത്തിലാണ്. ഒരുപക്ഷേ, അതീവ മൃദുലഭാവം. നിങ്ങളുടെ ഭാവന കൈവിട്ടു പോകുന്നുവെന്ന് തോന്നുന്നെങ്കില്‍ ഭൂമിയിലേക്ക് തിരിച്ചുവന്ന് നിങ്ങളുടെ കൂടുതല്‍ സാഹസകരമായ ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുക. നിങ്ങളുടെ അതിരുകള്‍ വിപുലപ്പെടുത്തേണ്ട സമയമാണിത്…

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങള്‍ അനുവദിച്ചാല്‍ നിങ്ങുടെ ചുറ്റിലുമുള്ളവര്‍ സംഹാരത്തിന് തയ്യാറെടുക്കും. ഈ നിമിഷം അപകടസാധ്യത കുറവാണ്. പക്ഷേ, അവര്‍ വളരും. അതിനാല്‍, അഭിപ്രായവ്യത്യാസങ്ങളുടെ കാരണങ്ങളുമായി കൈകാര്യം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യാവുന്ന ബുദ്ധിപരമായ നീക്കം. ദീര്‍ഘകാലം നിങ്ങള്‍ ഒഴിഞ്ഞു മാറുകയാണെങ്കില്‍ സമനില നഷ്ടപ്പെട്ടേക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

മത്സരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നും സഹകരിക്കേണ്ട ആവശ്യകതയിലേക്ക് മാറാന്‍ ലളിതമായ മാര്‍ഗമാണുള്ളത്. നിങ്ങളുടെ മാറുന്ന അഭിപ്രായം കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെട്ടേക്കും. ഏതൊരു യാത്ര ക്രമീകരണങ്ങള്‍ക്കും കൂടുതലായൊരു പരിശോധന ആവശ്യമാണ്. പ്രത്യേകിച്ച്, വിദേശത്തോ ദൂരെയോ ഉള്ളവരാണെങ്കില്‍.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

തുടക്കത്തില്‍ നിങ്ങള്‍ മര്‍ക്കടമുഷ്ടിക്കാരനാകണം. നിങ്ങളൊരു കാര്യം ചെയ്തു തുടങ്ങിയാല്‍ നിങ്ങളെ പിന്തിരിപ്പിക്കാനാകില്ലെന്ന് മറ്റുള്ളവര്‍ ഉടന്‍ മനസ്സിലാക്കും. നിങ്ങളുമായി ഗുസ്തിക്കുവരുന്ന പാവങ്ങളെ വിട്ടുകളയുക. അവരുടെ തെറ്റില്‍ അവര്‍ ഉടന്‍ തന്നെ മാപ്പ് പറയും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങള്‍ മറ്റുള്ളവരുടെ വികാരങ്ങളെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നിട്ടും വളച്ചു കെട്ടി കാര്യങ്ങള്‍ പറയുന്നതും ചെയ്യുന്നതും സമയനഷ്ടമുണ്ടാക്കുമെന്ന് അടുത്ത കാലത്തെ സംഭവങ്ങള്‍ തെളിയിച്ചിരുന്നു. തുറന്നും നേരിട്ടും പെരുമാറുന്നതിന് മറ്റൊരു ബദലില്ല. കൂടാതെ, മടിയനാകുന്നതിനും ഒഴികഴിവില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഒരു പ്രത്യേക വ്യക്തിയിലോ ഒരു സാമൂഹിക കൂടിക്കാഴ്ചയിലോ താല്‍പര്യം നഷ്ടപ്പെടുന്നതില്‍ നിങ്ങള്‍ കുറ്റക്കാരാണ്. മറുവശത്ത്, നിങ്ങളുടെ ആഗ്രഹങ്ങള്‍ കൂടുതല്‍ ആഴത്തിലും തീവ്രവുമായിരികാം. അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ ഇടപഴകുന്നവരെ കുറിച്ച് പരാതി പറയരുത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തുന്നതിനുവേണ്ടി ഈ ആഴ്ച ഉപയോഗിക്കണം. അതിനായി ദൂരേയും അടുത്തുമുള്ള എല്ലാവരേയും ഫോണ്‍ ചെയ്യുകയോ കത്തിലൂടെ ബന്ധപ്പെടുകയോ വേണം. ചിലപ്പോള്‍ പലരേയും അത് അത്ഭുതപ്പെടുത്തിയേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങള്‍ അങ്ങേയറ്റം ആഗ്രഹിക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാം. ആരെ വിശ്വസിക്കാം ആരെ പാടില്ലെന്നതു പോലെയുള്ള വൈകാരിക പ്രശ്‌നങ്ങളിലേക്ക് സൂര്യന്‍ ഉടന്‍ ഉദിച്ചുയരും. നിങ്ങളുടെ വാദങ്ങളെ ഉന്നയിക്കുന്നതിന് അസാധാരണമായ വഴി കണ്ടെത്തുക. വ്യത്യസ്തമായി ചിന്തിക്കുക. ഉത്തരം നിങ്ങളുടെ മുഖത്തേക്ക് നോക്കി നില്‍ക്കുന്നുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ക്ലോക്കിലെ സമയത്തെ തിരിച്ച് വച്ച് നിങ്ങള്‍ക്ക് യൗവനത്തിലേക്ക് പോകാന്‍ സാധിക്കുമോ. ഓരോ മണിക്കൂറും കടന്നു പോകുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ യുവാവാകുകയും നിങ്ങളുടെ പ്രതികരണങ്ങള്‍ പെട്ടെന്ന് ആകുകയും ചെയ്യുന്നത് പോലെ. സംശയത്തിന് ഇളവ് നല്‍കുന്നത് പ്രധാനപ്പെട്ടതാണ്. അപ്പോള്‍ അവര്‍ കൂടുതല്‍ നിങ്ങളുടെ ആശയങ്ങളോട് കൂടുതല്‍ അടുക്കും.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

പൊതുവിലുള്ള മാനസികാവസ്ഥ ശാന്തമാണ്. അത് നിങ്ങളിലുള്ള ഗൗരവകരമായ ഗുണങ്ങളോട് ചേരുന്നു. നിങ്ങള്‍ മുന്‍കൈയെടുക്കുകയും മറ്റുള്ളവര്‍ തമ്മില്‍ സംസാരിക്കുകയും ചെയ്യമ്പോള്‍ ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്പെടും. മികച്ച ആശയവിനിമയത്തിന് ബദലില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

എല്ലാം എല്ലാക്കാലത്തേക്കും ഒരുപോലെയിരിക്കില്ല. നിങ്ങളുടെ മാനസികാവസ്ഥയും. അനിശ്ചിതത്വം നിറഞ്ഞ ഒരു പ്രഭാതത്തിനുശേഷം നിങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം കൈവരിക്കും. മാറിക്കൊണ്ടിരിക്കുന്ന ജ്യോതിഷ കാലാവസ്ഥ നിങ്ങളെ കൂടുതല്‍ സ്വതന്ത്രനും നിശ്ചയദാര്‍ഢ്യമുള്ളവനും നിയന്ത്രണമുള്ളവനുമാക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഓരോ മണിക്കൂറിലും മാറ്റമുണ്ടാകും. അതിനോടൊപ്പമെത്താന്‍ ശ്രമിക്കുക. പ്രധാനപ്പെട്ട വ്യക്തിപരമായ ജോലികള്‍ പ്രഭാതത്തില്‍ തന്നെ ചെയ്തു തീര്‍ക്കാന്‍ ലക്ഷ്യം വയ്ക്കുക. ഉച്ചയ്ക്കുശേഷം നിങ്ങള്‍ക്ക് മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook