Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

Horoscope Today May 13, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 13, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today May 13, 2021: സൂര്യ-ചന്ദ്ര ഭ്രമണം ഒരു ദുര്‍ഘടമായ തലത്തിലേക്ക് കടക്കുകയാണ്. ശാരീരികവും, വൈകാരികവുമായ സങ്കീര്‍ണതകള്‍ക്ക് കുറവ് ഉണ്ടാകും എന്നതിന്റെ സൂചനയാണിത്. മാനസിക പിരിമുറുക്കമോ, പ്രയാസങ്ങളോ ഉണ്ടാകില്ല എന്നതല്ല ഇതിനര്‍ഥം. എന്നാല്‍ സമ്മര്‍ദത്തില്‍ കഴിയുന്ന ആളുകള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഇന്ന് നിങ്ങളുടെ ജന്മദിനമാണെങ്കില്‍

നിങ്ങളുടെ രാശിയിലേക്ക് ചന്ദ്രന്റെ സാന്നിധ്യം തിരിച്ചു വരികയാണ്. സജീവവും ഉറച്ചതുമായ ഒരു വര്‍ഷം ആഗ്രഹിക്കുന്നതിനുള്ള നല്ല സൂചനയാണ്. നിങ്ങള്‍ വിനയാന്വിതനും സ്വയം പ്രഭാവമുള്ളവനുമായിരിക്കണണമെന്ന ചിന്തയെ മറികടന്ന് മുന്നോട്ട് പോകുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഗാര്‍ഹിക പ്രശനങ്ങളുടെ പുരോഗതിയില്‍ തെറ്റിദ്ധാരണകള്‍, തെറ്റായ ആദര്‍ശവാദം, സാങ്കല്‍പ്പിക പ്രശ്നങ്ങള്‍ എന്നിവ എളുപ്പത്തില്‍ ഉള്‍പ്പെടും. ആശയക്കുഴപ്പും ഉണ്ടാക്കുന്ന കാര്യങ്ങളെ ഗൗരവമായി കാണരുത്. അല്ലാത്തപക്ഷം നിലവിലെ കുഴപ്പത്തില്‍ നിന്ന് ഒരിക്കലും പുറത്തു കടക്കാന്‍ സാധിക്കില്ല.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വ്യക്തിഗതമായി നിങ്ങള്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കും. വരാനിരിക്കുന്ന പുതിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ ആവശ്യമുള്ള മേഖലകളില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ പരാജിതനാകും. പുതിയ ഒരു ജോലിക്ക് അപേക്ഷിക്കാനുള്ള നല്ല സമയമാണിത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സാമ്പത്തികമായ കാര്യത്തില്‍ ഉണ്ടാകുന്ന അശ്രദ്ധ ഭാവി സുരക്ഷയ്ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുക. ചെറിയ കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധ പുലര്‍ത്തണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സമീപ ദിവസങ്ങളില്‍ നിങ്ങളെ അസ്വസ്ഥമാക്കുന്ന എന്തെങ്കിലും സംഭവിച്ചിരിക്കാം. തൊഴിലിടത്ത് നിന്നുള്ള തിരിച്ചടിയാകാം. പക്ഷെ മറ്റ് ആളുകള്‍ പിന്തുണക്കുന്നില്ല എന്ന കാരണത്താല്‍ വളരെ പ്രയോജനകരമായ ഒരു പദ്ധതി ഉപേക്ഷിക്കാന്‍ തയാറാകരുത്. വസ്തുതകള്‍ക്കൊപ്പം നില്‍ക്കുക, അഭ്യൂഹങ്ങലെ അവഗണിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രശ്നങ്ങള്‍ നിങ്ങളെ വീണ്ടും തേടിയെത്താം, ഇതൊരു പുതിയ കാര്യമല്ല. നിങ്ങളുടെ ജീവിതം ചുരുക്കണമെന്ന് കരുതുന്നുണ്ടെങ്കില്‍ ചില പ്രതിബദ്ധതകള്‍ ഒഴിവാക്കുക. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശരിയായിരിക്കും. ഭീമമായ ചിലവുകളില്‍ ഒരു ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പതിവായുള്ള പണമിടപാടുകളില്‍ ഏര്‍പ്പെടുക എന്നതാണ് നിങ്ങള്‍ക്ക് ഇന്ന് ചെയ്യാനുള്ള അവസാന കാര്യം. ഭാവികാല നിക്ഷേപത്തിലേക്ക് ചിലവാക്കുന്നത് ഉപകാരപ്രദവും, ആസ്വദിക്കാന്‍ കഴുന്നതുമായ കാര്യമാണ്. നിങ്ങളുടെ പങ്കാളി അസ്വസ്ഥനാണെങ്കില്‍, അതില്‍ നിന്ന് മുക്തി നേടാന്‍ കുറച്ച് ദിവസം അനുവദിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഒരു സംശയം അടിസ്ഥാന രഹിതമാണെന്ന് തെളിയും. എന്നാലും കുടുംബപരമായൊരു രഹസ്യം അടുത്ത മൂന്നാഴ്ചയോളം പരിഹരിക്കാതെ നിലനില്‍ക്കും. മോശം വാര്‍ത്തകളേക്കാള്‍ നല്ല വാര്‍ത്തകള്‍ ഉണ്ടാകും. എന്നാല്‍ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണോ എന്നതില്‍ വ്യക്തതയില്ലാത്തതാണ് പ്രശ്നം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിദേശത്തുള്ള സുഹൃത്തുക്കളാണ് നിങ്ങളുടെ മനസില്‍. പക്ഷെ അകന്ന ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ നിങ്ങള്‍ക്ക് പ്രചോദനമുണ്ടാകും. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ചില സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ട്. പക്ഷെ പങ്കാളികളെ അനുനയിപ്പിക്കേണ്ടതുണ്ട്. കുടുംബകാര്യങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടു പോവുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നല്ല കാര്യക്ഷമതയുള്ള ഒരാള്‍ക്ക്, ചില തൊഴില്‍പരമായ നിക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നിങ്ങളുടെ അവബോധത്തെ ആശ്രയിക്കേണ്ടി വരും. പതിവിലും പെട്ടന്ന് സഹപ്രവര്‍ത്തകരുടെ കാര്യങ്ങളില്‍ നിങ്ങള്‍ പ്രതികരിക്കും. നിങ്ങള്‍ മഹാനും നിസ്വാര്‍ഥനുമാണെന്ന് ചിലര്‍ പറായാന്‍ സാധ്യതയുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വിശാലമായ അര്‍ഥത്തില്‍ ഈ നിമിഷത്തിന്റെ പൊതുവായ അവസ്ഥ വൈകാരികമാണ്. നിങ്ങളുടെ അനുകമ്പയും കരുതലും പ്രകടിപ്പിക്കുന്നതിന് പതിവിലും സാധ്യതയുണ്ടെന്നാണ് ഇതിനര്‍ഥം. പങ്കാളികള്‍ മുന്‍കൈ എടുക്കുന്നതിനായി കാത്തിരിക്കുക. നിങ്ങള്‍ നിരസിച്ച വാക്ദാനങ്ങള്‍ പരിഗണിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കുടുംബകാര്യം, പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലി, തുടങ്ങിയവയേക്കാള്‍ പ്രാധാന്യം ജീവിതാഭിലാഷങ്ങള്‍ക്ക് നല്‍കും. മറ്റുള്ളവരുടെ കഴിവിനെ തെറ്റിദ്ധരിക്കുന്നയാളണെങ്കില്‍ ആദര്‍ശവാദിയായി തുടരുന്നതില്‍ അര്‍ഥമില്ല. ഇപ്പോഴെങ്കിലും എതിരാളികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാതിരിക്കുന്നു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഇപ്പോഴത്തെ കാലഘട്ടത്തില്‍ അടുത്ത സുഹൃത്തുക്കളെ സഹായിക്കാനുള്ള സന്നദ്ധത കാണിക്കുന്നു. മറ്റുള്ളവര്‍ സഹായിക്കാനെത്തുമ്പോള്‍ നടത്തുന്ന വിശദീകരണങ്ങളില്‍ നിങ്ങള്‍ പരാജയപ്പെടും. നിങ്ങളുടെ രാശിക്ക് ചന്ദ്രന്റെ പിന്തുണയുണ്ട്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today may 13 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today May 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express