നിങ്ങളുടെ ഇന്നത്തെ ദിവസം

അത്ഭുതകരമാംവിധം ശുഭാപ്തി വിശ്വാസിയായ വ്യാഴത്തിന്റെ നീക്കങ്ങളുടെ സ്വാധീനത്തിന്‍ കീഴിലാണ് നമ്മള്‍. ഇതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് പറയാം. ഭാവി ഭാസുരമായിരിക്കുമെന്നുള്ള വിശ്വാസത്തിലേക്ക് ലോകം തിരിയുന്നതിന്റെ സൂചകമാണിത്. എന്തിനധികം പറയുന്നു, മികച്ചത് സംഭവിക്കുമെന്ന് നമ്മള്‍ വിശ്വസിച്ചാല്‍ അത് ഫലിവത്താകും.

Horoscope of the Week (May 03 -a May 09 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മുന്‍ ആഴ്‌ചയേക്കാൾ അധികം റിസ്‌ക് എടുക്കാന്‍ നിങ്ങള്‍ ഇന്ന് തയ്യാറാകും. എങ്കിലും നിങ്ങളുടെ ചൂതാട്ടം സാമ്പത്തികമാണോ വൈകാരികമാണോയെന്ന് പറയുക അസാധ്യം. ഒരു കുട്ടിയോ അല്ലെങ്കില്‍ പ്രായം കുറഞ്ഞൊരു ബന്ധുവോ പ്രശ്‌നമുണ്ടാക്കിയാല്‍ അവരെ വഴക്ക് പറയുന്നതിന് പകരം ഉപദേശിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്യുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വ്യക്തിപരമായി പറയുകയാണെങ്കില്‍, നിങ്ങളുടെ സര്‍ഗാത്മകമായ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തെക്കുറിച്ചാണ് നിങ്ങളുടെ ഗ്രഹനില സംസാരിക്കുന്നത്. എന്നിരുന്നാലും, പങ്കാളിയുടെയോ കുട്ടികളുടെയോ ആവശ്യങ്ങള്‍ നിങ്ങളെ ആവേശം കൊള്ളിച്ചേക്കാമെന്ന് മറ്റു സൂചനകള്‍ പറയുന്നു. തീര്‍ച്ചയായും, നിങ്ങള്‍ക്ക് കുറച്ച് സഹായം ആവശ്യമാണ്. എത്രയും വേഗം ചോദിക്കുന്നതാണ് നല്ലത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളൊരു മൃദുല മനഃസ്ഥിതിയുള്ളയാള്‍ എന്ന നിലയില്‍ തൊഴില്‍ പരമായി ഗൗരവകരമായ സമീപനം സ്വീകരിക്കണമെന്ന് ഉപദേശിക്കാന്‍ ചിലപ്പോള്‍ ജ്യോതിഷികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇന്ന് നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം ഭാവി ആസൂത്രണം ചെയ്യും മുൻപ് ഭൂതകാലത്തെ അഭിസംബോധന ചെയ്യേണ്ടിവരുമെന്നതാണ്. അതൊരു വേദനാജനകമായ പ്രക്രിയയാണ്. എങ്കിലും എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സ്വയം സന്തോഷിപ്പിക്കുന്ന ഭാഗത്തിലൂടെയാണ് ഇന്ന് ചന്ദ്രന്‍ സഞ്ചരിക്കുന്നത്. അതിനാല്‍, നിങ്ങളെ ആഹ്ലാദിപ്പിക്കാന്‍ കുറച്ച് സമയം മാറ്റിവയ്ക്കണം. നിങ്ങളേക്കാള്‍ അനുഭവപരിജ്ഞാനം കുറഞ്ഞ കുട്ടികളോ യുവാക്കളോ മറ്റുള്ളവരോ ഇന്ന് നിങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ പറ്റാത്ത ഉത്തരവാദിത്വമായി വരും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വീട്ടുകാര്യങ്ങള്‍ക്ക് ഇന്ന് പ്രാധാന്യം നല്‍കണം. ഇതൊരു പ്രവചനമല്ല. നിങ്ങള്‍ക്ക് അവഗണിക്കാന്‍ പറ്റുന്ന ഒരു ഉപദേശമാണ്. എങ്കിലും നിങ്ങള്‍ ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ നിങ്ങള്‍ രക്ഷ തേടിയോടുമെന്നതാണ് എന്റെ പ്രവചനം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കഴിഞ്ഞ മാസത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഗൗരവകരമായ ചര്‍ച്ചകള്‍ പങ്കുവഹിക്കും. കൂടുതല്‍ പ്രശ്‌നരഹിതമായ ഒരു ഭാവിയിലേക്ക് നിങ്ങളെ നയിക്കാനും അതിടയാക്കും. എല്ലാത്തിനേയും ഒരു തമാശ മട്ടില്‍ കാണുന്ന ഒരാളാണ് പ്രശ്‌നം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സാഹചര്യം മുഴുവന്‍ സങ്കീര്‍ണമാണ്. നിങ്ങള്‍ ഒരുവശത്തും മറ്റുള്ളവരെല്ലാം മറുവശത്തും നില്‍ക്കാന്‍ നിങ്ങള്‍ ഇടയാക്കിയതാണ് അതിന് കാരണം. എന്താണ് പ്രധാനമെന്നും എന്ത് പ്രാധാന്യമില്ലെന്നും നിങ്ങള്‍ തീരുമാനിക്കേണ്ട സമയമാണിത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ രാശിയുമായുള്ള ചന്ദ്രന്റെ നില നിങ്ങളെ അധിപനാക്കുന്നു. ഒരു പ്രത്യേക പദ്ധതിയെ കുറിച്ച് അനവധി സംശയങ്ങള്‍ ഉയര്‍ന്നേക്കാമെന്നതാണ് ഈ ഗ്രഹനിലയുടെ ഒരു സങ്കീര്‍ണമായ ഘടകം. അത് മാറ്റിവച്ചാല്‍, ലോകം നിങ്ങളുടേതാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചന്ദ്രന്റെ വൈകാരികമായ നീക്കങ്ങളാണ് നിങ്ങളുടെ സൗരനിലയിലെ പ്രധാന മാറ്റം. അത് നിങ്ങളുടെ അബോധ മനസ്സിലെ രഹസ്യ പ്രതീക്ഷകളെ ഉയര്‍ത്തുന്നു. അത് നല്ലതാണ്. കാരണം, ആ പ്രതീക്ഷകള്‍ പുറത്ത് വന്നാല്‍ അവയ്ക്കുവേണ്ടി ചിലത് ചെയ്യാന്‍ കഴിയും.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ സുഹൃത്തുക്കള്‍ക്കുവേണ്ടി നല്‍കുന്ന പല അവസരങ്ങളുമുണ്ട്. സാമൂഹികമായ അടിച്ചുപൊളിക്കലുകള്‍ ഇപ്പോഴും ഒരു പ്രധാന ഘടകമാണ്. അന്തിമ വിശകലനത്തില്‍, നിങ്ങള്‍ക്ക് ആ ചെലവ് വഹിക്കാന്‍ ആകില്ലെങ്കിലും മറ്റുള്ളവരേക്കാള്‍ നിങ്ങള്‍ എത്ര സന്തോഷവാനായിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അന്തിമഫലം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മറ്റുള്ളവരില്‍ നിന്ന് പ്രത്യേകിച്ച് അടുപ്പമുള്ള പങ്കാളികളില്‍ നിന്ന് വൈകാരിക എതിര്‍പ്പ് ഇപ്പോഴും നിങ്ങള്‍ക്കൊരു ശല്യമായി തോന്നിയേക്കാം. പക്ഷേ, അങ്ങനെയല്ല. തന്ത്രപരമായ പിന്‍വാങ്ങല്‍ ആണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന മികച്ച വഴി.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

യാഥാര്‍ത്ഥ്യത്തിന് അനവധി തലങ്ങളുണ്ട്. അത് നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ അരാജകത്വം ഇഷ്ടപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ ഒരുപക്ഷേ, സന്തോഷവാനായിരിക്കും. എന്നാല്‍ അച്ചടക്കമുള്ള ജീവിതമാണെങ്കില്‍ നിങ്ങള്‍ കഷ്ടപ്പെടുന്നുണ്ടാകും. യഥാര്‍ത്ഥ ജീവിതത്തെ മറക്കൂ. നിങ്ങളുടെ ഉത്തരങ്ങള്‍ക്കായി യോഗാത്മകമായ മീനംരാശിയിലേക്ക് നോക്കൂ.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook