Daily Horoscope May 08, 2023: ഇന്നത്തെ ചാന്ദ്ര വിന്യാസത്തിൽ നിന്ന് കന്നി രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും. എന്നാൽ അവർ പതിവിലും അൽപ്പം കൂടുതൽ വൈകാരികം ആയിരിക്കാം. അവരോട് നല്ല രീതിയിൽ പെരുമാറുക എന്നതാണ് എന്റെ ഉപദേശം. അവരെ നിങ്ങളുടെ പക്ഷത്തായിരിക്കുക. അവരോട് മോശമായി പെരുമാറിയാലും അവർ ഒന്നും പറഞ്ഞേക്കില്ല, പക്ഷേ അവരോട് നന്നായി പെരുമാറാന്‍ ശ്രമിക്കുക.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇന്നത്തെ സജീവമായ ഗ്രഹചിത്രം നിങ്ങള്‍ക്ക് അനുകൂലമാണ്. എന്നിരുന്നാലും, നിങ്ങളുടെ യഥാർത്ഥ വികാരങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ, അല്ലെങ്കിൽ അവയെക്കുറിച്ച് ചിന്തിക്കാൻ പോലും ധൈര്യപ്പെടുകയാണെങ്കിൽ മുഴുവാനായും പുറത്തേക്ക് എത്തും. തെറ്റായ കാര്യങ്ങള്‍ക്കായി നിങ്ങൾ പണം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സാമ്പത്തിക കാര്യത്തില്‍ ലാഭമുണ്ടായേക്കും. എന്നിരുന്നാലും, ഒരു അത്ഭുതകരമായ അവസരം ദൃശ്യമാകുന്ന വേഗത്തിൽ തന്നെ അപ്രത്യക്ഷമാകുന്ന സമയങ്ങളിൽ ഒന്നാണിത്. ദിവസം കഴിയുന്തോറും പങ്കാളികളിൽ നിന്നുള്ള എതിർപ്പുകൾ കുറയും, അതിനാൽ നിങ്ങളെ ശല്യപ്പെടുത്തുന്ന ഒരാൾ നിശബ്ദമായേക്കും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണ്, എന്നാൽ ഉത്തരവാദിത്തത്തിനുള്ളതല്ല. എല്ലാ കാര്യങ്ങള്‍ക്കും ധൈര്യം ആവശ്യമാണ്, കാരണം നിങ്ങൾ ഭാവിയിൽ മറ്റുള്ളവരെ വിശ്വസിക്കാൻ പഠിക്കേണ്ടതുണ്ട്. എനിക്കറിയാം അത് ബുദ്ധിമുട്ടാണ്, പക്ഷേ അത്യന്താപേക്ഷിതമാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
സ്വപ്നങ്ങളുടെ സാധ്യത ഇപ്പോൾ ഉയരത്തിലാണെന്ന് തോന്നുന്നു. വഞ്ചനയുടെ ഒരു അംശം ഉണ്ടായിരിക്കാം, എന്നാൽ നിങ്ങളുടെ ആദർശപരമായ പ്രവണതകൾ വളരെ ശ്രദ്ധേയമാണ്. മെച്ചപ്പെട്ട ലോകത്തെ സൃഷ്ടിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ ഒരു നിമിഷം പ്രണയത്തിലായേക്കാവുന്ന സമയങ്ങളിൽ ഒന്നാണിത്. തുടർന്ന് പ്രണയത്തിൽ നിന്ന് അടുത്ത ഘട്ടത്തിലേക്കും കടക്കും. ഏറ്റവും കുറഞ്ഞത് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ മാറ്റുകയും ഇടപഴകലുകൾ പുനഃക്രമീകരിക്കുകയും വേണം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
തൊഴില്‍ മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക. ഒരു പ്രധാന അവസരം വളരെ വേഗത്തിൽ വരുകയും പോകുകയും ചെയ്യും. നിങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്ന് നിങ്ങൾ എപ്പോഴും കരുതുന്ന ഒരു ഉത്തരവാദിത്തത്തെ ഒഴിവാക്കാനുള്ള അവസരം പോലും നിങ്ങൾക്ക് ഉണ്ടായേക്കാം. എന്നാൽ നിങ്ങൾ ശരിക്കും സ്വതന്ത്രനാകാൻ ആഗ്രഹിക്കുന്നുണ്ടോ? അതായിരിക്കാം നിങ്ങൾ കണ്ടെത്താൻ പോകുന്നത്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
യാത്ര ചെയ്യാനോ മറ്റെവിടെയെങ്കിലും പോകാനോ ഉള്ള ആഗ്രഹം ഒഴിവാക്കാനാകില്ല. ഒരു നിമിഷം കൊണ്ട് പറന്നുയരാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടെങ്കിൽ അത് ചെയ്യുക. അല്ലാത്തപക്ഷം, നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചെറിയ പ്രചോദനം കൊണ്ടുവരാൻ കഴിയുന്ന എല്ലാ വഴികളും കണ്ടെത്തേണ്ടിവരും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
പണം ലോകത്തെ കറക്കുന്നു. പണം സംസാരിക്കില്ല, പക്ഷെ ചെയ്യും, ഇതാണ് നിങ്ങളുടെ ഇന്നത്തെ മാനസികാവസ്ഥ. എന്നിരുന്നാലും, അൽപ്പം ശ്രദ്ധാപൂർവമായ മുൻകരുതൽ ഏത് പ്രശ്‌നത്തെയും ഒഴിവാക്കും എന്നതാണ് വസ്തുത.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഇന്ന് എല്ലാം നന്നായി പോകുന്നതായി തോന്നുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് എന്തൊ നഷ്ടമായിട്ടുണ്ട്. പക്ഷേ, ആസന്നമായ പ്രതിസന്ധിയുടെ എന്തെങ്കിലും സൂചനകൾ ഉണ്ടെങ്കിൽ, അവയെ അഭിമുഖീകരിക്കുക, നിങ്ങൾക്ക് കഴിയുന്നത്ര പരിശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ തോളിലെ ഭാരം കുറയും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ദൈനംദിന ജോലികൾ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു എല്ലാം. ജോലി മാറാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. സമ്മർദ്ദം വര്‍ധിക്കുന്നതിന് മുമ്പ് ജോലികൾ കൈകാര്യം ചെയ്യുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
കുറഞ്ഞത് രണ്ട് തീരുമാനങ്ങള്‍ മാറ്റാന്‍ തയ്യാറാകുക. നിങ്ങളുടെ മനസ് മാറ്റാന്‍ നിങ്ങൾക്ക് ആവശ്യമുള്ളത്ര സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വ്യക്തിഗത വികസനത്തിൽ ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്, മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്നോ പ്രതീക്ഷിക്കുന്നതെന്നോ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ ആരെയാണ് ഇഷ്ടപ്പെടുന്നത്, എവിടെയാണ് താമസിക്കാൻ ആഗ്രഹിക്കുന്നത്, ജോലിക്ക് വേണ്ടി എന്തുചെയ്യണം, ഇവയെല്ലാം നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. തീർച്ചയായും പ്രധാനപ്പെട്ട ചോദ്യങ്ങളാണിവ. ഇന്ന് നിങ്ങൾ ചെയ്യുന്നതെന്തും നാളെ നിങ്ങൾക്ക് പഴയപടിയാക്കാനാകും.