Daily Horoscope May 07, 2022: ശനി, പ്ലൂട്ടോ എന്നീ നിയന്ത്രിക്കാനാവാത്ത രണ്ട് ഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ചുറ്റും നോക്കുമ്പോൾ ലോകത്ത് വലിയ സംഘർഷങ്ങൾ കാണുന്നുണ്ടെങ്കിൽ അത് ഇതുകൊണ്ടാണ്. രണ്ട് ഗ്രഹങ്ങളും ആഴത്തിലുള്ള പലതിനെയും ഇളക്കിവിടുന്നു, ദീർഘകാലമായി മറന്നുപോയ ആഗ്രഹങ്ങളെയും മുകളിലേക്ക് കൊണ്ടുവരുന്നു. മറ്റുള്ളവരോട് കരുണയും കരുതലും കാണിക്കുക. പ്രശ്നങ്ങളെ അവസരങ്ങളാക്കി മാറ്റുക എന്നതൊക്കെയാണ് യുക്തിബോധമുള്ള മനുഷ്യർ എന്ന നിലയിൽ നമ്മുടെ കടമ.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സാമൂഹിക ഇടപെടലുകളിൽ നിന്നോ വൈകാരിക അപകടങ്ങളിൽ നിന്നോ നിങ്ങൾ ഒഴിഞ്ഞുമാറാൻ ബാധ്യസ്ഥരാണ്. വിവേകത്തോടെയുള്ള ഒത്തുചേരലുകൾ, സമാധാനം, സ്വസ്ഥത എന്നിവയാണ് നിങ്ങൾക്കിപ്പോൾ ഏറ്റവും അനുയോജ്യമെന്ന് തോന്നുന്നു. എല്ലാറ്റിനുമുപരിയായി സ്നേഹിക്കപ്പെടുന്നുണ്ടെന്ന തോന്നൽ നിങ്ങൾക്കുണ്ടാവണം. പങ്കാളികളുടെ നല്ല മനസ്സ്, സഹാനുഭൂതി, പിന്തുണ എന്നിവയിൽ നിന്നാണ് നിങ്ങൾക്ക് വേണ്ട ശക്തി ലഭിക്കുന്നത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ ആഴത്തിലുള്ള ചിന്തകളെയും ഭാവനകളെയും ലക്ഷ്യം കാണിക്കുന്ന ബുധൻ ഒരു പുതിയ വിന്യാസം സ്വീകരിക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങൾ എന്തെങ്കിലും കാര്യങ്ങളിലേക്ക് തിരിയുന്നതിന് മുൻപ് ഒന്ന് നിൽക്കുകയും സാഹചര്യങ്ങൾ പരിശോധിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. കൂടാതെ എല്ലാത്തിന്റെയും വിശദാംശങ്ങളും ശ്രദ്ധിക്കുക, ഇത് ജ്യോതിഷപരമായ ഒരു മാർഗമാണ്.
Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?
മിഥുനം രാശി (മേയ് 22 – ജൂൺ 21)
അവ്യക്തമായ സംശയങ്ങളും വിചിത്രമായ ഭാവനകളും മറ്റാരേക്കാളും നിങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ഇന്ന് മുതൽ എല്ലാ നിഗൂഢതകളും മായ്ക്കപ്പെടുമെന്നും നിങ്ങളുടെ മിക്ക ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. പങ്കാളിയുടെ എതിർപ്പ് മാറിയെന്നതിൽ ആശ്വസിക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾക്കായി ഉറച്ചുനിൽക്കുക! ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും മാറ്റങ്ങളെ സ്വീകരിക്കണം. ഈ നിമിഷത്തിൽ നിങ്ങൾ ചെയ്യുന്നതെല്ലാം, അത് എത്ര വ്യക്തിപരമോ നിസ്സാരമോ ആയത് ആയാലും, ഏതാനും ആഴ്ചകൾക്കുള്ളിൽ നിങ്ങളുടെ ഗ്രഹചുഴലിക്കാറ്റ് വീണ്ടും വേഗത കൈവരിക്കുമ്പോൾ, നിങ്ങളെ നല്ല നിലയിലാക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വലിയ ഷോപ്പിങ്ങിനുള്ള സാധ്യതകൾ അജണ്ടയിൽ കാണുന്നു, ചൊവ്വയുമായുള്ള ചന്ദ്രന്റെ ബന്ധത്തിന് നന്ദി പറയാം. പങ്കാളികളുടെ വാദങ്ങളാണ് ശരിയെന്ന് കണക്കാക്കേണ്ടതില്ല, നിങ്ങളുടെ ആശയങ്ങളും സ്വീകരിക്കണമെന്ന് നിർബന്ധിക്കുക. എല്ലാവരും ഒന്നിച്ചുള്ള ഒരു യാത്രയുടെ ചെലവ് നിങ്ങൾ തന്നെ വഹിക്കണം
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇന്നലത്തെ അതേ ഉപദേശം ഇന്നും ബാധകമാണ്, വിശ്രമിക്കുകയും സ്വയം ആനന്ദം കണ്ടെത്തുകയും ചെയ്യുക. വിനോദത്തിന് ധാരാളം അവസരങ്ങളുണ്ട്, അതിനാൽ ദയവായി സ്വാർത്ഥനാവുകയോ പങ്കാളികളോട് അനാവശ്യ വൈകാരിക ആവശ്യങ്ങൾ ഉന്നയിക്കുകയോ ചെയ്യരുത്. ഒരു നിയമത്തിനുമേൽ തർക്കിക്കാൻ നിങ്ങൾ പ്രലോഭിതനാവുന്നെങ്കിൽ, ഒന്ന് ചിന്തിക്കുക, ഒരുപക്ഷെ നിങ്ങളുടെ ഭാഗത്താവും തെറ്റ്.
Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഓരോന്ന് ചെയ്യുന്നതിലുള്ള നിങ്ങളുടെ പരമ്പരാഗത രീതികൾ വളരെ ഫലപ്രദമാണെന്ന് തെളിയിച്ചിരിക്കുന്നു. തുലാം രാശിക്കാർക്ക് ഒരു മുദ്രാവാക്യം ഉണ്ടെങ്കിൽ, അത് ‘സമന്മാരിൽ ഒന്നാമൻ’ ആവുക എന്നതാണ്. എല്ലാവരുടെയും താൽപ്പര്യങ്ങൾ മാനിക്കപ്പെടുന്നുണ്ടെന്ന മിഥ്യാധാരണ നൽകാൻ നിങ്ങൾ സമർത്ഥനാണ്, വാസ്തവത്തിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം വഴി നേടുകയാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സമീപകാല അസ്വസ്ഥതകളുടെ കാരണങ്ങളെക്കുറിച്ച് മറ്റുള്ളവരെക്കാൾ മികച്ച ധാരണ നിങ്ങൾക്കുണ്ടെന്ന് തോന്നുന്നു. ചന്ദ്രൻ നിങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു, വൃശ്ചികരാശിക്കാർ അൽപം വികാരാധീനനാകുന്നത് നല്ലതാണെന്ന് പഠിപ്പിക്കുന്നു. ലോകം നിങ്ങൾക്കൊപ്പമാണ് മുന്നോട്ട് നീങ്ങുന്നത്, നിങ്ങളായിരിക്കണം ഓരോന്നും നിയന്ത്രിക്കേണ്ടത്.
Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)
വികാരങ്ങളുടെ ഗ്രഹമായ ചന്ദ്രൻ സജീവ മാറ്റങ്ങളുടെ ഭനേതാവായ ചൊവ്വയുമായിനല്ല ബന്ധത്തിലാണ്. ദീർഘകാലമായി സ്ഥാപിതമായ ബന്ധങ്ങൾ അല്ലെങ്കിൽ കൂട്ടുകെട്ടുകൾ പോലും ഏതെങ്കിലും വിധത്തിൽ മാറേണ്ടതുണ്ട്, കൂടാതെ സംഭവിച്ച കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നതിൽ കാര്യമില്ലെന്ന് നിങ്ങൾ മനസിലാക്കണം. ഭാവിയെ നിങ്ങൾ തന്നെ അഭിമുഖീകരിക്കണം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇപ്പോഴും തർക്കിക്കാനാണ് ചിലർക്ക് താത്പര്യം എന്ന് തോന്നുന്ന സമയത്ത്, ഒന്നുങ്കിൽ നിങ്ങൾക്ക് അതിന്റെ ഭാഗമാകാം അല്ലെങ്കിൽ അകന്നു നിൽക്കാം. നിങ്ങളുടെ പ്രസ്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും നിങ്ങൾ എത്രത്തോളം ആത്മീയമായി പുരോഗതിനേടിയവനും പക്വതയുള്ളവനുമാണെന്ന് തെളിയിക്കാൻ ശ്രമിക്കുക. യാത്രയ്ക്കുള്ള സാധ്യതകൾ കാണുന്നു. വൈകാരികമായ ബന്ധമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ സന്തോഷം നൽകും.
Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
മറ്റ് ആളുകൾക്ക് പണമില്ലാത്തപ്പോൾ നിങ്ങൾ എന്തിന് അധികം നൽകണം എന്നതിന് വലിയ കാരണങ്ങൾ ഒന്നുമില്ല. എന്നാൽ, ഇതൊരു അപൂർവ നിമിഷമായതിനാൽ, നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് പണം ചെലവഴിക്കുകയും ചെയ്യാം. നിങ്ങൾ സുഹൃത്തുക്കളെ രസിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ പദ്ധതികളിൽ ഹ്രസ്വ യാത്രകളോ അധിക ഫോൺ കോളുകളോ ആവശ്യമായി വന്നേക്കാം.
രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ആരോ നിങ്ങളോട് വിശ്വാസവഞ്ചന ചെയ്തതായി നിങ്ങൾ സംശയിക്കുന്നു, പക്ഷേ നിങ്ങൾ സാഹചര്യം തെറ്റായി മനസിലാക്കിയതാകാം. നിങ്ങളാണ് ഏറ്റവും വിശ്വസ്തനായ കൂട്ടുകാരൻ, നിങ്ങൾക്ക് വില തന്നില്ലെങ്കിൽ നിങ്ങൾ അധികകാലം എവിടെയും തുടരില്ല. നിങ്ങൾ തുടരണമെന്ന് പറയുന്നതിന് നല്ല കാരണവും എനിക്ക് അറിയില്ല.
Also Read: Weekly Horoscope (April 30 – May 06, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
