Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

Horoscope Today May 11, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 11, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today May 11, 2021: വെല്ലുവിളികള്‍ നിറഞ്ഞ ദിവസങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാവര്‍ക്കുമുള്ള എന്റെ ഉപദേശം ഇതാണ്, ശാന്തത പാലിക്കുക, അനാവശ്യമായി പ്രകോപിതരാകാതിരിക്കുക. സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് അനുകൂല്യം നല്‍കുക. അഭിപ്രായ വ്യത്യാസങ്ങളെ പരസ്പര വിശ്വാസത്തിലേക്കും സൃഷ്ടിപരമായ വളര്‍ച്ചിയിലേക്കും നയിക്കാനുള്ള നല്ല മാര്‍ഗമാണിത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ദീര്‍ഘകാലത്തേക്കുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനുള്ള സമയമാണിത്. പദ്ധതികളില്‍ പങ്കാളികളെ ഉള്‍പ്പെടുത്തുന്നതും, ബിസിനസ് കാര്യങ്ങള്‍ സംത്യപ്തിയോടെ ചെയ്യുന്നതും നിങ്ങളുടെ വിജയത്തിന് ആവശ്യമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ബുധനും ശുക്രനും തമ്മിലുള്ള ആത്മബന്ധം സങ്കീര്‍ണമായൊരു പ്രശ്നം പരിഹരിക്കാന്‍ സഹായിക്കും. സുഹൃത്തുക്കള്‍ നിങ്ങളുടെ നല്ല രീതികളെ പരിഗണിക്കും, നിങ്ങള്‍ യുക്തിസഹമായി ശ്രദ്ധിക്കാന്‍ തയാറാകുകയും ചെയ്യും. നിയമപരമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധ ചെലുത്തുക, നിയമം വളച്ചൊടിക്കാനുള്ള പ്രലോഭനങ്ങളെ ഒഴിവാക്കുന്നതായിരിക്കും ഉത്തമം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഗാര്‍ഹികമായുള്ള പുനക്രമീകരണങ്ങളിലെ ചില പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളണം. സമീപകാലത്ത് ഉണ്ടായിട്ടുള്ള പുരോഗതി നിങ്ങളെ എങ്ങോട്ടാണ് നയിക്കുന്നത് എന്നതില്‍ ധാരണ ഉണ്ടാകണം. യുക്തിസഹമായ വാദങ്ങളെക്കാള്‍ ഭാവനയും അവബോധവുമായിരിക്കും കൂടുതല്‍ ഉപയോഗപ്രദമാകുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ശുക്രനും ചൊവ്വയും വളരെ സജീവമായിരിക്കുമ്പോള്‍, നിങ്ങള്‍ എപ്പോഴും മുന്നിലെത്തും. തൊഴില്‍പരമായ സമ്മര്‍ദങ്ങളെ അതിജീവിക്കും. ജോലിക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ കുറയുകയും ചെയ്താല്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകാനിടയുണ്ട്. സന്തുലിതമായ രീതിയില്‍ എല്ലാ കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ രാശിയുമായി ചന്ദ്രനുള്ള ബന്ധം ഏറ്റവും അടുത്ത ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കും. ഇന്ന് വിശ്രമം ഇല്ല എന്ന തോന്നലുണ്ടെങ്കില്‍, നിങ്ങളുടെ ഊര്‍ജം ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഭവനത്തിലെ അനിശ്ചിതത്വങ്ങള്‍ ജീവിതത്തിലെ പ്രധാനപ്പെട്ട മേഖലകളെ ദുര്‍ബലപ്പെടുത്തുന്നതിന് കാരണമാകാന്‍ അനുവദിക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇപ്പോള്‍ തിരക്കുള്ള നിമിഷങ്ങളാണ്. കൂടുതല്‍ ജോലി ചെയ്യുന്നതിനുള്ള ഫലം ലഭിക്കും. പക്ഷെ വാരാന്ത്യത്തില്‍ കൈകള്‍ ശൂന്യമാകും. അമിതമായി പണം ചിലവഴിക്കുന്നു എന്ന മുന്നറിയിപ്പ് ലഭിക്കുകയാണെങ്കില്‍ അവഗണിക്കരുത്. വരുമാനം ഇനിയും വര്‍‍ദ്ധിക്കുമെന്ന പ്രതീക്ഷ ആത്മവിശ്വാസം നല്‍കിയേക്കാം. എന്നാല്‍ ഒന്നും അമിതമാകരുത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങള്‍ക്ക് പ്രയോജനകരമായ രീതിയിലാണ് സൂര്യന്റെ കടന്നുപോകല്‍. എന്നാല്‍ ചെറിയ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാനിടയുണ്ട്. സാഹചര്യങ്ങളിലെ വസ്തുതകളോട് കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ നേരായ വഴിയില്‍ തുടരാനാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മടുപ്പിക്കുന്നതാണെങ്കിലും പതിവു കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് തുടരേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള സാധ്യതകള്‍ ഉണ്ട്. ദിവസത്തിന്റെ അവസാനം നിങ്ങളുടെ മനസില്‍ ചിന്തകള്‍ അലയിടിക്കാം. പഴയ ഒരു ചോദ്യത്തിന് നാടകീയമായ ഉത്തരം നിങ്ങള്‍ക്ക് ലഭിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വ്യക്തിപരമായതും സാമ്പത്തികവുമായ ചില പദ്ധതികളുടെ പ്രത്യാഘാതങ്ങളെ പരിഗണിക്കേണ്ട സമയമാണ്. നിയമപരമായ എല്ലാ വിവരങ്ങളും അടുത്ത മാസത്തിന് മുന്‍പ് ശേഖരിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ വൈകാരികമായ ജീവിതം ചിലവേറിയതാണെന്ന് തോന്നുന്നു. ഒരു പ്രത്യേക വ്യക്തി നിങ്ങളെ ദാനശീലം അര്‍ഹിക്കുന്നുണ്ടോ എന്നതില്‍ തീരുമാനം എടുക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അടുത്ത ഒന്നോ രണ്ടോ മാസത്തില്‍ ഒരു ഏകാകിയെന്നതിനേക്കാള്‍ ഒരു കൂട്ടത്തിന്റെ ഭാഗമായാണ് നിങ്ങള്‍ സ്വയം കാണുന്നതെങ്കില്‍ പ്രവ‍ൃത്തികള്‍ മെച്ചപ്പെട്ടതാകും. നിങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണ ആവശ്യമായ അവസരങ്ങള്‍ ഉണ്ടാകാം, പക്ഷെ നിലവില്‍ സാമ്പത്തിക പിന്തുണ ഉറപ്പ് വരുത്തു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ നിലവിലുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ രാശിയെ ചന്ദ്രന്‍ സഹായിക്കുമ്പോള്‍, നിങ്ങളുടെ വൈകാരിക അവബോധം ഉയരും. നിങ്ങള്‍ക്ക് എതിരായി പലതും തിരി‍ഞ്ഞതായി തോന്നും. വൈകാരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വാക്വാദങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഉചിതമായ ദിവസമായിരിക്കില്ല. ജോലിയില്‍ നിന്ന് മാറുകയാണെങ്കില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പ്രണയത്തിനോടുള്ള തീവ്രത നിങ്ങളെ ഏകാന്തതയിലാക്കുന്നു. എന്നാല്‍ ഈ സമയങ്ങളില്‍ നിങ്ങളോട് അടുത്ത ബന്ധമുള്ള ആരെങ്കിലും നിങ്ങളെ മനസിലാക്കാനും കൂടെ നില്‍ക്കാനുമുള്ള സാധ്യതകള്‍ ഉണ്ട്. നിങ്ങള്‍ക്ക് സമ്മര്‍ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അടുത്ത രണ്ട് ദിവസത്തേക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങളെ മാറ്റി നിര്‍ത്തുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today may 1 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today May 10, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com