Horoscope Today May 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today May 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today May 07, 2021: നിങ്ങള്‍ക്ക് പറക്കും തളികയില്‍ വിശ്വാസം ഉണ്ടോ, എനിക്കിതില്‍ ഒരു തീരുമാനത്തില്‍ എത്താനായിട്ടില്ല. ചില ആളുകള്‍ എന്തോ കാണുന്നുവെന്ന് മാത്രമാണ് എനിക്കറിയുന്നത്. പക്ഷെ അവര്‍ കാണുന്നത് എന്തെന്നതില്‍ നിഗൂഢതയുണ്ട്. മനഃശാസ്ത്രജ്ഞനായ കാള്‍ ജങ് അവയെല്ലാം അക്കാലത്തെ ജ്യോതിഷ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതി. അദ്ദേഹത്തിന്റെ ചിന്ത ശരിയാണെന്നാണ് എനിക്കും തോന്നുന്നത്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഷോപ്പിംഗ് നടത്താനുളള സമയമാണിത്, പ്രത്യേകിച്ചും നിങ്ങൾ മറ്റുള്ളവരുടെ പണം ചിലവഴിക്കുന്നയാളാണെങ്കില്‍. സാമ്പത്തിക സുരക്ഷയും അപകടസാധ്യതയുള്ള ഒരു സംരംഭവും തമ്മിൽ തിരഞ്ഞെടുക്കാനുള്ള ഒരു നിമിഷമാണിത്. കൂടുതൽ കാര്യങ്ങളില്‍ വ്യക്തത വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഒന്നിനും തിടുക്കം പാടില്ല.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഒരു പങ്കാളിയ്ക്ക് നിങ്ങളെപ്പോലെ ഇച്ഛാശക്തി ഉണ്ടെങ്കില്‍, അല്ലെങ്കില്‍ നിങ്ങളേക്കാള്‍, ഒരു പരീക്ഷണത്തിന് നിങ്ങള്‍ മുതിരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ ഇത്ര നാള്‍ നേടിയതെല്ലാം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ചില തന്ത്രങ്ങളോടെ മുന്നോട്ട് പോവുകയാണെങ്കില്‍ ഫലമുണ്ടാകും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളെ ബാധിച്ചിരിക്കുന്ന ഒരു വിഷയം ഇന്ന് അല്ലെങ്കിൽ നാളെ ഒഴിഞ്ഞുപോകുമെന്ന് പ്രതീക്ഷിക്കരുത്. സംശയങ്ങളേയും കിംവദന്തികളേയും ഒരു വശത്തേയ്ക്ക് മാറ്റി വയ്ക്കുക. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവര്‍ക്കായി ലോകത്തെ എങ്ങനെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് നോക്കുക. മറ്റുള്ളവരെ മുന്നിലെത്തിക്കുമ്പോൾ മാത്രമേ നിങ്ങള്‍ക്ക് നേട്ടമുണ്ടാകൂ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കുട്ടികളും ഇളയവരും താങ്കളുടെ ഒപ്പം അധികം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളും താങ്കളില്‍ നിന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. ഒരുപോലെ രണ്ട് കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ താങ്കള്‍ ബുദ്ധിമുട്ട് നേരിടും. ചില വിഷമിപ്പിക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ പക്കല്‍ സാമ്പത്തികമായി മികച്ച ആശയങ്ങളുണ്ട്. ശരിയായ ഉപദേശം ലഭിച്ചാല്‍ നന്നായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ പങ്കാളികള്‍ ആവശ്യമാണെന്ന കാര്യം മനസിലാക്കണം. വൈകാരിക കാരണങ്ങളാല്‍ അപകടത്തില്‍പ്പെടരുത്. ഏറ്റവും ആവശ്യമായ സമയത്ത് ജനപ്രീതി ഇല്ലാതാവാതെ ശ്രദ്ധിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചില കലഹങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുണ്ട്. പങ്കാളികളും, സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങളിലാകുന്നതിന് മുന്‍പ് സ്വയം വിമര്‍ശനം നടത്തണം. മറ്റുള്ളവര്‍ സത്യസന്ധരാണെങ്കില്‍ നിങ്ങളുടെ വീക്ഷണങ്ങളെ തീര്‍ച്ചയായും പിന്തുണയ്ക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന കാര്യങ്ങളാകില്ല, മറിച്ച് നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നവയായിരിക്കും സംഭവിക്കുക. ചില കാര്യങ്ങള്‍ സ്വയം ചോദിക്കുക. നിങ്ങള്‍ എന്തിന് വേണ്ടിയാണ് പ്രവര്‍‍ത്തിക്കുന്നത്, അത് വിലമതിക്കുന്നതാണോ, ന്യായമായ പ്രതിഫലം ലഭിക്കുന്നുണ്ടോ, അവസാന ചോദ്യത്തിനുത്തരം ഇല്ല എന്നാണെങ്കില്‍, അതില്‍ എന്തെങ്കിലും ചെയ്യുക. വരുമാനം വര്‍ദ്ധിപ്പിക്കാനും, ചിലവ് ചുരുക്കാനും നിരവധി മാര്‍ഗങ്ങളുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഭൂതകാലം പൂര്‍ണമായും ശരിയാണെന്നും ഭാവിയെപ്പറ്റി സമാനമായ ചിന്താഗതിയും ഉണ്ടായേക്കാം. അത്മവിശ്വാസം ഒരു കാര്യമാണ്, തന്നെക്കുറിച്ച് സംശയമില്ലാത്ത് മറ്റൊരു കാര്യം. നിങ്ങളുടെ വൈകാരികമായുള്ള മുന്‍ഗണനകളെ ചോദ്യം ചെയ്യുന്നതിന് ഇത് ഉപയോഗപ്രദമാകും. വെറുതെ ഒരു വീഴ്ചയിലേക്ക് പോകണ്ട എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന കാര്യം ജീവകാരുണ്യ പ്രവൃത്തികളും, മറ്റുള്ളവര്‍ക്ക് പിന്തുണ നല്‍കുക എന്നതുമാണ്. പങ്കാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിക്കുക. മുന്‍കാല ചെയ്തികളുടെ ഫലമായി ഉണ്ടാകാനിരിക്കുന്ന തിരിച്ചടികളില്‍ നിന്ന് ഒഴിവാകാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കുട്ടികളും ഇളയവരും ചെയ്യുന്ന കുടുംബകാര്യങ്ങളില്‍ അഭിമാനിക്കണം. അവരില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് യുവത്വം നിലനിര്‍ത്തി ഭാവിയില്‍ മുന്നോട്ട് പോകണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

തൊഴില്‍പരമായി ഒരു മത്സരം വന്നു ചേരാന്‍ സാധ്യതയുണ്ട്. തൊഴിലില്ലാത്തവര്‍ക്ക് പോലും നിങ്ങളുടെ അഭിലാഷത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാകും. പരിശ്രമങ്ങള്‍ ഒഴിവാക്കണോ വീണ്ടും പതിന്‍മടങ്ങ് ശ്രമിക്കണോ എന്നതില്‍ നിങ്ങള്‍ തീരുമാനമെടുക്കണം. ഒരു കൂട്ടായ ശ്രമം ഉടന്‍ ഉണ്ടാവുകയും, ലാഭം ലഭിക്കുകയും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി സംഭവിക്കും. മറ്റാരുടെയെങ്കിലും നിര്‍ഭാഗ്യവശാല്‍ പണം കണ്ടെത്താമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള അവസരം ഉണ്ട്. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായതില്‍ ആത്മാര്‍ഥതയോടെ ഉറച്ച് നില്‍ക്കുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today may 07 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today May 06, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com