നിങ്ങളുടെ ഇന്നത്തെ ദിവസം
ഇന്ന് കർക്കിടകത്തിന്റെ സ്വാധീനമുള്ള ദിവസമാണ്. നിങ്ങൾ ശ്രദ്ധിക്കണം എന്നാണ് എന്റെ അഭിപ്രായം. നിങ്ങൾ റിസ്ക് എടുക്കാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിലാണെങ്കിൽ, അപടകം സംഭവിക്കാനുള്ള എല്ലാ വഴികളും അടച്ചിടാൻ ഉറപ്പുവരുത്തുക എന്നത് മാത്രമാണ് എനിക്ക് പറയാനുള്ളത്. വീട്ടിൽ വീട്ടുകാരോടൊപ്പം ചേർന്നിരിക്കാൻ ഏറ്റവും നല്ല സമയം കൂടിയാണിത്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
എല്ലാതരത്തിലുള്ള ജ്യോതിഷ സമ്മർദങ്ങളിൽ നിന്നും മുക്തമായി ഇരിക്കാൻ സാധിക്കുന്ന അപൂർവ ദിവസങ്ങളിൽ ഒന്നാണിത്. ഇത് നിങ്ങളിൽ പലർക്കും സ്വാഗതാർഹമാണ്. വരുന്ന ദിവസങ്ങൾ വൈകാരികത നിറഞ്ഞതാകും. അതിനാൽ ഇപ്പോൾ പരമാവധി ഫ്രീയായി ഇരിക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വളരെ ആഗ്രഹങ്ങളോടെ തുടങ്ങുന്ന ഒരു ആഴ്ചയായിരിക്കും ഇത്. നിങ്ങൾ ഇന്നയിന്ന കാര്യങ്ങൾ ചെയ്യണമെന്നും പറയുന്ന ഒന്നും ഇന്ന് നിങ്ങളുടെ രാശിയിൽ ഇല്ല. എന്നാൽ നിങ്ങൾ ചെയ്യുന്ന കാര്യമെന്തോ അതിനുള്ള പ്രതിഫലം ലഭിക്കുമെന്നതിൽ തർക്കമില്ല.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ധനകാര്യത്തിന് രാശിയിൽ മുമ്പത്തേതിനേക്കാൾ പ്രാധാന്യം കുറവാണെങ്കിലും, നിങ്ങൾ പരിശ്രമിച്ച് മുന്നോട്ട് പോക്കണം, കാരണം നൂതന പദ്ധതികൾ പണം വാഗ്ദാനം ചെയ്യുമെന്ന് തെളിയിക്കും. ധനകാര്യത്തിലും, പ്രണയത്തിലെന്നപോലെ, ദീർഘകാല പദ്ധതികൾ മികച്ചതാണ്. സംശയത്തോടെ നിങ്ങൾ അത്ഭുതകരമായ വാഗ്ദാനങ്ങൾ സ്വീകരിക്കണം
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിലവിലെ വൈകാരിക അവസ്ഥകളുടെ അനന്തരഫലം നിങ്ങളുടെ ജീവിതത്തിൽ ആവർത്തിച്ച് അനുഭവപ്പെടും. അതിന് നിങ്ങൾ ബാധ്യസ്ഥരാണ്. ഏകദേശം നാലഞ്ച് മാസത്തിനുള്ളിൽ നിങ്ങൾക്ക് ഞാൻ പറയുന്ന കാര്യങ്ങൾ മനസിലാകും. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യാൻ ഈ പറഞ്ഞത് മനസിൽ വയ്ക്കുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
അടുത്ത ദിവസങ്ങളിൽ പങ്കാളികളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും. നിങ്ങൾ അവർക്ക് കുറച്ചുകൂടി പ്രാധാന്യം നൽകും. ഭൂതകാലത്തിന്റെ എല്ലാ അനിശ്ചിതത്വവും ആശയക്കുഴപ്പവും അവസാനിച്ചുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളെ രക്ഷപെടാൻ കഴിയാത്തവണ്ണം കുരുക്കിലാക്കിയിരിക്കുകയാണെന്ന് മറ്റുള്ളവർ ചിന്തിക്കും, പക്ഷെ അവർ തീർത്തും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഇടവം രാശിക്കാരെ പോലെയാരും ഒരു പ്രശ്നം കടന്നു പോകുന്നത് വരെ കാത്തിരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയില്ല. നിങ്ങൾ എപ്പോഴത്തെയും പോലെ ഒരുപോറൽ പോലുമില്ലാതെ ഇതിൽ നിന്നും പുറത്ത് വരും. എന്നാൽ അടുത്ത ആഴ്ച്ചകാലത്തിൽ നിങ്ങളുടെ വലിയൊരാഗ്രഹം പ്രതികൂലമായ സാഹചര്യം നേരിടും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
വിവാദപരമായ വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നതിനു മുൻപ് കുറച്ച് സമയമെടുക്കുക. നിങ്ങൾക്കെന്താണ് പറയാനുള്ളതെന്ന് മറ്റുള്ളവർ കേൾക്കാൻ തയ്യാറായിട്ടുണ്ടാവില്ല. നിങ്ങളുടെ മേഖലയിൽ നിങ്ങൾ വളരെ മുന്നിലാണെന്നത് നിങ്ങൾക്ക് സുഗമമായി മുന്നോട്ട് പോകാനുള്ള വഴികളൊരുക്കും. എന്തുതന്നെയായാലും നിങ്ങളുടെ ചാന്ദ്ര നിര നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്, അതിൽ നിങ്ങൾക്ക് ആശ്വാസം എടുക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾ ആരെയെങ്കിലും കുറിച്ചോർത്ത് ഇച്ഛാഭംഗം നേരിടുകയും, ഒടുവിൽ ഈ വൈകാരികമായ കാര്യങ്ങൾ ഒന്നും തന്നെ നടപ്പാകിലയെന്ന് പ്രതീക്ഷ നഷ്ടപ്പെടുത്തിയിട്ടുമുണ്ടെങ്കിൽ, നിങ്ങൾക്ക് സന്തോഷിക്കാനുള്ള സമയം എത്തിയിരിക്കുന്നു. നിങ്ങളുടെ ചാർട്ടിലെ ശുക്രന്റെ സാന്നിധ്യം നിങ്ങൾക്ക് ഏറ്റെടുക്കാൻ ആകുന്നതിനേക്കാൾ കൂടുതൽ പ്രണയം നിങ്ങളിലേക്ക് എത്തിക്കുകയും, അതോടൊപ്പം തന്നെ പുതിയ സുഹൃത്തുക്കളെയും, സാമൂഹിക സാഹചര്യങ്ങളെയും നിങ്ങൾക്ക് പ്രദാനം ചെയുകയും ചെയ്യും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ നടത്തിയ ചില വിട്ടുവീഴ്ചകളെ കുറിച്ച് നിങ്ങൾക്ക് പശ്ചാത്താപം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങളുടെ നിലപാടുകളിൽ വഴക്കം ഉണ്ടാവുകയും, പുതിയ നിര്ദ്ദേശങ്ങളില് താല്പര്യം കാണിക്കുകയും ചെയുമ്പോൾ കുറേ കാലമായി ചലനമില്ലാതെ കിടന്ന കാര്യങ്ങളിൽ മാറ്റമുണ്ടാകും. നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രതിസന്ധി മാറ്റുന്നതോടെ നിങ്ങൾ മറ്റുള്ളവരുടെ ജീവിതം കൂടെ സുഗമമമാക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
കഴിഞ്ഞ കുറെ മാസങ്ങളായി നടക്കുന്ന ചില പ്രശ്നങ്ങൾ കാരണം നിങ്ങൾ കുറേക്കൂടെ നേരായ രീതിയിൽ സംസാരിക്കുകയും, ഇടപഴകുകയും ചെയ്യുന്നു, പക്ഷേ ഇപ്പോഴും ഒന്നോ രണ്ടോ വിവരങ്ങൾ മറച്ചു പിടിക്കേണ്ടതായിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം. സംരംഭങ്ങളെ നിങ്ങൾ തന്നെ കൈക്കലാക്കുക, പങ്കാളികളെ ഒപ്പം കൂട്ടുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ആകർഷണീയത നിറഞ്ഞ നിങ്ങളുടെ ഗ്രഹങ്ങളുടെ അധിപനായ ശുക്രൻ നിങ്ങളുടെ ചാർട്ടിന്റെ സൂക്ഷമത നിറഞ്ഞ മേഖലയിലൂടെ സഞ്ചരിക്കുന്നു. നിങ്ങളുടെ ദൈനംദിന കാര്യക്രമങ്ങളെ ഭരിക്കുന്നത് നിർമലമായ വികാരങ്ങളും പ്രണയവുമാണെന്നു താമസിക്കാതെ തന്നെ നിങ്ങൾ തിരിച്ചറിയും. ഒരു സംശയ൦ താമസിക്കാതെ തന്നെ പരിഹരിക്കപ്പെടും.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങളുടെ ചില വ്യക്തിപരമായ ആഗ്രഹങ്ങളിൽ നിന്നും, ലക്ഷ്യങ്ങളിൽ നിന്നും വെല്ലുവിളികളുയർത്തുന്ന ഗ്രഹങ്ങള്ക്ക് പോലും നിങ്ങളെ പിന്നിലേക്ക് വലിക്കാൻ സാധിക്കില്ല. അടുത്ത കുറച്ച് ദിവസങ്ങളിൽ പറയപ്പെടാൻ പോകുന്ന കാര്യങ്ങൾ പൂർവ്വകാലങ്ങളിൽ ഉണ്ടായ ഇച്ഛാഭംഗങ്ങളെ ഇല്ലാതാക്കും. അത് തന്നെ നല്ല വർത്തയാകും.