Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Horoscope Today May 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today May 12, 2021: ബുധന്റെ സ്ഥാനം ഇപ്പോഴും നല്ലതാണ്. ഇത് പദ്ധതികള്‍ രൂപികരിക്കുമ്പോള്‍ മനസ് പക്ഷപാതമില്ലാതെയും സന്തുലിതമായും തുടരേണ്ടതില്ല എന്ന് സൂചിപ്പിക്കുന്നു. മൂന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ വസ്തുതകളോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരിക്കണമെന്നില്ല. എന്നാല്‍ നക്ഷത്രങ്ങളിലേക്കുള്ള യാത്ര പോലെ വലിയ കാര്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ശാന്തമായുള്ള നയതന്ത്രം അനുകൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ സമീപകാലെ പെരുമാറ്റത്തിന്റെ പല വശങ്ങളും വെളിപ്പെടുത്താനുള്ള സമയമാണ്. നിങ്ങളുടെ മികച്ച ഗുണങ്ങള്‍ പിന്തുണയ്ക്കുന്ന സഹചപ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തിയേക്കാം. തൊഴില്‍ മേഖലയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശമുണ്ടെങ്കില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത് പരിഗണിക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഒരു സുപ്രധാന പദ്ധതി ഫലപ്രാപ്തിയിലേക്ക് എത്തുന്നു. നിങ്ങളുടെ പങ്കാളികളുടെ അനുവാദം ലഭിച്ചതായി കണക്കാക്കുക. ശുഭാപ്തി വിശ്വാസത്തോടെ നിങ്ങള്‍ക്ക് മുന്നോട്ട് പോകാം. പഴയ രീതിയിലുള്ള നിങ്ങളുടെ പെരുമാറ്റം സുഹൃത്തുക്കളെ ആകര്‍ഷിക്കുകയും പുതിയ കൂട്ടുകെട്ടുകള്‍ക്കായുള്ള വഴിയൊരുങ്ങുകയും ചെയ്യും. അല്ലെങ്കില്‍ അവസാനിച്ച ഒരു ബന്ധം വീണ്ടും ആരംഭിക്കാന്‍ സഹായിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഒരു ഏറ്റുപറച്ചിലിന്റെ പ്രത്യാഘാതങ്ങള്‍ രാവിലെ ഉണ്ടാകാനിടയായെങ്കിലും നിങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തത വരും. എല്ലാ വസ്തുതകളുടെയും കൃത്യമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഉറച്ച തീരുമാനങ്ങളിലേക്ക് വരിക, നിങ്ങളുടെ ധനകാര്യ സംബന്ധമായ കാര്യങ്ങളിലെ ശ്രദ്ധ തുടരുകയും വേണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മറ്റുള്ളവരില്‍ നിന്നുള്ള പിന്തുണ നല്ല ലക്ഷണമാണ്. സാധരണയുള്ള ബന്ധങ്ങള്‍ ഔദ്യോഗിക ജീവതത്തിലും കുടുംബ ക്രമീകരണങ്ങളിലും സഹായകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നിരുന്നാലും ആശയക്കുഴപ്പത്തിലും കലഹങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

രഹസ്യ പദ്ധതികളെക്കുറിച്ചുള്ള ചിന്തകള്‍ പരസ്യപ്പെടുത്താനുള്ള സമയം അടുത്തിരിക്കുന്നു. തുറന്ന് പറയുവാനുള്ള സമയം എത്തിയിട്ടില്ല. ഔചിത്യബോധം എപ്പോഴും നല്ല വഴിയിലേക്ക് നയിക്കും. സംയുക്ത നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും, പക്ഷെ പൂര്‍ണമായും ഉറപ്പ് നല്‍കുന്നതാണെന്നതില്‍ വ്യക്തത ഉണ്ടായിരിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ രാശിക്ക് ചന്ദ്രന്റെ പിന്തുണയുണ്ട്. വൈകാരികമായ വെല്ലുവിളികള്‍ നിങ്ങളുടെ മുന്നിലേക്കെത്താം. പക്ഷെ പലതും പോസിറ്റിവ് ആയവയാണ്. ഉടന്‍ തന്നെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമുണ്ടായേക്കാം. അങ്ങനെയെങ്കില്‍ ദീര്‍ഘകാലമായുള്ള ആഗ്രഹത്തിന്റെ, ലക്ഷ്യത്തിന്റെ പൂര്‍ത്തികരണം ഉണ്ടാകും. ഏത് സാഹചര്യവും നിങ്ങള്‍ക്ക് അനുകൂലമാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങള്‍ക്ക് മികച്ച ആശയങ്ങളും പദ്ധതികളും നല്‍കുന്നതിനായി ബുധന്‍ അനുകൂലമായ സ്ഥാനത്താണ്. ജോലി സ്ഥലത്തും, സമൂഹികമായി നിങ്ങളുടെ വ്യക്തിത്വം ഉയര്‍ത്തുന്നതിനായി കഠിനാധ്വാനം ചെയ്യുക. അന്തിമ തീരുമനങ്ങള്‍ പ്രതീക്ഷിക്കാനുള്ള സമയമല്ല. പകരം നിങ്ങളുടെ പ്രവര്‍ത്തന മണ്ഡലം വിപുലീകരിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അനശ്ചിതത്വം മാനസികാവസ്ഥയെ ബാധിക്കാനിടയുണ്ട്. ചില കരാറുകള്‍ ഉറപ്പിക്കുമ്പോളോ ചില ക്രമീകരണങ്ങല്‍ നടത്തുമ്പോളോ വിചിത്രമായൊന്നും തോന്നുകയില്ല. ചന്ദ്രന്‍ വൈകാരിക മേഖലകളുമായാണ് യോജിച്ച് നില്‍ക്കുന്നത്. ഒരു സാഹസികയാത്രയ്ക്ക് നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ഒരുപാട് പ്രതീക്ഷകള്‍ പാടില്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചന്ദ്രന്‍ മുന്നോട്ടുള്ള വഴിയാണ് കാണിക്കുന്നത്. ഇന്ന് നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പ്രതിഫലം ലഭിക്കും. സാമൂഹിക പ്രതിബദ്ധതകള്‍ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ചിലവ് കുറയ്ക്കുന്നതിനുള്ള തീരുമാനം എടുക്കാന്‍ നിങ്ങള്‍ക്ക് അധികാരമുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സുഹൃത്തുക്കളുടെ ഉദ്ദേശങ്ങളോ പെരുമാറ്റമോ നിങ്ങള്‍ തെറ്റദ്ധരിച്ചേക്കാം. ഗ്രഹങ്ങളുടെ രീതി നിങ്ങളുടെ ജാതകവുമായി നന്നായി ചേര്‍ന്നു നില്‍ക്കുകയാണ്. യാഥാർത്ഥ്യബോധം മുൻ‌കൂട്ടി സൂക്ഷിക്കുക. പെട്ടെന്നുള്ള തീരുമാനങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ തോന്നിയേക്കാം, പക്ഷെ പിന്നീട് വിഢിത്തമായിപ്പോയി എന്ന് തോന്നും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങള്‍ ജീവിതത്തില്‍ സ്വയം മൂന്നോട്ട് പോകുന്നയാളാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, ഭൂതകാലത്തെ ഓര്‍മകളാണ് നിങ്ങളുടെ ജീവതത്തിന്റെ ശക്തി. സഹപ്രവര്‍ത്തകരുമായുള്ള ഇടപാടുകളില്‍ വിധേയത്വം കാണിക്കുക, പ്രത്യേകിച്ചും പണം ഉള്‍പ്പെട്ടവയില്‍.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചില വ്യക്തികള്‍ നിങ്ങളുടെ പരിചരണം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ നിങ്ങള്‍ക്ക് സ്വന്തമായി പല ആവശ്യങ്ങലും ഉണ്ടെന്ന് അവര്‍ തിരിച്ചറിയുന്ന സമയമാണിത്. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന് ആളുകളെ ബോധ്യപ്പെടുത്തേണ്ട നിമിഷമായിരിക്കുന്നു. നിങ്ങളെ ഒരു ചവിട്ടിപോലെ കാണാന്‍ പങ്കാളികളെ അനുവദിക്കരുത്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today may 12 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today May 11, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com