നിങ്ങളുടെ ഇന്നത്തെ ദിവസം
സൂര്യൻ രണ്ട് ആശ്ചര്യകരമായ ചേർച്ചകളിലെത്തിച്ചേരുകയാണ്. ഒന്ന് നെപ്റ്റ്യൂണുമായും മറ്റൊന്ന് വ്യാഴവുമായും. വ്യക്തിപരമായ തലത്തിൽ ഇത് കുംഭം, തുലാം, മകര രാശിക്കാർക്കുള്ള അതിശയകരമായ സാധ്യതകൾ എടുത്തു കാട്ടുന്നു. രാഷ്ട്രീയ തലത്തിൽ അണിയറയിൽ വളരെ പ്രധാനപ്പെട്ട മുന്നേറ്റങ്ങളും ഒരുപക്ഷേ അടുത്ത വാരം ചില പ്രഖ്യാപനങ്ങളുമുണ്ടായേക്കാം.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
അടുത്ത വഴിത്തിരിവിനപ്പുറത്തെന്താണെന്ന കാര്യത്തിൽ നിങ്ങൾക്കൊരിക്കലും സമ്പൂർണമായി തീർച്ചയിലെത്താനാവില്ല. ഇത് അപരിചിതരെ കണ്ടുമുട്ടിയിരുന്ന ആ ക്ലാസിക് ദിനങ്ങളിലൊന്നാണ്. പക്ഷേ അവ നീണ്ടതും ഇരുണ്ടതുമാവുമോ? ശരി, നിങ്ങളുടെ സോളാർ ചാർട്ടിന്റെ വായനകൾ സൂചിപ്പിക്കുന്നത് അവ ഉയർന്നതാണെങ്കിലും ഇരുണ്ടതിനു പകരം തെളിച്ചമുള്ളവയായിരിക്കും. കണ്ണുകൾ തുറന്നുപിടിച്ചിരിക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സൂര്യൻ ശനിയുമായി പ്രാപഞ്ചിക ഏറ്റുമുട്ടലിലേക്ക് എത്തിച്ചേരുമ്പോൾ ഒരുകാര്യം തീർച്ചയാണ്; ഇത് അനൗപചാരികമായ എല്ലാ ബന്ധങ്ങളെയും ഔപചാരികമാക്കി മാറ്റേണ്ട സമയമാണ്. ഒപ്പം നിങ്ങളുടെ പങ്ക് എന്താണെന്ന് കൃത്യമായി നിർവചിക്കുക, നിങ്ങൾ എവിടെ നിൽക്കുന്നുവെന്ന് എല്ലാവരും മനസ്സിലാക്കും അപ്പോൾ. നിങ്ങളുടെ പ്രതിബന്ധതകൾ അറ്റത്ത് മാർദ്ദവമേറിയവയെങ്കിൽ എന്തെങ്കിലും മറവിയിലേക്ക് പോവാനൊരുങ്ങുന്നുണ്ടാവും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
വൈകാരികവും സാമൂഹികവുമായ ആനന്ദത്തിന് അത്യാവശ്യമായി പരിഗണിക്കേണ്ട കാര്യം എപ്പോൾ പിന്നോട്ട് മാറിനിൽക്കണമെന്നും പങ്കാളി നേതൃത്വമേറ്റെടുക്കണമെന്നും അറിയുക എന്നതാണ്. നിങ്ങളുടെ സ്വന്തം താൽപര്യങ്ങൾ ഒരുവശത്തേക്ക് മാറ്റിവയ്ക്കുക എന്നത് തുടരെ തുടരെ പ്രധാനപ്പെട്ടതാവും. ഒരുപക്ഷേ നിങ്ങൾ നങ്ങളുടെ സ്വാഭാവിക വിവേകത്തെ ആശ്രയിക്കേണ്ടിവരും, മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിനുളള ഇടം കുറക്കുകയും ചെയ്യേണ്ടിവരും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾക്ക് സാമ്പത്തികവും വ്യാവസായികവുമായ സമസ്യകളിൽ ശ്രദ്ധകൊടുക്കേണ്ടിവരുമ്പോൾതന്നെ അന്തർലീനമായ മാനസിക പ്രശ്നങ്ങളെക്കുറിച്ചും ബോധമുണ്ടാവേണ്ടത് ആവശ്യമാണ്. നിങ്ങൾ ചില വ്യക്തികളെക്കുറിച്ച് വിധി പറയുകയെന്നത് അതിൽ നിങ്ങളും തെറ്റായിരിക്കുകയും ചെയ്യും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ ചാർട്ടിലെ ദീർഘകാല ക്രമങ്ങൾക്ക് പക്വതയും ഉത്തരവാദിത്തവുമായും ശരിയായ കാര്യങ്ങൾ ചെയ്യുന്നതുമായും ബന്ധപ്പെട്ട് കുറേ കാര്യങ്ങളുണ്ടെങ്കിലും ഇന്നത്തെ നക്ഷത്രങ്ങൾക്ക് വ്യതിരിക്തമായ നിരുത്തരവാദപരമായ സ്വഭാവമാണ്.നിങ്ങൾ വേർപെട്ടുപോവാൻ തീരുമാനിച്ചാൽ ആ തിരഞ്ഞെടുപ്പ് നിങ്ങളുടേതായിരിക്കണം. അതിനകത്ത് നിൽക്കാനാവാത്തതിൽ മറ്റാരെയും കുറ്റപ്പെടുത്തരുത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ ശാരീരിക സ്വാസ്ഥ്യത്തെക്കുറിച്ച് കരുതുന്നതിനുള്ള ഉപകാരപ്രദമായ സമയമാണിത്. നിങ്ങളുടെ ഭക്ഷണക്രമീകരണത്തിൽ ഒഴിവാക്കേണ്ട ഒഴിവാക്കിയും വ്യായാമങ്ങൾ കൃത്യമാക്കിയും അത് ചെയ്യാം. അതിതീവ്രമായവയിലേക്കൊന്നും പോവേണ്ടതില്ല. യുക്തിസഹമായ മധ്യ പാത പിന്തുടരുക എന്നത് മാത്രമാണ് വേണ്ടത്. മറ്റുള്ളവർക്ക് നിങ്ങൾ മൂല്യവത്തായ റോൾ മോഡൽ ആയേക്കാം.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങൾ പ്രിയപ്പെട്ട ഒരു ആഗ്രഹത്തെ സ്വപ്നം കാണുകയാവും. പക്ഷേ കുടുംബ ഉത്തരവാദിത്തങ്ങൾ ഇടയിലുണ്ട്. കുട്ടികളോ നിങ്ങളേക്കാൾ ഇളവരോ ശ്രദ്ധ ആവശ്യമുള്ളവാരാണ്. ശക്തമായ ഒരു മാതൃക സൃഷ്ടിക്കുകയാണ് വേണ്ടത് വെറുതോ മോശം ചിന്തയിലേക്ക് പോവുന്നതിന് പകരം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾ തെളിഞ്ഞ ഒരു ഭാവി പ്രതീക്ഷിക്കുന്നു. ശുഭാപ്തി വിശ്വാസത്തിന്റേതായ ഒരു ഭാവമുണ്ട് ഇന്ന്. അത് പക്ഷേ രണ്ട് കാര്യങ്ങൾക്കിടയിലുള്ള തിരഞ്ഞെടുപ്പിലേക്ക് പോയേക്കാം. പ്രശ്നമെന്തെന്നാൽ അവ രണ്ടും സ്വകാര്യമെന്ന് തോന്നിയേക്കാം എന്നതാണ്. നിങ്ങളുടെ അപ്പക്കഷണം കിട്ടുകയെന്നതും അത് കഴിക്കുകയെന്നതും സാധ്യമല്ലെന്നുണ്ടോ? നക്ഷത്രങ്ങളുടെ സൂചന അങ്ങനാണ്.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
മറ്റുള്ളവരെക്കൊണ്ട് അവരുടെ പ്രതീക്ഷകളെയും ഭീതികളെയും കുറിച്ച് പറയിപ്പിക്കുക എന്നതിനും തീരുമാനമെടുക്കുന്നതിനും ഉപകാരപ്രദമായ സമയമാണിത്. നിങ്ങൾ അഭിമുഖങ്ങളിലോ മറ്റു സുപ്രധാന യോഗങ്ങളിലോ ആണെങ്കിൽ നിങ്ങൾ ഊർജസ്വലതയും സ്വാഭാവികതയും പ്രകടിപ്പിക്കേണ്ടതാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സാമ്പത്തിക കാര്യങ്ങൾ ഇപ്പോഴും പ്രധാനമാണ്, ചില തരം ഭിന്നതകൾ വരാനുള്ള വെല്ലുവിളിയുണ്ട്. മിക്കവാറും ഉച്ചയോടെ. നിങ്ങൾ നിങ്ങളുടെ സദാചാര്യ മൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്ക് താങ്ങാനാവാത്തതിലേക്ക് വ്യതി ചലിക്കുന്നതിനു പകരം. അത് പിന്നീട് പരിഗണക്കാനായേക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ ചാർട്ടിലെ ചന്ദ്രന്റെ സാന്നിദ്ധ്യം നിങ്ങൾ നിങ്ങളുടെ ധാർമിക അടിത്തറയും ആത്മവിശ്വാസവും വലിയ അളവിൽ ഉയർത്തുമെന്നാണ് കാണിക്കുന്നത്. മറ്റുളളവരെ അനുകമ്പയോടെ കാണാൻ ചന്ദ്രൻ നിങ്ങളെ നിർബന്ധിക്കുന്നു, അവരാണ് അവരുടെ കുഴി തോണ്ടിയതെന്നാലും.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങൾക്ക് ഇഷ്ടമുള്ളത്രയും സമയം നിങ്ങൾക്ക് വേണ്ടി ചിലവാക്കാം. നിങ്ങലെ മറ്റുള്ളവർ ഒരു മൂലയിലേക്ക് തള്ളാതിരിക്കട്ടെ. നിങ്ങൾക്ക് ഒരു പ്രത്യേക ജോലിയിലോ, പ്രചാരണത്തിലോ, ലക്ഷ്യത്തിലോ ഭാഗമാവാൻ പറ്റുന്നില്ലെങ്കിൽ വൈകാരിക ഭീഷണികൾക്ക് അടിപ്പെടാതിരിക്കുക. പകരം ഒരു കരാറിന് ശ്രമിക്കുക. നിങ്ങൾക്ക് അതിൽനിന്ന് എന്തെങ്കിലും കിട്ടുന്നുവെന്ന് തീർച്ചപ്പെടുത്തുക