നിങ്ങളുടെ ഇന്നത്തെ ദിവസം

ഇന്നത്തെ എന്റെ പ്രധാന രാശി തുലാമാണ്. ആകാശത്തിലെ ഏറ്റവും പഴക്കമേറിയതും ഗൂഢാര്‍ത്ഥങ്ങളുമായി ഏറ്റവും മികച്ച ബന്ധങ്ങളുമുളള ആകാശ മേഖലയാണിത്. നീതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇത് ശരിയും തെറ്റും തമ്മിലെ വ്യത്യാസങ്ങളെ വിലയിരുത്തുന്നതിന് ഇരുപക്ഷത്തേയും കേള്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് തുലാം രാശിക്കാര്‍ തീരുമാനമെടുക്കാത്തവരായത്. എങ്കിലും ഞങ്ങള്‍ നീതിയുടെ തട്ടുകളെ കുറിച്ച് സംസാരിക്കും.

Horoscope of the Week (May 10 -a May 16 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കണം. ഒരു ധാര്‍മ്മിക പ്രവര്‍ത്തനത്തില്‍ നിങ്ങളേര്‍പ്പെടാന്‍ പോകുന്നതിന്റെ ശക്തമായ സൂചനകള്‍ നിങ്ങളുടെ ഗ്രഹങ്ങള്‍ നല്‍കുന്നു. മനുഷ്യരാശിയെ സഹായിക്കുന്നതിന് നിങ്ങളുടെ പങ്കുവഹിക്കാനുള്ള അഭിവാഞ്ചയാണ് അതിലേക്ക് നിങ്ങളെ നയിക്കുക…

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് അന്തരീക്ഷം കുറച്ചൊന്നു ലഘുവാണ്. ദീര്‍ഘകാലമായുള്ള ഗൗരവകരമായ വിഷയങ്ങളെ ഒരു വശത്തേക്ക് മാറ്റിവച്ചശേഷം പുറത്ത് ജീവിതം ആസ്വദിക്കുന്നവരുമായി ചേരുന്നത് എത്ര എളുപ്പമാണെന്ന് നിങ്ങള്‍ കണ്ടെത്തും. ഒരു പങ്കാളിയുടെ ആഗ്രഹങ്ങളുടെ ശക്തിയില്‍ നിങ്ങള്‍ അത്ഭുതപ്പെടും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ് നിങ്ങളുടെ ഇപ്പോഴത്തെ സ്വഭാവം. നിങ്ങള്‍ കുറച്ചു കൂടി കഠിന ഹൃദയനാകണമെന്നതിന്റെ സൂചനകളുണ്ട്. അതിന് ഉന്നത മൂല്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. മറ്റൊന്ന് സാഹചര്യങ്ങള്‍ ഒത്തുതീര്‍പ്പ് ആവശ്യപ്പെടും. ചെറിയൊരു വിട്ടുവീഴ്ചകള്‍ നല്ലതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇരുമ്പ് പഴുത്തിരിക്കുമ്പോള്‍ അടിക്കണമെന്നാണ്. പക്ഷേ, അടിക്കുന്ന സമയം ശരിയാണോയെന്നതാണ് ചോദ്യം. ഇതൊരു നല്ല നിമിഷമാണ്. പക്ഷേ, നിങ്ങള്‍ ചെയ്യുന്നത് ഭാവിയിലെ മാറുന്ന സാഹചര്യങ്ങളെ ബാധിക്കും. അത് വ്യക്തമാണെന്ന് എനിക്കറിയാം. എങ്കിലും മറന്നുപോകാന്‍ എളുപ്പമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

കുടുംബാംഗങ്ങളോ നിങ്ങള്‍ക്കൊപ്പം ജീവിക്കുന്നവരോ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുണ്ടാകും. ഒരുപക്ഷേ, നിങ്ങളുടെ ശൈലിയെ പിന്നിലേക്ക് വലിക്കുന്നുണ്ടാകും. അവരുടെ ആവശ്യങ്ങളും പെരുമാറ്റങ്ങളും നിങ്ങള്‍ക്ക് അനാവശ്യമായി അതിരിടുന്നതായി തോന്നുണ്ടാകും. ഒന്നുകൂടെ ചിന്തിച്ചു നോക്കൂ. ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നിങ്ങള്‍ ചിലപ്പോള്‍ അറിയാതെ നയിക്കപ്പെട്ടതാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ രാശിയുമായി ചന്ദ്രന്റെ വെല്ലുവിളി ചെറുതായി പ്രണയാര്‍ദ്രമാണ്. പക്ഷേ, സജീവമല്ലാത്ത ഒരു പങ്കാളിയാകാനും അത് നിങ്ങളെ പ്രാപ്തനാക്കുന്നു. മറ്റുള്ളവരെ നേതൃസ്ഥാനമേറ്റെടുക്കാന്‍ അനുവദിക്കുന്നത് ആശ്വാസകരമാണ്. പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ നിങ്ങള്‍ക്ക് സന്തോഷിക്കാം. പക്ഷേ, അവര്‍ക്കത് കഴിഞ്ഞില്ലെങ്കില്‍ അവരെ കുറ്റം പറയരുത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കുകയോ അടിച്ചുപൊളിക്കുകയോ ചെയ്യരുതെന്ന് നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ ഗ്രഹനില മുന്നറിയിപ്പ് നല്‍കുന്നു. ഭാഗ്യവശാല്‍, മറ്റു സൂചനകള്‍ പറയുന്നത് കരുണ, സഹിഷ്ണുത, ശ്രദ്ധ എന്നീ മനോഭാവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകുമെന്നാണ്. എല്ലാറ്റിനുമുപരി നിങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് കരുതലുള്ളവനാണെന്ന് അവരെ അറിയിക്കുകയെന്നുള്ളതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈ വര്‍ഷത്തില്‍ നിങ്ങളുടെ ഏറ്റവും ശക്തമായ സമയമാണിത്. പക്ഷേ, നിങ്ങളുടെ ദീര്‍ഘകാല ചക്രങ്ങള്‍ ചെറുതായി തിരിഞ്ഞിട്ടുണ്ട്. നിങ്ങളുടെ തോന്നലുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അടുത്തയാഴ്ച ഗണ്യമായ മാറ്റം വരും. അതിനാല്‍ നിങ്ങളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വീട്ടില്‍ സമയം ചെലവഴിക്കുന്നത് നിങ്ങള്‍ ആസ്വദിക്കുന്നുണ്ടാകും. സഹാചര്യങ്ങള്‍ അതിന് അനുവദിക്കുന്നുണ്ട്. നിങ്ങള്‍ ജോലിക്ക് പോകേണ്ട സാഹചര്യമുണ്ടെങ്കില്‍ പോകുന്നിടത്ത് വീട്ടിലെ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുക. അപകട സാധ്യതകള്‍ ഒഴിവാക്കുക. സുരക്ഷയാണ് പ്രധാനം.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

സാമൂഹിക ചുമതലകളുമായി സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. സാധ്യമാക്കാന്‍ ബുദ്ധിമുട്ടുള്ള വാഗ്‌ദാനങ്ങള്‍ നിങ്ങള്‍ നല്‍കിയിട്ടുണ്ടാകും. അതില്‍ നിന്നും മാന്യമായ ഒരു പുറത്തിറങ്ങല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യമാകും. അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും കുറച്ച് സഹായം ലഭിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മറ്റുള്ളവര്‍ നിങ്ങളെ ഉപയോഗിക്കുന്നത് തുടരുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭൂതകാലത്തില്‍ നിങ്ങള്‍ അതിന് അനുവദിച്ചുവെങ്കില്‍ കുറച്ച് ഉത്തരവാദിത്വം നിങ്ങള്‍ക്കുമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയണം. എല്ലാത്തിന്റേയുമല്ല. പക്ഷേ, കുറച്ച്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ഗ്രഹനിലയില്‍ ചന്ദ്രന്‍ അതിന്റെ വികാരതീവ്രമായ പങ്ക് വഹിക്കുന്നു. നിങ്ങളുടെ വികാരങ്ങളെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ സ്വഭാവത്തിലെ ആ ഘടകങ്ങളെ പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. പ്രണയാഭ്യര്‍ത്ഥനകളെ നിരസിക്കുക അസാധ്യമാണെന്ന് നിങ്ങള്‍ മനസ്സിലാക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook