Horoscope Today May 10, 2021: തിങ്കളാഴ്ചകള് കുട്ടികളുടെ തിളങ്ങുന്ന മുഖം പോലെയാണ്. നിങ്ങള്‍ക്ക് അറിയുമോ എന്നതില്‍ എനിക്ക് സംശയം ഉണ്ട്. ഞാന്‍ എന്റെ പഴയ ജ്യോതിഷ പുസ്തകങ്ങളില്‍ നോക്കി. തിങ്കളാഴ്ചകള് ഭരിക്കുന്നത് ചന്ദനാണ്. ഈ ദിവസങ്ങളില്‍ ജനിക്കുന്നവര്‍ക്ക് പൂര്‍ണ ചന്ദ്രനെ പോലെ വലിയ വൃത്താകൃതിയിലുള്ള തിളങ്ങുന്ന മുഖമായിരിക്കും. ഇത് അവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
പങ്കാളിത്തത്തിലെ പിരിമുറുക്കങ്ങള്‍ വരും ആഴ്ചയില്‍ വലിയ മാറ്റത്തിനുള്ള ശക്തിയാകും. കഴിയുന്നത്ര ലളിതമായ ഇടപെടലിലൂടെ സാധാരണയായി നിങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളെ ഒഴിവാക്കുന്നതിനുള്ള സമയമാണിത്. ബിസിനസുമായി ബന്ധപ്പെട്ട് വലിയ മുന്നേറ്റം നടത്താനുള്ള സാധ്യത കാണുന്നു.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ പ്രണയ നക്ഷത്രം കൂടുതല്‍ ശക്തിയോടെ വളരുന്ന സമയമാണ്. എന്നാല്‍ ഇച്ഛാശക്തിയുടെ കാര്യത്തില്‍ പങ്കാളിക്ക് മേല്‍കൈ ഉണ്ടാകും. സഹായിക്കാന്‍ കഴിയാത്തൊരു സാഹചര്യം സ്വീകരിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാകും. മാറ്റം ഉണ്ടാകാന്‍ അടുത്ത ആഴ്ച വരെ കാത്തിരിക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്കുള്ള താല്പര്യം അടുത്ത വര്‍ഷത്തിലും പല അവസരങ്ങളില്‍ ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ പിന്നീട് ഒരുപാട് സമയം ചിലവഴിക്കേണ്ടി വരില്ല. ചന്ദ്രനില്‍ നിന്നുള്ള സഹായം വീട്ടിലേക്കുള്ള വഴി എളുപ്പമാക്കുന്നു.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാ ജോലികളും പൂര്‍ത്തിയാക്കാനുള്ള ആഴ്ചയാണ് ഇത്. വീടിന്റെ ക്രമീകരണത്തെക്കുറിച്ച് ഉണ്ടാകുന്ന അവ്യക്തതകളാല്‍ നിങ്ങളുടെ പരിപാടികള്‍ പുനക്രമീകരിക്കേണ്ടി വരും. പക്ഷെ ശുക്രനും, ചൊവ്വയും നല്കുന്ന നിരുപാധികമായ പിന്തുണ കാരണം നിങ്ങള്‍ സുരക്ഷിതമായ നിലയിലാണ്.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഗാര്‍ഹികമായ മെച്ചപ്പെടുത്തലുകളുമായി മുന്നോട്ട് പോകും. അത്യാവശ്യ സാഹചര്യത്തില്‍ ബാധ്യതകള്‍ക്കായി സമയം മാറ്റി വക്കും. നിങ്ങളുടെ സ്വന്തം താല്പര്യങ്ങള്ക്ക് പരിചരണം നല്‍കുന്നതിലൂടെ കുടുംബ ബന്ധങ്ങള്‍ക്കും പ്രയോജനം ലഭിക്കും. എങ്കിലും ചില രഹസ്യങ്ങള്‍ നിങ്ങളെ സംശയ നിഴലിലാക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വരും ദിവസങ്ങളില്‍ ഗ്രഹങ്ങളുടെ ക്രമീകരണം പ്രീതിപ്പെടുത്തുന്നതാണ്. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കുക. വ്യക്തിഗതമായ പൂര്‍ണത കൈവരിക്കാന്‍ ഇത് സഹായിക്കും. ജോലിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ നിങ്ങള്‍ അവധിയിലായിരിക്കുന്നതാണ് ഉചിതം. അവസരം ലഭിക്കുകയാണെങ്കില്‍ നഷ്ടമായതൊക്കെ തിരിച്ചു പിടിക്കാനുള്ള സമയവുമാണ്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങളുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ നല്ലതിന് വേണ്ടിയായിരുന്നോ എന്ന് സ്വയം ചോദിക്കുക. നിങ്ങളിപ്പോള്‍ ശരിയായ ദിശയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. കുറച്ച് കരുതല്‍ ഉണ്ടെങ്കില്‍ ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ മനോവീര്യം ഉയർത്തുന്നതിനും സാമ്പത്തിക മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നതിനും ബുധന്റെ സാന്നിധ്യം പര്യാപ്തമാണ്. വിജയത്തിനായി ശരിയായ വ്യവസ്ഥകൾ സൃഷ്ടിക്കേണ്ടത് നിങ്ങളാണ്. ഒരു ആഭ്യന്തര പ്രശ്നം ഉടന്‍ തന്നെ സംഭവിക്കേണ്ടതാണ്. പക്ഷെ താമസിക്കും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
മുൻകാലങ്ങളിൽ നിങ്ങളുടെ പുരോഗതില്‍ ഉണ്ടായ തടസ്സങ്ങൾ കുറച്ചുകാലം മുമ്പ് ശക്തമായി കൈകാര്യം ചെയ്യേണ്ടതായിരുന്നു. നിങ്ങൾ ഇപ്പോഴും പുരോഗതിയില്‍ താമസം നേരിടുകയാണെങ്കില്‍, നിങ്ങള്‍ ചെയ്യുന്നത് തെറ്റാകാനാണ് സാധ്യത. സ്വയം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക, സമൂഹത്തെ ബഹുമാനിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
പോയ ദിവസങ്ങളില്‍ ഉണ്ടായ വലിയ സമ്മര്‍ദങ്ങളില്‍ കുറവനുഭവപ്പെടും. നിങ്ങളുടെ നേട്ടങ്ങളെ അഭിമാനത്തോടെ തിരിഞ്ഞു നോക്കാന്‍ കഴിയും. ചെറിയ നേട്ടമാണെങ്കിലും നിങ്ങളുടെ അറിവും പരിചയസമ്പത്തും വര്‍ദ്ധിച്ചിട്ടുണ്ട്. ചില ചട്ടങ്ങള്‍ മാറ്റിയാല്‍ സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇന്നത്തെ സംഭവങ്ങള്‍ കഠിനാധ്വാനത്തിന്റെ കാര്യത്തിൽ നിങ്ങളുടെ യോഗ്യത തെളിയിക്കാനുള്ള അവസരമായി കാണുക. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറരുത്, നിങ്ങൾ മടിയനും സ്വാര്ത്ഥനുമാണെന്ന് ആരോപിച്ചവരെല്ലാം തെറ്റാണെന്ന് തെളിയിക്കും. ധാര്‍മ്മീകമായി ഉയര്‍ന്ന സ്ഥാനം നിങ്ങള്‍ക്ക് ലഭിക്കും.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
സഹായകരമായ ജ്യോതിഷ ക്രമീകരണങ്ങള്‍ നിങ്ങള്‍ കാത്തിരിക്കുന്ന അവസരങ്ങള്‍ സൃഷ്ടിക്കും. അവ ആഭ്യന്തരമായോ, സാമൂഹികമായോ, തൊഴില്പരമായതോ ആകാം. ശരീയായ നീക്കങ്ങള്‍ നടത്തിയാല്‍ മാത്രമെ പൂര്‍ണതയില്‍ എത്താന്‍ സാധിക്കു. നിങ്ങള്‍ ഇപ്പോഴും ഒരു രഹസ്യം സൂക്ഷിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം കാലം ഇത് തുടരാതിരിക്കാൻ ഒരു കാരണവും കാണുന്നില്ല.