Daily Horoscope May 11, 2022: വിചിത്രമായ മെർക്കുറി-നെപ്ട്യൂൺ പാറ്റേൺ ശുഭാപ്തിവിശ്വാസികളെയും അനുകൂലിക്കുന്നില്ല, എന്നാൽ കൃത്യവും കാര്യക്ഷമവും പ്രവർത്തനനിരതരുമായ എല്ലാവരെയും അനുകൂലിക്കുന്നു. സമാനമായ പാറ്റേണുകളോടെ ജനിച്ച രണ്ടുപേർ ഐസക് ന്യൂട്ടണും ആൽബർട്ട് ഐൻസ്റ്റീനും എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞരാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾക്ക് ആശയം ലഭിക്കും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ രാശിയിലുടനീളം ഗ്രഹങ്ങൾ രൂപപ്പെടുകയും അവയുടെ പാറ്റേണുകൾ പുനഃക്രമീകരിക്കുകയും ചെയ്യുന്നതിനാൽ ജ്യോതിഷ രൂപരേഖകള്‍ക്ക് വിധേയമായ ഒരേയൊരു അടയാളം നിങ്ങളുടേതല്ല. എന്നിരുന്നാലും, ഇപ്പോൾ നിങ്ങൾക്ക് വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ച് മറ്റാരെക്കാളും കൂടുതൽ പഠിക്കാനുണ്ട്. കൂടാതെ മിക്കവർക്കും പ്രയോജനം ലഭിക്കാനും ഇത് ഉപകരിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സാമൂഹികമായ കൂടിച്ചേരലുകളാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ, ആകർഷകമായ ചില കൂടികാഴ്ചകൾക്കും ഏറ്റുമുട്ടലുകൾക്കും സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങളും ഏറെ സവിശേഷമാണ്, ശരിയായ നീക്കങ്ങൾ നടത്താൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യകരമായ ലാഭം നേടാൻ കഴിയും.
Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങൾ അൽപ്പം സമ്മർദം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ഷോപ്പിങ്ങ് സ്ഥലത്തേക്കാൾ മികച്ച മാർഗമില്ല. എല്ലായിടത്തും ചിലവകള്ക്കും അംഗീകാരങ്ങള്ക്കുമുള്ള സമയമാണിത്. അതിനാൽ, ഒരു നിമിഷം പോലും കളയരുത്. കുടിശക മുഴുവന്‍ നിങ്ങള്‍ അടച്ചു തീര്‍ത്തു കഴിഞ്ഞു ഇനി പണം നല്‍കാനുള്ള സമയമാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ സാമ്പത്തിക സ്ഥിതി പരിഗണിക്കണം. പെൻഷൻ, സമ്പാദ്യം, ഇൻഷുറൻസ് തുടങ്ങിയവയില്‍ ശ്രദ്ധിക്കണെമെന്ന് അര്‍ത്ഥം. നിങ്ങളുടെ നക്ഷത്രങ്ങൾക്ക് വാങ്ങലുകളെക്കുറിച്ചും ദീർഘകാലത്തേക്ക് ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒന്നും പറയാനില്ല. പ്രണയത്തിന്റെ കാര്യത്തില്‍ മനസ് പറയുന്നതുപോലെ ചെയ്യുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
വേഗത കുറയ്ക്കുക, നിങ്ങളുടെ ഭാവിയെ കുറിച്ച് ശ്രദ്ധാപൂർവ്വം ഓർക്കുക. നിങ്ങൾ അടുത്ത നീക്കം നടത്തുന്നതിന് മുമ്പ് എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. എല്ലാവരും വാഴത്തൊലിയിൽ തെഞ്ഞി വീഴുകയാണ്, നിങ്ങൾ എല്ലാവരെയും അമിതമായി വിശ്വസിക്കുകയാണെങ്കിൽ ആദ്യം തെന്നി വീഴുന്നത് നിങ്ങളായിരിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾക്ക് കൂടുതൽ സാഹസികതയോ യാത്രാ പദ്ധതികളോ അന്തിമമാക്കാൻ അല്ലെങ്കിൽ വിദേശ ബന്ധങ്ങള്‍ വളർത്തിയെടുക്കാൻ ഉണ്ടെങ്കിൽ സമയം നഷ്ടപ്പെടരുത്. നിങ്ങൾ ബന്ധപ്പെട്ടാൽ ദൂരെയുള്ള കുടുംബാംഗങ്ങൾ സ്വീകരിക്കും, അതിനാൽ മുൻകൈയെടുത്ത് ബന്ധപ്പെടുക. നിങ്ങൾ സന്തോഷത്തോടെ പോലും ആശ്ചര്യപ്പെട്ടേക്കാം.
Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നാള് ഏത് തന്നെയായാലും ഈ രാശിയില്‍ ഉള്‍പ്പെടുന്നവര്‍ ഞെട്ടല്‍ നല്കുന്ന സംഭവങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഏത് തരത്തിലുള്ള വിമർശനങ്ങളെയും നേരിടാനുള്ള നിങ്ങളുടെ കഴിവാണ് നിങ്ങളുടെ ട്രംപ് കാർഡ്. നിങ്ങൾ അൽപ്പം അസ്വസ്ഥനായിരിക്കാം പക്ഷേ ശരിക്കും അതെല്ലാം എളുപ്പം മറികടക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾക്ക് പ്രധാനം മനസ്സമാധാനമാണ്, എന്നിട്ടും അത്തരമൊരു സന്തോഷകരമായ അവസ്ഥ കൈവരിക്കുന്നതിന്, കഴിഞ്ഞ കുറച്ച് മാസങ്ങളായി കെട്ടിപ്പടുക്കുന്ന വ്യക്തിപരമായ നിരാശകൾ നിങ്ങൾ കൈകാര്യം ചെയ്യണം. ഇപ്പോൾ പ്രസക്തമായ വിവരങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നതാണ് പ്രശ്നം.
Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ബുധനും ശുക്രനും ഈ നിമിഷത്തിൽ നിങ്ങളുടെ സാമൂഹിക ബന്ധങ്ങളെ സൂചിപ്പിക്കുന്ന രണ്ട് ഗ്രഹങ്ങളാണ്. നിങ്ങളുടെ ജാതകത്തിന്റെ നിഗൂഢവും സർഗ്ഗാത്മകവുമായ വിഭാഗങ്ങളിലാണ് അവ ഉള്ളത് എന്ന വസ്തുത സൂചിപ്പിക്കുന്നതെന്താല്, ഒന്നും തോന്നുന്നത് പോലെയല്ല എന്നാണ്. രണ്ടാഴ്ചത്തേക്ക് ഉത്തരങ്ങൾ ലഭ്യമായേക്കില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിലവിലെ ഗ്രഹ പ്രവർത്തനം, പ്രത്യേകിച്ച് ബുധനും ശനിയും തമ്മിലുള്ള അനിശ്ചിതത്വ ബന്ധം സ്വാധീനം ചെലുത്തുന്നു. ഇപ്പോൾ കാര്യങ്ങൾ സാവധാനത്തിൽ എടുക്കാനും കഴിഞ്ഞ വർഷം നടന്ന വിവിധ അപ്രതീക്ഷിത സംഭവവികാസങ്ങളുമായി പൊരുത്തപ്പെടാനും അത് നിങ്ങളെ പ്രേരിപ്പിക്കുന്നു.
Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഉയർന്ന തത്വങ്ങളാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തി. നിങ്ങളുടെ സ്വന്തം വിശ്വാസങ്ങളെ ചോദ്യം ചെയ്യുക, എന്നാൽ നിങ്ങളെ ദുർബലപ്പെടുത്താനോ നിലവാരം താഴ്ത്താൻ പ്രേരിപ്പിക്കാനോ മറ്റുള്ളവരെ അനുവദിക്കരുത്. ഈ നിമിഷത്തിൽ അടിസ്ഥാന സമ്മർദങ്ങൾ വളരെ അനിശ്ചിതത്വത്തിലാണ്, എന്നാൽ തീർത്തും നിസ്വാർത്ഥമായി നിങ്ങളുടെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങള്‍ക്ക് പോരായ്മകള്‍ ഉള്ളതായി തോന്നുന്നില്ല. കുടുംബ ക്രമീകരണങ്ങളോ വീട് മെച്ചപ്പെടുത്തുന്നതിനോ മുന്നോട്ട് പോകാതിരിക്കാന്‍ ഒരു കാരണവും കാണാൻ കഴിയുന്നില്ല. നിങ്ങൾ ലാഭകരമായ ഒരു നിക്ഷേപം നടത്താതിരിക്കാനുള്ള കാരണമൊന്നില്ല.
