scorecardresearch

Horoscope Today May 13, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 13, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope Today May 13, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം

ഇതെന്തു തരം ആഴ്ചയാണ്? ഒരേസമയം ഇത്, വന്യവും അനിയന്ത്രിതവും എന്നാൽ ശാന്തവും ഒപ്പം ഗുരുതരവും രൂക്ഷവും ആയിരിക്കുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ മിക്കവാറും ആ സന്ദേശം മനസ്സിലാക്കിക്കാണും. മറ്റൊരു വാക്കിൽ, ധാരാളം നല്ല തീരുമാനങ്ങളും വിധിയെഴുത്തുകളും നടത്തേണ്ടി വരും, നാടകീയമായി മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഒത്തുപോവുന്നതിന് അനിവാര്യമായി വരാനുള്ള വിവിധ തരം പ്രതികരണങ്ങൾക്ക് വേണ്ടി.

Horoscope of the Week (May 10 -a May 16 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ഭാവങ്ങൾ മാറാൻ തുടങ്ങും. നിങ്ങൾ കൂടുതൽ ഗൗരവമുള്ള ആളായി മാറുകയും ഇടപഴകലുകൾ കുറക്കുകയും ചെയ്യും. ഇത് നല്ലതാണ്, പ്രധാനപ്പെട്ട സമയത്തെ നിങ്ങൾ നിങ്ങൾക്കായി ഉപയോഗിക്കുകയും അതിനെ ഉപയോഗപ്രദമാക്കി നിർത്തുകയും ചെയ്യുന്നിടത്തോളം. പ്രിയപ്പെട്ട ഒരു അത്ഭുത ഭാവനയിൽ നിന്നുമാവാം മികച്ച പദ്ധതികൾ ഉയർന്നു വരുന്നത്, വസ്തുതയിൽ നിന്നായിരിക്കില്ല.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഗൗരവമുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ട ഒരു നിമിഷമാണ് തീർച്ചയായും ഇത്. നിങ്ങൾക്ക് എത്രത്തോളം പ്രതിബദ്ധതയുണ്ടെന്നും പ്രായോഗിക സമസ്യകൾക്ക് ഏത് പരിധിവരെ നിങ്ങൾക്ക് ഉത്തരം നൽകാനാവുമെന്നും പങ്കാളികൾക്ക് അറിയണമെന്നുണ്ടാവും. നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സുരക്ഷയാണ്. എന്താണോ നിങ്ങൾക്ക് ആവശ്യമുള്ളത്, അത് നിങ്ങൾക്കുണ്ടായിരിക്കണം!

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കണം. വളരെ പ്രധാനപ്പെട്ട ഒരു ഓർമപ്പെടുത്തൽ എന്തെന്നാൽ ജോലിയിലെ നിയമപരമായ സങ്കീർണതകൾ നിരീക്ഷിക്കണം എന്നതാണ്. നിങ്ങളുടെ അവകാശങ്ങളെ കുറിച്ചും നിങ്ങളുടെ കർത്തവ്യങ്ങളെ കുറിച്ചും പൂർണമായ തീർച്ചയുണ്ടാവുക എന്നതാണ് സുരക്ഷയുറപ്പാക്കാനുള്ള പ്രധാന കാര്യം. പക്ഷേ, നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ സ്വമനസ്സോടെ നിറവേറ്റുകയാണെങ്കിൽ, നിങ്ങൾക്ക് ലഭിക്കാനുള്ളത് എന്താണോ അത് നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യത  വളരെ കൂടുതലാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ബന്ധങ്ങളുടെ കാര്യം വരുമ്പോൾ നിങ്ങൾ, തീർച്ചയായും വളരെ ഗൗരവമുള്ള മാനസികാവസ്ഥയിലായിരിക്കും. പ്രതിബദ്ധതയോടുള്ള താൽപര്യം നിങ്ങൾ അനുഭവിക്കുന്നുണ്ടാവും, ഒരുപക്ഷേ നിങ്ങൾ ചില സമയത്ത് അറിഞ്ഞതിനേക്കാൾ ആഴത്തിൽ, എന്നാൽ സമയത്തിന്റെ ഒരു പ്രത്യേക നിമിഷത്തിലെ വികാരങ്ങളെ നിലനിർത്തുക എന്നത് സാധ്യമല്ലായിരിക്കാം. എന്നാൽ അപ്പോൾ,  അതായിരിക്കുകയില്ല ഒരുപക്ഷേ നിങ്ങൾക്ക് യഥാർത്ഥത്തിൽ വേണ്ട കാര്യം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ പണത്തിൽ ശ്രദ്ധ കൊടുത്തിട്ടുണ്ടാവും, പ്രത്യേകിച്ച് പങ്കു കച്ചവടത്തിലോ നിക്ഷേപത്തിലോ മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളിലോ. സാമ്പത്തിക തീരുമാനങ്ങൾ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കനുസരിച്ച് മാറിമറയാം എന്നത്  എപ്പോഴും മനസ്സിലുണ്ടാവുക. നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്നതും അതിനെ ബാധിക്കും. ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നേട്ടമുണ്ടാവും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അടുത്തുകൊണ്ടിരിക്കുന്ന സൂര്യ-ചന്ദ്ര ചിത്രം നിങ്ങളിൽ പ്രാബല്യത്തിലുള്ള കന്നിരാശിപരമായ ചോദനങ്ങളോട് യോജിക്കുന്നവയാണ്. നിങ്ങൾ മെല്ലെപ്പോക്കിലേക്കും കൃത്യനിഷ്ഠയില്ലായ്മയിലേക്കും വഴുതിപ്പോവാതിരിക്കുക. മറ്റുള്ളവർ നിങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കുന്നതിൽ പരാജയപ്പെട്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ്, നിങ്ങളുടേതല്ല!

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സാമ്പത്തിക അവസ്ഥ കുറച്ച് സങ്കീർണമായാണ് കാണപ്പെടുന്നത്. പക്ഷേ അതിൽ പുതുതായൊന്നുമില്ല. ഊഹങ്ങൾക്കനുസരിച്ച് പോവാനുള്ള ചോദനകൾ അവഗണിക്കുക. ചുരുങ്ങിയത്, എന്താണോ യുക്തിസഹം അത് ഉറപ്പാക്കുക. വിദഗ്ധ ഉപദേശം അനിവാര്യമാണ്. നിങ്ങളുടെ സ്വന്തം സുരക്ഷയെവച്ച് വെല്ലുവിളികളേറ്റെടുക്കാതിരിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടിൽ ഇത് നിർണായകമായ സമയമായിരിക്കും, മുന്നോട്ട് മാത്രം കുതിക്കുന്ന ശക്തിയും സ്ഥാന ചലനമേൽക്കാത്ത വസ്തുവും ഏറ്റുമുട്ടുന്നുവെന്നതിനാൽ. തിടുക്കം കാട്ടാതിരിക്കുക, അടുത്തായാഴ്ച കഴിയുന്നത് വരെ ഒന്നും പരിഹരിക്കപ്പെടുമെന്ന് കാണാത്തതിനാൽ. പങ്കാളികൾ നിങ്ങളെ നിർബന്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെങ്കിൽ, അവർ ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് നിങ്ങൾ വിശദീകരിക്കേണ്ടി വരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ദീർഘകാല ചാക്രികതകളിൽ വീടോ കുടുംബ കാര്യങ്ങളോ പ്രാധാന്യമായി കാണപ്പെടുന്നില്ലെങ്കിലും, നിങ്ങളുടെ ഇന്നത്തെ ഗ്രഹപരമായ കാര്യങ്ങളിൽ അവ ഇടം പിടിച്ചിരിക്കുന്നു. ഉതിർന്നു വീഴാൻ  ചിലപ്പോൾ സാധ്യതയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. പൂർണമായി മറന്ന ഏന്തെങ്കിലും കാര്യം നിങ്ങൾ വീണ്ടും ഓർത്തെടുത്തേക്കാം.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ നിർദേശങ്ങളോട് മറ്റുള്ളവർ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്. സാമ്പത്തിക കാര്യങ്ങൾ നിരീക്ഷിക്കാൻ പങ്കാളിയോട് ആവശ്യപ്പെടാനും നിങ്ങൾക്ക് അവകാശമുണ്ട്. അവർ നിങ്ങളെ താഴത്തേക്ക് വലിച്ചിഴച്ചാൽ നിങ്ങൾക്ക് പരാതിപ്പെടാം- ഉച്ചത്തിൽ!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ തൊഴിൽപരമായും സാമൂഹികമായുമുള്ള ഒരു വഴിത്തിരിവിലാണ്. നിങ്ങൾ, വ്യക്തിപരമായ നേട്ടത്തിന്, നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരിൽ നിന്നുള്ള പ്രകീർത്തനങ്ങൾ കേൾക്കാൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ നിങ്ങളെ അതിനായി നിർത്താനുള്ള സമയമാണ്. നിങ്ങളെ തെറ്റിധരിച്ച ഒരാൾ അവരുടെ വഴിയിൽ മാറ്റം വരുത്തും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചന്ദ്രൻ നിങ്ങളുടെ ചിഹ്നത്തോട് ചേർന്ന് നിൽക്കുകയാണ് ഇപ്പോൾ. നിങ്ങൾക്ക് നിങ്ങളുടെ വൈകാരികതകൾക്ക് മേൽ നിയന്ത്രണം നേടി, നിങ്ങളുടെ ഊർജത്തെ നല്ലതായ രീതിയിലേക്ക് തിരിച്ചുവിടാം. സ്വയം നിയന്ത്രണം പ്രധാനപ്പെട്ട ഒരു സവിശേഷതയാവും. എന്നാൽ സ്വയം ചുരുക്കുന്നതിലേക്ക് ആ പാതയെ എത്തിക്കണമെന്ന് നിങ്ങൾക്കില്ല. ഞാൻ ഉദ്ദേശിക്കുന്നത്, നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അത് പറയേണ്ടതുണ്ടെന്നാണ്!

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today may 13 2020 aries gemini cancer virgo capricorn zodiac signs check astrological prediction