Latest News

Horoscope Today May 08, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 08, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today May 08, 2021: ഒരു വിചിത്രമായ കാര്യം, ഇത് ഞാൻ നിങ്ങളുമായി നേരത്തെ പങ്ക് വച്ചിട്ടുള്ളതാണ്. നിങ്ങളുടെ ശരീരത്തിലെ ഒരു അംശം ഒരിക്കല്‍ സൂര്യനിലായിരുന്നു. എറ്റവും പുതിയ പ‍ഠനം അനുസരിച്ച് അത്തരത്തിലുള്ള ഓരോ അംശത്തിനും സൂര്യനിലെ ഒരു അംശവുമായി ബന്ധമുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നത് പോലെ നിങ്ങളുടെ തലച്ചോറിലെ ഒരു അംശത്തിന്റെ പ്രവര്‍ത്തിയില്‍ സൂര്യനിലുള്ള പങ്കാളിയായ അംശം പ്രതികരിക്കുന്നു. സൂര്യനിലുള്ള അംശത്തിനെ തലച്ചോറിലുള്ള അംശം പിന്തുടരുന്നു. ഇതിനെയാണ് ഞാന്‍ വിചിത്രമായ ഒന്നെന്ന് വിളിക്കുന്നത്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ശാരീരിക അഭിനിവേശം ഉയരും, സാമ്പത്തികമായുള്ള ഭയങ്ങള്‍ ഉലയ്ക്കും, നിങ്ങൾ എന്ത് ചെയ്യണമെന്നതില്‍ ആശ്ചര്യമുണ്ടായേക്കാം. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗം ആഡംബരമില്ലാതെ സമഗ്രമായി ആത്മീയ സത്യങ്ങളിൽ മുഴുകുക എന്നതാണ്. വ്യത്യസ്തമായ കോണിലൂടെ ലോകം കാണാൻ തുടങ്ങുമ്പോൾ നിങ്ങളുടെ പ്രശ്നങ്ങളെല്ലാം അപ്രത്യക്ഷമായേക്കാം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങൾക്ക് വേണമെങ്കിൽ മറ്റ് ആളുകളുമായി വഴക്കില്‍ ഏര്‍പ്പെടാം. പക്ഷേ രക്ഷപെടാന്‍ നിരവധി മാർഗങ്ങളുണ്ടെന്ന് മനസ്സിലാക്കുക. നിയമപരമായ ഉറപ്പ് നിങ്ങള്‍ക്ക് സംതൃപ്‌തി നൽ‌കും. നിങ്ങള്‍ ധാര്‍മ്മികതയുടെ സ്വരത്തില്‍ ഉറച്ച് നില്‍ക്കണം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

കഠിനാധ്വാനം ചെയ്ത ഒരു ഇടം ഒരിക്കലും ആർക്കും ദോഷം വരുത്തിയിട്ടില്ല. പങ്കാളികളുടെ താൽപ്പര്യങ്ങൾക്ക് മുന്‍ഗണന നല്‍കണം എന്ന് തോന്നുന്നത് പോലെ, നിങ്ങൾ മറ്റുള്ളവർക്ക് വലിയ പിന്തുണ നൽകേണ്ടതുണ്ട്. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ നിങ്ങളെയും പിന്തുണയ്ക്കേണ്ടത് എന്നതില്‍ വ്യക്തത വരുത്തണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇരുണ്ട വശത്തേക്ക് നോക്കാനും പ്രശ്നങ്ങളെ പര്‍വ്വതീകരിക്കാനും വളരെ എളുപ്പമാണ്. നിങ്ങള്‍ ശുഭാപ്തിവിശ്വാസവും ഉര്‍ജസ്വലതയും വളര്‍ത്തിയെടുക്കണം. സ്വയം പരിപാലനം നടത്തുക. നിങ്ങള്‍ക്ക് ഉയര്‍ന്ന് വരാന്‍ സാധിക്കും. ഏത് നിമിഷവും ദൂരെ നിന്ന് വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വീട്, ജോലി, താത്പര്യങ്ങള്‍, സ്വകാര്യ ആവശ്യങ്ങള്‍, പൊതു കടമകള്‍ എന്നിവ സന്തുലിതമാക്കി മുന്നോട്ട് പോകണം. ഇത് അത്ര എളുപ്പമുള്ള ഒന്നല്ല. നിങ്ങളുടെ സഹജാവബോധം നിയന്ത്രിക്കണമെങ്കില്‍ അച്ചടക്കം ആവശ്യമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ പ്രണയജീവിതത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാവുന്നത് പ്രതീക്ഷകള്‍ വളരെ വലുതായതിനാലാണ്. പവിത്രവും നിഷ്കളങ്കവുമായ പ്രണയത്തെക്കുറിച്ചാണ് നിങ്ങള്‍ സ്വപ്നം കാണുന്നത്. നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെടുകയാണ്. പങ്കാളിയുടെ ആഗ്രഹവും ആവശ്യവും പരിഗണിച്ച് പ്രശ്നങ്ങളെ മറികടക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വൈകാരിക സങ്കീർണതകൾ ധാരാളമുണ്ട്, ഭാവിയെക്കുറിച്ച് നിങ്ങൾക്ക് അൽപ്പം ആശങ്കയുണ്ടാകാം. പക്ഷേ ഇപ്പോൾ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കുടുംബത്തിലെ പണം ചിലവാക്കുന്ന കാര്യത്തിലാണ്. എതിരാളി എന്ന് നിങ്ങള്‍ കരുതിയിരുന്ന വ്യക്തി പിന്തുണയുമായി എത്തും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈ വര്‍ഷത്തിലെ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിന്ന്. ആകാശം തെളിയാതിരുന്നാലും, ഭൂമി കുലുങ്ങാതിരുന്നാലും ആഗ്രഹങ്ങളും പ്രവര്‍ത്തനങ്ങളും ഒരു വഴിത്തിരിവില്‍ എത്തും. നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചും വിധിയെക്കുറിച്ചും വളരെ ആഴത്തിലുള്ള ബോധം വര്‍ഷം മുഴുവനും ഉണ്ടാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ അമിത ജോലിചെയ്യുകയും പ്രതിഫലം ലഭിക്കുകയും നന്നായി ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നുവെങ്കിൽ, ഇന്നത്തെ ശക്തമായ ഗ്രഹ വശങ്ങളുമായി നിങ്ങൾ കൃത്യമായി യോജിക്കുന്നു. ഇതില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും, പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുമെന്ന് നിശ്ചയവും ഉണ്ടാകണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമൂഹിക സ്വാധീനങ്ങൾ അസ്ഥിരമാണ്, ആദ്യം അടുത്ത ബന്ധം തോന്നുന്ന ആളുകളെ നിങ്ങൾ കണ്ടുമുട്ടുമ്പോൾ, നിങ്ങളുടെ മാനസികാവസ്ഥ മാറാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സ്വന്തം വികാരങ്ങളുടെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കണം, നിരപരാധികളായ ആളുകളിൽ ഒരിക്കലും കുറ്റം ചുമത്തരുത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾക്ക് കൂടുതൽ ഒഴിവ് സമയം ലഭിക്കുമെന്നത് സംശയമാണ്. ഒഴിവു സമയ പ്രവർത്തനങ്ങൾ ക്രമീകരിക്കുമ്പോള്‍ മുന്‍കാലത്തേക്കാള്‍ മികച്ചതാക്കാനുള്ള ശ്രമം നടത്തണം, വിജയിക്കുകയെന്ന ലക്ഷ്യത്തോടെ വേണം മത്സരിക്കാന്‍. നിങ്ങൾ അസാധാരണമായ ആശയങ്ങൾ അവതരിപ്പിക്കും, പക്ഷേ അവ നടപ്പിലാക്കുക എന്നതാണ് നിങ്ങളുടെ ചുമതല, അല്ലാത്തപക്ഷം നിങ്ങൾ നിങ്ങളുടെ സമയം പാഴാക്കുകയായിരിക്കാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വൈകാരിക പ്രശ്നങ്ങള്‍ ഒരു വ്യക്തിഗത സാഹസികതയ്ക്കുള്ള അവസരമായി നിങ്ങൾ വ്യാഖ്യാനിക്കാൻ സാധ്യതയുണ്ട്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ, നിങ്ങളുടെ വിശകലനം ശരിയായിരിക്കാം, സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങൾ പറയുന്നത് ശ്രദ്ധിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ വാക്കുകള്‍ ഉപയോഗിക്കുന്നത് സൂഷ്മതയോടെ ആയിരിക്കണം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today may 08 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
നിങ്ങളുടെ ഇന്നത്തെ ദിവസം:പീറ്റർ വിഡൽദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express